Monday, 3 August 2015

നാല്‍പതില്‍ സ്ത്രീകള്‍ അറിയാന്‍...

വീട്ടുകാരിലും വീട്ടുകാര്യങ്ങളിലും ശ്രദ്ധ കൂടുമ്പോൾ സ്വന്തം ആരോഗ്യത്തെക്കുറിച്ച് മറക്കുന്നവരാണ് മിക്ക സ്ത്രീകളും.കുടുംബനാഥയാകുമ്പോഴേക്കും സ്ത്രീകള്‍ക്ക് ജോലിഭാരം കൂടുകയാണ്.ആരോഗ്യ സംരക്ഷണത്തിന് ഒട്ടും പ്രാധാന്യം നൽകാത്തവർ സൂക്ഷിക്കുക, ഒരു പ്രായം കഴിയുന്നതോടെ സ്ത്രീകള്‍ക്ക് പല രോഗങ്ങളും പിടിപെടുന്നു. നടുവേദന, തലവേദന, സന്ധിവേദന അങ്ങനെ രോഗങ്ങളുടെ ഒരു ലിസ്റ്റ് തന്നെ കിടക്കുന്നു. കൊതുകുതിരി ക്യാന്‍സറിന് കാരണമാക്കും അല്പം ശ്രദ്ധിച്ചാല്‍ വാര്‍ദ്ധക്യത്തിലും നിങ്ങള്‍ക്ക് ആരോഗ്യത്തോടെ ഇരിക്കാം. കുടുംബത്തിന്റെയും ജോലിയുടെയും തിരക്കൊഴിയുമ്പോള്‍ ദിവസവും കുറച്ച് സമയം സ്വന്തം ആരോഗ്യത്തിന് വേണ്ടി ചെലവഴിക്കാന്‍ തയ്യാറായാല്‍ മതി. യുവത്വത്തിന്റെ ചുറുചുറുക്കും പ്രസരിപ്പും 40 കഴിഞ്ഞാലും നിങ്ങള്‍ക്ക് ഉണ്ടാകും.
വ്യായാമം
ദിവസവും വ്യായാമം ചെയ്യാന്‍ സമയം കണ്ടെത്തണം. ഓരോരുത്തരുടെയും ആരോഗ്യസ്ഥിതി മനസിലാക്കി വേണം വ്യായാമം ചെയ്യാന്‍. സ്‌ട്രെച്ചിങ് വ്യായാമം നടുവേദനയ്ക്ക് പരിഹാരമാകും.

ഡയറ്റ്
മധ്യവയസായാല്‍ ഡയറ്റ് നോക്കുന്നത് നല്ലതാണ്. എന്നുകരുതി മെലിയാന്‍ ശ്രമിക്കരുത്. ഭക്ഷണകാര്യത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താം.

കൊഴുപ്പ്
കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞുകൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഡാല്‍ഡ പോലുള്ള എണ്ണകള്‍ ഉപയോഗിക്കരുത്.

ഗ്രീന്‍ ടീ
ഗ്രീന്‍ ടീ കുടിക്കുന്നത് പതിവാക്കുക.

അനീമിയ
40ല്‍ ഉണ്ടാകുന്ന ഒരു രോഗമാണ് അനീമിയ. ക്ഷീണം, തലകറക്കം, തലവേദന, വിഷാദം, മുടികൊഴിച്ചില്‍ ഇവയെല്ലാം അനീമിയ മൂലം ഉണ്ടാകുന്ന ലക്ഷണങ്ങളാണ്. രക്തം വര്‍ദ്ധിപ്പിക്കാന്‍ ഈത്തപ്പഴം പോലുള്ളവ കഴിക്കുക.

ഫൈബര്‍
ആഹാരത്തില്‍ എപ്പോഴും ഫൈബറിന്റെ സാന്നിദ്ധ്യം വേണം. നാരടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുക.

പ്രാതല്‍
ദിവസവും പ്രഭാതഭക്ഷണം കൃത്യസമയത്ത് കഴിക്കണം.

അയേണ്‍
പ്രായം കൂടുംതോറും സ്ത്രീകളില്‍ പൊതുവേ അയണിന്റെ അളവ് കുറയുന്നു. പച്ചിലക്കറികള്‍, നെല്ലിക്ക, മുന്തിരി, ചീര തുടങ്ങിയവ ധാരാളം കഴിക്കണം.

ലഹരി പാനീയങ്ങള്‍
ക്ഷീണം വരുമ്പോള്‍ ലഹരി പാനീയങ്ങള്‍ കുടിക്കാതിരിക്കുക. അമിതമായി കാപ്പിയും കുടിക്കരുത്.

ഉപ്പ്
ഉപ്പിന്റെയും മധുരത്തിന്റെയും കാര്യത്തിലും ശ്രദ്ധിക്കണം.

ഒമേഗ ത്രീ ഫാറ്റി ആസിഡ്
ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം കഴിക്കുക. ചെറു മത്സ്യങ്ങള്‍, ബദാം, തേങ്ങ, ഒലീവ് ഓയില്‍, ഇവയില്‍ ഒമേഗ ത്രീ അടങ്ങിയിട്ടുണ്ട്.

സണ്‍സ്‌ക്രീന്‍
പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ചര്‍മത്തില്‍ പുരട്ടുക. ഇത് സ്‌കിന്‍ ക്യാന്‍സര്‍ പോലുള്ള സാധ്യത ഇല്ലാതാക്കും.

ഉറക്കം
ആരോഗ്യം നല്ലതാവണമെങ്കില്‍ ഉറക്കവും നന്നാവണം. കുറഞ്ഞത് ഏഴ് മണിക്കൂര്‍ എങ്കിലും ഉറങ്ങിയിരിക്കണം.

ആഹാരം
ആഹാര കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ധാന്യാഹാരം കൂടുതലായി കഴിക്കണം. ഗോതമ്പ്, തവിടുള്ള അരി, ഹോള്‍ വീറ്റ് ബ്രെഡ് തുടങ്ങിയവ ഉള്‍പ്പെടുത്തുക. കൃത്യസമയത്ത് ആഹാരം കഴിക്കണം.

വൈറ്റമിന്‍ സി
വൈറ്റമിന്‍ സിയും ശരീരത്തിന് ആവശ്യമാണ്. നാരങ്ങ, ഓറഞ്ച്, പേരയ്ക്ക തുടങ്ങിയവ കഴിക്കുക.

0 comments:

Post a Comment

Popular Posts

Recent Posts

Categories

Unordered List

Text Widget

Total Pageviews

Search This Blog

Powered by Blogger.

Featured post

മഴക്കാലത്ത്‌ ആരോഗ്യസംരക്ഷണത്തിന്‌ നാട്ടറിവുകളില്‍ നിന്ന്‌ ഇതാ ഫലപ്രദമായ ഒറ്റമൂലികള്‍

ജലദോഷം 1. ചെറുനാരങ്ങാനീരില്‍ സമം തേന്‍ ചേര്‍ത്ത്‌ കഴിക്കുക. ഒരു വലിയ സ്‌പൂണ്‍ തേന്‍ ചെറുചൂടുള്ള ബാര്‍ലിവെള്ളത്തില്‍ ഒഴിച്ച്‌ കിടക്കാന്‍ നേരത...