ചെറുനാരങ്ങവെള്ളം നമുക്ക് ഒരുപാട് പ്രിയപ്പെട്ട ഒന്നാണ്. എന്നാല്‍ ചൂടുനാരങ്ങവെള്ളം നാം കുടിക്കാറില്ല. നെഞ്ചെരിച്ചല്‍, വായനാറ്റം, ചര്‍മത്തിലെ ചുളിവ് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ചൂടുള്ള ചെറുനാരങ്ങവെള്ളത്തിന് കഴിയും. സിട്രിക് ആസിഡ്, വൈറ്റമിന്‍ സി, ബയോഫ്‌ളേവനോയിഡ്‌സ്, മെഗ്‌നീഷ്യം, കാത്സ്യം, പൊട്ടാസ്യം, പെക്റ്റിന്‍ എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന് പ്രതിരോധശക്തി നല്‍കുന്നു. ചൂടുള്ള ചെറുനാരങ്ങാവെള്ളത്തിന്റെ 10 ഗുണങ്ങള്‍:
1, ബാക്ടീരിയകളെയും വൈറല്‍ ഇന്‍ഫെക്ഷനെയും കൊല്ലാന്‍ ഒരു ഗ്ലാസ് ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ മതി. കഫം, ജലദോഷം, പനി എന്നിവയ്ക്ക് മികച്ച മരുന്നാണിത്. മലേറിയ, ന്യുമോണിയ തുടങ്ങിയ രോഗങ്ങള്‍ ഇല്ലാതാക്കും.
2, രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ഇളംചൂട് ചെറുനാങ്ങ വെള്ളം കുടിക്കുക. ഇത് നിങ്ങളുടെ വയറ്റിലെ എല്ലാ പ്രശ്‌നങ്ങളും മാറ്റി ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു.
3, ഇതിലടങ്ങിയിരിക്കുന്ന പെക്റ്റിന്‍, ഫൈബര്‍ എന്നിവ വയര്‍ നിറഞ്ഞ അവസ്ഥ ഉണ്ടാക്കിതരുന്നു. വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഇതുമൂലം നിങ്ങള്‍ക്ക് തടിയും കുറയ്ക്കാം.
4,മൂത്രം ഒഴിക്കാനുള്ള തടസ്സവും മൂത്രാശയ പ്രശ്‌നങ്ങളും ഇല്ലാതാക്കുന്നു.
5, ശരീരത്തിലെ കുരുക്കളും വേദനകളും ഇല്ലാതാക്കുന്നു.
6, പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും മാനസികാരോഗ്യം ലഭിക്കുകയും ചെയ്യുന്നു.
7,എന്നും ചൂട് ചെറുനാരങ്ങ വെള്ളം കുടിക്കുന്നത് ചര്‍മത്തിലെ എല്ലാ മാലിന്യങ്ങളെയും നീക്കം ചെയ്യാന്‍ സഹായിക്കും.
8,വായയിലെ ബാക്ടീരിയകളെയൊക്കെ നശിപ്പിച്ച് വായനാറ്റം പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കും. ശ്വസനം ശുദ്ധമാക്കിവെക്കുന്നു. രാവിലെ ഇത് കുടിക്കുന്നത് പല്ലുകള്‍ക്കും നല്ലതാണ്.
9, തൈറോയ്ഡ് ഗ്രന്ഥി, വൃക്കഗ്രന്ഥികള്‍,എന്നിവയെ അണുവിമുക്തമാക്കാന്‍ സഹായിക്കുന്നു.
10,എല്ലുകള്‍ക്ക് നല്ല ശക്തി നല്‍കാന്‍ ചൂട് ചെറുനാരങ്ങ വെള്ളത്തിന് കഴിവുണ്ട്. അപകടങ്ങള്‍ പറ്റിയാല്‍ അത് ഉണങ്ങാനും സഹായിക്കും.
NB: ഇളം ചൂടുള്ള ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു മുറി നാരങ്ങാ നീര് ഒഴിച്ചു കഴിക്കുക.വേണമെങ്കില്‍ ഒരു നുള്ള് ഉപ്പോ അല്ലെങ്കില്‍ അല്പം തേനോ ചേര്‍ത്ത് കഴിക്കുക..)
Thursday, 25 June 2015
ഇളം ചൂടുള്ള ചെറുനാരങ്ങാ വെള്ളത്തിന്‍റെ ഔഷധ ഗുണങ്ങള്‍...!!
മഴക്കാലത്ത് ആരോഗ്യസംരക്ഷണത്തിന് നാട്ടറിവുകളില്‍ നിന്ന് ഇതാ ഫലപ്രദമായ ഒറ്റമൂലികള്‍.....!!
A, ജലദോഷം
1. ചെറുനാരങ്ങാനീരില്‍ സമം തേന്‍ ചേര്ത്ത് കഴിക്കുക. ഒരു വലിയ സ്‌പൂണ്‍ തേന്‍ ചെറുചൂടുള്ള ബാര്ലി്വെള്ളത്തില്‍ ഒഴിച്ച് കിടക്കാന്‍ നേരത്ത് ദിവസവും കഴിച്ചാല്‍ സ്‌ഥിരമായുള്ള ജലദോഷം മാറും.
2. തുളസിയിലനീര്, ചുവന്നുള്ളിനീര്, ചെറുതേന്‍ ഇവ ചേര്ത്ത് സേവിക്കുക.
3. തേനില്‍ ഏലക്കായ് ചേര്ത്ത് കഴിക്കുക.
4. തുളസിയില, ചുക്ക്, തിപ്പലി ഇവയെല്ലാംകൂടി ഇട്ട് കഷായംവച്ച് കൂടെക്കൂടെ കുടിക്കുക.
5. ചൂട് പാലില്‍ ഒരു നുള്ള് മഞ്ഞള്പ്പൊടിയും കുരുമുളകുപൊടിയും ചേര്ത്ത് കുടിക്കുക.
6. യൂക്കാലി തൈലം വെള്ളത്തിലൊഴിച്ച് ആവിപിടിച്ചാല്‍ മൂക്കടപ്പ്, പനി, ജലദോഷം, കഫക്കെട്ട് എന്നിവ മാറാന്‍ സഹായിക്കും.
7. പലതവണ തുളസിക്കാപ്പി കുടിക്കുക.
8. തുണി മഞ്ഞളില്‍ തെറുത്ത് തിരിപോലെയാക്കി കത്തിച്ചു ശ്വസിച്ചാല്‍ മൂക്കടപ്പ് ഉടന്‍ മാറും.
9 മഞ്ഞള്‍ ചേര്ത്ത് വെള്ളം തിളപ്പിച്ചു കുടിച്ചാല്‍ ജലദോഷം കുറയും.
10. കരിഞ്ചീരകം ഒരു നുള്ളെടുത്ത് ഞെരടി മണപ്പിച്ചാല്‍ മൂക്കടപ്പിന് ആശ്വാസം കിട്ടും.
B,ഛര്ദ്ദിയോടുകൂടിയ പനി...
11. ഞാവല്‍ തളിര്, മാവിന്തടളിര്, പേരാലിന്‍ മൊട്ട്, രാമച്ചം എന്നിവ കഷായംവച്ച് തേന്‍ മേമ്പൊടി ചേര്ത്തു സേവിക്കുക.
C,കഫശല്യത്തിന്....
12. കുരുമുളക്, തുളസിയില, വെറ്റില എന്നിവ ചേര്ത്ത്ക കഷായം വച്ച് തേന്‍ ചേര്ത്ത് കഴിക്കുക.
13.തേന്‍, ഇഞ്ചിനീര്, ഉള്ളിനീര് എന്നിവ യോജിപ്പിച്ച് കഴിക്കുക.
14. ദിവസം മൂന്നോ നാലോ നേരം ആവികൊള്ളുക.
15. ആടലോടകത്തിന്റെ ഇല അരച്ച് നീരെടുത്ത് (ഏകദേശം ഒരു ടീസ്‌പൂണ്‍) അതില്‍ ഒരു കോഴിമുട്ട ഉടച്ചുചേര്ത്തു കഴിക്കുക.
16. നാരാങ്ങാവെള്ളത്തില്‍ തേന്‍ ചേര്ത്ത് കുടിക്കുക.
17. ഇഞ്ചി ചുട്ട് തൊലികളഞ്ഞ് തിന്നുക.
18. കുരുമുളകുപൊടിയില്‍ തേനോ നെയ്യോ ചേര്ത്ത് കഴിക്കുക.
19. അയമോദകം പൊടിച്ച് പഞ്ചസാര ചേര്ത്ത് കഴിക്കുക.
20. അയമോദകം ചേര്ത്ത് വെള്ളംകൊണ്ട് ആവിപിടിക്കുക.
D,ഒച്ചയടപ്പ്...........
21. ഇഞ്ചിയും ശര്ക്കരയും ഒരേ അനുപാതത്തില്‍ ചേര്ത്ത് കഴിക്കുക.
22. ഇഞ്ചിയും തിപ്പലിയും ഇട്ടു കാച്ചിയ പാല്‍ കുടിക്കുക.
23. വയമ്പ് തേനില്‍ അരച്ച് കഴിക്കുക.
24. ഉപ്പ് ചൂടുവെള്ളത്തില്‍ കലര്ത്തി കവിള്ക്കൊതള്ളുക.
25. ഒരുപിടി കയ്യോന്നി ഒരു ഗ്ലാസ് മോരില്‍ അരച്ചുകലക്കി കുടിക്കുക.
26. മുയല്ച്ചെവിയന്‍ അല്‌പം ഉപ്പും വെളുത്തുള്ളിയും ചേര്ത്തരച്ച് കണ്‌ഠത്തില്‍ പുരട്ടുക.
E,കൊതുകുശല്യത്തിന്....
27. യൂക്കാലിതൈലം ദേഹത്ത് പുരട്ടുക.
28. അല്‌പം ചുവന്നുള്ളിനീര് കിടക്കയ്‌ക്ക് ചുറ്റും തളിക്കുക.
29. കുന്തിരിക്കം പുകയ്‌ക്കുക.
30. കര്പ്പൂരം എണ്ണയില്‍ ചാലിച്ച് പുരട്ടിയാല്‍ ഊണുമേശയില്‍ നിന്ന് ഈച്ചകളെ അകറ്റാം.
F,ചുമ
31. ഒരു ടീസ്‌പൂണ്‍ ഇഞ്ചിനീരില്‍ സമം തേന്ചേ്ര്ത്ത് കഴിക്കുക.
32. വയമ്പ് ചെറുതേനില്‍ അരച്ച് രണ്ടുനേരം സേവിക്കുക.
33. ആടലോടകത്തിന്റെ ഇല ഉണക്കിപ്പൊടിച്ച് സമം മലര്പ്പൊ ടിയും കൂട്ടി ആവശ്യത്തിന് പഞ്ചസാരയും ചേര്ത്ത്ച കഴിക്കുക.
34. അഞ്ചുഗ്രാം കായം ചുക്കുവെള്ളത്തില്‍ കലക്കി രണ്ടുനേരം കുടിക്കുക.
35. ഗ്രാമ്പു പൊടിച്ചത് ഒരുനുള്ള് വീതം തേനില്‍ കുഴച്ച് രാവിലെയും വൈകുന്നേരവും കഴിക്കണം.
36. ജാതിക്ക പൊടിച്ച് പഞ്ചസാരയും ചേര്ത്ത്് കഴിക്കണം.
G, പനി
37. ജലദോഷപ്പനിയുള്ളവര്‍ ഒരു സ്‌പൂണ്‍ മഞ്ഞളും 5 ഗ്രാമ്പൂവും നന്നായി ചതച്ച് ഒരു ഗ്‌ളാസ് വെള്ളത്തിലിട്ടു തിളപ്പിച്ച് ഒരു ഗ്‌ളാസ് വീതം പലപ്രാവശ്യം കുടിച്ചാല്‍ രണ്ടുദിവസം കൊണ്ട് കാര്യമായ ആശ്വാസം കിട്ടും.
38. ഒരു സ്‌പൂണ്‍ കുരുമുളക് തുളസിയിലച്ചാറില്‍ അരച്ച് മൂന്നുനേരം സേവിക്കുക.
39. ഘനപദാര്ത്ഥങ്ങള്‍ കഴിക്കരുത്. ഉപവാസം പനി അകറ്റാന്‍ സഹായകമാണ്.
40. ഇടവിട്ടുണ്ടാകുന്ന പനി അകറ്റാന്‍ തുളസിയിലനീരില്‍ കുരുമുളകുപൊടി ചേര്ത്ത് കഴിച്ചാല്‍ മതി.
41. ഇഞ്ചി, ചുവന്നുള്ളി ഇവയുടെ നീരെടുത്ത് തേന്‍ ചേര്ത്ത് കഴിച്ചാല്‍ പനി, ശ്വാസംമുട്ടല്‍, ചുമ എന്നിവ ശമിക്കും.
42. മുത്തങ്ങ അരച്ച് പാലില്‍ ചേര്ത്ത് കഴിക്കുന്നത് പനിയും നീര്ക്കെകട്ടും മാറാന്‍ ഉത്തമമാണ്.
മഞ്ഞപ്പിത്തം
43. ഇളനീരില്‍ മാവിന്റെ തളിരില അരച്ചുചേര്ത്ത്ര കഴിക്കുക.
44. നെല്ലിക്ക, കരിമ്പ് ഇവയുടെ നീര് തുല്യമായി ചേര്ത്ത്ു കുടിക്കുക.
45. കരിക്കിന്‍ വെള്ളം ധാരാളമായി കുടിക്കുക.
വയറിളക്കം
46. കടുംചായയില്‍ ചെറുനാരങ്ങാനീര് ചേര്ത്ത് കുടിക്കുന്നത് വയറിളക്കത്തെ ശമിപ്പിക്കും.
47. പുളിച്ചമോരിലോ ചൂടുവെള്ളത്തിലോ കറിവേപ്പില അരച്ചുചേര്ത്ത് കുടിച്ചാല്‍ വയറുവേദന ശമിക്കും.
48. കൂവളത്തിലയിട്ടു തിളപ്പിച്ചവെള്ളം പതിവായി കുടിച്ചാല്‍ വിട്ടുമാറാത്ത വയറുവേദന മാറും.
വീട്ടില്‍ ശ്രദ്ധിക്കാംചില കാര്യങ്ങള്‍...!!
മഴക്കാലത്ത് കുടിവെള്ള സ്രോതസുകള്‍ മലിനമാകാനുള്ള സാധ്യത ഏറെയാണ്. കോളറ, വയറിളക്ക രോഗങ്ങള്‍,മഞ്ഞപ്പിത്തം തുടങ്ങി വലതും ചെറുതുമായ നിരവധി രോഗങ്ങളാണ് ഇതിന്റെ പരിണിതഫലം. ഓആര്എസ് പാക്കറ്റുകള്‍ ഓരോ വീട്ടിലും കരുതി വയ്‌ക്കുന്നതിലൂടെ വയറിളക്കരോഗങ്ങള്‍ വീട്ടില് വെച്ചുതന്നെ നിയന്ത്രിക്കാം. തിളപ്പിച്ചാറിയ വെള്ളം വേണം കുടിയ്‌ക്കാന്‍. ചില വൈറസുകള്‍ നശിക്കാന്‍ 20 മിനിറ്റെങ്കിലും വെള്ളം വെട്ടി തിളയ്‌ക്കണം. ഒരിക്കല്‍ തിളപ്പിച്ചു അണുവിമുക്‌തമാക്കിയ വെള്ളം വീണ്ടും മലിനമാകാതെ ശ്രദ്ധിക്കണം. വെള്ളം കയ്യിട്ടു എടുക്കാതെ ഫില്ട്ടറിലോ വാവട്ടം കുറഞ്ഞ സംഭരണിയിലോ ഒഴിച്ചു ഉപയോഗിക്കുക.
മുട്ട് വേദന
നിരവധി പേര്‍ മുട്ട് വേദന പടിക്കെട്ട് കയറാന്‍ പറ്റുന്നില്ല . മുട്ട് മടക്കാന്‍ പറ്റുന്നില്ല . ഇതിനു മുഖ്യ കാരണം നാം ഇന്ന് കഴിക്കുന്ന രാസ ലവണങ്ങള്‍ ചേര്‍ന്ന ഭക്ഷണം തന്നെ കാരണം . മുട്ട് ഒപ്രേഷന്‍ ചെയ്യണം ,ചിരട്ട മാറ്റി വെക്കണം എന്ന് നിരവധി ചികിത്സ . ചെലവ് സഹിക്കില്ല . പാരമ്പര്യ വൈദ്യം എന്ത് പറയുന്നു എന്ന് നോക്കാം .
മരുന്നുകള്‍ :
മധുര കിഴങ്ങ് -50 ഗ്രാം
അത്തിപ്പഴം - 50 ഗ്രാം
ചുവന്നുള്ളി - 50 ഗ്രാം
മലമ്പരത്തി ഇല - 50 ഗ്രാം ( പിണര്‍ ,പൊട്ടക്കാവളം, പീനാറി , പീനാരി ചങ്ക് എന്ന് തമിഴ് നാമം . ഇതിന്റെ തടിക്കും ഇലക്കും നല്ല നാറ്റം ഉള്ളത് .
ചെയ്യണ്ട വിധം :
മധുര കിഴങ്ങ് , അത്തിപ്പഴം ഒന്നിച്ചു അരച്ചെടുക്കുക . മലമ്പരത്തി ഇലയും ചുവന്നുള്ളിയും ചേര്‍ത്തു നന്നായി അരച്ചെടുക്കുക . അരപ്പുകള്‍ ഒന്നിച്ചു ചേര്‍ത്തു നല്ലവണ്ണം മിക്സ് ചെയ്യുക . വേദനയുള്ള മുട്ടില്‍ ആദ്യം പൂച്ചിടുക .ഒരു വെള്ള തുണി പൂച്ചിന്റെ പുറത്ത് കെട്ടുക . വീണ്ടും തുണിയുടെ മുകളില്‍ പൂച്ചിടുക , തുണി കെട്ടുക ,അതിന്റെ മുകളില്‍ പൂച്ചിടുക . ഇങ്ങനെ മൂന്നു പ്രാവശ്യം പൂച്ചിട്ടു കെട്ടി വെക്കുക വൈകിട്ട് കെട്ടിയാല്‍ രാവിലെ അഴിക്കാം.കുറഞ്ഞത് 12മണിക്കൂര്‍ ഇങ്ങനെ പൂച്ചു കെട്ടി വെക്കണം . അഴിച്ച് ചൂട് വെള്ളം കൊണ്ട് കഴുകണം . മൂന്നു ദിവസത്തില്‍ ഒരു പ്രാവശ്യം വീതം മൊത്തത്തില്‍ മൂന്നു തവണ പൂച്ചിട്ടാല്‍ മുട്ട് വേദന മാറും . അന്നന്ന് ചെയ്തു പുരട്ടണം .
മഴക്കാലത്ത് ആരോഗ്യസംരക്ഷണത്തിന് നാട്ടറിവുകളില്‍ നിന്ന് ഇതാ ഫലപ്രദമായ ഒറ്റമൂലികള്‍.....!!
A, ജലദോഷം
1. ചെറുനാരങ്ങാനീരില്‍ സമം തേന്‍ ചേര്ത്ത് കഴിക്കുക. ഒരു വലിയ സ്‌പൂണ്‍ തേന്‍ ചെറുചൂടുള്ള ബാര്ലി്വെള്ളത്തില്‍ ഒഴിച്ച് കിടക്കാന്‍ നേരത്ത് ദിവസവും കഴിച്ചാല്‍ സ്‌ഥിരമായുള്ള ജലദോഷം മാറും.
2. തുളസിയിലനീര്, ചുവന്നുള്ളിനീര്, ചെറുതേന്‍ ഇവ ചേര്ത്ത് സേവിക്കുക.
3. തേനില്‍ ഏലക്കായ് ചേര്ത്ത് കഴിക്കുക.
4. തുളസിയില, ചുക്ക്, തിപ്പലി ഇവയെല്ലാംകൂടി ഇട്ട് കഷായംവച്ച് കൂടെക്കൂടെ കുടിക്കുക.
5. ചൂട് പാലില്‍ ഒരു നുള്ള് മഞ്ഞള്പ്പൊടിയും കുരുമുളകുപൊടിയും ചേര്ത്ത് കുടിക്കുക.
6. യൂക്കാലി തൈലം വെള്ളത്തിലൊഴിച്ച് ആവിപിടിച്ചാല്‍ മൂക്കടപ്പ്, പനി, ജലദോഷം, കഫക്കെട്ട് എന്നിവ മാറാന്‍ സഹായിക്കും.
7. പലതവണ തുളസിക്കാപ്പി കുടിക്കുക.
8. തുണി മഞ്ഞളില്‍ തെറുത്ത് തിരിപോലെയാക്കി കത്തിച്ചു ശ്വസിച്ചാല്‍ മൂക്കടപ്പ് ഉടന്‍ മാറും.
9 മഞ്ഞള്‍ ചേര്ത്ത് വെള്ളം തിളപ്പിച്ചു കുടിച്ചാല്‍ ജലദോഷം കുറയും.
10. കരിഞ്ചീരകം ഒരു നുള്ളെടുത്ത് ഞെരടി മണപ്പിച്ചാല്‍ മൂക്കടപ്പിന് ആശ്വാസം കിട്ടും.
B,ഛര്ദ്ദിയോടുകൂടിയ പനി...
11. ഞാവല്‍ തളിര്, മാവിന്തടളിര്, പേരാലിന്‍ മൊട്ട്, രാമച്ചം എന്നിവ കഷായംവച്ച് തേന്‍ മേമ്പൊടി ചേര്ത്തു സേവിക്കുക.
C,കഫശല്യത്തിന്....
12. കുരുമുളക്, തുളസിയില, വെറ്റില എന്നിവ ചേര്ത്ത്ക കഷായം വച്ച് തേന്‍ ചേര്ത്ത് കഴിക്കുക.
13.തേന്‍, ഇഞ്ചിനീര്, ഉള്ളിനീര് എന്നിവ യോജിപ്പിച്ച് കഴിക്കുക.
14. ദിവസം മൂന്നോ നാലോ നേരം ആവികൊള്ളുക.
15. ആടലോടകത്തിന്റെ ഇല അരച്ച് നീരെടുത്ത് (ഏകദേശം ഒരു ടീസ്‌പൂണ്‍) അതില്‍ ഒരു കോഴിമുട്ട ഉടച്ചുചേര്ത്തു കഴിക്കുക.
16. നാരാങ്ങാവെള്ളത്തില്‍ തേന്‍ ചേര്ത്ത് കുടിക്കുക.
17. ഇഞ്ചി ചുട്ട് തൊലികളഞ്ഞ് തിന്നുക.
18. കുരുമുളകുപൊടിയില്‍ തേനോ നെയ്യോ ചേര്ത്ത് കഴിക്കുക.
19. അയമോദകം പൊടിച്ച് പഞ്ചസാര ചേര്ത്ത് കഴിക്കുക.
20. അയമോദകം ചേര്ത്ത് വെള്ളംകൊണ്ട് ആവിപിടിക്കുക.
D,ഒച്ചയടപ്പ്...........
21. ഇഞ്ചിയും ശര്ക്കരയും ഒരേ അനുപാതത്തില്‍ ചേര്ത്ത് കഴിക്കുക.
22. ഇഞ്ചിയും തിപ്പലിയും ഇട്ടു കാച്ചിയ പാല്‍ കുടിക്കുക.
23. വയമ്പ് തേനില്‍ അരച്ച് കഴിക്കുക.
24. ഉപ്പ് ചൂടുവെള്ളത്തില്‍ കലര്ത്തി കവിള്ക്കൊതള്ളുക.
25. ഒരുപിടി കയ്യോന്നി ഒരു ഗ്ലാസ് മോരില്‍ അരച്ചുകലക്കി കുടിക്കുക.
26. മുയല്ച്ചെവിയന്‍ അല്‌പം ഉപ്പും വെളുത്തുള്ളിയും ചേര്ത്തരച്ച് കണ്‌ഠത്തില്‍ പുരട്ടുക.
E,കൊതുകുശല്യത്തിന്....
27. യൂക്കാലിതൈലം ദേഹത്ത് പുരട്ടുക.
28. അല്‌പം ചുവന്നുള്ളിനീര് കിടക്കയ്‌ക്ക് ചുറ്റും തളിക്കുക.
29. കുന്തിരിക്കം പുകയ്‌ക്കുക.
30. കര്പ്പൂരം എണ്ണയില്‍ ചാലിച്ച് പുരട്ടിയാല്‍ ഊണുമേശയില്‍ നിന്ന് ഈച്ചകളെ അകറ്റാം.
F,ചുമ
31. ഒരു ടീസ്‌പൂണ്‍ ഇഞ്ചിനീരില്‍ സമം തേന്ചേ്ര്ത്ത് കഴിക്കുക.
32. വയമ്പ് ചെറുതേനില്‍ അരച്ച് രണ്ടുനേരം സേവിക്കുക.
33. ആടലോടകത്തിന്റെ ഇല ഉണക്കിപ്പൊടിച്ച് സമം മലര്പ്പൊ ടിയും കൂട്ടി ആവശ്യത്തിന് പഞ്ചസാരയും ചേര്ത്ത്ച കഴിക്കുക.
34. അഞ്ചുഗ്രാം കായം ചുക്കുവെള്ളത്തില്‍ കലക്കി രണ്ടുനേരം കുടിക്കുക.
35. ഗ്രാമ്പു പൊടിച്ചത് ഒരുനുള്ള് വീതം തേനില്‍ കുഴച്ച് രാവിലെയും വൈകുന്നേരവും കഴിക്കണം.
36. ജാതിക്ക പൊടിച്ച് പഞ്ചസാരയും ചേര്ത്ത്് കഴിക്കണം.
G, പനി
37. ജലദോഷപ്പനിയുള്ളവര്‍ ഒരു സ്‌പൂണ്‍ മഞ്ഞളും 5 ഗ്രാമ്പൂവും നന്നായി ചതച്ച് ഒരു ഗ്‌ളാസ് വെള്ളത്തിലിട്ടു തിളപ്പിച്ച് ഒരു ഗ്‌ളാസ് വീതം പലപ്രാവശ്യം കുടിച്ചാല്‍ രണ്ടുദിവസം കൊണ്ട് കാര്യമായ ആശ്വാസം കിട്ടും.
38. ഒരു സ്‌പൂണ്‍ കുരുമുളക് തുളസിയിലച്ചാറില്‍ അരച്ച് മൂന്നുനേരം സേവിക്കുക.
39. ഘനപദാര്ത്ഥങ്ങള്‍ കഴിക്കരുത്. ഉപവാസം പനി അകറ്റാന്‍ സഹായകമാണ്.
40. ഇടവിട്ടുണ്ടാകുന്ന പനി അകറ്റാന്‍ തുളസിയിലനീരില്‍ കുരുമുളകുപൊടി ചേര്ത്ത് കഴിച്ചാല്‍ മതി.
41. ഇഞ്ചി, ചുവന്നുള്ളി ഇവയുടെ നീരെടുത്ത് തേന്‍ ചേര്ത്ത് കഴിച്ചാല്‍ പനി, ശ്വാസംമുട്ടല്‍, ചുമ എന്നിവ ശമിക്കും.
42. മുത്തങ്ങ അരച്ച് പാലില്‍ ചേര്ത്ത് കഴിക്കുന്നത് പനിയും നീര്ക്കെകട്ടും മാറാന്‍ ഉത്തമമാണ്.
മഞ്ഞപ്പിത്തം
43. ഇളനീരില്‍ മാവിന്റെ തളിരില അരച്ചുചേര്ത്ത്ര കഴിക്കുക.
44. നെല്ലിക്ക, കരിമ്പ് ഇവയുടെ നീര് തുല്യമായി ചേര്ത്ത്ു കുടിക്കുക.
45. കരിക്കിന്‍ വെള്ളം ധാരാളമായി കുടിക്കുക.
വയറിളക്കം
46. കടുംചായയില്‍ ചെറുനാരങ്ങാനീര് ചേര്ത്ത് കുടിക്കുന്നത് വയറിളക്കത്തെ ശമിപ്പിക്കും.
47. പുളിച്ചമോരിലോ ചൂടുവെള്ളത്തിലോ കറിവേപ്പില അരച്ചുചേര്ത്ത് കുടിച്ചാല്‍ വയറുവേദന ശമിക്കും.
48. കൂവളത്തിലയിട്ടു തിളപ്പിച്ചവെള്ളം പതിവായി കുടിച്ചാല്‍ വിട്ടുമാറാത്ത വയറുവേദന മാറും.
വീട്ടില്‍ ശ്രദ്ധിക്കാംചില കാര്യങ്ങള്‍...!!
മഴക്കാലത്ത് കുടിവെള്ള സ്രോതസുകള്‍ മലിനമാകാനുള്ള സാധ്യത ഏറെയാണ്. കോളറ, വയറിളക്ക രോഗങ്ങള്‍,മഞ്ഞപ്പിത്തം തുടങ്ങി വലതും ചെറുതുമായ നിരവധി രോഗങ്ങളാണ് ഇതിന്റെ പരിണിതഫലം. ഓആര്എസ് പാക്കറ്റുകള്‍ ഓരോ വീട്ടിലും കരുതി വയ്‌ക്കുന്നതിലൂടെ വയറിളക്കരോഗങ്ങള്‍ വീട്ടില് വെച്ചുതന്നെ നിയന്ത്രിക്കാം. തിളപ്പിച്ചാറിയ വെള്ളം വേണം കുടിയ്‌ക്കാന്‍. ചില വൈറസുകള്‍ നശിക്കാന്‍ 20 മിനിറ്റെങ്കിലും വെള്ളം വെട്ടി തിളയ്‌ക്കണം. ഒരിക്കല്‍ തിളപ്പിച്ചു അണുവിമുക്‌തമാക്കിയ വെള്ളം വീണ്ടും മലിനമാകാതെ ശ്രദ്ധിക്കണം. വെള്ളം കയ്യിട്ടു എടുക്കാതെ ഫില്ട്ടറിലോ വാവട്ടം കുറഞ്ഞ സംഭരണിയിലോ ഒഴിച്ചു ഉപയോഗിക്കുക.
ദശപുഷ്പങ്ങളും അവയുടെ ഔഷധ ഗുണങ്ങളും...!!
A, കറുക. പുല്ലുവര്ഗ്ഗത്തില്പെട്ട ഒരു ഔഷധിയാണ് . തമിഴ്നാട്ടിലെ പ്രധാന ചികിത്സാരീതിയായ സിദ്ധം ഇതിനെ ആദിമൂലം ആയിട്ടാണ് കരുതുന്നത്. അതായത് സസ്യജാലങ്ങളുടെ ഉല്പത്തിയിലുളത്. അതിനാല്‍ എന്റെ ഈ ചെറിയ സംരംഭം ഇതില്‍ നിന്നും തുടങ്ങട്ടെ. ദശപുഷ്പങ്ങളില്‍ പെടുന്ന
ഈ സസ്യം വളരെ പവിത്രമായി കരുതപെടുന്നു. അതിനാല്‍ ഇവയെ ഹോമത്തിന്നും , ചില്‍ പൂജകള്ക്കും ഉപയോഗിക്കാറുണ്ട് . പ്രത്യേകിച്ച് ബലിതര്പ്പണതില്‍ ഇത് ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒരു ദ്രവ്യമാണ്.
അതിനാല്‍ ഇതിനെ ബലികറുക എന്നും വിളിച്ചുവരുന്നു.
കാലിലുണ്ടായ ചൊറിമാറുന്നതിന് "ഒരു പിടി കറുക ഒരു തുടം പാലില്‍ കുറുകി കഴിച്ചാല്‍ ഏതു ദുഷ്ടവ്രണവും മാറും" നാട്ടു വൈദ്യത്തില്‍ പറയുന്നു..
ഇത് പ്രധാനാമയും പിത്ത കഫഹരമാണ് . താരന്‍ , ചൊറി ചിരങ്ങ് , വട്ടപുണ്ണ് , (ത്വക്ക് രോഗങ്ങള് , ദൂഷ്ടവ്രണങ്ങള്‍) തുടങ്ങിയരോഗങ്ങള്ക്ക് പുറമെ പുരട്ടുന്നതിന്നു സേവിക്കുന്നതിന്നും ഉപയോഗിക്കുന്നു.ബുദ്ധിവികാസം ഉണ്ടാകാത്ത കുട്ടികള്ക്ക് കറുകനീര്‍ വളരെ ഫലപ്രദമാണ്‍. നാഡിരോഗങ്ങള്‍ക്കും തലചോറിന് സംബന്ധിക്കുന്ന രോഗങ്ങള്ക്കും ഉപയോഗിക്കുന്നു. അമിതമായ രക്ത പ്രവാഹം നിര്ത്താ നും മുലപാല്‍ വര്ദ്ധിഗക്കുന്നതിനും നന്ന്‍.
B, മുക്കുറ്റി.. കഫ,പിത്തഹരമായ ഈ ഔഷധം സ്ത്രീകള്ക്കുണ്ടാക്കുന്ന ഉഷ്ണരോഗങ്ങൾക് ഒരു ദിവ്യ ഔഷധമായി കരുത്തുന്നു. ചില അവസരങ്ങളില്‍ സ്ത്രീകള്ക്കുണ്ടാക്കുന്ന രക്തസ്രാവം നിര്ത്തു ന്നതിന്‍ ഇത് ഉപയോഗിക്കുന്നു. അതിനാല്‍ ഇതിന് തീണ്ടാനാഴി എന്നും പേരുണ്ട്. ചില സ്ഥലങ്ങളിൽ ഒരു തെങ്ങിന്റെ രുപമുള്ള ഇതിനെ നിലം തെങ്ങ് എന്നും വിളിച്ചുവരുന്നു.അതിസാരം, ജ്വരം എന്നി അസുഖങ്ങള്‍ ഒറ്റമൂലിയായും ഉപയോഗിക്കുന്നു.
C, തിരുതാളി*** ഇത് പിത്തഹരംമായ് ഒരു ഔഷധിയാണ്, സ്ത്രീകള്ക്കുണ്ടാകുന്ന വന്ധ്യതയ്ക്കും, ഗര്ഭ പാത്രസംബന്ധമായ അസുഖങ്ങള്ക്കും അത്യുത്തമം ചില ഔഷധപ്രയോഗങ്ങൾ
തിരുതാളി കല്കവും കഷായവും ആയി ചേര്ത്ത നെയ്യ് പതിവായി സേവിച്ചാല്‍ വന്ധ്യത മാറും , വേര് പാലകഷായം വച്ച് കഴിച്ചാല്‍ കായബലവും ധാതുപുഷ്ടിയും ഉണ്ടാക്കും.
D,വിഷ്ണുക്രാന്തി*** നിലം പറ്റിവളരുന്ന ഒരു സസ്യമാണ് വിഷണുക്രാന്തി, പിത്തഹരമായ ഒരു ഔഷധിയാണ്. പൊതുവായി സ്ത്രീകളുടെ ശരീരപുഷ്ടിക്കും ഗര്ഭരക്ഷയ് ക്കും ഉപയോഗിക്കുന്നു.ഒര്മ്മ കുറവ്, ജ്വരം, ആസ്മ, ബാലനര,മുടികൊഴിച്ചില് മുതലയവക്ക് പ്രത്യഔഷധമായി ഉപയോഗിക്കുന്നു.
E, കയ്യോന്നി*** കഫവാത ഹരമായ ഒരു ഔഷധിയാണ് കയ്യോന്നി, കൈയ്യുണ്യം . കുടൽപ്പൂണിനും, കാഴ്ചശക്തിയുടെ വർദ്ധനയ്ക്കും,കേശസംരക്ഷണതിനും, കരൾ സംബന്ധമായ രോഗങ്ങൾക്കു ഉപയോഗിക്കുന്നു.ഇത് നല്ലഒരു വേദനസംഹാരിക്കുടിയാണ്. സാധരണയായി മൂന്നു വിധം വെള്ള,മഞ്ഞ, നീല
F, മുയല്ചെവവിയന്‍*** ദശപുഷ്പതിലെ അടുത്ത ഇനം മുയല്ചെവിയന്‍. നിലം പറ്റി നില്ക്കുന്ന ഒരു ചെറിയ സസ്യമാണിത്. ഇത് വാത, കഫഹരം മായ ഒരു ഔഷധമാണ്‍. ഈ സസ്യതിന്റെൾ ഇലകള്ക്ക് മുയലിഎന്റെയ ചെവിയോട് സദ്ര്സ്യം ഉള്ള്തിനാല്‍ ഇതിന്‍ മുയല്ചെവിയന്‍ എന്നു പേര്‍ വന്നു . തൊണ്ടസംബന്ധമായ സര്‍വ രോഗങ്ങള്ക്കും നല്ലത് .
G,പൂവാംകുറുന്തല്‍ *** ദശപുഷ്പങ്ങളില്‍ പെടുന്ന മറ്റ് ഒരു ഔഷധിയാണ്‍ പൂവ്വാകുറുന്തല്‍. മുടിക്ക് നിറം കിട്ടുവാന്നും , നേത്ര രോഗങ്ങള്ക്ക്സ ,ശിരോരക്ഷകായും ഇത് ഉപയോഗിച്ചു കാണുന്നു. ഇത് വാത, പിത്തഹരമായ് ഒരു ഔഷധ മാണ്‍. സാധാരണയായി ഇതിന്റെ പൂഷ്പിക്കുന്ന്തിന്നു മുന്പായിസമൂലം നീര്‍ എടുത്താണ്‍ ഉപയോഗിക്കുന്നത്. ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും നല്ലത്. രക്തശുദ്ധീകരണം,പനി,തേള്‍ വിഷം എന്നിവയ്ക്ക് ഔഷധമാണ്.
H, ഉഴിഞ്ഞ*** പിത്തഹരമായ ഒരു ഔഷധമാണിത് . പനി, നീർതാഴ്ച, വാതം രോഗങ്ങൾക്ക് പ്രത്യഔഷധമായി ഉപയോഗിക്കുന്നു. ഉഴിഞ്ഞഘൃതം എന്ന് ഔഷധതിലെ പ്രധാന ചേരുവയാണ്. ചതവ്, പേശിക്ഷതം തുടങ്ങിയവക്കു വളരെ ഫലപ്രദം .
I, ചെറൂള ***ഇത് ഒരു പിത്തഹരമായ ഔഷധമാണ്. മൂത്രാശയ രോഗങ്ങൾക്കു ഉത്തമം, ചെറിയ വെള്ള പൂകൾ ഉള്ളതും ബലിതർപ്പണതിൽ ഉപയോഗിക്കുന്നതിനാൽബലിപൂവ് എന്നും പേരുണ്ട്.
J, നിലപ്പന *** പിത്ത വാതഹരമായ ഒരു ഔഷധമാണ്. മഞ്ഞകാമില(മഞ്ഞപിത്തം),ഉഷ്ണരോഗങ്ങൾ,ധാതുപുഷ്ടിക്കും ഇത് ഔഷധമായി ഉപയോഗിക്കുന്നു.മുസലീഖദീരാദികഷായതിൽ ചേരുന്ന ഒരു പ്രധാന മരുന്നും; സ്ത്രീപുരുഷൻമാരിലുണ്ടാക്കുന്ന മൂത്രചുടിച്ചിൽ, ലൈംഗിക ബലഹീനത ഇവ മാറ്റുന്നതിനു ഉത്തമായി കരുത്തുന്നു.
നമ്മുടെ ആരോഗ്യ പരിപാലനം
ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍..
• രാത്രി നേരത്തെ കിടന്നുറങ്ങുന്നതും അതിരാവിലെ എഴുന്നേല്ക്കുന്നതും ശീലിക്കുക..
• പല്ലുകള്‍ വൃത്തിയാക്കുക..ഭക്ഷണം കഴിച്ച ശേഷവും രാത്രി കിടക്കുന്നതിനു മുന്പും വായയും പല്ലും വൃത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ്..
• ശുദ്ധവായു ശ്വസിക്കുക..
• പരിസരം വൃത്തിയായി സൂക്ഷിക്കുന്നത് സാംക്രമിക രോഗങ്ങളെ തടയാന്‍ സാധിക്കും..
• മലമൂത്ര വിസര്ജ്ജ നത്തിനു സമയക്രമം ശീലിക്കുക..
• ദിവസവും രണ്ടു നേരവും കുളിക്കുക.ഇത് അഴുക്കുകളില്‍ നിന്നും ശരീരത്തെ ശുദ്ധമായി നിര്ത്തും ..
• അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്
• ദിവസേന ഒരു നിശ്ചിത സമയത്ത് വ്യായാമം ചെയുക..ഭക്ഷണം കഴിച്ച ഉടനെ വ്യായാമം ചെയ്യാന്‍ പാടില്ല..
• ആഴ്ചയില്‍ ഒരു ദിവസം ഉപവാസം അനുഷ്ടിക്കുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രദാനം ചെയ്യുന്നു..
• ഭക്ഷണത്തില്‍ സമയനിഷ്ട പാലിക്കാന്‍ ശ്രദ്ധിക്കുക..
• ധാന്യങ്ങള്‍ കഴിയുന്നതും തവിട് കളയാതെ ഉപയോഗിക്കുവാന്‍ ശ്രമിക്കുക..
• പച്ചക്കറികള്‍ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മലശോധന നേരെയാക്കാന്‍ സഹായിക്കും..
• തളര്‍ന്ന് അവശനായിരിക്കുമ്പോള്‍ അല്പം വിശ്രമിച്ചതിനു ശേഷം മാത്രം ഭക്ഷണം കഴിക്കുക..
• നല്ല വിശപ്പ് ഉള്ളപ്പോള്‍ മാത്രം ഭക്ഷണം കഴിക്കുക..
• ഭക്ഷണം കഴിച്ച ഉടനെ കഠിനാധ്വാനത്തില്‍ ഏര്പ്പെടരുത്.. അല്പം വിശ്രമിച്ചതിനു ശേഷം മാത്രം ജോലി ചെയുക..
• ഉപ്പ്,പുളി,മുളക് എന്നിവ കഴിയുന്നത്ര ഒഴിവാക്കുകയും ശര്ക്കര പഞ്ചസാര എന്നിവയുടെ ഉപയോഗം കുറക്കുകയും ചെയ്യുക..
• പച്ചക്കറികള്‍ നന്നായി കഴുകിയ ശേഷമാണ് അരിയേണ്ടത്. അരിഞ്ഞശേഷം കഴുകരുത്..
• വില കൂടിയ വസ്തുക്കളില്‍ പോഷകാംശങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്നത് മിഥ്യാ ധാരണയാണ്..
• നമ്മുക്ക് സാധാരണയായി ലഭിക്കുന്ന മുരിങ്ങ,നെല്ലിക്ക,പപ്പായ,ചെറു നാരങ്ങ, പഴവര്ഗങ്ങള്‍ ,പച്ചക്കറികള്‍ എന്നിവ ശരീരത്തിന്റെ നിലനില്പ്പിനും പോഷണത്തിനും മതിയായവയാണ്..
• മാംസഭോജിയോ ,സസ്യാഹാര ഭോജിയോ ആവാതെ രണ്ടും ആവശ്യാനുസരണം ഉപയോഗിക്കുക..
• വയര്‍ നിറയെ ആഹാരം കഴിക്കാന്‍ പാടില്ല..രണ്ടു ഭാഗം ആഹാരം കൊണ്ടും ഒരു ഭാഗം വെള്ളം കൊണ്ടും നിറച്ച ശേഷം നാലാമത് ഭാഗം ശൂന്യമായി കിടക്കട്ടെ..
• മദ്യം,പുകവലി,മുറുക്ക്,മയക്കുമരുന്ന് എന്നിവ ഉപേക്ഷിക്കുക..
• ബേക്കറി സാധനങ്ങളുടെ ഉപയോഗം തീര്ത്തും കുറയ്ക്കുക..
• രാവിലെയും വൈകുന്നേരവും അരമണിക്കൂര്‍ നേരം സൂര്യ പ്രകാശമേല്ക്കുന്നത് വളരെ നല്ലതാണ്..
• രാത്രി കിടക്കാന്‍ നേരത്ത് ഒരു ടീസ്പൂണ്‍ ശുദ്ധമായ തേന്‍ കുടിക്കുന്നത് വളരെ നല്ലതാണ്..
• കൈകാലുകള്‍ നന്നായി നിവര്‍ത്തി വെച്ച് മലര്‍ന്ന് കിടന്നു ഉറങ്ങുക..
• കമിഴ്ന്നു കിടന്നു ഉറങ്ങുന്നത് അത്ര നല്ലതല്ല..
• സ്വാര്ത്ഥത,അസൂയ,പക,അഹങ്കാരം എന്നിവ മനസില്‍ സംഘര്‍ഷാവസ്ഥ ഉണ്ടാക്കുന്നു..
.png)