Thursday, 9 June 2016

മഴക്കാലത്ത്‌ ആരോഗ്യസംരക്ഷണത്തിന്‌ നാട്ടറിവുകളില്‍ നിന്ന്‌ ഇതാ ഫലപ്രദമായ ഒറ്റമൂലികള്‍


ജലദോഷം
1. ചെറുനാരങ്ങാനീരില്‍ സമം തേന്‍ ചേര്‍ത്ത്‌ കഴിക്കുക. ഒരു വലിയ സ്‌പൂണ്‍ തേന്‍ ചെറുചൂടുള്ള ബാര്‍ലിവെള്ളത്തില്‍ ഒഴിച്ച്‌ കിടക്കാന്‍ നേരത്ത്‌ ദിവസവും കഴിച്ചാല്‍ സ്‌ഥിരമായുള്ള ജലദോഷം മാറും.
2. തുളസിയിലനീര്‌, ചുവന്നുള്ളിനീര്‌, ചെറുതേന്‍ ഇവ ചേര്‍ത്ത്‌ സേവിക്കുക.
3. തേനില്‍ ഏലക്കായ്‌ ചേര്‍ത്ത്‌ കഴിക്കുക.
4. തുളസിയില, ചുക്ക്‌, തിപ്പലി ഇവയെല്ലാംകൂടി ഇട്ട്‌ കഷായംവച്ച്‌ കൂടെക്കൂടെ കുടിക്കുക.
5. ചൂട്‌ പാലില്‍ ഒരു നുള്ള്‌ മഞ്ഞള്‍പ്പൊടിയും കുരുമുളകുപൊടിയും ചേര്‍ത്ത്‌ കുടിക്കുക.
6. യൂക്കാലി തൈലം വെള്ളത്തിലൊഴിച്ച്‌ ആവിപിടിച്ചാല്‍ മൂക്കടപ്പ്‌, പനി, ജലദോഷം, കഫക്കെട്ട്‌ എന്നിവ മാറാന്‍ സഹായിക്കും.
7. പലതവണ തുളസിക്കാപ്പി കുടിക്കുക.
8. തുണി മഞ്ഞളില്‍ തെറുത്ത്‌ തിരിപോലെയാക്കി കത്തിച്ചു ശ്വസിച്ചാല്‍ മൂക്കടപ്പ്‌ ഉടന്‍ മാറും.
9 മഞ്ഞള്‍ ചേര്‍ത്ത്‌ വെള്ളം തിളപ്പിച്ചു കുടിച്ചാല്‍ ജലദോഷം കുറയും.
10. കരിഞ്ചീരകം ഒരു നുള്ളെടുത്ത്‌ ഞെരടി മണപ്പിച്ചാല്‍ മൂക്കടപ്പിന്‌ ആശ്വാസം കിട്ടും.
ഛര്‍ദ്ദിയോടുകൂടിയ പനി
1. ഞാവല്‍ തളിര്‌, മാവിന്‍തളിര്‌, പേരാലിന്‍ മൊട്ട്‌, രാമച്ചം എന്നിവ കഷായംവച്ച്‌ തേന്‍ മേമ്പൊടി ചേര്‍ത്തു സേവിക്കുക

തുമ്മല്‍



നിരവധി പേര്‍ക്ക് ഉണ്ടാകുന്ന ഒരു പ്രശ്നം .തുമ്മലിന്റെ ശക്തിയില്‍ ചിലര്‍ക്ക് മല മൂത്രങ്ങള്‍ അറിയാതെ പോകും .ഇന്നത്തെ ഭക്ഷ്യ വസ്തുക്കള്‍ മോശം ആയത് കാരണം ശരീരത്തില്‍ ആവശ്യത്തിനുള്ള രക്തം ,ശരീര ബലം ഉണ്ടാകില്ല . തുമ്മല്‍ സ്ഥിരമായി ഉള്ളവര്‍ ആപ്പിള്‍ ,ബീറ്റ് റൂട്ട് ,കാരറ്റ് ജ്യൂസ് കുടിക്കണം . മോരോ തൈരോ കഴിക്കരുത് . പഞ്ഞി മെത്തയില്‍ കിടക്കണം .മുറിയില്‍ ശുദ്ധ വായൂ കേറണം , .സത്ത് കൂടുതല്‍ ഉള്ള ഭക്ഷണം കഴിക്കണം .തലയില്‍ തേക്കാന്‍ ശുദ്ധമായ വെളിച്ചെണ്ണ നല്ലത് , ഭക്ഷണത്തില്‍ നാടന്‍ പശുവിന്റെ നെയ്യ് ഉള്‍പെടുത്താം . പാരമ്പര്യ വൈദ്യം പറയുന്ന മരുന്ന് നോക്കാം .
മരുന്നുകള്‍ :
അകത്തിയുടെ ഇളം ഇല അരച്ച ചാര്‍ - ഒരു സ്പൂണ്‍
കുരുമുളക് -7 എണ്ണം
ജീരകം -ഒരു സ്പൂണ്‍
തേന്‍ - ആവശ്യത്തിനു
ചെയ്യണ്ട വിധം :
കുരുമുളക് പൊടിച്ചു , ജീരകം , ചതച്ചു അകത്തി ഇല ചാറില്‍ ചേര്‍ത്തു രാവിലെ കുടിക്കുക . തുടര്‍ന്ന് 3 ദിവസം കഴിക്കുക , വ്യത്യാസം വന്നാല്‍ മരുന്ന് ശരീരത്തില്‍ പിടിക്കുന്നു . അങ്ങനെ എങ്കില്‍ തുടര്‍ന്ന് 48 ദിവസം വരെ കഴിച്ചാല്‍ തുമ്മലിന്റെ പ്രശ്നമേ മാറും . മദ്യപാനി, പുക വലിക്കുന്നവര്‍ ഇത് ഉപയോഗിക്കരുത് .
(അകത്തി തൊലി, ഇല, പൂവ് , ഇളം കായ്കൾ എന്നിവ ഔഷധയോഗ്യഭാഗങ്ങളാണ്. ഇല പിഴിഞ്ഞ് അരിച്ചെടുത്ത് നസ്യം ചെയ്യുന്നത് കഫവും നീർക്കെട്ടും മാറാൻ സഹായകമാണ്. ഇത് തലവേദന, പീനസം, ചുമ, അപസ്മാരം എന്നീ രോഗങ്ങൾക്കും ശമനമുണ്ടാക്കും. അകത്തിയുടെ ഇല നെയ്യിൽ വറുത്ത് സേവിക്കുന്നത് നിശാന്ധത അകറ്റും. ജീവകം 'എ'യുടെ അഭാവം കൊണ്ടുണ്ടാകുന്ന എല്ലാ നേത്രരോഗങ്ങൾക്കും ഇത് പ്രയോജനകരമാണ്. അകത്തിപുഷ്പം അസ്ഥിസ്രാവം തുടങ്ങിയ രോഗങ്ങൾക്ക് ഫലപ്രദമായ ഔഷധമാണ്. അകത്തിക്കുരു പാൽ ചേർത്തരച്ച് നീരും വേദനയുമുള്ള വ്രണങ്ങളിൽ ലേപനം ചെയ്താൽ വ്രണം പെട്ടെന്ന് ഉണങ്ങും. പിത്തഹരം. വായപ്പുൺ(കുടൽ‌പ്പൂൺ,ആകാരം),ഉഷ്ണ രോഗങ്ങൾ മാറുന്നത്തിന് ഉപയോഗിക്കുന്നു.)

ആസ്ത്മയ്ക്ക് വീട്ടില്‍ തന്നെ മരുന്ന് കണ്ടെത്താം



കുട്ടികളിലുണ്ടാകുന്ന രോഗങ്ങളില്‍ ഒരു പ്രധാനവില്ലനാണ് ആസ്ത്മ. 5.5 മില്യണിലധികം കുട്ടികളെയാണ് ഈ രോഗം ബാധിക്കുന്നത്.
ലോകത്താകെയുള്ള നിരവധി ശാസ്ത്രജ്ഞരും ഗവേഷകരും ആസ്ത്മയ്ക്ക് കൃത്യമായി ഒരു മരുന്ന് കണ്ടെത്താനുളള പരീക്ഷണങ്ങളില്‍ മുഴുകിയിരിക്കുകയാണ്. എന്നാല്‍ ആസ്ത്മയെ പ്രതിരോധിക്കാനായി സ്വന്തം അടുക്കളയില്‍ നിന്നും വീട്ടുപരിസരത്തു നിന്നും മരുന്നുകള്‍ കണ്ടെത്താവുന്നതാണ്.
1. രാവിലെ തേന്‍ കുടിക്കുന്നത് ആസ്ത്മയുടെ ആക്രമണത്തില്‍ നിന്നുള്ള വേദനകളെ ചെറുക്കാന്‍ സഹായിക്കും.
2. ഒരു ടീസ്പൂണ്‍ നിറയെ തേനും ചുക്ക് പൊടിച്ചതും കുരുമുളക് പൊടിച്ചതും ഒന്നിച്ച് ചേര്ത്ത്ണ കഴിക്കുന്നത് നല്ലതാണ്.
3. ചൂടുപാലില്‍ തുല്യഅളവില്‍ തേനും ഒലീവ് ഓയിലും ചേര്ത്ത്് കഴിക്കുക.
4. ഉണക്കിയ അത്തിപ്പഴം ശ്വസനപ്രക്രിയ ക്രമമാക്കാന്‍ സഹായിക്കും.
5. അരഗ്ലാസ് ഉലുവ തിളപ്പിച്ച് ജ്യൂസാക്കി ഇഞ്ചിനീരും ചേര്ത്ത് കഴിക്കുന്നത് ശ്വാസകോശത്തെ കഫരഹിതമാക്കും.
6. ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്ത്ത്ം തണുത്ത പാലില്‍ ചേര്ത്ത് കാലത്ത് വെറും വയറ്റില്‍ കഴിക്കുന്നത് നല്ലൊരു പ്രതിരോധമാര്ഗതമാണ്. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാന്‍ മുന്തിരിക്ക് കഴിവുണ്ട്.
7. ആസ്ത്മ ബാധിച്ചാല്‍ കടുകെണ്ണ കൊണ്ട് മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്.
8.ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേന്‍ ചേര്ത്ത് പലവട്ടമായി കഴിക്കാന്‍ കൊടുക്കുക.
9. കഫശല്യംകൊണ്ട് മൂക്കടഞ്ഞുപോയാല്‍ മുരിങ്ങയില നീരില്‍ ചുക്ക്, കുരുമുളക്, തിപ്പലി എന്നിവ പൊടിച്ച് ചേര്ത്ത് മൂര്ധാകവില്‍ കുഴമ്പിടുക. ചുക്ക്, ഇരട്ടിമധുരം, തിപ്പലി ഇവ പൊടിച്ച് തേനില്‍ ചാലിച്ച് കുറേശ്ശെയായി അലിയിച്ചിറക്കാന്‍ കൊടുക്കാം. പേരയില, തുളസിയില ഇവയിട്ട് തിളപ്പിച്ച വെള്ളം ആവി കൊള്ളിക്കുന്നതും നല്ലതാണ്

ആരോഗ്യപരമായ കാര്യങ്ങൾക്കുപയോഗിക്കുമ്പോൾ വൈദ്യനിർദേശപ്രകാരം മാത്രം ചെയ്യുക

മല്ലിയില



ദഹനം എളുപ്പമാക്കും.

ഗ്യാസ്ട്രബിളിനെ പ്രതിരോധിക്കും.
ഭക്ഷ്യ വിഷബാധ്യയ്ക്ക് കാരണമാകുന്ന സാല്‍മോണെല്ല ബാക്ടീരിയയെ പ്രതിരോധിക്കും.

ശരീരത്തിനുള്ളില്‍ എത്തിപ്പെട്ടുന്ന ലെഡ്, മെര്‍ക്കുറി ,ആഴ്സനിക് പോലുള്ള ഉപദ്രവകാരികളായ ലോഹങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കും.

ഇതിലടങ്ങിയിരിക്കുന്ന ആന്റി ഇന്‍ഫ്ളമേറ്ററി ഘടകങ്ങള്‍
ആര്‍ത്രൈറ്റിസിന്റെ ലക്ഷണങ്ങളെ ശമിപ്പിക്കും.

ഛര്‍ദ്ദി ഇല്ലാതാക്കും നല്ല കൊളസ്ട്രോളിനെ ഉയര്‍ത്തുകയും ചീത്ത കൊസ്ളട്രോളിനെ കുറയ്ക്കുകയും ചെയ്യും

തടിയൊന്നു കുറക്കണോ


തടികൂട്ടുന്ന പോലെ അല്ല തടി കുറക്കാന്‍ ...ഇത്തിരി സമയമെടുക്കും
തടി കൂട്ടാന്‍ ആളുകള്‍ ശ്രമിക്കുമ്പോള്‍ മനസ്സിലാക്കുക ..ആവശ്യത്തിനു തടിയും ആരോഗ്യവും ഉണ്ടങ്കില്‍ പിന്നെ അത് കൂട്ടാന്‍ ശ്രമിക്കരുത്
പല അനാരോഗ്യങ്ങള്‍ക്കും കാരണമാവും ഈ അമിതമായ തടി
ഇനി നമുക്കൊന്ന് തടി കുറക്കാന്‍ ശ്രമിച്ചാലോ ..!!
പ്രധാനമായും നമ്മുടെ ജീവിത രീതി ഇതില്‍ പ്രധാനമാണ്
നിയന്ത്രണമില്ലാത്ത ഭോജനം ..എണ്ണയില്‍ പൊരിച്ചതും അമിത മധുരവും പൊണ്ണ തടിയുണ്ടാക്കും ,നെയ്യ്,പാല്‍,മാംസം,മധുരം എന്നിവകള്‍ ചേരുന്ന ഭക്ഷണം സ്ഥിരമായി കഴിക്കുന്നവര്‍ക്കും അവരുടെ തടി വര്‍ദ്ധിക്കും
ആദ്യം വേണ്ടത് ഭക്ഷണ നിയന്ത്രണം തന്നെ ...കുറച്ചു കഴിക്കുക ..കഴിക്കുന്നത്‌ ഉമിനീരോട്‌ കൂടെ ചേര്‍ന്നിരിക്കാന്‍ ശ്രമിക്കുക .
അമിതമായ ഉറക്കം ഒഴിവാക്കുക ..അലസത ഒഴിവാക്കി കുറച്ചു അധ്വാനം ശരീരത്തിന് കൊടുക്കുക ..അല്ലെങ്കില്‍ എക്സര്‍സൈസ് ചെയ്യുക ..ഇനി നമുക്ക് ചികിത്സയിലേക്ക് കടക്കാം
1*** അതി രാവിലെ സൂര്യോദയത്തിനു മുന്നേ എഴുനേല്‍ക്കുക
പ്രഭാത കൃത്യങ്ങള്‍ക്ക് ശേഷം കുറച്ചു തേനും വെള്ളവും സമമായെടുത്തു കലക്കി ചേര്‍ത്ത് കഴിക്കല്‍ പതിവാക്കുക ..ക്രമേണ ശരീരം മെലിഞ്ഞു വരികയും ആരോഗ്യം വര്‍ദ്ധിക്കുകയും ചെയ്യും
2*** ഇനി ഒരു കോഴ്സ് ആണ് (നാല്പത്തി ഒന്ന് ദിവസം)..
തൃക്കടു(ചൂക്ക്കുരുമുളക് തിപ്പലി)
മുത്തങ്ങ ,ഏലത്തരി ,വിഴാലരി , മൂവില വേര് .ജീരകം , കായം ,തൂവര്‍ ശീലക്കാരം .
ത്രിഫല (കടുക്കനെല്ലിക്ക താന്നിക്ക) ,
ചെറുവഴതിന വേര് ,മഞ്ഞള്‍ ,കൊടുവേലികിഴങ്ങു , വെള്ലോട്ടുവഴുതിന വേര് ,മരമഞ്ഞള്‍ ,അടക്കാമണിയന്‍ വേര് ,പാടക്കിഴങ്ങ്‌ ,ഇവയെല്ലാം സമം എടുത്തു പൊടിച്ചെടുക്കുക .ആ അളവ് എത്രയോ അത്ര തന്നെ അളവ് മലര്‍ പൊടിയും ചേര്‍ത്തു അതില്‍ എണ്ണയും നെയ്യും തേനും കൂട്ടിച്ചേര്‍ത്തു നാല്പത്തി ഒന്ന് ദിവസം ചെറിയ അളവില്‍ കഴിക്കുക (ഒന്നോ രണ്ടോ ടീസ്പൂണ്‍ )
അമിത വണ്ണം ഉള്ളവര്‍ ക്രമേണ മെലിഞ്ഞു ശരീരം സൌന്ദര്യവും ആരോഗ്യവും ഉണ്ടായി വരും ...

വയറ്റിലെ കാന്‍സര്‍ 10 ലക്ഷണങ്ങള്‍ ..


സമയത്തു കണ്ടുപിടിച്ചാല്‍ പ്രതിവിധി കണ്ടെത്താവുന്നതും വൈകുന്തോറും രോഗം വഷളാവുകയും ചെയ്യുകയാണ് കാന്‍സര്‍ ജീവനെടുക്കാന്‍ കാരണമാകുന്നത്. പൊതുവില്‍ കണ്ടെത്താന്‍ വൈകുന്ന കാന്‍സരാണ് വയറിലുണ്ടാകുന്നത്. നെഞ്ചെരിച്ചിലും ഛര്ദ്ദിയും പതിവാണെങ്കില്‍ ഒരു ഡോക്ടറുടെ പരിശോധന നടത്തുന്നതാണ് ഉചിതമെന്നു വിദഗ്ധരും വിലയിരുത്തുന്നു. വയറിലെ കാന്സ്റിന്റെ പത്തു ലക്ഷണങ്ങള്‍ ഇതാണ് ..
1, നെഞ്ചെരിച്ചിലും ദഹനക്കുറവും
നെഞ്ചരിച്ചിലും അസിഡിറ്റിയും ഭക്ഷണശേഷം സാധാരണമായിരിക്കും. പക്ഷേ, ഇതു പതിവാണെങ്കില്‍ കാര്യം അപകടമാണെന്നാണ് ഡോക്ടര്മാരുടെ പക്ഷം. വയറിലെ ട്യൂമറിന്റെ ലക്ഷണമായിരിക്കാം ഭക്ഷണശേഷം പതിവായുള്ള നെഞ്ചെരിച്ചിലും ദഹനക്കുറവും അസിഡിറ്റിയുമെന്നാണ് ഡോക്ടര്മാര്‍ ചൂണ്ടിക്കാട്ടുന്നത്. ട്യൂമറില്നിന്നുള്ള സ്രവമാണ് ദഹനത്തെ തടസപ്പെടുത്തുന്നത്. ട്യൂമര്‍ വലുതായാല്‍ ചെറുകുടലില്‍ ഭക്ഷണത്തെ തടയും. അതുകൊണ്ട് നെഞ്ചെരിച്ചില്‍ പതിവായാല്‍ അന്റാസിഡ് കഴിച്ചു പ്രതിവിധി കണ്ടെത്തുന്നവര്‍ ജാഗരൂകരായിരിക്കണമെന്നാണ് ഡോക്ടര്മാര്‍ നിര്ദേിശിക്കുന്നത്.
2, ലഘുഭക്ഷണവും വയറുനിറയ്ക്കും
ലഘുഭക്ഷണവും ലളിതമായ ഭക്ഷണവും കഴിച്ചാലും വയറുനിറഞ്ഞതായും വിശപ്പു മാറിയതായും തോന്നുന്നതും അപകടത്തിന്റെ ലക്ഷണമാണെന്നു ഡോക്ടര്മാ്ര്‍ പറയുന്നു. കുറച്ചു ഭക്ഷണം കഴിച്ചാല്‍ വേണ്ടെന്നു തോന്നുന്നതും ഭക്ഷണത്തോട് വിരക്തി തോന്നുന്നതും ഇതു കാരണം കൊണ്ടുതന്നെ. ട്യൂമറിന്റെ വളര്ച്ച ഭക്ഷണം അന്നനാളത്തിലൂടെ കുടലിലെത്തുന്നതു തടയുന്നതും വയറു നിറഞ്ഞു എന്ന തോന്നലിനു കാരണമാകാം.
3,അകാരണമായ തൂക്കം കുറയല്‍
ഭക്ഷണം ആവശ്യത്തിനു കഴിക്കാന്‍ കഴിയാതെ വരികയും തൂക്കത്തില്‍ കാര്യമായ കുറവു വരികയും ചെയ്യുന്നത് വയറിലെ കാന്സഞറിന്റെ ലക്ഷണമാണ്. അസിഡിറ്റിയും കൂടെയുണ്ടെങ്കില്‍ ഒട്ടും അമാന്തിക്കാതെ ഒരു ഓങ്കോളജിസ്റ്റിന്റെ പരിശോധന അനിവാര്യമാണ്. ഇത്തരം ലക്ഷണങ്ങളുണ്ടെങ്കില്‍ സ്വയം ചികിത്സ ഒഴിവാക്കണം.
4,മൂക്കൊലിപ്പും ഛര്ദിയും
ഛര്ദി പതിവാകുകയും ഛര്ദിക്കുമ്പോള്‍ പാതി ദഹിച്ച ഭക്ഷണപദാര്ഥങ്ങള്‍ പുറത്തുവരികയും ചെയ്താലും അത് അപകടത്തിന്റെ സൂചനയാണ്. പതിവായി മൂക്കൊലിപ്പും ഒരു ലക്ഷണമാകാം. ഭക്ഷണം കഴിച്ചാല്‍ അതു മുകളിലേക്കു വരുന്നു എന്നു തോന്നിയാലും അതു ട്യൂമറിന്റെ ലക്ഷണമാകാം. ഭക്ഷണം ട്യൂമര്‍ മൂലം ചെറുകുടലിലെത്തുന്നതു തടയുന്നതാണ് ഇത്തരത്തില്‍ അസ്വസ്ഥതകളുണ്ടാകാന്‍ കാരണമെന്നാണ് ഡോക്ടര്മാകര്‍ ചൂണ്ടിക്കാട്ടുന്നത്.
5.അലസത തോന്നുക
ബ്ലഡ് കൗണ്ടിലെ കുറവും അതുമൂലമുള്ള അലസതയും ക്ഷീണവും വയറിലെ കാന്സമറിന്റെ ലക്ഷണമാകാം. തൂക്കം കുറയുന്നതും ക്ഷീണവും മറ്റേതെങ്കിലും ആരോഗ്യപ്രശ്‌നമാണെന്നു കരുതി അവയ്ക്കു മരുന്നു കഴിക്കുന്നത് അസുഖം രൂക്ഷമാക്കുകയേ ഉള്ളൂ. അതുകൊണ്ട് ഇത്തരം അസ്വസ്ഥതകളുണ്ടെങ്കില്‍ ഉടന്‍ സംശയനിവൃത്തിക്കായി ഒരു ഡോക്ടറെ കാണുക.
6,മലബന്ധവും നിറംമാറ്റവും
മലബന്ധം, വയറിളക്കം, മലം കറുത്ത നിറത്തില്‍ പോവുക തുടങ്ങിയവയും കാന്സറിന്റെ ലക്ഷണങ്ങളാണ്.
7,വിട്ടുവിട്ടുള്ള ചെറിയ പനി
ശരീരത്തിലെ അണുബാധയുടെ മുന്നറിയിപ്പാണ് വിട്ടുവിട്ടുണ്ടാകുന്ന പനി. വയറില്‍ ട്യൂമറും അതുവഴി അണുബാധയും ഉണ്ടാകുമ്പോള്‍ നേരിയതോതില്‍ വിട്ടുവിട്ടു പനിയുണ്ടാകാനുള്ള സാധ്യതയേറെയാണ്. ക്ഷീണവും പനിയും ഒപ്പം നെഞ്ചെരിച്ചിലും ഉണ്ടെങ്കില്‍ അതും വയറിലെ കാന്സയറിന്റെ ലക്ഷണമാകാം.
8,വയറുവേദന
അടിവയറു കനം വയ്ക്കുന്നതും വേദനയുണ്ടാകുന്നതും ട്യൂമറിന്റെ ലക്ഷണമാകാം. അടിവയറില്‍ അമര്ത്തി നോക്കിയാല്‍ തടിപ്പോ മുഴയോ തോന്നുകയാണെങ്കില്‍ അതു ഡോക്ടറോടു പറയുക.
9,മലത്തോടൊപ്പം രക്തം
മലത്തോടൊപ്പം രക്തം വരുന്നത് കാന്സ്റിന്റെ കൂടിയ തോതിലുള്ള ലക്ഷണമാണ്. ട്യൂമര്‍ വളര്ന്നു ഘട്ടത്തില്‍ മാത്രമേ ഈ ലക്ഷണമുണ്ടാകൂ. ട്യൂമര്‍ വളര്ന്ന് ആന്തരിക രക്തസ്രാവമുണ്ടാകുന്നതാണ് കാരണം. ട്യൂമര്‍ വളരുമ്പോള്‍ വയറിലെ ചെറിയ രക്തക്കുഴലുകള്‍ പൊട്ടാനും ചതയാനും ഉള്ള സാധ്യതയാണ് ഇതു കാണിക്കുന്നത്.
10, വിഴുങ്ങാന്‍ ബുദ്ധിമുട്ട്
ഭക്ഷണം കഴിക്കുന്നതിനും ഗുളികയോ മറ്റോ വിഴുങ്ങതിനോ ബുദ്ധിമുട്ടും രോഗം മൂര്ഛിറക്കുന്ന വേളയില്‍ അനുഭവപ്പെടാം. ഇത് രോഗത്തിന്റെ തുടക്കത്തില്‍ ഉണ്ടായെന്നു വരില്ല. ഈ ലക്ഷണങ്ങളും കൂടി തോന്നിയാല്‍ ഡോക്ടറെ കാണാന്‍ ഒട്ടും മടിക്കേണ്ട.

പുകവലിയില്‍നിന്നുണ്ടാകുന്നദൂഷ്യഫലങ്ങള്‍ ഇല്ലാതാക്കാൻ കൈതച്ചക്ക.



പതിവായി കൈതച്ചക്ക കഴിച്ചാൽ പുകവലിയില്‍നിന്നുണ്ടാകുന്നദൂഷ്യഫലങ്ങള്‍ ഇല്ലാതാകും. പുകവലികൊണ്ട്‌ രക്‌തത്തില്‍ കുറയുന്ന വിറ്റാമിന്‍ സി കൈതച്ചക്ക കഴിക്കുന്നതിലൂടെ പരിഹരിക്കാം

പുകവലിക്കുന്നവര്‍ അതിനൊപ്പം കൈതച്ചക്ക കഴിച്ചാല്‍ രക്ഷപ്പെടാം എന്ന് ആശ്വസിക്കണ്ട. പുകവലി നിറുത്തിയാല്‍ അതിന്റെ ദൂഷ്യ വശങ്ങളില്‍ നിന്നും കരകയറാന്‍ കൈതച്ചക്ക സഹായിക്കും

കാണാന്‍ അത്ര സുന്ദരനല്ലെങ്കിലും രുചിക്കൊപ്പം ആരോഗ്യത്തിനും മികച്ചതാണു കൈതച്ചക്ക. കാത്സ്യം, പൊട്ടാസ്യം, നാരുകള്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി1, വിറ്റാമിന്‍ ബി6, കോപ്പര്‍ തുടങ്ങിയവ ധാരളമായി കൈതച്ചക്കയില്‍ അടങ്ങിയിരിക്കുന്നു. പ്രകൃതിദത്തമായ പൊട്ടാസ്യവും ഇതിൽ ധാരാളമുണ്ട്. അരുചി, ക്ഷീണം ഇവയകറ്റാൻ കൈതച്ചക്കയോളം പോന്ന മറ്റൊന്നില്ല. വെയില്‍ കൊളളുന്നതുമൂലമുണ്ടാകുന്ന ക്ഷീണം അകറ്റാനും കൈതച്ചക്ക ഉത്തമം തന്നെ.
. മാത്രമല്ല ദഹനത്തിനു വളരെയേറെ സഹായകമാണ്‌ കൈതച്ചക്ക. കൈതച്ചക്കയില്‍ കാണപ്പെടുന്ന സള്‍ഫര്‍ അടങ്ങിയ പ്രോട്ടിയോളിക്‌ എന്‍സൈമുകളാണു ദഹനപ്രക്രിയയെ സഹായിക്കുന്നത്‌.

കൈതച്ചക്ക പതിവായി കഴിക്കുന്നത്‌ എല്ലിന്റെയും മോണയുടേയും ആരോഗ്യത്തിന്‌ ഉത്തമമാണ്‌. മാത്രമല്ല കാഴ്‌ച ശക്‌തി വര്‍ധിപ്പിക്കാനും പ്രായാധിക്യം മൂലമുള്ള കാഴ്‌ചക്കുറവിനെ ഒരു പരിധിവരെ പ്രതിരോധിക്കാനും കൈതച്ചക്ക കഴിക്കുന്നതിലൂടെ സാധിക്കും.

അസ്ഥിസ്രാവം (വെള്ളപോക്ക്)



പുളിങ്കുരുപ്പരിപ്പ് തലേന്നു വെള്ളത്തിലിട്ടു വെച്ചു പിറ്റെന്നെടുത്തു പാലില്‍ അരച്ചു സേവിച്ചാല്‍ സ്ത്രീകളുടെ അസ്ഥിസ്രാവവും പുരുഷന്മാരുടെ സോമരോഗവും ശമിക്കും.

ആര്‍ത്തവത്തകരാറുകള്‍


കൃത്യസമയത്ത് ആര്‍ത്തവം സംഭവിക്കാതെയിരുന്നാല്‍, ചെമ്പരത്തിയുടെ (Hibiscus) നാളെ വിരിയാന്‍ പാകത്തിലുള്ള അഞ്ചു മൊട്ടുകള്‍ പറിച്ച്, നന്നായി അരച്ച്, അരി കഴുകിയ വെള്ളത്തില്‍ (അരിക്കാടി) മൂന്നു മുതല്‍ അഞ്ചു ദിവസം കഴിച്ചാല്‍ ആര്‍ത്തവം ഉണ്ടാകും. 

മോര് – ഭൂമിയിലെ അമൃത്



ഭൂമിയിലെ മനുഷ്യരുടെ സൌഖ്യത്തിന് മോര് ദേവന്മാര്‍ക്ക് അമൃത്‌ പോലെയത്രെയെന്ന് ഭാവപ്രകാശനിഘണ്ടു.

പാല്‍ ഉറയൊഴിച്ച് ഉണ്ടാക്കിയ തൈര് കടഞ്ഞ് വെണ്ണ മാറ്റിയാണ് മോര് ഉണ്ടാക്കുന്നത്‌ എന്ന് നമുക്ക് അറിയാം. ആഹാരമായും ഔഷധമായും ആയുര്‍വേദം മോരിന് അതീവപ്രാധാന്യമാണ് നല്‍കുന്നത്. ശരീരത്തിനാവശ്യമായ ജീവകങ്ങള്‍, ധാതുക്കള്‍, മാംസ്യങ്ങള്‍ തുടങ്ങി പോഷകഘടകങ്ങള്‍ ധാരാളമായുള്ള മോര് ഒരു സമ്പൂര്‍ണ്ണാഹാരമാണ് എന്നു തന്നെ പറയാം.

ആയുര്‍വേദഗ്രന്ഥമായ ഭാവപ്രകാശം മോരിനെ നാലായി തിരിക്കുന്നു – ഘോലം, മഥിതം, തക്രം, ഉദശ്വിത് എന്നിങ്ങനെ. തൈര് വെള്ളം ചേര്‍ക്കാതെ കടഞ്ഞ് വെണ്ണ മാറ്റാതെയെടുക്കുന്നത് ഘോലം. തൈരിനെ വെള്ളം ചേര്‍ക്കാതെ കടഞ്ഞ് വെണ്ണ മാറ്റിയെടുക്കുന്നത് മഥിതം. തൈരില്‍ നാലിലൊന്ന് അളവ് വെള്ളം ചേര്‍ത്ത് കടഞ്ഞ് വെണ്ണ മാറ്റിയെടുക്കുന്നത് തക്രം. തൈരില്‍ രണ്ടിലൊന്ന് അളവ് വെള്ളം ചേര്‍ത്ത് കടഞ്ഞ് വെണ്ണ മാറ്റിയെടുക്കുന്നത് ഉദശ്വിത്. നാലും ആരോഗ്യത്തിന് നല്ലതാണ്. നാലിനും വ്യത്യസ്തഗുണങ്ങളും ആണ് ഉള്ളത്. പൊതുവേ മോര് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് തക്രം ആണ്. അനവധി രോഗങ്ങളില്‍ ഔഷധങ്ങള്‍ മോരില്‍ ചേര്‍ത്ത് കഴിക്കുന്നത് നമുക്ക് അറിവുള്ളതാണ്. തക്രപാനം, തക്രധാര, തക്രവസ്തി തുടങ്ങിയ ചികിത്സാരീതികളിലും മോര് ഉപയോഗിക്കപ്പെടുന്നു.

മോര് അഗ്നിദീപകവും, ത്രിദോഷഹരവും ആകയാല്‍ നിത്യം മോര് കഴിക്കുന്നവന്‍ ആരോഗ്യവാനായി ഭവിക്കുന്നു. ലഘുവും സംഗ്രാഹിയും ആകയാല്‍ ഗ്രഹണി രോഗത്തില്‍ മോര് അത്യുത്തമമാണ്.

വികലമായ ആഹാരശീലങ്ങള്‍ കൊണ്ടും, ആന്റിബയോട്ടിക്കുകള്‍ പോലെയുള്ള ഔഷധങ്ങളുടെ ഉപയോഗം കൊണ്ടും താളം തെറ്റിയ ദഹനേന്ദ്രിയവ്യവസ്ഥയ്ക്ക് മോര് ഉത്തമൌഷധമാണ്. മോരിന് probiotics സ്വഭാവമുണ്ട്. ശരീരത്തില്‍ ആഹാരത്തെ വിഘടിപ്പിക്കാനും പോഷകഘടകങ്ങളെ ആഗിരണം ചെയ്യാനും സഹായിക്കുന്ന നല്ല ബാക്ടീരിയകളെ ആണ് probiotics എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. അനാരോഗ്യകരമായ ആഹാരസാധനങ്ങള്‍ നിത്യം ഉപയോഗികുന്നതു വഴിയും, ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതു വഴിയും ഈ നല്ല ബാക്ടീരിയകള്‍ നശിക്കുന്നു. ഈ ബാക്ടീരിയകളെ വീണ്ടും ശരീരത്തില്‍ എത്തിക്കുന്നതു വഴി, അവയുടെ നിലനില്‍പ്പ്‌ സാധ്യമാക്കുന്നതു വഴി ദഹനേന്ദ്രിയവ്യവസ്ഥയെ സ്വസ്ഥമാക്കി നിലനിറുത്തുന്നതിനും അങ്ങനെ മനുഷ്യന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മോര് സഹായിക്കുന്നു.

പോഷകാംശങ്ങളുടെ കണക്ക് ആധുനികരീതിയില്‍ എടുത്താലും മോര് ഉദാത്തമായ ആഹാരമാണ് എന്ന് മനസ്സിലാക്കാം. 100 ഗ്രാം മോരില്‍ 40 കിലോ കലോറി ഊര്‍ജ്ജവും, 4.8 ഗ്രാം അന്നജവും, 0.9 ഗ്രാം കൊഴുപ്പും, 3.3 ഗ്രാം മാംസ്യങ്ങളും, 116 മൈക്രോഗ്രാം കാത്സ്യവും ജീവകം എ, ജീവകം സി, ഇരുമ്പ് എന്നിവയും അടങ്ങിയിരിക്കുന്നു.

സ്വഭാവതഃ ത്രിദോഷഹരമാണ് തക്രം എന്നിരിക്കിലും മറ്റു ദ്രവ്യങ്ങള്‍ ചേരുന്ന യോഗങ്ങളില്‍ ദോഷനാശകശക്തി കൂടുന്നതിനാല്‍ മോര് ചേരുന്ന നിരവധി ഔഷധങ്ങള്‍ പ്രയോഗത്തിലുണ്ട്. വാതജാവസ്ഥകളില്‍ സൈന്ധവലവണം ചേര്‍ത്തും, പിത്തജമായ പ്രശ്നങ്ങളില്‍ പഞ്ചസാര ചേര്‍ത്തും, കഫജാവസ്ഥകളില്‍ ക്ഷാരവും ത്രികടുവും ചേര്‍ത്തും സേവിക്കുന്നത് അത്യന്തം പ്രയോജനകരമാണ്. മോരില്‍ കായം, ജീരകം, സൈന്ധവലവണം എന്നിവ ചേര്‍ത്തു നിത്യം സേവിക്കുന്നത് അര്‍ശോരോഗങ്ങളിലും ഗ്രഹണിയിലും അതിസാരത്തിലും ഗുണം ചെയ്യും. ഇതേ യോഗം രോചനമാണ്, പുഷ്ടിപ്രദമാണ്, ബല്യമാണ്, വസ്തിശൂലവിനാശനമാണ്.

മോര് ഉപയോഗിച്ച് അനവധി ഔഷധപ്രയോഗങ്ങള്‍ ഉണ്ട്. വയറ്റില്‍ ഉണ്ടാകുന്ന പല ദഹനപ്രശ്നങ്ങളിലും ശൂലകളിലും അഷ്ടചൂര്‍ണ്ണം ചേര്‍ത്ത മോര് മാത്രം മതിയാകും ശമനത്തിന്. രൂക്ഷമായ വയറിളക്കത്തില്‍ പോലും പുളിയാറിലനീരോ, പുളിയാറില അരച്ചതോ മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ മതിയാകും. കടുക്കാമോരിന്‍റെ പ്രയോജനം ഏവര്‍ക്കും അറിവുള്ളതു തന്നെ. മോര് നിത്യം കഴിച്ചാല്‍ അര്‍ശസ് നിശേഷം ശമിക്കും. മലബന്ധം മാറും. പഴകിയ അമീബിയാസിസില്‍ മഞ്ഞള്‍ അരച്ചു ചേര്‍ത്തു കാച്ചിയ മോര് അതീവഫലപ്രദമാണ്. നീര്, മഹോദരം, കരള്‍രോഗങ്ങള്‍, മൂത്രതടസ്സം, ഗുല്‍മം, പ്ലീഹവീക്കം എന്നിവയിലും നിത്യേന സേവിച്ചാല്‍ ശമനം ഉണ്ടാകും.

ഇത്രയുമൊക്കെക്കൊണ്ടു തന്നെ കുപ്പിയിലാക്കിവരുന്ന ആധുനികശാസ്ത്രീയപാനീയങ്ങളേക്കാള്‍ എത്രയോ ഉത്തമമാണ് നമ്മുടെ മോരും, സംഭാരവും എന്ന് വ്യക്തമല്ലേ? ആരോഗ്യം കാക്കുകയും, രോഗങ്ങളെ ശമിപ്പിക്കുകയും ചെയ്യുന്ന മോര് ഭൂമിയിലെ അമൃതാണ് എന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. ആരോഗ്യം കാംക്ഷിക്കുന്നവര്‍ മോര് ഒരു ശീലമാക്കുക.

മാതളം ജ്യൂസ് വയാഗ്രയ്ക്ക് തുല്യം



അകം നിറയെ ചുവപ്പ് നിറത്തിലുള്ള മുത്തുകള്‍ പതിപ്പിച്ചതുപോലെയാണ് മാതളം എന്ന പഴം. ചില സംസ്കാരങ്ങളില്‍ സമൃദ്ധിയുടെ ചിഹ്നമായാണ് ഇതിനെ കാണുന്നത്. ഉദരരോഗം മുതല്‍ ഹൃദ്രോഗത്തിന് വരെ ഉത്തമ ഔഷധമാണ് മാതളം. ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിച്ചുവരുന്ന വയാഗ്രയ്ക്ക് തുല്യമാണ് മാതളം എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. 

ഓരോ ഗ്ലാസ് മാതളം ജ്യൂസ് ദിവസേന കഴിക്കുന്നത് പുരുഷന്‍മാരുടേയും സ്‌ത്രീകളുടേയും ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഗുണകരമാണ്. ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുന്ന ടെസ്‌റ്റോസ്‌റ്റീറോണ്‍ എന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനത്തെ ഈ ജ്യൂസ് ത്വരിതപ്പെടുത്തു. എഡിന്‍ബറോയിലെ ക്വീന്‍ മാര്‍ഗരറ്റ്‌ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്.

ലൈംഗികശേഷി മാത്രമല്ല, മാതളം ആരോഗ്യവും വര്‍ധിപ്പിക്കും. പുരുഷന്മാരില്‍ മുഖത്തിന്റേയും മുടിയുടേയും തിളക്കം കൂട്ടും. ശബ്ദത്തിന്റെ ഗാംഭീര്യം കൂട്ടും. സ്ത്രീകളിലാകട്ടെ അണ്ഡോല്‍പാദനം ത്വരിതപ്പെടുത്തുന്നതോടൊപ്പം അസ്ഥികള്‍ക്ക് ബലം കൂട്ടുകയും ചെയ്യും.

സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുക വഴി മനസിന്റെ ആരോഗ്യം കൂട്ടാനും മാതളത്തിനു കഴിയും

ഇത്‌ വിശപ്പ്‌ കൂട്ടുകയും ദഹനക്കേടും രുചിയില്ലായ്മയും വയറുപെരുക്കവും മാറ്റുകയും ചെയ്യുംപിത്തരസം ശരീരത്തില്‍ അധികമായി ഉണ്ടാകുന്നതുമൂലമുള്ള ശര്‍ദില്‍, നെഞ്ചരിച്ചില്‍, വയറുവേദന എന്നിവ മറ്റാന്‍ ഒരു സ്പൂണ്‍ മാതളച്ചാറും സമം തേനും കലര്‍ത്തി സേവിക്കാന്‍ ശുപാര്‍ശ ചെയ്യപ്പെടുന്നു. അതിസാരത്തിനു വയറുകടിക്കും മാതളം നല്ലൊരു ഔഷധമാണ്‌. ഈ അവസ്ഥകളില്‍ മാതളച്ചാര്‍ കുടിക്കാന്‍ നല്‍കിയാല്‍ വയറിളക്കം കുറയുകയും ശരീരക്ഷീണം കുറയുകയും ചെയ്യും.

മാതളത്തോടോ പൂമൊട്ടോ ശര്‍ക്കര ചേര്‍ത്ത്‌ കഴിക്കുന്നതും അതിസാരരോഗങ്ങള്‍ക്കെതിരെ ഫലവത്താണ്‌.മാതളത്തിന്റെ തണ്ടിന്റെയും വേരിന്റെയും തൊലി വിരനാശക ഔഷധമായി ഉപയോഗിക്കുന്നു. ' പ്യൂണിസിന്‍' എന്ന ആല്‍കലോയ്ഡിന്റെ സാന്നിധ്യമാണ്‌ ഇതിനു നിദാനം. വേരിന്റെ തൊലിയിലാണ്‌ പ്യൂണിസിന്‍ അധികം അടങ്ങിയിട്ടുള്ളതെന്നതിനാല്‍ ഇതാണ്‌ കൂടുതല്‍ ഫലപ്രദം. ഇത്‌ കഷായം വെച്ച്‌ സേവിച്ച ശേഷം വയറിളക്കു വഴി നാടവിരകളെയും മറ്റും നശിപ്പിച്ച്‌ പുറന്തള്ളാം. മാതളത്തിന്റെ കുരുന്നില ഉണക്കിപ്പൊടിച്ച്‌ കഴിക്കുന്നത്‌ ഉരുളന്‍ വിരകളെ നശിപ്പിക്കാന്‍ സഹായിക്കും. മാതളപ്പഴത്തിന്റെ ചാറ്‌ ജ്വരവും മറ്റുമുണ്ടാകുമ്പോള്‍ ദാഹം മാറാന്‍ സേവിച്ച്‌ പോരുന്നു. ഇതുപയോഗിച്ച്‌ ഉണ്ടാക്കുന്ന സര്‍ബത്ത്‌ മൂത്ര തടസ്സം, മൂത്രാശയ വീക്കം, ദഹനസംബന്ധമായും ആസ്തമയോടും അനുബന്ധിച്ചുണ്ടാകുന്ന പനി എന്നിവ മാറാന്‍ കുടിക്കുന്നുണ്ട്‌.

ശരീരത്തെ മാതളം നന്നായി തണുപ്പിക്കും. കൃമിശല്യം കൊണ്ടുണ്ടാകുന്ന ചൊറിച്ചില്‍ മാറാന്‍ മാതളത്തോട്‌ കറുപ്പ്‌ നിറമാകുന്നതു വരെ വറുത്ത ശേഷം പൊടിച്ച്‌ എണ്ണയില്‍ കുഴച്ച്‌ പുരട്ടുന്നത്‌ ഫലപ്രദമാണ്‌. മാതളം കഴിക്കുന്നതിലൂടെ ഗര്‍ഭിണികളിലെ ശര്‍ദിലും വിളര്‍ച്ചയും ഒരു പരിധി വരെ മാറ്റാം.മാതളത്തിന്റെ കുരുക്കള്‍ പാലില്‍ അരച്ച്‌ കുഴമ്പാക്കി സേവിക്കുന്നത്‌ കിഡ്നിയിലും മൂത്രാശയത്തിലുമുണ്ടാകുന്ന കല്ലുകളെ ലയിപ്പിച്ച്‌ കളയാന്‍ സഹായിക്കുമെന്ന്‌ കരുതപ്പെടുന്നു

ഇഞ്ചി



ആയുര്‍വേദത്തിലെ മഹാവീര്യമുള്ള ഒരു ഔഷധമാണ് ഇഞ്ചി. ത്രികടുവിലെ ചുക്ക് ഇഞ്ചി ഉണക്കിയെടുക്കുന്നതാണ്..ഒട്ടുമിക്ക ഔഷധക്കൂട്ടുകളിലും ചുക്ക് ഉപയോഗിക്കുന്നു.മിക്ക ഭക്ഷണ പദാര്‍ത്ഥങ്ങളിലും സാധാരണയായി ഉപയോഗിച്ച് വരുന്നു... 1, ദഹനക്കേട്, ഗ്യാസ്ട്രെബ്ള്‍.... ഇഞ്ചി നീരും ചെറുനാരങ്ങ നീരും തുല്യ അളവില്‍ എടുത്തു ഇന്തുപ്പും ചേര്ത്ത് കഴിക്കുക.. 2, പുളിച്ചു തികട്ടല്‍ , അരുചി... കുരുമുളകും ജീരകവും സമം പൊടിച്ചു അല്പം ഇഞ്ചി നീരില്‍ ചേര്ത്ത് കഴിക്കുക.. 3, നീരിറക്കം.. ഇഞ്ചി നീരും സമം തേനും ചേര്ത്തും ഓരോ സ്പൂണ്‍ വീതം പലപ്രാവശ്യം കഴിക്കുക.. തൊലി ചുരണ്ടിക്കളഞ്ഞു ഇഞ്ചി ചെറു കഷണങ്ങളാക്കി തേനിലിട്ടു സൂക്ഷിക്കുക.മൂന്ന് മാസത്തിനുശേഷം ദിവസവും കുറേശ്ശെ കഴിക്കുക.. 4, നീര്. ഇഞ്ചി ചതച്ചത് പശുവിന്‍ പാലില്‍ ഇട്ടു പാല്‍ കാച്ചി കുടിക്കുക .. 5, ചുമ ,ശ്വാസം മുട്ടല്‍... ചുക്ക് കഷായമുണ്ടാക്കി നിത്യവും കഴിക്കുക... 6, വാതസംബന്ധമായ രോഗത്തിനും,സന്ധികളില്‍ ഉണ്ടാകുന്ന നീരിനും.....ചുക്കും പെരുങ്കായവും കൂടെ അരച്ച് വേദനയുള്ള സ്ഥലങ്ങളില്‍ ഇടുക.. 7, നീരിന് പുറമേ പുരട്ടാന്‍.. ചുക്ക്,വേട്ടാവെളിയന്‍ കൂട് ,കറിവേപ്പില, ഉമ്മത്തിന്റെ ഇല, ഇന്ദുപ്പ് ഇവ കാടി കൂട്ടി അരച്ച് കാടിയില്‍ കലക്കി നന്നായി ചൂടാക്കി അല്പം ആറിയ ശേഷം പുരട്ടുക.. 8, ദഹനക്കേട്, ചര്ദ്ദി.. ഇഞ്ചി ചെറുതായി നുറുക്കി നെയ്യില്‍ വറുത്തത് ഒരു ഭാഗം, ജീരകം നെയ്യില്‍ വറുത്തത് ഒരു ഭാഗം,മലര്‍ രണ്ടു ഭാഗം,കല്ക്കലണ്ടം നാല് ഭാഗം എടുത്ത് എല്ലാം കൂടി പൊടിച്ചു ചേര്ത്ത് യോജിപ്പിച്ച് ഇടയ്ക്കിടയ്ക്ക് കഴിക്കുക.. 9, ശരീര പുഷ്ടിക്ക്... ചുക്ക് ഒരു ഭാഗം,ഉണ്ട ശര്ക്കഗര രണ്ടു ഭാഗം,വറുത്ത എള്ള് നാല് ഭാഗവും എടുത്തു പൊടിച്ചു ദിവസവും കഴിക്കുക.. 10,ശ്വാസം മുട്ടല്‍, ചുമ..... ചുക്ക് ഒരു ഭാഗം, ചെറുതിപ്പലി നാല് ഭാഗം, കുരുമുളക് മൂന്ന് ഭാഗം, നാഗപ്പൂവ് രണ്ടു ഭാഗം, ഏലത്തരി ഒരു ഭാഗം ഇവ പൊടിച്ചു ചേര്ത്ത് തുടര്ച്ച യായി ഒരു മാസം കഴിക്കുക.

അര്‍ബുദത്തെയും ഹൃദ്രോഗത്തെയും അകറ്റാം, തടികുറക്കാം കുകുംബര്‍ വെള്ളത്തെിന്റെ ഒപത് ഗുണങ്ങള്‍



കുകുംബര്‍ വെള്ളം നാരങ്ങാവെള്ളം കുടിക്കുന്നതു പോലെ തന്നെ ആരോഗ്യദായകമാണ്. എന്നാല്‍, ഇതൊന്നുമറിയാത്ത ആളുകള്‍ ഇതുവരെ കുകുംബര്‍ വെള്ളത്തെ തെറ്റിദ്ധരിച്ചിരിക്കുകയായിരുന്നു. ആരോഗ്യകരമായ ഭക്ഷണം കഴിക്കാനോ നേരാംവണ്ണം വ്യായാമം ചെയ്യാനോ സമയം ഇല്ലാത്തവര്‍ ഒരു ഗ്ലാസ് കുകുംബര്‍ വെള്ളം കുടിച്ചാല്‍ മതി. ശരീരത്തെ റിലാക്സ് ചെയ്യിക്കുകയും ഫ്രഷ് ആക്കുകയും എനര്‍ജറ്റിക് ആക്കുകയും ചെയ്യും. ഇതിനെല്ലാം പുറമേ ഭാരം കുറയ്ക്കാന്‍ പറ്റിയ ഔഷധവുമാണ് കുകുംബര്‍ വെള്ളം. കുകുംബര്‍ വെള്ളം കുടിക്കുന്നതിന്റെ 9 ഗുണങ്ങളെ പറ്റി അറിയാം.
1. പോഷകക്കുറവിനെ പ്രതിരോധിക്കും
സംസ്കരിച്ച ഭക്ഷണം കഴിക്കാനാണ് ഇഷ്ടപ്പെടുന്നവരാണ് മിക്കവരും.
എന്നാല്‍, ഇത് ഭീകര വെല്ലുവിളിയാണ് ആരോഗ്യത്തിന് സൃഷ്ടിക്കുന്നത്. സംസ്കരിച്ച ഭക്ഷണങ്ങളില്‍ വിറ്റാമിനുകളുടെയും മിനറലുകളുടെയും അഭാവം കാര്യമായി ഉണ്ടാകും. ഇത്തരം പോഷകക്കുറവ് രോഗപ്രതിരോധ ശേഷിയെ ബാധിക്കുകയും വിട്ടുമാറാത്ത ക്ഷീണം, തളര്‍ച്ച, മസിലുകള്‍ക്ക് തളര്‍ച്ച, അസ്ഥികളുടെ ബലക്ഷയം എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. എന്നാല്‍, വെള്ളവും കുകുംബറും ചേര്‍ന്ന ഈ കംപിനേഷന്‍ മികച്ച പരിഹാരമാണ്. പോഷകഗുണങ്ങളാല്‍ സമ്ബന്നമാണ് കുകുംബര്‍ വെള്ളം. വൈറ്റമിന്‍ എ, സി എന്നിവയുടെ കലവറയുമാണ് കുകുംബര്‍ വെള്ളം.
2. ഹൃദയത്തെ ആരോഗ്യത്തോടെ സംരക്ഷിക്കും
മരണസംഖ്യ കൂട്ടുന്നതില്‍ ഹൃദ്രോഗത്തിനുള്ള പങ്ക് ചെറുതല്ലെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ആരോഗ്യകരമായ ഭക്ഷണവും വെള്ളവുമാണ് ഇതിനുള്ള പ്രതിരോധ മാര്‍ഗം. കുകുംബര്‍ വെള്ളം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കുകയും ഹൃദ്രോഗ സാധ്യതയെ അകറ്റുകയും ചെയ്യുന്നു.
3. മസിലുകള്‍ക്ക് ബലമേകുന്നു
ആവശ്യമായ പോഷകങ്ങള്‍ ചേര്‍ത്ത് കുകുംബര്‍ വെള്ളം മസിലുകളെ ബലവത്താക്കാന്‍ സഹായിക്കുന്നു. മാംഗനീസ്, സിലികണ്‍ തുടങ്ങിയ ഘടകങ്ങള്‍ മസിലുകള്‍ക്ക് ബലമേകുന്നവയാണ്. ദിവസേനയുള്ള ഡയറ്റില്‍ 2 ഗ്ലാസ് കുകുംബര്‍ വെള്ളം കൂടി ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും.
4. വിട്ടുമാറാത്ത രോഗങ്ങളെ അകറ്റുന്നു
ഡയബറ്റീസ്, അള്‍ഷിമേഴ്സ്, നേത്രരോഗം തുടങ്ങി സ്ഥിരമായി നില്‍ക്കുന്ന വിട്ടുമാറാത്ത പല രോഗങ്ങളെയും അകറ്റാന്‍ കുകുംബര്‍ വെള്ളത്തിനു ശേഷിയുണ്ട്. കുകുംബര്‍ നല്ല ആന്റി ഓക്സിഡന്റുകളും ആയതിനാല്‍ തലച്ചോറിനെ ഷാര്‍പ് ആയി നിലനിര്‍ത്തുകയും കോശങ്ങളില്‍ സമ്മര്‍ദം കുറയ്ക്കുകയും അകാല വാര്‍ധക്യത്തോടു പൊരുതുകയും പ്രായസംബന്ധമായ രോഗങ്ങളെ അകറ്റുകയും ചെയ്യുന്നു.
5. അസ്ഥികളെ ആരോഗ്യകരമാക്കുന്നു
ഇന്ന് ഏറ്റവുമധികം കണ്ടുവരുന്ന ഒന്നാണ് അസ്ഥിക്ഷയം. ഇത് പ്രായഭേദമെന്യേ ആര്‍ക്കും എപ്പോഴും വരും. എല്ലുകള്‍ നുറുങ്ങുന്നതിനും പുറംവേദനയ്ക്കും ഇത് കാരണമാകും. എന്നാല്‍, കുകുംബര്‍ വെള്ളം അസ്ഥിക്ഷയത്തിന് ഒരു നല്ല ഔഷധമാണെന്ന് വിദഗ്ധര്‍ പറയുന്നു. അസുഖം മാറ്റിയില്ലെങ്കിലും അസ്ഥികളെ ബലപ്പെടുത്തി അസ്ഥിക്ഷയത്തില്‍ നിന്ന് രക്ഷിക്കാന്‍ കുകുംബര്‍ വെള്ളത്തിനു പറ്റും.
6. അര്‍ബുദത്തെ അകറ്റുന്നു
ധാരാളം വിറ്റാമിനുകളും മിനറലുകളും നാരുകളുടെ അംശവും അടങ്ങിയതിനാല്‍ കുകുംബര്‍ വളരെ ആരോഗ്യദായകമാണ്. കാന്‍സറിനെ ചെറുക്കാന്‍ തക്ക ധാരാളം ഔഷധഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഭക്ഷണത്തിലായാലും വെള്ളത്തിലായാലും കുകുംബര്‍ ഉള്‍പ്പെടുത്തുന്നത് അര്‍ബുദത്തെ പ്രതിരോധിക്കും.
7. ചര്‍മത്തെ ആരോഗ്യത്തോടെ കാക്കും
വരണ്ടതും ചൊറിയുന്നതുമായ ചര്‍മം ആര്‍ക്കും അത്ര സുഖകരമല്ല. സൂര്യപ്രകാശം, വായുമലിനീകരണം തുടങ്ങിയ ചര്‍മത്തിന് വില്ലനാകുന്ന ഘടകങ്ങളില്‍ നിന്ന് ചര്‍മത്തെ രക്ഷിക്കാന്‍ കുകുംബര്‍ വെള്ളത്തിനു സാധിക്കും. വൈറ്റമിന്‍ ബി5, സിലികണ്‍ തുടങ്ങിയവയുടെ കലവറയാണ് കുകുംബര്‍. വരണ്ടുണങ്ങിയ ചര്‍മത്തിന് അത്യുത്തമമാണ് കുകുംബര്‍ വെള്ളം.
8. ശരീരത്തെ വിഷവിമുക്തമാക്കുന്നു
ശരീരത്തില്‍ നിന്ന് ആവശ്യമില്ലാത്തവയെ ഒഴിവാക്കാന്‍ പറ്റിയ സാധനമാണ് കുകുംബര്‍. ഇതുവഴി ശരീരത്തെ വിഷവിമുക്തമാക്കാന്‍ സാധിക്കും.കുകുംബറില്‍ അടങ്ങിയിട്ടുള്ള നാരുകളുടെ അംശവും ജലാംശവുമാണ് ഇതിനു സഹായിക്കുന്നത്. രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നതാണ് നല്ലത്.
9. ഭാരം കുറയ്ക്കുന്നു
ഭാരം കുറയ്ക്കാന്‍ ഏറെ സഹായിക്കുന്ന ഭക്ഷണമാണ് കുകുംബര്‍. കലോറി ഇല്ല എന്നതും വിശപ്പ് കുറയ്ക്കും എന്നതും കുകുംബര്‍ തടി കുറയ്ക്കാന്‍ സഹായിക്കും എന്ന വാദത്തിന് ബലം പകരുന്നു. സോഡ, ജ്യൂസ് എന്നിവയേക്കാള്‍ ആരോഗ്യകരമാണ് കുകുംബര്‍ വെള്ളം.

കരള്‍ രോഗങ്ങള്‍



പഴുത്ത മാങ്ങയുടെ ചാറില്‍ മുരിങ്ങവേര് അരച്ചതും തിപ്പലി പൊടിച്ചതും ചേര്‍ത്തു സേവിക്കുന്നത് എല്ലാവിധ കരള്‍ രോഗങ്ങളിലും ഫലപ്രദമാണ്.
അര ഗ്ലാസ്സ് പഴുത്ത മാങ്ങാച്ചാറില്‍ അര ടീസ്പൂണ്‍ മുരിങ്ങവേര് അരച്ചതും അര ടീസ്പൂണ്‍ തിപ്പലി പൊടിച്ചതും ചേര്‍ത്ത് കഴിക്കാം. നാടന്‍ മാങ്ങാ നന്ന്.
കരളില്‍ ഉണ്ടാകുന്ന അര്‍ബുദം അടക്കം എല്ലാ രോഗങ്ങളിലും ഈ യോഗം ഗുണം ചെയ്യും

താരന്‍


തലേദിവസത്തെ കഞ്ഞിവെള്ളം പുളിച്ചതിനു ശേഷം തലയില്‍ തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. ജലദോഷം ഉള്ളപ്പോള്‍ ഈ പ്രയോഗം പാടില്ല.

പല്ലുവേദന-മോണപഴുപ്പ്



ഗ്രാമ്പു ചതച്ച്‌ തേനും ഇഞ്ചിനീരും ചേര്‍ത്ത്‌ വേദന ഭാഗത്ത്‌ വെയ്ക്കുക.
ഗ്രാമ്പു, കുരുമുളക്, ഉപ്പ്, ഇവ സമം ചേര്‍ത്ത് ചതച്ച് കടിച്ചുപിടിച്ചാലും ശമനം കിട്ടും.
മോണപഴുപ്പ്-വഴുതിനയുടെ രണ്ടില രണ്ട് ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച് പല പ്രാവശ്യം കവിളില്‍ കോളുക. നാരകത്തിന്‍റെ 10 ഇല പറിച്ച് രണ്ട് ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച് കവിളില്‍ കോളുക.

രതി ഒരു ഔഷധം



സുഖകരമായ രതിയിലൂടെ ശരീരത്തിനും മനസിനും ലഭിക്കുന്ന നേട്ടങ്ങള്‍ നിരവധിയണ്‌. രതി ഔഷധം കൂടിയാണ്‌. ഒരിക്കലും വെറുപ്പോടെ മാറ്റി നിര്‍ത്തേണ്ടതല്ല ലൈംഗീകത. ലൈംഗീക ബന്ധത്തിന്റെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞ്‌ ആരോഗ്യകരമായ ലൈംഗീക ജിവിതത്തിലൂടെ യുവത്വം കാത്തു സൂക്ഷിക്കൂ...
ഒരു മികച്ച ലൈംഗീക ബന്ധത്തിലൂടെ നിങ്ങള്‍ക്ക്‌ ലഭിക്കുന്നത്‌...
1, ഒരു നല്ല രതി നിങ്ങളുടെ മാനസിക സമ്മര്‍ദ്ദവും രക്‌ത സമ്മര്‍ദ്ദവുംകുറയ്‌ക്കുന്നു.
2, ആരോഗ്യകരമായ ലൈംഗീക ബന്ധത്തിലൂടെ രോഗ പ്രതിരോധശേഷി വര്‍ധിക്കുന്നു.
3, ശരീരത്തിലെ അധിക കലോറി കത്തിച്ചു കളയുന്നു.
4, ഹൃദയത്തിലെ രക്‌ത ധമനികളുടെ ആരോഗ്യം വര്‍ധിക്കുന്നു. ഇതു വഴി ഹൃദയാഘാത സാധ്യത കുറയ്‌ക്കുന്നു.
5, ആരോഗ്യകരമായ ലൈംഗീക ബന്ധത്തിലൂടെ ആത്മവിശ്വസം വളരെയധികം വര്‍ധിക്കുന്നു.
6, ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്ന സമയത്ത്‌ ശരീരത്തിലുണ്ടാകുന്ന ഓക്‌സിടോസിന്‍ പങ്കാളികള്‍ക്കിടയിലെ പ്രണയം വര്‍ദ്ധിപ്പിക്കുന്നു. ഇത്‌ നിങ്ങളുടെ ബന്ധത്തെ ദൃഢമാക്കുന്നു.
7, മികച്ച രതി ഒരു നല്ല വേദന സംഹാരി കൂടിയാണ്‌. ഈ സമയത്ത്‌ ശരീരം ഉല്‍പ്പാദിപ്പിക്കുന്ന ഓക്‌സിടോസിന്‍ വേദന സംഹാരിയായ എന്‍ഡോഫിന്‍ പുറപ്പെടുവിക്കുന്നത്‌ ശരീരത്തിലെ പല വേദനകള്‍ക്കും പരിഹാരമാകുന്നു.
8, ആരോഗ്യകരമായ ലൈംഗിക ബന്ധം പുരുഷന്‍മാരില്‍ ക്യാന്‍സറിനുള്ള സാധ്യത കുറയ്‌ക്കുന്നു
9, ലൈംഗീക ബന്ധത്തിലൂടെ ഉണ്ടാകുന്ന പേശികളുടെ വികാസം സ്‌ത്രീകളില്‍ പേശീബലം വര്‍ധിപ്പിക്കുന്നു.
10, ഒരു മികച്ച ലൈംഗിക ബന്ധം സമ്മാനിക്കുന്നത്‌ സുഖ നിദ്രയാണ്‌. ഓക്‌സിടോസിന്‍ തന്നെയാണ്‌ ഉറക്കത്തിന്‌ വഴിയൊരുക്കുന്നത്‌. ഈ സുഖ നിദ്രയിലൂടെ ഉന്മേഷമുള്ള ഉണര്‍വ്‌ ലഭിക്കുന്നു.
ലൈംഗീകത വെറുക്കപ്പെടേണ്ട ഒന്നല്ല. മറിച്ച്‌, ഒരു മികച്ച ലൈംഗീക ബന്ധം നിങ്ങള്‍ക്ക്‌ സമ്മാനിക്കുന്നത്‌ മനസിക ശാരീരിക ഉല്ലാസം മാത്രമല്ല ആരോഗ്യം കൂടിയാണെന്ന്‌ തിരിച്ചറിയുക.

തൊട്ടാവാടി


പല രോഗങ്ങള്‍ക്കും ഈ സസ്യം പരിഹാരം തരുന്നു. ഭാവപ്രകാശത്തില്‍ തൊട്ടാവാടിയെ ഇപ്രകാരം വിശേഷിപ്പിച്ചിരിക്കുന്നു:'ലജ്ജാലു: ശീതളാ തിക്താ കഷായാ കഫ പിത്ത ജിത്രക്തപിത്തമതിസാരം യോനിരോഗാൽ വിനാശയേതു.'
കുട്ടികളുടെ കളിക്കൂട്ടുകാരിയായ ഇവളെ മുതിര്‍ന്നവരും ഇഷ്ടപ്പെടാന്‍ മാത്രം എത്രയെത്ര ഔഷധ ഗുണങ്ങളാ അവള്‍ക്കുള്ളതെന്നോ? ഒരു നല്ല കാമോദ്ധാരിണി കൂടിയായ ഇവ മറ്റനവധി ഔഷധഗുണങ്ങള്‍ കൂടിയുള്ളതാണ്.ഇതിന്റെ എല്ലാ ഭാഗങ്ങളും പൂവും, ഇലകളും,വേരുമെല്ലാം ഉപയോഗയോഗ്യമാണ് എന്ന് പറയപ്പെടുന്നു. അലര്‍ജി മുതല്‍ കാന്‍സര്‍ വരെയുള്ള ചികില്‍സയില്‍ ഇവ ഉപയൊഗിക്കപ്പെടുന്നു.
പറയപ്പെടുന്ന മറ്റു ഔഷധഗുണങ്ങള്‍ ഇവയൊക്കെ.അലര്‍ജി,ആസ്മ, ടെന്‍ഷന്‍, കൊളസ്റ്റ്രോള്‍, ഹെമറോയ്ഡ്, ഹൈപ്പര്‍ ടെന്‍ഷന്‍, രക്ത സംബന്ധമായ രോഗങ്ങള്‍, ഗര്‍ഭ സംബന്ധിയായ പ്രശ്നങ്ങള്‍,മറ്റു സ്ത്രീ രോഗങ്ങള്‍, അപസ്മാരം, ബ്രോങ്കൈറ്റീസ്,ഇമ്പൊട്ടന്‍സ്, ശീഖ്രസ്കലനം, പാമ്പിന്‍ വിഷം, വിഷാദ രോഗങ്ങള്‍ ഇവയുടേയും പിന്നെ വായിലേയും ശ്വാസകോശ കാന്‍സര്‍ ചികില്‍സകളിലും ഇതിനു വലിയ സ്ഥാനമുണ്ട് എന്ന് കേള്‍ക്കുന്നു.
ആയുര്‍വേദം നല്ല കയ്പ്പു രസമുള്ള ഇതിനെ നല്ല ഒരു ശീതകാരിയായി കണക്കാക്കുന്നു.അതിനാല്‍ പുകച്ചില്‍, ഇന്‍ഫ്ലേഷന്‍ എന്നിവക്കും പിന്നെ രക്ത സംബന്ധമായ രോഗങ്ങള്‍, വയറിളക്കം എന്നിവയ്ക്കും ഇവ ചികില്‍സയില്‍ ഇടം കാണാറുണ്ടത്രെ.
ഇതിന്റെ ജൂസ് രാവിലേയും വൈകീട്ടും കഴിച്ചാല്‍ ഉയര്‍ന്ന പഞ്ചസാര ലെവല്‍ താഴ്ന്ന് വരും എന്നും ബി പിയും ഹൈപ്പര്‍ ടെന്‍ഷനും മാറും എന്നും കേള്‍ക്കുന്നു.
ഇതിന്റെ വേരു ഉണക്കി പൊടിച്ചത് കടുത്ത കഫ ശല്യത്തിനും ചുമക്കും നന്നെന്നും അഞ്ചെട്ട് ഗ്രാം വീതം രാത്രിയില്‍ ചെറുചൂടുള്ള പാലില്‍ കലക്കി കുടിക്കുന്നത് മൂലം മൂലക്കുരു രണ്ടോ മൂന്നോ മാസത്തിനകം മാറും എന്നും പറയുന്നു.
വാതം മൂലമുള്ള സന്ധി വേദനക്കും നീരിനും ഹൈര്ഡ്രൊസിലിനും ഇത് അരച്ചത് വെച്ചു കെട്ടിയാല്‍ ശമനമുണ്ടാകുമെന്നും, മാറാത്ത മുറിവുകള്‍ക്കും ഇത് അരച്ച് ഉപയോഗിക്കാം എന്നും പറയപ്പെടുന്നു.
ചൂടുവെള്ളത്തില്‍ ഇതിന്റെ ജൂസ് ഒഴിച്ച് രണ്ട് മണിക്കൂര്‍ ഇടവിട്ടിടവിട്ട് കൊടുത്താല്‍ കടുത്ത ആസ്മാ പ്രശ്നങക്ക് ഒരു ഓണ്‍ ലയിന്‍ അറുതി കിട്ടുമത്രെ.
ഒരഞ്ചു ഗ്രാം തൊട്ടാവാടിയില വെള്ളത്തില്‍ തിളപ്പിച്ചതു കിടക്കാന്‍ നേരത്ത് കഴിച്ചാല്‍ വയസ്സായവരിലും മറ്റും കാണുന്ന ഉറക്കമില്ലായ്മക്ക് പരിഹാരം രണ്ടുമൂന്ന് നാളിനുള്ളില്‍ തന്നെ കിട്ടുമെന്നും പറയപ്പെടുന്നുണ്ട്.
പേരക്കാ ഇല, കറി വേപ്പില ഇവ ചേര്‍ത്ത ഗോതമ്പു കഞ്ഞിയില്‍ തോട്ടാവാടി ജൂസ് ചേര്‍ത്ത് കഴിച്ചാല്‍ കോളസ്റ്റ്രോള്‍ കണ്‍ട്രോള്‍ ആകും എന്നും കേള്‍ക്കുന്നു.
യുനാനിയില്‍ രക്തശുദ്ധിക്കും,കുഷ്ഠത്തിനും, ജോണ്ടീസിനും ഉപയൊഗ്യമാണത്രെ.
മുറി വൈദ്യം ആളെകൊല്ലും എന്നു കേട്ടിട്ടില്ലേ, ആത്മവിശ്വാസക്കുറവു മൂലമോ ഏന്തിനും ഏതിനും ഭയക്കുന്ന മനോ നില ഉള്ളതിനാലോ ചിലര്‍ക്കെല്ലാം സ്വയം ചികില്‍സ വിനയായി ഭവിക്കാറുണ്ട്. അതിനാല്‍ ഇത്തരം ചികില്‍സകള്‍ നല്ല ഒരു വൈദ്യനോടും കൂടി നല്ലവണ്ണം ചോദിച്ചു മനസ്സിലാക്കി മാത്രമേ ആരും പ്രയോഗിക്കാന്‍ പാടുള്ളൂ എന്നും പറഞ്ഞു കൊള്ളുന്നു.

ആയൂര്‍വേദം കൊണ്ട് ചെവി വേദനയെ നേരിടാം.



1 .കര്‍ണ്ണരോഗങ്ങളെയും ചികിത്സയെയും പറ്റി ആയൂര്‍വേദശാസ്ത്രം വളരെ വിശദമായി പ്രതിപാദിക്കുന്നു. സാധാരണ കര്‍ണ്ണരോഗങ്ങളെയും അവയ്ക്കുള്ള ചികിത്സകളുമാണ് ഇവിടെ പറഞ്ഞിരി ക്കുന്നത്.
2.കൊട്ടം, ദേവതാരം , മുതലായവ ചതച്ചിട്ട് മൂപ്പിച്ച എണ്ണ ചെവിയിലൊഴിക്കുക.
3.ഇഞ്ചി ചതച്ച് ഇന്തുപ്പ് പൊടിയിട്ട് ശീലയിലാക്കി ഞെക്കി ചെവിയില്‍ ഇറ്റിക്കുക.
4.ആവണക്കില എണ്ണ തേയ്ച്ച് വാട്ടിയതിന്റെ നീര് ചെവിയിലൊഴിക്കുക. മുരിങ്ങതൊലി, ഇഞ്ചിനീര് മുതലായവ ചതച്ചു പിഴിഞ്ഞെടുത്ത നീര് ചെറിയ ചൂടോടെ ചെവിയിലൊഴിക്കുക.
5.കടുക് എണ്ണ ചെറിയ ചൂടോടെ ചെവിയിലൊഴിക്കുക.
6.ആട്ടിന്‍ മൂത്രത്തില്‍ ഇന്തുപ്പ് ചേര്‍ത്ത് ചെവിയിലൊഴിക്കുക എത്ര ശക്തിയായ വേദനയും ഭേദമാകും.
7.അല്‍പ്പം തേനില്‍ പന്ത്രണ്ട് മുതിരയിട്ട് ചൂടാക്കുക. തേന്‍ ചൂടാകുമ്പോള്‍ ആ തേന്‍ ചെവിയിലൊഴിക്കുക.
8.കടുകണ്ണ ചെറിയ ചൂടോടെ ചെവിയിലൊഴിക്കുക.
9.ആട്ടിന്‍മുത്രത്തില്‍ ഇന്തുപ്പ് ചേര്‍ത്ത് ചെവിയിലൊഴിക്കുക. എത്ര ശക്തിയായ വേദനയും ഭേദമാകും.
10ക്ഷാരതൈലം ചെറിയ ചൂടോടെ ഇറ്റിക്കുക.
11മുരിങ്ങയിലയുടെ നീര്‍ ചെവിയിലൊഴിക്കുക, മുള്ളങ്കി നീര് ചെവിയിലൊഴിക്കുന്നത് ഉത്തമമാണ്.

നാരങ്ങയുടെ പിന്നിലെ രഹസ്യം



നമ്മുടെ വീടുകളില്‍ എപ്പോഴും കാണുന്ന ഒന്നാണ് നാരങ്ങ. ശരീരത്തിനും ചര്‍മ്മത്തിനും ഒരുപോലെ ഗുണകരമായ ഒരു പഴവര്‍ഗ്ഗമെന്നതുകൊണ്ട് തന്നെ സൗന്ദര്യ പരിപാലനത്തിന് നാരങ്ങയുടെ സ്ഥാനം വളരെ വലുതാണ്. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ചര്‍മ്മത്തിന് ഒരു ബ്ലീച്ചിംഗ് എഫ്കട് നല്‍കുന്നതാണ്. കൂടാതെ നാരങ്ങവെള്ളം ശരീരത്തിലെ ക്ഷീണം അകറ്റുന്നതിന് ഉത്തമമാണ്. ഇനി നാരങ്ങ കൊണ്ടുള്ള ചില പൊടികൈകള്‍ നോക്കാം.
നാരങ്ങാത്തോട് മലര്‍ത്തി കഴുത്തില്‍ തേയ്ക്കുക കഴുത്തിലെ കുറുത്ത പാട് മാറികിട്ടുകയും കൂടാതെ ചര്‍മ്മത്തിന് മൃദുത്വം ലഭിക്കുകയും ചെയ്യും.
രണ്ട് ടീസ്പൂണ്‍ പാലില്‍ ഒരു ടീസ്പൂണ്‍ നാരങ്ങനീരും ഒലിവെണ്ണയും ചേര്‍ത്ത് കാലില്‍ തേയ്ക്കുന്നത് മൊരിച്ചില്‍ മാറുന്നതിന് സഹായകമാണ്.
മുഖ ചര്‍മ്മത്തിലെ എണ്ണമയം കുറയ്ക്കാന്‍ നാരങ്ങ നീര് പുരട്ടൂന്നത് ഉത്തമമാണ്
കിസ്മിസ് അരച്ച് ചെറുനാരങ്ങാനീര് ചേര്‍ത്ത് രാത്രി മുഖത്ത് പുരട്ടി രാവിലെ കഴുകിക്കളഞ്ഞാല്‍ മുഖം തിളങ്ങും.
മുഖത്തിന് നല്ല നിറം ലഭിക്കാന്‍ മഞ്ഞളും നാരങ്ങാനീരും ചേര്‍ത്ത് മുഖത്തു പുരട്ടുക.
മുഖത്തിന് തിളക്കം ലഭിക്കാനായി അര ടീസ്പൂണ്‍ പാല്‍പ്പൊടിയും കാല്‍ ടീസ്പൂണ്‍ മുട്ടയുടെ വെള്ളയും അര ടീസ്പൂണ്‍ നാരാങ്ങാനീരും ചേര്‍ത്ത് മുഖത്തിടുക പതിനഞ്ചു മിനിട്ടിനുശേഷം കഴുകി കളയുക.കരിവാളിപ്പ് മാറി നല്ല നിറവും മൃദുത്വവും ലഭിക്കുന്നതാണ്.
ചെറു നാരാങ്ങനീര് തേങ്ങാപ്പാലില്‍ ചേര്‍ത്ത് തലയോട്ടില്‍ എല്ലായിടത്തും തേച്ചു പിടിപ്പിക്കുക അരമണിക്കുറിന് ശേഷം തല കഴുകി കളയുക ഇത് താരന്‍ മാറുവാന്‍ ഉത്തമമാണ്. താരന്‍ ശമിക്കാന്‍ പാലിലോ തൈരിലോ നാരങ്ങാനീര് ചേര്‍ത്ത് പുരട്ടുന്നതും നല്ലതാണ്.
വെറും വയറ്റില്‍ അതിരാവിലെ നാരങ്ങാനീരില്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ മലബന്ധം ദഹനകേട്, അസിഡിറ്റി, ഗ്യാസ് അമിതവയാനാറ്റം എന്നിവ ഒഴിവാക്കാം.
ചെറു ചുടുവെളളത്തില്‍ നാരങ്ങാനീരും തേനും ചേര്‍ത്ത് കഴിക്കുന്നത് ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിക്കും, കൂടാതെ കിഡ്‌നി സ്റ്റോണ്‍, കുടലിലെ സ്‌റ്റോണ്‍ , തൊണ്ടവേദനയ്ക്കും തുടങ്ങിയ അസുഖങ്ങള്‍ക്കും ഇത് അത്യൂത്തമമാണ്.
കൂടാതെ ഇടക്കിടയ്ക്ക് നാരങ്ങ വെള്ളം കുടിക്കുന്നത് ക്ഷീണം അകന്ന് ഉന്‍മേഷം ലഭിക്കുകയും, ചര്‍മ്മം തിളങ്ങുന്നതിനും ഇത് സഹായകമാണ്.

കൊളസ്ട്രോൾ കുറക്കാന്‍



ജാതിപത്രിയും കറിവേപ്പിലയും അരച്ച് മോരിൽക്കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കും. കോളസ്ട്രോൾ കുറയ്ക്കാൻ തുടങ്ങുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കണം. നമ്മുടെ ശരീരത്തിനു അതെത്രമാത്രം ആവശ്യമുണ്ടെന്നു ആദ്യം പഠനം നടത്തണം. 

ഡോക്ടറന്മാരുടെ കണക്ക് സ്റ്റാൻഡാർഡ് സ്റ്റാറ്റിസ്റ്റിക്സാണു. കൊളസ്ട്രോൾ അളവ് വ്യക്തികളിൽ വ്യത്യാസപ്പെട്ടിരിക്കും. അതിനു സ്റ്റാൻഡാർഡുമായി യോജിച്ചു പോകണമെന്നു നിർബ്ബന്ധമില്ല.

മുടിയഴകിന്‌ ഇതാ നാടന്‍ കൂട്ടുകള്‍



മുടികൊഴിച്ചില്‍, താരന്‍, ചൊറിച്ചില്‍, എന്നിവയകറ്റി മുടിക്ക്‌ തിളക്കവും ആരോഗ്യവും നല്‍കാന്‍ ചില പൊടികൈകള്‍ പരീക്ഷിക്കാവുന്നതേയുളളൂ. ഏതെങ്കിലും ആയുര്‍വേദ എണ്ണ മുടിയിലും തലയോട്ടിയിലും നന്നായി പുരട്ടി മസാജ്‌ ചെയ്യുക. ശേഷം നല്ല തിളച്ച വെളളത്തില്‍ മുക്കിയ ടര്‍ക്കിടവല്‍ ഉപയോഗിച്ച്‌ മുടി നന്നായി കെട്ടിവയ്‌ക്കാം. മുടിയില്‍ നേരിട്ട്‌ ആവി കൊളളിക്കരുത്‌. മുടിയിലെ താരന്‍ അകറ്റാന്‍ ഈ ബോട്ട്‌ ട്രീറ്റമെന്റ്‌ ഗുണം ചെയ്യും. ഹോട്ട്‌ ട്രീറ്റ്‌മെന്റിനുശേഷം മുടിയില്‍ പായ്‌ക്കിടാം.
ആഴ്‌ചയിലൊരിക്കല്‍ താളി ഉപയോഗിക്കുന്നത്‌ തലമുടിയുടെ അഴുക്ക്‌ നീക്കം ചെയ്യാന്‍ മാത്രമല്ല തിളക്കം കൂട്ടാനും നല്ലതാണ്‌. ചെമ്പരത്തിയില, ചെമ്പരത്തിപ്പൂവ്‌, കറ്റാര്‍വാഴപ്പോള എന്നിവ അരച്ച്‌ പിഴിഞ്ഞെടുക്കുക. താളി പാകത്തിനു വെളളത്തില്‍ കലക്കി മുടിയില്‍ തേക്കാം. ശേഷം ചെറുപയറുപൊടിയിട്ടു കഴുകാം.
മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്ന തരം വെളിച്ചണ്ണ ആഴ്‌ചയില്‍ ഒരു തവണ പുരട്ടുന്നത്‌ നന്ന്‌. നെല്ലിക്ക, താന്നിക്ക, മൈലാഞ്ചി, ചെമ്പരത്തിയില, തെച്ചിപ്പൂവ്‌ എന്നിവ വെളിച്ചണ്ണയില്‍ കാച്ചി കേയ്‌ക്കുന്നത്‌ മുടി വളരാന്‍ സഹായിക്കും. ആഴ്‌ചയിലൊരിക്കല്‍ ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെളളത്തില്‍ തല കഴുകുന്നത്‌ താരന്‍ അകറ്റും. മുടി കൂടുതല്‍ വരണ്ടിരിക്കുന്നുവെന്നു തോന്നിയാല്‍ ദിവസവും എണ്ണ തേച്ചു കുളിക്കാന്‍ ശ്രദ്ധിക്കണം.

രക്താതിമര്‍ദം കുറയ്ക്കാന്‍



1. പച്ചനെല്ലിക്കനീരില്‍ പകുതി തേന്‍ ചേര്‍ത്ത് ഇളക്കിവെക്കുക. അല്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ഓരോ ടീസ്പൂണ്‍ വീതം രണ്ടു നേരം സേവിക്കുക.
2. കുറച്ചു വെളുത്തുള്ളി തൊലി കളഞ്ഞ് അല്ലികളാക്കിയെടുത്ത് ഒരു ചെറിയ ഭരണിയിലാക്കി ഒപ്പം നില്ക്കത്തക്കവണ്ണം നല്ല തേനൊഴിച്ച് ഒരു മാസം കെട്ടിവെക്കുക. ഒരു മാസം കഴിഞ്ഞ് അതില്‍നിന്നും രണ്ടു വെളുത്തുള്ളിയും ഒരു സ്പൂണ്‍ തേനും വീതം രണ്ടു നേരം കഴിക്കുക.
3. മൂത്ത മുരിങ്ങയുടെ ഇല പറിച്ചു നല്ലവണ്ണം കഴുകിയരച്ചു തുണിയിലിട്ടു പിഴിഞ്ഞു നീരെടുത്തു സേവിക്കുക.
4. നീര്‍മരുതിന്‍തൊലിയും വെളുത്തുള്ളിയും കൂടി കഷായം വെച്ചു കഴിക്കുക.
5. കൂവളത്തില അരച്ചു നീരെടുത്ത് ഒരു സ്പൂണ്‍ വീതം കഴിക്കുക.

വയറു കുറയ്ക്കാന്‍



വയറു കുറയ്ക്കാന്‍ ഭക്ഷണം നിയന്ത്രിച്ചും പട്ടിണി കിടന്നും വ്യയാമം ചെയ്തും പലപ്പോഴും പണികിട്ടിയ വ്യക്തിയാണോ നിങ്ങള്‍? എങ്കില്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കൊന്നും നില്‍ക്കണ്ട, കാരണം വെള്ളരിക്ക കുറയ്ക്കും നിങ്ങളുടെ കുടവയര്‍. അതും നിങ്ങള്‍ പ്രതീക്ഷിക്കുന്നതിലും വേഗത്തില്‍. 

ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കുടവയര്‍ കുറയ്ക്കാന്‍ വെള്ളരിയ്ക്ക ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. ആന്റി ഓക്‌സിഡന്റ് ധാരാളമുള്ളതും കലോറി തീരെ കുറഞ്ഞതുമാണ് വെള്ളരിക്ക. അതുകൊണ്ടു തന്നെ യാതൊരു വിധ പേടിയും കൂടാതെ ആര്‍ക്കു വേണേലും കഴിയ്ക്കാം.
തടി കുറയാനും വയര്‍ ഒതുക്കാനും ഇത്രയും നല്ല പാനീയം വേറെ ഇല്ലെന്നു തന്നെ പറയാം. വെള്ളരിക്ക, നാരങ്ങ, ഇഞ്ചി, കറ്റാര്‍വാഴ എന്നിവയാണ് ഈ ജ്യൂസിന്റെ കൂട്ടുകള്‍. ന്നാല്‍ വെള്ളരിക്ക സാധാരണ നമ്മള്‍ ജ്യൂസ് ഉണ്ടാക്കി കഴിയ്ക്കുന്നതു പോലല്ല. അതിനു ചില പ്രത്യേക കൂട്ടുണ്ട്. അതെങ്ങനെയെന്ന് നോക്കാം. ഒരുവെള്ളരിക്ക മുഴുവന്‍ ജ്യൂസിനു വേണം. ഒരു നാരങ്ങ, ഒരു ടേബിള്‍ സ്പൂണ്‍ ഇഞ്ചി നീര്, കറ്റാര്‍ വാഴ നീര് അര ഗ്ലാസ്സ് വെള്ളം എന്നിവ നല്ലപോലെ മിക്‌സ് ചെയ്ത് ഉപയോഗിക്കാം.

വയറു കുറയ്ക്കാന്‍ ഭക്ഷണം നിയന്ത്രിച്ചും പട്ടിണി കിടന്നും വ്യയാമം ചെയ്തും പലപ്പോഴും പണികിട്ടിയ വ്യക്തിയാണോ നിങ്ങള്‍? എങ്കില്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കൊന്നും നില്‍ക്കണ്ട, കാരണം വെള്ളരിക്ക കുറയ്ക്കും നിങ്ങളുടെ കുടവയര്‍. അതും നിങ്ങള്‍ പ്രതീക്ഷിക്കുന്നതിലും വേഗത്തില്‍. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കുടവയര്‍ കുറയ്ക്കാന്‍ വെള്ളരിയ്ക്ക ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. ആന്റി ഓക്‌സിഡന്റ് ധാരാളമുള്ളതും കലോറി തീരെ കുറഞ്ഞതുമാണ് വെള്ളരിക്ക. അതുകൊണ്ടു തന്നെ യാതൊരു വിധ പേടിയും കൂടാതെ ആര്‍ക്കു വേണേലും കഴിയ്ക്കാം. മൂന്ന് ചേരുവ കുറയ്ക്കും അമിതവണ്ണം തടി കുറയാനും വയര്‍ ഒതുക്കാനും ഇത്രയും നല്ല പാനീയം വേറെ ഇല്ലെന്നു തന്നെ പറയാം. വെള്ളരിക്ക, നാരങ്ങ, ഇഞ്ചി, കറ്റാര്‍വാഴ എന്നിവയാണ് ഈ ജ്യൂസിന്റെ കൂട്ടുകള്‍. ന്നാല്‍ വെള്ളരിക്ക സാധാരണ നമ്മള്‍ ജ്യൂസ് ഉണ്ടാക്കി കഴിയ്ക്കുന്നതു പോലല്ല. അതിനു ചില പ്രത്യേക കൂട്ടുണ്ട്. അതെങ്ങനെയെന്ന് നോക്കാം. ഒരുവെള്ളരിക്ക മുഴുവന്‍ ജ്യൂസിനു വേണം. ഒരു നാരങ്ങ, ഒരു ടേബിള്‍ സ്പൂണ്‍ ഇഞ്ചി നീര്, കറ്റാര്‍ വാഴ നീര് അര ഗ്ലാസ്സ് വെള്ളം എന്നിവ നല്ലപോലെ മിക്‌സ് ചെയ്ത് ഉപയോഗിക്കാം. ഇത് തണുപ്പിച്ചതിനു ശേഷം ഉപയോഗിക്കാം. തണുപ്പിക്കാതെ ഉപയോഗിക്കുന്നതിലും തെറ്റില്ല. എന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്നു വച്ചാല്‍ കുടിയ്ക്കുന്നതിനു മുന്‍പ് നന്നായി കുലുക്കി ഉപയോഗിക്കണം എന്നതാണ്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഫലം തരും എന്നതാണ് പ്രത്യേകത. യാതൊരു വിധ സൈഡ് എഫക്ട്‌സും ഉണ്ടാവില്ലെന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടു തന്നെ പിറകേ അസുഖങ്ങളെ പേടിച്ച് കഴിയ്ക്കാതിരിക്കണ്ട എന്നതും സത്യം.

അകാല നരക്ക് ആയുര്‍വേദം


പാരമ്പര്യമായി ചെറുപ്രായത്തിലേ മുടി നരയ്‌ക്കാന്‍ ഇടയുള്ളവര്‍ മുന്‍കരുതലെടുക്കണം. രാസവസ്‌തുക്കള്‍ ഉള്ള ചായക്കൂട്ടുകള്‍ ഒഴിവാക്കുക. നാട്ടില്‍ സുലഭമായ പ്രകൃതിവസ്‌തുക്കള്‍ മാത്രം ഉപയോഗിക്കണം. അകാല നര അകറ്റാന്‍ പല നാടന്‍ പ്രയോഗങ്ങളുമുണ്ട്‌.
1. അര കപ്പ്‌ വീതം മൈലാഞ്ചി ഇല, നീല അമരി ഇല, ഒന്നര ടേബിള്‍ സ്‌പൂണ്‍ തേയില, പച്ച നെല്ലിക്ക മിനുസമായി അരച്ചത്‌ (അല്ലെങ്കില്‍ നെല്ലിക്ക ഉണക്കിപ്പൊടിച്ചത്‌ ഒന്നര ടേബിള്‍സ്‌പൂണ്‍) എന്നിവ ഒരു ഗ്ലാസ്‌ വെള്ളമൊഴിച്ച്‌ മുപ്പത്‌ മിനിറ്റോളം തിളപ്പിക്കുക. തണുക്കുമ്പോള്‍ അരിച്ചെടുത്ത്‌ ഒരു ടീസ്‌പൂണ്‍ നാരങ്ങാനീര്‌ ചേര്‍ത്ത്‌ തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. രണ്ട്‌ മണിക്കൂര്‍ കഴിഞ്ഞ്‌ തണുത്ത വെള്ളത്തില്‍ കഴുകുക. ആഴ്‌ചയില്‍ ഒരിക്കലെങ്കിലും ഇത്‌ ചെയ്യുന്നത്‌ നല്ലതാണ്‌.
2. മൂന്ന്‌ ടേബിള്‍സ്‌പൂണ്‍ തേയില ഒരു കപ്പ്‌ വെള്ളത്തില്‍ പത്തുമിനിറ്റോളം തിളപ്പിച്ച്‌ വെള്ളം ഊറ്റിയെടുക്കുക. ഒരു കപ്പ്‌ മൈലാഞ്ചിയില മിനുസമായി അരച്ച്‌ (മൈലാഞ്ചിപ്പൊടിയായാലും മതി) തേയില വെള്ളത്തിലിട്ട്‌ (തണുത്തശേഷം) നന്നായി ഇളക്കുക. ഒരു ടേബിള്‍ സ്‌പൂണ്‍ ആവണക്കെണ്ണകൂടി ചേര്‍ത്ത്‌ നന്നായി ഇളക്കി തലയോട്ടിയിലും മുടിയിലും തേച്ചുപിടിപ്പിക്കുക. നാലോ അഞ്ചോ മണിക്കൂര്‍ കഴിഞ്ഞ്‌ തണുത്ത വെള്ളത്തില്‍ കഴുകുക. മുടി കറുപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണിത്‌.
3. ഒരു കപ്പ്‌ ആവണക്കെണ്ണയില്‍ രണ്ട്‌ ടേബിള്‍സ്‌പൂണ്‍ കാപ്പിപ്പൊടി ചേര്‍ത്ത്‌ ഇരുപതു മിനിറ്റോളം തിളപ്പിക്കുക. നല്ലതുപോലെ തണുത്താല്‍ രണ്ട്‌ ടേബിള്‍സ്‌പൂണ്‍ പനിനീര്‍ ഒഴിച്ച്‌ നന്നായി ഇളക്കുക. ഇത്‌ തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. മിനുത്ത ബ്രഷ്‌ ഉപയോഗിച്ച്‌ മുടിയിഴകളിലും അറ്റംവരെ തേക്കണം. രാത്രി കിടക്കുംമുമ്പ്‌ തലയില്‍ പുരട്ടി 'പ്ലാസ്‌റ്റിക്‌ ക്യാപ്‌' അണിഞ്ഞോ തോര്‍ത്തുമുണ്ടുകൊണ്ട്‌ ഇറുകാതെ കെട്ടിയോ കിടക്കുക. രാവിലെ തണുത്ത വെള്ളത്തില്‍ തല കഴുകുക.
4. ത്രിഫലപ്പൊടി (ചുണ്ണാമ്പു ചേര്‍ക്കാത്തത്‌) തേന്‍ ചേര്‍ത്തു രാത്രിയില്‍ പതിവായി കഴിക്കുക. കീഴാര്‍നെല്ലി അരച്ചുപിഴിഞ്ഞ നീര്‌ തലയില്‍ പുരട്ടി കുളിക്കുന്നത്‌ നല്ലതാണ്‌ .
5. കട്ടന്‍ചായ മുടിനര ഒഴിവാക്കാന്‍ പറ്റിയ ഒരു വഴിയാണ്‌. കട്ടന്‍ ചായ തണുപ്പിച്ച്‌ മുടിയില്‍ തേച്ച്‌ അല്‍പം കഴിഞ്ഞ്‌ കഴുകിക്കളയാം. അല്ലെങ്കില്‍ ഇതുപയോഗിച്ച്‌ മുടി കഴുകാം. ഇതുപയോഗിക്കുമ്പോള്‍ മുടിയില്‍ ഷാംപൂ തേയ്‌ക്കരുതെന്ന കാര്യം ഓര്‍ക്കുക.
6. കറിവേപ്പില അരച്ചു തലയില്‍ തേയ്‌ക്കുന്നതും മുടി നര ഒഴിവാക്കും. ഇവയിട്ടു കാച്ചിയ എണ്ണ തേയ്‌ക്കുന്നതും ഭക്ഷണരൂപത്തില്‍ ഇവ കഴിയ്‌ക്കുന്നതുമെല്ലാം നര ഒഴിവാക്കാനുള്ള വഴികളാണ്‌.
7. മൈലാഞ്ചിയില, കറിവേപ്പി, നെല്ലിക്ക, കറ്റാര്‍വാഴ എന്നിവയിട്ട്‌ എണ്ണ കാച്ചിത്തേയ്‌ക്കുന്നത്‌ ഗുണം ചെയ്യും. ഹെന്നയും മുടി നര ഒഴിവാക്കാനും നരച്ച മുടിയുടെ നിറം മാറ്റാനുമുള്ള ഒരു വഴിയാണ്‌.
8. മൈലാഞ്ചിയില അരച്ചതോ അല്ലെങ്കില്‍ മൈലാഞ്ചിപ്പൊടിയോ ഇതിന്‌ ഉപയോഗിക്കാം. ഇതില്‍ അല്‍പം തൈര്‌, കാപ്പിപ്പൊടി, ഒന്നോ രണ്ടോ തുള്ളി ചെറുനാരങ്ങാനീര്‌ എന്നിവ ചേര്‍ത്ത്‌ പേസ്‌റ്റാക്കി തലയില്‍ തേയ്‌ക്കാം. ഒന്നു രണ്ടു മണിക്കൂര്‍ കഴിഞ്ഞ്‌ കഴുകിക്കളയാം.
9. ചീരയുടെ ജ്യൂസും തലയില്‍ തേയ്‌ക്കാന്‍ നല്ലതാണ്‌. ചുവന്ന ചീരയാണ്‌ ഏറ്റവും നല്ലത്‌. മുടിയുടെ നര ഒഴിവാക്കാന്‍ മാത്രമല്ല, മുടി വളരാനും മൃദുവാകാനും ഇതു സഹായിക്കും.
10. നെല്ലിക്ക കഴിക്കുന്നതും നെല്ലിക്കാജ്യൂസ്‌ കുടിക്കുന്നതും നെല്ലിക്കാപ്പൊടി തലയില്‍ തേയ്‌ക്കുന്നതുമെല്ലാം നല്ലതാണ്‌.
കൃത്രിമമായ മുടിസംരക്ഷണ വസ്‌തുക്കള്‍ ഉപയോഗിക്കുന്നതിനു പകരം തികച്ചും സ്വാഭാവികമായ വഴികള്‍ അവലംബിക്കുക. ഉദാഹരണത്തിന്‌ കെമിക്കലുകള്‍ ചേര്‍ത്ത ഷാംപൂവിനു പകരം ചെമ്പരത്തി, കുറുന്തോട്ടി പോലുള്ളവയുപയോഗിക്കാം. കെമിക്കലുകള്‍ ഒഴിവാക്കുന്നത്‌ മുടിയുടെ ആരോഗ്യത്തെ ഒരു പരിധി വരെ സംരക്ഷിയ്‌ക്കും.

മഞ്ഞപിത്തതെ നേരിടാം



പിത്തദോഷം സംബന്ധമായ രോഗമാണ് മഞ്ഞപിത്തം. ഇത് കൂടുതലായി കാണുന്നത് ഉഷ്ണ കാലവസ്ഥയില്‍ ആണ്. കരളിനെ ബാധിക്കുന്ന ഈ രോഗം പിത്തരസം ഉണ്ടാവുന്നതിനോ അത് വിതരണം നടത്തുന്നതിനോ തടസം സൃഷ്ടിക്കുകയും രക്തത്തിലെ ചുവന്ന രക്താണുക്കളെ നശിപ്പിക്കുകയോ ചെയ്യുന്നതുവഴി മഞ്ഞപിത്തം ഉണ്ടാവുന്നു. പിത്തരസത്തിന് നിറം നല്‍കുന്ന ബിലിറൂബിന്റെ അളവ് ഈ രോഗാവസ്ഥയില്‍ അമിതമായി രക്തത്തില്‍ കലരുന്നതിനാല്‍ ചര്‍മ്മം, കണ്ണ്, നഖം, മുത്രം എന്നിവ മഞ്ഞനിറം ആകുന്നു. കരളിനെ ബാധിക്കുന്ന മിക്ക രോഗങ്ങളുടെയും രോഗലക്ഷണം മഞ്ഞപിത്തമാണ്. ആധുനിക വൈദ്യശാസ്ത്രം മഞ്ഞപിത്തത്തെ മുന്നായി തരം തിരിച്ചിരിക്കുന്നു.
1. ഒബ്ഡ്ട്രക്ടീവ് ഹെപ്പറ്റൈറ്റിസ്:
ഇവിടെ പിത്തരസം അമിതമായി രക്തത്തില്‍ പ്രവഹിക്കുന്നത് വഴിയാണ് മഞ്ഞപിത്തം ഉണ്ടാകുന്നത്. ചില ആലോപതി മരന്നുകളുടെ ഉപയോഗം മൂലവും ഈ അവസ്ഥ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇവിടെ വളരെ സമയമെടുത്തെ് രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നു.
2. ഹിമോലിറ്റിക്ക് ഹെപ്പറ്റൈറ്റിസ്:
രക്തത്തില്‍ ഉണ്ടാവുന്ന ചില വ്യതിയാനങ്ങള്‍ കാരണം ഈ വിഭാഗം മഞ്ഞപിത്തം ഉണ്ടാവുന്നു. ചില അസുഖങ്ങള്‍ കാരണം രക്തത്തിന്റെ കുറവ് ഉണ്ടാവുക, ചില വൈറസ് രാസപദാര്‍ത്ഥങ്ങള്‍ എന്നിവ രക്തത്തിലെ ചുവന്നരക്താണുക്കളെ നശിപ്പിക്കുക വഴി ബില്‍ റൂബിന്‍ അമിതമായി ഉണ്ടാവുകയും അത് മൂത്രത്തിലൂടെ പുറത്ത് പോകാതെ പിത്തസഞ്ചിയില്‍ കെട്ടികിടക്കുകയും വഴി മഞ്ഞപിത്തം ഉണ്ടാവുന്നു
3. ഇന്‍ഫെക്ടീവ് ഹൈപ്പറൈറ്റിസ്
ഇതിനെ ആയൂര്‍വേദത്തില്‍ യകൃത് കോശജന്യകാമല എന്ന് പറയുന്നു. ഈ അവസ്ഥയ്ക്ക് കാരണം ചില വൈറസ് ആണ്. ഹൈപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ,ജി വൈറസുകള്‍ ആണ് കാരണം. ഇതില്‍ ‘എ’ വൈറസ് മലിനമായ അന്തരീക്ഷത്തിലൂടെയും വെള്ളത്തിലൂടെയും മനുഷ്യശരീരത്തില്‍ കടക്കുകയും മഞ്ഞപിത്തം ഉണ്ടാവുകയും ചെയ്യുന്നു.
ആയൂര്‍വേദത്തില്‍ ഇതിന്് നല്ല പത്യത്തോടെ പാലിക്കേണ്ട ചില ഒറ്റമൂല്യകള്‍ ഉണ്ട്. അത്തരത്തില്‍ ഒന്നാണ് കീഴാര്‍നെല്ലി,ഇത് മഞ്ഞപിത്ത സംബന്ധമായ രോഗങ്ങള്ഡക്ക് ആത്യുത്തമമാണ്.
രോഗലക്ഷണം കണ്ടുതുടങ്ങുമ്പോഴെ കീഴാര്‍നെല്ലി, പാല്‍ക്കഷായം വച്ചു സേവിക്കുന്നത് രോഗത്തിന് അത്യുത്തപമാണ്. കടുത്തപത്യം ഇതിന് വളരെ ആവശ്യമാണ് ഉപ്പിന്റെ ഉപയോഗം വളരെ അധികം കുറയ്ക്കുക ആഹാരം വളരെ കുറച്ച് ആവശ്യത്തിന് മാത്രം ഉപയോഗിക്കുക. മാംസഹാരങ്ങള്‍ , മദ്യപാനം, പുകവലി, എന്നിവ വളരെ അധികം പൂര്‍ണ്ണമായി ഒഴിവാക്കുക
മഞ്ഞഴിഞ്ഞ ചികിത്സയില്‍ പ്രധാനമായി വേണ്ട ചികിത്സ ദുഷിച്ച പിത്തരസം പൂര്‍ണ്ണമായും കളയുകയെന്നതാണ് ദഹന പ്രകൃിയ ശരിയായ രീതിയില്‍ കൊണ്ട് വരണം. അതിന് ഇളനീര്‍, നെല്ലിക്കാനീര്. കരിമ്പിന്‍ നീര്്, മുന്തിരിച്ചാറ് ഇവ കൂടുതലായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. മധുരമുള്ളതും ചൂടുള്ളതും പഴവര്‍ഗ്ഗങ്ങളും രോഗിക്ക് നല്‍കാവുന്നതാണ് ഫലത്രികാദി കഷായം, ആരോഗ്യവര്‍ദ്ധിനീവടി, പുനര്‍വാദി കഷായം, ധാത്രി ലേഹ്യം ഗുളുച്യാദി കഷായം എന്നിവ അത്യുത്തമമാണ്.
രോഗത്തെ പ്രതിരോധിക്കാന്‍
1. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
2. എപ്പോഴും വൃത്തിയുള്ള അന്തരീക്ഷത്തില്‍ മാത്രം മലമൂത്ര വിസര്‍ജ്ജനം നടത്തുക.

വൃത്തിയുള്ള കാലുകളാണ് സൗന്ദര്യത്തിന്റെ വാതിൽ

വൃത്തിയുള്ള കാലുകളാണ് സൗന്ദര്യത്തിന്റെ വാതിൽ.അഴുക്കു പിടിച്ച കാലുകൾ ആത്മവിശ്വാസം കെടുത്തുന്നു.
വീട്ടിൽ വച്ചു തന്നെ ചെയ്യാവുന്ന പാദസംരക്ഷണം എങ്ങനെയാണെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

ഒരു പാത്രത്തിൽ ഇളം ചൂട് വെള്ളം
ഉപ്പ് ; അര സ്പൂണ്‍
ഗ്ലിസറിൻ ; 1 സ്പൂണ്‍
വിനാഗിരി ;1 സ്പൂണ്‍
റോസ് വാട്ടർ ;1 സ്പൂണ്‍
ഷാമ്പൂ ; 1 സ്പൂണ്‍
ബേക്കിംഗ് സോഡ(അപ്പക്കാരം) ; കാൽ സ്പൂണ്‍
ചെറുനാരങ്ങാ നീര് ; 1
പ്യുമിക് സ്റ്റോണ്‍\ സ്ക്രേപ്പർ-കാൽ ഉരച്ചു കഴുകുന്നതിന്‌

ഒരു പാത്രത്തിൽ കാൽ നന്നായി മുങ്ങത്തക്ക വിധം ചൂട് വെള്ളമെടുത്ത് അതിൽ മേൽപ്പറഞ്ഞ സാധനങ്ങളെല്ലാം ചേർത്ത് ഇളക്കുക.20 മിനുട്ട് കാൽ അതിൽ മുക്കിവെക്കുക.നല്ലവണ്ണം കുതിർന്ന അവസ്ഥയിൽ പ്യുമിക് സ്റ്റോണ്‍ വച്ച് മൃതചർമ്മം ഉരച്ച് കളയുക.കാൽ നന്നായി തുടച്ച് ഏതെങ്കിലും എണ്ണ അല്ലെങ്കിൽ മോയിസ് ച്ചറയിസർ പുരട്ടുക

നിരന്തര പുകവലിക്കാരുടെ ശ്വാസകോശം വൃത്തിയാക്കാനൊരു മരുന്നു



പുകവലികാരണം ശ്വാസകോശത്തിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങളെ വൃത്തിയാക്കാനുള്ള ഒറ്റമൂലി ഉണ്ടാക്കാൻ ഇഞ്ചി, വെളുത്തുള്ളി, ഉള്ളി, മഞ്ഞൾപൊടി എന്നിവ ആവശ്യമാണ്. നെഞ്ചിൽ അടിഞ്ഞു കൂടിയിരിക്കുന്ന കഫക്കെട്ടിനെ അലിയിച്ചു കളയാൻ ഇഞ്ചിക്ക് കഴിയും. അതുപോലെ തന്നെ ഉള്ളിയിലും വെളുത്തുള്ളിയിലും അടങ്ങിയിരിക്കുന്ന പദാര്‍ത്ഥങ്ങൾക്ക് ക്യാൻസറിനെ തടഞ്ഞ് ശ്വാസനാളത്തിന് ആരോഗ്യം നൽകാനും സാധിക്കും. മഞ്ഞളിൽ അടങ്ങിയിരുക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡിന് ശ്വാസകോശത്തിൽ അടങ്ങിയിരിക്കുന്ന വൈറസുകളേയും ബാക്റ്റീരിയകളേയും നീക്കുന്നു.

ആവശ്യമായ സാധനം:
ഉള്ളി: 400 ഗ്രാം
പച്ചവെള്ളം:1ലിറ്റർ
പഞ്ചസാര: 400 ഗ്രാം
മഞ്ഞൾ:രണ്ട് ടേബിൾ സ്പൂൺ
ഇഞ്ചി: സാമാന്യം വലിപ്പം ഉള്ളത്

തയാറാക്കുന്ന രീതി:

ആദ്യം പഞ്ചസാര വെള്ളത്തിലിട്ട് തിളപ്പിക്കുക. കഷണങ്ങളായി മുറിച്ച ഉള്ളി ഇഞ്ചിയോടൊപ്പം പാത്രത്തിലുള്ള പഞ്ചസാര ലായനിൽ തിളപ്പിക്കുക. നല്ല രീതിയിൽ തിളച്ച മിശ്രിതത്തിലേക്ക് മഞ്ഞൾപൊടിയിടുക. അതിന് ശേഷം സ്റ്റൗവിലെ തീ കുറക്കണം. മിശ്രിതം പകുതിയായി വറ്റിച്ചതിന് ശേഷം ജാറിലിട്ട് ഫ്രിഡ്ജിൽ വെച്ച് സൂക്ഷിക്കുക. രാവിലെ വെറു വയറ്റിലും രാത്രി ഭക്ഷണം കഴിച്ച് 2 മണിക്കൂറിന് ശേഷവും കഴിക്കുക.

ഒച്ചയടപ്പ്‌


1. ഇഞ്ചിയും ശര്‍ക്കരയും ഒരേ അനുപാതത്തില്‍ ചേര്‍ത്ത്‌ കഴിക്കുക.
2. ഇഞ്ചിയും തിപ്പലിയും ഇട്ടു കാച്ചിയ പാല്‍ കുടിക്കുക.
3. വയമ്പ്‌ തേനില്‍ അരച്ച്‌ കഴിക്കുക.
4. ഉപ്പ്‌ ചൂടുവെള്ളത്തില്‍ കലര്‍ത്തി കവിള്‍ക്കൊള്ളുക.
5. ഒരുപിടി കയ്യോന്നി ഒരു ഗ്ലാസ്‌ മോരില്‍ അരച്ചുകലക്കി കുടിക്കുക.
6. മുയല്‍ച്ചെവിയന്‍ അല്‌പം ഉപ്പും വെളുത്തുള്ളിയും ചേര്‍ത്തരച്ച്‌ കണ്‌ഠത്തില്‍ പുരട്ടുക.

Popular Posts

Recent Posts

Categories

Unordered List

Text Widget

Blog Archive

Total Pageviews

Search This Blog

Powered by Blogger.

Featured post

മഴക്കാലത്ത്‌ ആരോഗ്യസംരക്ഷണത്തിന്‌ നാട്ടറിവുകളില്‍ നിന്ന്‌ ഇതാ ഫലപ്രദമായ ഒറ്റമൂലികള്‍

ജലദോഷം 1. ചെറുനാരങ്ങാനീരില്‍ സമം തേന്‍ ചേര്‍ത്ത്‌ കഴിക്കുക. ഒരു വലിയ സ്‌പൂണ്‍ തേന്‍ ചെറുചൂടുള്ള ബാര്‍ലിവെള്ളത്തില്‍ ഒഴിച്ച്‌ കിടക്കാന്‍ നേരത...