ആയുര്‍വേദത്തിലെ മഹാവീര്യമുള്ള ഒരു ഔഷധമാണ് ഇഞ്ചി. ത്രികടുവിലെ ചുക്ക് ഇഞ്ചി ഉണക്കിയെടുക്കുന്നതാണ്..ഒട്ടുമിക്ക ഔഷധക്കൂട്ടുകളിലും ചുക്ക് ഉപയോഗിക്കുന്നു.മിക്ക ഭക്ഷണ പദാര്‍ത്ഥങ്ങളിലും സാധാരണയായി ഉപയോഗിച്ച് വരുന്നു... 1, ദഹനക്കേട്, ഗ്യാസ്ട്രെബ്ള്‍.... ഇഞ്ചി നീരും ചെറുനാരങ്ങ നീരും തുല്യ അളവില്‍ എടുത്തു ഇന്തുപ്പും ചേര്ത്ത് കഴിക്കുക.. 2, പുളിച്ചു തികട്ടല്‍ , അരുചി... കുരുമുളകും ജീരകവും സമം പൊടിച്ചു അല്പം ഇഞ്ചി നീരില്‍ ചേര്ത്ത് കഴിക്കുക.. 3, നീരിറക്കം.. ഇഞ്ചി നീരും സമം തേനും ചേര്ത്തും ഓരോ സ്പൂണ്‍ വീതം പലപ്രാവശ്യം കഴിക്കുക.. തൊലി ചുരണ്ടിക്കളഞ്ഞു ഇഞ്ചി ചെറു കഷണങ്ങളാക്കി തേനിലിട്ടു സൂക്ഷിക്കുക.മൂന്ന് മാസത്തിനുശേഷം ദിവസവും കുറേശ്ശെ കഴിക്കുക.. 4, നീര്. ഇഞ്ചി ചതച്ചത് പശുവിന്‍ പാലില്‍ ഇട്ടു പാല്‍ കാച്ചി കുടിക്കുക .. 5, ചുമ ,ശ്വാസം മുട്ടല്‍... ചുക്ക് കഷായമുണ്ടാക്കി നിത്യവും കഴിക്കുക... 6, വാതസംബന്ധമായ രോഗത്തിനും,സന്ധികളില്‍ ഉണ്ടാകുന്ന നീരിനും.....ചുക്കും പെരുങ്കായവും കൂടെ അരച്ച് വേദനയുള്ള സ്ഥലങ്ങളില്‍ ഇടുക.. 7, നീരിന് പുറമേ പുരട്ടാന്‍.. ചുക്ക്,വേട്ടാവെളിയന്‍ കൂട് ,കറിവേപ്പില, ഉമ്മത്തിന്റെ ഇല, ഇന്ദുപ്പ് ഇവ കാടി കൂട്ടി അരച്ച് കാടിയില്‍ കലക്കി നന്നായി ചൂടാക്കി അല്പം ആറിയ ശേഷം പുരട്ടുക.. 8, ദഹനക്കേട്, ചര്ദ്ദി.. ഇഞ്ചി ചെറുതായി നുറുക്കി നെയ്യില്‍ വറുത്തത് ഒരു ഭാഗം, ജീരകം നെയ്യില്‍ വറുത്തത് ഒരു ഭാഗം,മലര്‍ രണ്ടു ഭാഗം,കല്ക്കലണ്ടം നാല് ഭാഗം എടുത്ത് എല്ലാം കൂടി പൊടിച്ചു ചേര്ത്ത് യോജിപ്പിച്ച് ഇടയ്ക്കിടയ്ക്ക് കഴിക്കുക.. 9, ശരീര പുഷ്ടിക്ക്... ചുക്ക് ഒരു ഭാഗം,ഉണ്ട ശര്ക്കഗര രണ്ടു ഭാഗം,വറുത്ത എള്ള് നാല് ഭാഗവും എടുത്തു പൊടിച്ചു ദിവസവും കഴിക്കുക.. 10,ശ്വാസം മുട്ടല്‍, ചുമ..... ചുക്ക് ഒരു ഭാഗം, ചെറുതിപ്പലി നാല് ഭാഗം, കുരുമുളക് മൂന്ന് ഭാഗം, നാഗപ്പൂവ് രണ്ടു ഭാഗം, ഏലത്തരി ഒരു ഭാഗം ഇവ പൊടിച്ചു ചേര്ത്ത് തുടര്ച്ച യായി ഒരു മാസം കഴിക്കുക.
0 comments:
Post a Comment