Thursday, 9 June 2016

അകാല നരക്ക് ആയുര്‍വേദം


പാരമ്പര്യമായി ചെറുപ്രായത്തിലേ മുടി നരയ്‌ക്കാന്‍ ഇടയുള്ളവര്‍ മുന്‍കരുതലെടുക്കണം. രാസവസ്‌തുക്കള്‍ ഉള്ള ചായക്കൂട്ടുകള്‍ ഒഴിവാക്കുക. നാട്ടില്‍ സുലഭമായ പ്രകൃതിവസ്‌തുക്കള്‍ മാത്രം ഉപയോഗിക്കണം. അകാല നര അകറ്റാന്‍ പല നാടന്‍ പ്രയോഗങ്ങളുമുണ്ട്‌.
1. അര കപ്പ്‌ വീതം മൈലാഞ്ചി ഇല, നീല അമരി ഇല, ഒന്നര ടേബിള്‍ സ്‌പൂണ്‍ തേയില, പച്ച നെല്ലിക്ക മിനുസമായി അരച്ചത്‌ (അല്ലെങ്കില്‍ നെല്ലിക്ക ഉണക്കിപ്പൊടിച്ചത്‌ ഒന്നര ടേബിള്‍സ്‌പൂണ്‍) എന്നിവ ഒരു ഗ്ലാസ്‌ വെള്ളമൊഴിച്ച്‌ മുപ്പത്‌ മിനിറ്റോളം തിളപ്പിക്കുക. തണുക്കുമ്പോള്‍ അരിച്ചെടുത്ത്‌ ഒരു ടീസ്‌പൂണ്‍ നാരങ്ങാനീര്‌ ചേര്‍ത്ത്‌ തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. രണ്ട്‌ മണിക്കൂര്‍ കഴിഞ്ഞ്‌ തണുത്ത വെള്ളത്തില്‍ കഴുകുക. ആഴ്‌ചയില്‍ ഒരിക്കലെങ്കിലും ഇത്‌ ചെയ്യുന്നത്‌ നല്ലതാണ്‌.
2. മൂന്ന്‌ ടേബിള്‍സ്‌പൂണ്‍ തേയില ഒരു കപ്പ്‌ വെള്ളത്തില്‍ പത്തുമിനിറ്റോളം തിളപ്പിച്ച്‌ വെള്ളം ഊറ്റിയെടുക്കുക. ഒരു കപ്പ്‌ മൈലാഞ്ചിയില മിനുസമായി അരച്ച്‌ (മൈലാഞ്ചിപ്പൊടിയായാലും മതി) തേയില വെള്ളത്തിലിട്ട്‌ (തണുത്തശേഷം) നന്നായി ഇളക്കുക. ഒരു ടേബിള്‍ സ്‌പൂണ്‍ ആവണക്കെണ്ണകൂടി ചേര്‍ത്ത്‌ നന്നായി ഇളക്കി തലയോട്ടിയിലും മുടിയിലും തേച്ചുപിടിപ്പിക്കുക. നാലോ അഞ്ചോ മണിക്കൂര്‍ കഴിഞ്ഞ്‌ തണുത്ത വെള്ളത്തില്‍ കഴുകുക. മുടി കറുപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണിത്‌.
3. ഒരു കപ്പ്‌ ആവണക്കെണ്ണയില്‍ രണ്ട്‌ ടേബിള്‍സ്‌പൂണ്‍ കാപ്പിപ്പൊടി ചേര്‍ത്ത്‌ ഇരുപതു മിനിറ്റോളം തിളപ്പിക്കുക. നല്ലതുപോലെ തണുത്താല്‍ രണ്ട്‌ ടേബിള്‍സ്‌പൂണ്‍ പനിനീര്‍ ഒഴിച്ച്‌ നന്നായി ഇളക്കുക. ഇത്‌ തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. മിനുത്ത ബ്രഷ്‌ ഉപയോഗിച്ച്‌ മുടിയിഴകളിലും അറ്റംവരെ തേക്കണം. രാത്രി കിടക്കുംമുമ്പ്‌ തലയില്‍ പുരട്ടി 'പ്ലാസ്‌റ്റിക്‌ ക്യാപ്‌' അണിഞ്ഞോ തോര്‍ത്തുമുണ്ടുകൊണ്ട്‌ ഇറുകാതെ കെട്ടിയോ കിടക്കുക. രാവിലെ തണുത്ത വെള്ളത്തില്‍ തല കഴുകുക.
4. ത്രിഫലപ്പൊടി (ചുണ്ണാമ്പു ചേര്‍ക്കാത്തത്‌) തേന്‍ ചേര്‍ത്തു രാത്രിയില്‍ പതിവായി കഴിക്കുക. കീഴാര്‍നെല്ലി അരച്ചുപിഴിഞ്ഞ നീര്‌ തലയില്‍ പുരട്ടി കുളിക്കുന്നത്‌ നല്ലതാണ്‌ .
5. കട്ടന്‍ചായ മുടിനര ഒഴിവാക്കാന്‍ പറ്റിയ ഒരു വഴിയാണ്‌. കട്ടന്‍ ചായ തണുപ്പിച്ച്‌ മുടിയില്‍ തേച്ച്‌ അല്‍പം കഴിഞ്ഞ്‌ കഴുകിക്കളയാം. അല്ലെങ്കില്‍ ഇതുപയോഗിച്ച്‌ മുടി കഴുകാം. ഇതുപയോഗിക്കുമ്പോള്‍ മുടിയില്‍ ഷാംപൂ തേയ്‌ക്കരുതെന്ന കാര്യം ഓര്‍ക്കുക.
6. കറിവേപ്പില അരച്ചു തലയില്‍ തേയ്‌ക്കുന്നതും മുടി നര ഒഴിവാക്കും. ഇവയിട്ടു കാച്ചിയ എണ്ണ തേയ്‌ക്കുന്നതും ഭക്ഷണരൂപത്തില്‍ ഇവ കഴിയ്‌ക്കുന്നതുമെല്ലാം നര ഒഴിവാക്കാനുള്ള വഴികളാണ്‌.
7. മൈലാഞ്ചിയില, കറിവേപ്പി, നെല്ലിക്ക, കറ്റാര്‍വാഴ എന്നിവയിട്ട്‌ എണ്ണ കാച്ചിത്തേയ്‌ക്കുന്നത്‌ ഗുണം ചെയ്യും. ഹെന്നയും മുടി നര ഒഴിവാക്കാനും നരച്ച മുടിയുടെ നിറം മാറ്റാനുമുള്ള ഒരു വഴിയാണ്‌.
8. മൈലാഞ്ചിയില അരച്ചതോ അല്ലെങ്കില്‍ മൈലാഞ്ചിപ്പൊടിയോ ഇതിന്‌ ഉപയോഗിക്കാം. ഇതില്‍ അല്‍പം തൈര്‌, കാപ്പിപ്പൊടി, ഒന്നോ രണ്ടോ തുള്ളി ചെറുനാരങ്ങാനീര്‌ എന്നിവ ചേര്‍ത്ത്‌ പേസ്‌റ്റാക്കി തലയില്‍ തേയ്‌ക്കാം. ഒന്നു രണ്ടു മണിക്കൂര്‍ കഴിഞ്ഞ്‌ കഴുകിക്കളയാം.
9. ചീരയുടെ ജ്യൂസും തലയില്‍ തേയ്‌ക്കാന്‍ നല്ലതാണ്‌. ചുവന്ന ചീരയാണ്‌ ഏറ്റവും നല്ലത്‌. മുടിയുടെ നര ഒഴിവാക്കാന്‍ മാത്രമല്ല, മുടി വളരാനും മൃദുവാകാനും ഇതു സഹായിക്കും.
10. നെല്ലിക്ക കഴിക്കുന്നതും നെല്ലിക്കാജ്യൂസ്‌ കുടിക്കുന്നതും നെല്ലിക്കാപ്പൊടി തലയില്‍ തേയ്‌ക്കുന്നതുമെല്ലാം നല്ലതാണ്‌.
കൃത്രിമമായ മുടിസംരക്ഷണ വസ്‌തുക്കള്‍ ഉപയോഗിക്കുന്നതിനു പകരം തികച്ചും സ്വാഭാവികമായ വഴികള്‍ അവലംബിക്കുക. ഉദാഹരണത്തിന്‌ കെമിക്കലുകള്‍ ചേര്‍ത്ത ഷാംപൂവിനു പകരം ചെമ്പരത്തി, കുറുന്തോട്ടി പോലുള്ളവയുപയോഗിക്കാം. കെമിക്കലുകള്‍ ഒഴിവാക്കുന്നത്‌ മുടിയുടെ ആരോഗ്യത്തെ ഒരു പരിധി വരെ സംരക്ഷിയ്‌ക്കും.

0 comments:

Post a Comment

Popular Posts

Recent Posts

Categories

Unordered List

Text Widget

Blog Archive

Total Pageviews

Search This Blog

Powered by Blogger.

Featured post

മഴക്കാലത്ത്‌ ആരോഗ്യസംരക്ഷണത്തിന്‌ നാട്ടറിവുകളില്‍ നിന്ന്‌ ഇതാ ഫലപ്രദമായ ഒറ്റമൂലികള്‍

ജലദോഷം 1. ചെറുനാരങ്ങാനീരില്‍ സമം തേന്‍ ചേര്‍ത്ത്‌ കഴിക്കുക. ഒരു വലിയ സ്‌പൂണ്‍ തേന്‍ ചെറുചൂടുള്ള ബാര്‍ലിവെള്ളത്തില്‍ ഒഴിച്ച്‌ കിടക്കാന്‍ നേരത...