Thursday, 9 June 2016

മാതളം ജ്യൂസ് വയാഗ്രയ്ക്ക് തുല്യം



അകം നിറയെ ചുവപ്പ് നിറത്തിലുള്ള മുത്തുകള്‍ പതിപ്പിച്ചതുപോലെയാണ് മാതളം എന്ന പഴം. ചില സംസ്കാരങ്ങളില്‍ സമൃദ്ധിയുടെ ചിഹ്നമായാണ് ഇതിനെ കാണുന്നത്. ഉദരരോഗം മുതല്‍ ഹൃദ്രോഗത്തിന് വരെ ഉത്തമ ഔഷധമാണ് മാതളം. ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിച്ചുവരുന്ന വയാഗ്രയ്ക്ക് തുല്യമാണ് മാതളം എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. 

ഓരോ ഗ്ലാസ് മാതളം ജ്യൂസ് ദിവസേന കഴിക്കുന്നത് പുരുഷന്‍മാരുടേയും സ്‌ത്രീകളുടേയും ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഗുണകരമാണ്. ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുന്ന ടെസ്‌റ്റോസ്‌റ്റീറോണ്‍ എന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനത്തെ ഈ ജ്യൂസ് ത്വരിതപ്പെടുത്തു. എഡിന്‍ബറോയിലെ ക്വീന്‍ മാര്‍ഗരറ്റ്‌ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്.

ലൈംഗികശേഷി മാത്രമല്ല, മാതളം ആരോഗ്യവും വര്‍ധിപ്പിക്കും. പുരുഷന്മാരില്‍ മുഖത്തിന്റേയും മുടിയുടേയും തിളക്കം കൂട്ടും. ശബ്ദത്തിന്റെ ഗാംഭീര്യം കൂട്ടും. സ്ത്രീകളിലാകട്ടെ അണ്ഡോല്‍പാദനം ത്വരിതപ്പെടുത്തുന്നതോടൊപ്പം അസ്ഥികള്‍ക്ക് ബലം കൂട്ടുകയും ചെയ്യും.

സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുക വഴി മനസിന്റെ ആരോഗ്യം കൂട്ടാനും മാതളത്തിനു കഴിയും

ഇത്‌ വിശപ്പ്‌ കൂട്ടുകയും ദഹനക്കേടും രുചിയില്ലായ്മയും വയറുപെരുക്കവും മാറ്റുകയും ചെയ്യുംപിത്തരസം ശരീരത്തില്‍ അധികമായി ഉണ്ടാകുന്നതുമൂലമുള്ള ശര്‍ദില്‍, നെഞ്ചരിച്ചില്‍, വയറുവേദന എന്നിവ മറ്റാന്‍ ഒരു സ്പൂണ്‍ മാതളച്ചാറും സമം തേനും കലര്‍ത്തി സേവിക്കാന്‍ ശുപാര്‍ശ ചെയ്യപ്പെടുന്നു. അതിസാരത്തിനു വയറുകടിക്കും മാതളം നല്ലൊരു ഔഷധമാണ്‌. ഈ അവസ്ഥകളില്‍ മാതളച്ചാര്‍ കുടിക്കാന്‍ നല്‍കിയാല്‍ വയറിളക്കം കുറയുകയും ശരീരക്ഷീണം കുറയുകയും ചെയ്യും.

മാതളത്തോടോ പൂമൊട്ടോ ശര്‍ക്കര ചേര്‍ത്ത്‌ കഴിക്കുന്നതും അതിസാരരോഗങ്ങള്‍ക്കെതിരെ ഫലവത്താണ്‌.മാതളത്തിന്റെ തണ്ടിന്റെയും വേരിന്റെയും തൊലി വിരനാശക ഔഷധമായി ഉപയോഗിക്കുന്നു. ' പ്യൂണിസിന്‍' എന്ന ആല്‍കലോയ്ഡിന്റെ സാന്നിധ്യമാണ്‌ ഇതിനു നിദാനം. വേരിന്റെ തൊലിയിലാണ്‌ പ്യൂണിസിന്‍ അധികം അടങ്ങിയിട്ടുള്ളതെന്നതിനാല്‍ ഇതാണ്‌ കൂടുതല്‍ ഫലപ്രദം. ഇത്‌ കഷായം വെച്ച്‌ സേവിച്ച ശേഷം വയറിളക്കു വഴി നാടവിരകളെയും മറ്റും നശിപ്പിച്ച്‌ പുറന്തള്ളാം. മാതളത്തിന്റെ കുരുന്നില ഉണക്കിപ്പൊടിച്ച്‌ കഴിക്കുന്നത്‌ ഉരുളന്‍ വിരകളെ നശിപ്പിക്കാന്‍ സഹായിക്കും. മാതളപ്പഴത്തിന്റെ ചാറ്‌ ജ്വരവും മറ്റുമുണ്ടാകുമ്പോള്‍ ദാഹം മാറാന്‍ സേവിച്ച്‌ പോരുന്നു. ഇതുപയോഗിച്ച്‌ ഉണ്ടാക്കുന്ന സര്‍ബത്ത്‌ മൂത്ര തടസ്സം, മൂത്രാശയ വീക്കം, ദഹനസംബന്ധമായും ആസ്തമയോടും അനുബന്ധിച്ചുണ്ടാകുന്ന പനി എന്നിവ മാറാന്‍ കുടിക്കുന്നുണ്ട്‌.

ശരീരത്തെ മാതളം നന്നായി തണുപ്പിക്കും. കൃമിശല്യം കൊണ്ടുണ്ടാകുന്ന ചൊറിച്ചില്‍ മാറാന്‍ മാതളത്തോട്‌ കറുപ്പ്‌ നിറമാകുന്നതു വരെ വറുത്ത ശേഷം പൊടിച്ച്‌ എണ്ണയില്‍ കുഴച്ച്‌ പുരട്ടുന്നത്‌ ഫലപ്രദമാണ്‌. മാതളം കഴിക്കുന്നതിലൂടെ ഗര്‍ഭിണികളിലെ ശര്‍ദിലും വിളര്‍ച്ചയും ഒരു പരിധി വരെ മാറ്റാം.മാതളത്തിന്റെ കുരുക്കള്‍ പാലില്‍ അരച്ച്‌ കുഴമ്പാക്കി സേവിക്കുന്നത്‌ കിഡ്നിയിലും മൂത്രാശയത്തിലുമുണ്ടാകുന്ന കല്ലുകളെ ലയിപ്പിച്ച്‌ കളയാന്‍ സഹായിക്കുമെന്ന്‌ കരുതപ്പെടുന്നു

0 comments:

Post a Comment

Popular Posts

Recent Posts

Categories

Unordered List

Text Widget

Blog Archive

Total Pageviews

Search This Blog

Powered by Blogger.

Featured post

മഴക്കാലത്ത്‌ ആരോഗ്യസംരക്ഷണത്തിന്‌ നാട്ടറിവുകളില്‍ നിന്ന്‌ ഇതാ ഫലപ്രദമായ ഒറ്റമൂലികള്‍

ജലദോഷം 1. ചെറുനാരങ്ങാനീരില്‍ സമം തേന്‍ ചേര്‍ത്ത്‌ കഴിക്കുക. ഒരു വലിയ സ്‌പൂണ്‍ തേന്‍ ചെറുചൂടുള്ള ബാര്‍ലിവെള്ളത്തില്‍ ഒഴിച്ച്‌ കിടക്കാന്‍ നേരത...