Friday, 18 August 2017

ഉപ്പൂറ്റി വിണ്ടു കീറുന്നത് തടയാന്‍



1. വേപ്പിലയും പച്ചമഞ്ഞളും തൈരില്‍ അരച്ച്പുരട്ടുക.

2. കാട്ടുള്ളി അടുപ്പിലിട്ട് ചുട്ടെടുത്ത് ആവുന്നത്ര ചൂടോടെ ഉപ്പൂറ്റിയില്‍ അമര്‍ത്തി വെക്കുക.

3. താമരയില കരിച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് വിള്ളലുള്ള ഭാഗത്ത് പുരട്ടുക.

4. പശുവിന്‍ നെയ്യ്, ആവണക്കണ്ണ, മഞ്ഞള്‍പ്പൊടി എന്നിവ കുഴച്ച് ചൂടാക്കി ചെറു ചൂടോടെ കാലില്‍ പുരട്ടി മൂന്നുമണിക്കുര്‍ കഴിഞ്ഞ് കഴുകിക്കളയുക ഒരു മാസം തുടര്‍ച്ചയായി ഇങ്ങനെ ചെയ്യണം.

5. മൈലാഞ്ചി കാലില്‍ അരച്ചുതേക്കുന്നത് നല്ലതാണ്

6. മഴക്കാലത്താണെങ്കില്‍, കനകാംബരത്തിന്റെ ഇല അരച്ചു പുരട്ടുക

7. അമൃതിന്റെ ഇല അരച്ചു പുരട്ടുക.

8 മാവിന്റെ പശ പുരട്ടുക.

9. പന്നിനെയ്യും ഗോമുത്രവും ചേര്‍ത്തു പുരട്ടുക.

10. അമല്‍പ്പൊടി വേരും ഇല്ലനക്കരിയും പശുക്കുട്ടിയുടെ മൂത്രത്തില്‍ അരച്ചു പുരട്ടിയാല്‍ കാലിനടയിലെ തൊലി ചിതല്‍ പിടിച്ചത് പോലെ ദ്വാരങ്ങളുണ്ടായി കേടുവന്നത് ഭേദപ്പെടും.

11. തേങ്ങാവെള്ളത്തില്‍ ഒരു പിടി അരി മൂന്നുദിവസം കുതിര്‍ത്തതിനുശേഷം അരച്ചുകുഴമ്പ് പരുവമാക്കി പുരട്ടുക.

ഹൃദയത്തെ സംരക്ഷിക്കാൻ കാന്താരിമുളകിന് കഴിയും.


കാന്താരിയിലെ ജീവകം സി ശ്വാസകോശ രോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. എരിവ് കൂടുതലുള്ള ഭക്ഷണം കഴിക്കുന്നവരില്‍ ഉയര്‍ന്ന പ്രതിരോധശേഷി ഉണ്ടാവും.
കാന്താരിയുടെ എരിവിനെ പ്രതിരോധിക്കാന്‍ ശരീരം ധാരാളം ഊര്‍ജം ഉല്‍പാദിപ്പിക്കേണ്ടി വരുമെന്നതിനാല്‍ ശരീരത്തിലെ കൊളസ്ട്രോളിന്‍റെ അളവിനെ നിയന്ത്രിക്കുന്നതിന് കാന്താരിയുടെ ഉപയോഗം പ്രയോജനപ്പെടുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍.
രക്തക്കുഴലുകള്‍ കട്ടിയാവുന്നത് തടയാന്‍ കാന്താരി കഴിക്കുന്നതിലൂടെ സാധിക്കും. രക്തത്തെ നേര്‍പ്പിക്കുന്ന ചില ഘടകങ്ങളും കാന്താരിയിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. രക്തയോട്ടം വര്‍ദ്ധിപ്പിക്കാനുള്ള കഴിവ് എരിവിനുണ്ട്. എരിവ് കൂടുതലുള്ള ഭക്ഷണ
ങ്ങള്‍ കഴിക്കുമ്പോള്‍ ഇത് രക്തചംക്രമണ വ്യവസ്ഥയെ ത്വരിതപ്പെടുത്തും.
കാന്താരി എല്ലാ ഔഷധങ്ങള്‍ക്കും രാസത്വരകമായി പ്രവര്‍ത്തിക്കുന്നു. ഉമിനീരുള്‍പ്പെടെയുള്ളസ്രവങ്ങളെഉദ്ദീപിപ്പിക്കുകയും അതുവഴി ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യും.
ഭാരക്കുറവിന് സഹായിക്കും. ജലദോഷത്തിനും പരിഹാരമാണ് എരിവ് ഉള്ള കാന്താരി.
ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ കാന്താരിമുളക് നിയന്ത്രിക്കും. ഹൃദയസംബന്ധമായ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിച്ച് ഹൃദയത്തെ സംരക്ഷിക്കാനും കാന്താരിക്ക് കഴിയും.
തലച്ചോറിലേക്ക് സന്ദേശമെത്തിക്കുന്ന നാഡീവ്യൂഹത്തിലെ ഘടകത്തിന്‍റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതിനാല്‍ വേദനസംഹാരിയായി പ്രവര്‍ത്തിക്കാനും കാന്താരിക്ക് കഴിയും. കാന്താരിരസത്തിന് രക്തക്കുഴലുകളെ വികസിപ്പിക്കാന്‍ കഴിവുണ്ട്.

മലബന്ധമൊഴിവാക്കാൻ പോഷക സമൃദ്ധമായ കാരറ്റ്.


ഒരുവിധം എല്ലാവർക്കും പ്രിയപ്പെട്ട ഒരു പച്ചക്കറിയാണ് കാരറ്റ്.ഭക്ഷണം എന്നതിലുപരി കാരറ്റ് ഔഷധമായും വ്യപകമായി ഉപയോഗിക്കുന്നുണ്ട്.മനുഷ്യ ശരീരത്തിന് ആവശ്യമായ ജീവകം എ,ജീവകം ബി, ജീവകം സി,എന്നിവ ധാരാളമായി കാരറ്റിൽ അടങ്ങിയിട്ടുണ്ട് .ഇതില്‍ അടങ്ങിയിരിക്കുന്ന കരോട്ടിന്‍ ശരീരത്തിന് ആവശ്യമുള്ള ജീവകം എ ധാരാളമായി അടങ്ങിയ ഒന്നാണ് .ഇത് കൂടാതെ കാത്സ്യം, ഫോസ്ഫറസ്,സോഡിയം,പൊട്ടാസ്യം എന്നിവയും കാരറ്റില്‍ അടങ്ങിയിട്ടുണ്ട് .ഒന്നോ രണ്ടോ പച്ചക്കാരറ്റ് തിന്നുന്നത് മലബന്ധമൊഴിവാക്കാനും പല്ലുകള്‍ ശുചിയാക്കുന്നതിനും സഹായിക്കുംചര്‍മസംരക്ഷണത്തിന് പാലില്‍ അരച്ചുചേര്‍ത്ത പച്ചക്കാരറ്റ് ഫലപ്രദമാണ് .ചൊറി, ചിരങ്ങ് എന്നിവ വന്ന ശരീരഭാഗത്ത് കാരറ്റ് പാലില്‍ അരച്ചുപുരട്ടുന്നത് ഫലപ്രദമാണ്. പൊള്ളലേറ്റഭാഗത്ത് കാരറ്റും പച്ചമഞ്ഞളും ചേര്‍ത്തരച്ചു പുരട്ടുന്നതും നല്ലതാണ്

വെറും വയറ്റില്‍ കരിക്ക് - നാളികേരവെള്ളം കുടിച്ചാല്‍...



കരിക്കിന്‍ വെള്ളത്തിനും നാളികേരവെള്ളത്തിനുമെല്ളാം ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. എല്ളാത്തിലും മായം കലരുന്ന ഇക്കാലത്ത് ശുദ്ധമായ, പ്രകൃതിദത്തമായ പാനീയ
മെന്നവകാശപ്പെടാവുന്ന വളരെ ചുരുക്കം പാനീയങ്ങളില്‍ ഒന്നാണിത്.
കരിക്കിന്‍വെള്ളം മാത്രമല്ള, നാളികേരവെള്ളവും ആരോഗ്യഗുണങ്ങള്‍ക്കായി ഉപയോഗിക്കാം. കരിക്കിന്‍വെള്ളത്തിന് സ്വാദും കുളിര്‍മ്മയും അല്‍പ്പം കൂടുമെന്ന് മാത്രം. ദാഹി
ക്കുമ്ബോള്‍ അല്ളെങ്കില്‍ ചൂടുള്ളപ്പോള്‍ കരിക്കിന്‍ വെള്ളം കുടിക്കുന്ന ശീലമാണ് പൊതുവായുള്ളത്. എന്നാല്‍, ഇതല്ള, വെറും വയറ്റില്‍ കുടിക്കുമ്ബോള്‍ ആരോഗ്യഗുണങ്ങള്‍
ഏറുന്നുവെന്നതാണ് പ്രത്യേകത. കരിക്കിന്‍വെള്ളം അല്ളെങ്കില്‍ നാളികേരവെള്ളം ഒരാഴ്ച അടുപ്പിച്ച്‌ വെറും വയറ്റില്‍ കുടിച്ചാല്‍ ഗുണങ്ങള്‍ ഏറെയാണ്. ഇതേക്കുറിച്ചറിയൂ...
ശരീരത്തിന് ഒരു ദിവസത്തേയ്ക്ക് വേണ്ട മുഴുവന്‍ ഊര്‍ജ്ജവും വെറും വയറ്റില്‍ കരിക്കിന്‍ വെള്ളം കുടിച്ചാല്‍ ലഭിക്കും. ഇതിലെ ഇലക്‌ട്രോളൈറ്റുകളാണ് ഈ ഗുണം
നല്‍കുന്നത്.
ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാനുള്ള നല്ളൊരു വഴി കൂടിയാണിത്. ഇത് ശരീരത്തിനും ചര്‍മ്മത്തിനും ഏറെ നല്ളതാണ.്
വെറുംവയറ്റില്‍ തേങ്ങാവെള്ളം കുടിക്കുമ്ബോള്‍ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിക്കുന്നു. രോഗങ്ങള്‍ വരാനുള്ള സാദ്ധ്യത കുറയും.
നല്ള ശോധനയ്ക്ക് വയറിന് സുഖം നല്‍കാനും ഇത് ഏറെ നല്ളതാണ്.
ഇതിലെ ഇലക്‌ട്രോളൈറ്റുകള്‍
ഹൈപ്പര്‍ടെന്‍ഷന്‍ കുറയ്ക്കാനും ഏറെ
നല്ളതാണ്.
ഇതില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ വെറുവയറ്റില്‍ ഇത് കുടിക്കുന്നത് തടി കുറയ്ക്കാന്‍ ഏറെ ഗുണകരമാണ്.
തൈറോയ്ഡ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനം ശരിയായി നടക്കാന്‍ വെറും വയറ്റില്‍ തേങ്ങാ, കരിക്കിന്‍ വെള്ളം കുടിക്കുന്നത് നല്ളതാണ്.
യൂണിനറി ബ്ളാഡര്‍ വൃത്തിയാക്കാനും യൂറിനറി ഇന്‍ഫെക്ഷന്‍ പോലുളളവ അകറ്റാനും ഇത് ഏറെ നല്ളതാണ്.
ശരീരത്തിലെ ആസിഡ് ഉല്‍പ്പാദത്തെ ചെറുക്കാന്‍ കരിക്കിന്‍വെള്ളം ഗുണകരമാണ്. ഇത് അസിഡിറ്റി, ഗ്യാസ് പ്രശ്നങ്ങള്‍ അകറ്റും.
ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കാനും
തിളക്കം നല്‍കാനുമെല്ളാം കരിക്കിന്‍വെള്ളം വെറും വയറ്റില്‍ കുടിക്കുന്നത്
ഗുണകരമാണ്.
ഗര്‍ഭകാലത്ത് ഇത് ഏറെ നല്ളതാണ്. മോണിംഗ് സിക്നസ് അടക്കമുള്ള
പ്രശ്നങ്ങള്‍ക്ക് ഗുണകരമാണ്.

നാരങ്ങവെള്ളം കുടിക്കുന്നതിനു മുൻപ് ഒരു നിമിഷം..........





നാരങ്ങ വെള്ളം നമുക്ക് എല്ലാം ഒരുപാട് പ്രിയപ്പെട്ട ഒന്നാണ്. എന്നാല്‍ ഇളം ചൂടു നാരങ്ങ വെള്ളം നാം കുടിക്കാറില്ല. നെഞ്ചെരിച്ചില്‍, വായനാറ്റം, ചര്‍മത്തിലെ ചുളിവ് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ചൂടുള്ള ചെറുനാരങ്ങവെള്ളത്തിന് കഴിയും. സിട്രിക് ആസിഡ്, വൈറ്റമിന്‍ സി, ബയോഫ്‌ളേവനോയിഡ്‌സ്, മെഗ്‌നീഷ്യം, കാത്സ്യം, പൊട്ടാസ്യം, പെക്റ്റിന്‍ എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന് പ്രതിരോധശക്തി നല്‍കുന്നു.
ഇളം ചൂടുള്ള ചെറുനാരങ്ങാവെള്ളത്തിന്റെ 10 ഗുണങ്ങള്‍:
1.ബാക്ടീരിയകളെയും വൈറസുകളെയും കൊല്ലാന്‍ ഒരു ഗ്ലാസ് ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ മതി. കഫം, ജലദോഷം, പനി എന്നിവയ്ക്ക് മികച്ച മരുന്നാണിത്. മലേറിയ, ന്യുമോണിയ തുടങ്ങിയ രോഗങ്ങള്‍ ഇല്ലാതാക്കും.
2 .രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ഇളംചൂട് ചെറുനാരങ്ങ വെള്ളം കുടിക്കുക. ഇത് നിങ്ങളുടെ വയറ്റിലെ എല്ലാ പ്രശ്‌നങ്ങളും മാറ്റി ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു.
3 .ഇതിലടങ്ങിയിരിക്കുന്ന പെക്റ്റിന്‍, ഫൈബര്‍ എന്നിവ വയര്‍ നിറഞ്ഞ അവസ്ഥ ഉണ്ടാക്കിതരുന്നു. വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഇതുമൂലം നിങ്ങള്‍ക്ക് തടിയും കുറയ്ക്കാം.
4. മൂത്രം ഒഴിക്കാനുള്ള തടസ്സവും മൂത്രാശയ പ്രശ്‌നങ്ങളും ഇല്ലാതാക്കുന്നു.
5 .ശരീരത്തിലെ കുരുക്കളും വേദനകളും ഇല്ലാതാക്കുന്നു.
6 .പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും മാനസികാരോഗ്യം ലഭിക്കുകയും ചെയ്യുന്നു.
7 .എന്നും ചൂട് ചെറുനാരങ്ങ വെള്ളം കുടിക്കുന്നത് ചര്‍മത്തിലെ എല്ലാ മാലിന്യങ്ങളെയും നീക്കം ചെയ്യാന്‍ സഹായിക്കും.
8 .വായയിലെ ബാക്ടീരിയകളെയൊക്കെ നശിപ്പിച്ച് വായനാറ്റം പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കും. ശ്വസനം ശുദ്ധമാക്കിവെക്കുന്നു. രാവിലെ ഇത് കുടിക്കുന്നത് പല്ലുകള്‍ക്കും നല്ലതാണ്.
9 .തൈറോയ്ഡ് ഗ്രന്ഥി, വൃക്കഗ്രന്ഥികള്‍,എന്നിവയെ അണുവിമുക്തമാക്കാന്‍ സഹായിക്കുന്നു.
10. എല്ലുകള്‍ക്ക് നല്ല ശക്തി നല്‍കാന്‍ ചൂട് ചെറുനാരങ്ങ വെള്ളത്തിന് കഴിവുണ്ട്. അപകടങ്ങള്‍ പറ്റിയാല്‍ അത് ഉണങ്ങാനും സഹായിക്കും.
ഇനി ഇത് എങ്ങനെ ആണ് ചെയ്യേണ്ടത് എന്ന് കൂടി :
ഒരു ഗ്ലാസ്‌ ഇളം ചൂട് വെള്ളം എടുക്കുക.ഇതിലേക്ക് ഒരു നാരങ്ങയുടെ നീര് പിഴിഞ്ഞ് ഒഴിയ്ക്കുക.ഒരു നാരങ്ങയുടെ പുളി രുചി നിങ്ങള്ക്ക് കൂടുതല്‍ ആയി തോന്നുന്നു എങ്കില്‍ ഒന്നിന്‍റെ പകുതി എടുത്താല്‍ മതിയാകും.നാരങ്ങ പിഴിഞ്ഞ് ഈ വെള്ളത്തില്‍ നന്നായി മിക്സ് ചെയ്തു മധുരമോ ഉപ്പോ ഒന്നും ചേര്‍ക്കാതെ കുടിയ്ക്കുക.രാവിലെ ആഹാരത്തിന് മുന്‍പോ രാത്രിയോ കുടിയ്ക്കുന്നതാണ് ഉത്തമം. ദിവസേന ഇങ്ങനെ കുടിയ്ക്കുന്നത് കൊണ്ട് പല്ലിന്റെ ഇനാമല്‍ ആസിഡിന്റെ സാന്നിധ്യം കാരണം കേടു വരാന്‍ സാധ്യത ഉണ്ട് ,അതിനാല്‍ നാരങ്ങ വെള്ളം കുടിച്ചതിനു ശേഷം വായ് ശുദ്ധ ജലം ഉപയോഗിച്ച് കഴുകിയാല്‍ മതി .

Tuesday, 1 August 2017

നാം നിത്യേന ഉപയോഗിക്കുന്ന പച്ചക്കറികള്‍ പല രോഗങ്ങളും ശമിപ്പിക്കും


പാവയ്ക്ക: പാവയ്ക്കയും അതിന്റെ ഇലയും 'സോറിയാസിസ്' എന്ന ത്വക്‌രോഗത്തിന് വളരെയധികം ഫലം ചെയ്യുന്ന ഒറ്റമൂലിയാണ്. പാവയ്ക്ക കറിവെച്ച് കൂട്ടുന്നതും പച്ചയായി കഴിക്കുന്നതും ഒരുപോലെ നല്ലതാണ്. പാവയ്ക്ക പിഴിഞ്ഞ് നീര് രണ്ടൗണ്‍സ് വീതം രണ്ടു നേരം കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് ഏറെ ഗുണം ചെയ്തുകാണാറുണ്ട്. ഇതേ ചികിത്സാരീതി മഞ്ഞപ്പിത്തം ശമിക്കാനും ഫലപ്രദമാണ്.

കോളിഫ്‌ലാവര്‍: കോളിഫ്‌ലാവര്‍ കൊണ്ട് സൂപ്പുണ്ടാക്കി അതില്‍ ശര്‍ക്കരചേര്‍ത്ത് കഴിച്ചാല്‍ മുലപ്പാല്‍ വര്‍ധിക്കുന്നതാണ്. അതുപോലെ കോളിഫ്‌ലാവര്‍ നിത്യേന കഴിക്കുന്ന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രക്തപിത്തം നിയന്ത്രണവിധേയമാക്കും.

കോവയ്ക്ക: കോവയ്ക്ക എന്നും കഴിക്കുക. തോരന്‍ വെച്ചോ മെഴുക്കുപുരട്ടിയാക്കിയോ. പച്ചയ്ക്ക് സാലഡാക്കി കഴിക്കുന്നതാണ് ഏറ്റവും നല്ലത്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ശരീരമാലിന്യങ്ങളെ അകറ്റുന്നതിനും സഹായിക്കും.

ചീര: ചീരയില ഇടിച്ച് പിഴിഞ്ഞ നീരും, ഇളനീര്‍ വെള്ളവും തുല്യ അളവില്‍ ചേര്‍ത്ത് ആറ് ഔണ്‍സ് വീതം നിത്യവും രണ്ടുനേരമായി കഴിച്ചാല്‍ മൂത്രനാളീവീക്കം മാറിക്കിട്ടും. ശരിയായ ശോധന ലഭിക്കുന്നതിനുവേണ്ടി ഏവര്‍ക്കും ആശ്രയിക്കാവുന്ന ഇലക്കറിയാണ് ചീര. 'സോറിയാസിസ്' നിയന്ത്രണവിധേയമാക്കാനും ചീര സഹായിക്കും.

വെണ്ടയ്ക്ക: മൂക്കാത്ത വെണ്ടയ്ക്ക ദിവസവും 100 ഗ്രാം എടുത്ത് സ്വല്പം പഞ്ചസാര ചേര്‍ത്ത് കഴിച്ചാല്‍ ശരീരം നല്ലപോലെ പുഷ്ടിപ്പെടും. ബുദ്ധിശക്തി വര്‍ധിക്കാനും വെണ്ടയ്ക്ക നിത്യേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഉപകരിക്കും. ഇളയ വെണ്ടയ്ക്ക വേവിച്ച് അതിന്റെ ആവിയേറ്റാല്‍ ഒച്ചയടപ്പ് മാറിക്കിട്ടുന്നതാണ്.

പടവലങ്ങ: പടവലങ്ങ ഇടിച്ചുപിഴിഞ്ഞ നീര് തലയില്‍ തേച്ചാല്‍ മുടികൊഴിച്ചില്‍ ശമിക്കും. ഇത് താളിപോലെ നിത്യവും ഉപയോഗിക്കുക. പടവലങ്ങ കൊത്തമല്ലിയോടൊപ്പം വേവിക്കുമ്പോള്‍ ഉണ്ടാകുന്ന വെള്ളം തേനും പഞ്ചസാരയും ചേര്‍ത്ത് കഴിച്ചാല്‍ ഛര്‍ദിയും അതിസാരവും ശമിക്കുന്നതാണ്.

കാബേജ്: പ്രമേഹരോഗികള്‍ക്ക് ദിവസവും കഴിക്കാവുന്ന ഒരു ഇലക്കറിയാണ് കാബേജ്. പ്രമേഹത്തെ നിയന്ത്രിച്ച് ശരീരാരോഗ്യം കൈവരിക്കാന്‍ കാബേജ് ഉപകരിക്കും. 'സോറിയാസിസിന് കാബേജ് വേവിച്ച് പശുവിന്‍പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് പല രോഗികളിലും ഫലപ്രദമായി കണ്ടിട്ടുണ്ട്.

കുമ്പളങ്ങ: കുമ്പളങ്ങാത്തൊലിയുടെ രണ്ടൗണ്‍സ് നീരില്‍ 300 മില്ലിഗ്രാം കുങ്കുമപ്പൂവും വരിനെല്ലിന്റെ പതിനഞ്ച് ഗ്രാം തവിടും ചേര്‍ത്ത് കാലത്തും അതേ പ്രകാരം വൈകുന്നേരവും കഴിക്കുകയാണെങ്കില്‍ പ്രമേഹരോഗം നിയന്ത്രണവിധേയമാകും.

കാരറ്റ്: കാരറ്റ് നീരും അതിന്റെ പകുതി ആട്ടിന്‍പാലും കാല്‍ഭാഗം ആട്ടിന്‍ തൈരും ചേര്‍ത്ത് കാലത്തും അതേ പ്രകാരം വൈകുന്നേരവുംകഴിച്ച് ശീലിച്ചാല്‍ രക്തദൂഷ്യം ശമിക്കും.

ഉദര രോഗങ്ങൾ ശമിക്കാൻ കറിവേപ്പില


----
കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് ഒരു മാസം പതിവായി കഴിച്ചാൽ അലർജിശമിക്കും. കറിവേപ്പിന്റെ കുരുന്നില എടുത്ത് ദിവസം 10 എണ്ണം വീതം ചവച്ചു കഴിച്ചാൽ വയറുകടിക്ക് ശമനം കിട്ടും. ഉദര രോഗങ്ങൾ ശമിക്കാൻ കറിവേപ്പില വെന്ത വെള്ളം കുടിക്കുന്നത് ഫലവത്താണ്. കാൽ വിണ്ടുകീറുന്നതിന് കറിവേപ്പിലയും മഞ്ഞളും തൈരിൽ അരച്ചു കുഴമ്പാക്കി രോഗമുള്ള രാത്രി കിടക്കുന്നതിനു മുമ്പ് പുരട്ടുക. കറിവേപ്പിലക്കുരു ചെറുനാരങ്ങാനീരിൽ അരച്ച് തലയിൽ തേച്ച് അരമണിക്കൂറിനശേഷം കുളിക്കുന്നത് പതിവാക്കിയാൽ പേൻ, താരൻ എന്നിവ നിശ്ശേഷം ഇല്ലാതാകും. ഇറച്ചി കഴിച്ചുണ്ടാകുന്ന ദഹനക്കുറവിന് ഇഞ്ചിയും കറിവേപ്പിലയും അരച്ച് മോരിൽ കലക്കി കഴിച്ചാൽ മതി.

ഗര്‍ഭകാലത്ത്‌ യോനീസ്രവം കൂടുതലെങ്കില്‍....



ഗര്‍ഭിണിയായ സ്ത്രീയുടെ ശരീരത്തില്‍ പലവിധ ഹോണ്‍മോണ്‍ മാറ്റങ്ങളും നടക്കുന്നുണ്ട്. ഇത് ചിലപ്പോള്‍ സ്രവങ്ങളായി ശരീരത്തില്‍ നിന്ന് പുറന്തള്ളപ്പെടും.

ഗര്‍ഭിണിയുടെ യോനിയില്‍ നിന്ന് വെള്ള നിറത്തില്‍ കട്ടിയുള്ള ഒരു സ്രവം പുറന്തള്ളപ്പെടുന്നത് സാധാരണമാണ്. ഈസ്ട്രജന്റെ അളവ് ശരീരത്തില്‍ കൂടുന്നതാണ് ഇതിന് കാരണം.

സാധാരണ ഗതിയില്‍ ഇത് യോനീനാളത്തെ വൃത്തിയാക്കി വയ്ക്കുവാന്‍ ഉദ്ദേശിച്ചുള്ളതാണ്. ചിലപ്പോള്‍ അമിതമായ യോനീസ്രവം ഗര്‍ഭകാലത്ത്‌ ഉല്‍പാദിപ്പിയ്‌ക്കപ്പെടാറുണ്ട്‌. ഇതിന്‌ കാരണങ്ങള്‍ പലതാകാം. ഇതെക്കുറിച്ചു കൂടുതലറിയൂ,

ഗര്‍ഭിണിയായിരിക്കെ ആദ്യത്തെ ആറുമാസം ഈ സ്രവം ഉല്‍പാദിപ്പിക്കപ്പെടും. ചിലപ്പോള്‍ രക്തത്തിന്റെ അംശവും ഈ ഡിസ്ചാര്‍ജിനൊപ്പമുണ്ടാകും. സാധാരണഗതിയില്‍ ഇത് ഉത്കണ്ഠപ്പെടേണ്ട ഒരു പ്രശ്‌നമല്ല.

എന്നാല്‍ സ്രവത്തിന്റെ അളവ് കൂടുതലായാല്‍ ഡോക്ടറെ കാണുന്നതാണ് നല്ലത്. ചിലപ്പോള്‍ ഇതിന്റെ നിറം മാറി ഇളംമഞ്ഞ നിറത്തിലോ റോസ് നിറത്തിലോ കണ്ടെന്നിരിക്കാം. ഇതിനൊപ്പം അധികം ദുര്‍ഗന്ധവും യോനിയില്‍ ചൊറിച്ചിലുമുണ്ടെങ്കില്‍ ഇതു മിക്കവാറും അണുബാധ കാരണമാകും. ഇതിന് ചികിത്സ അത്യാവശ്യമാണ്.

ഗര്‍ഭത്തിന്റെ അവസാനത്തെ മൂന്നുമാസങ്ങളില്‍ ഇത്തരം ഡിസ്ചാര്‍ജ് കൂടുകയാണെങ്കിലും ഡോക്ടറെ കാണണം. ഇത് ഒരുപക്ഷേ മാസം തികയാതെയുളള പ്രസവത്തിന്റെ ലക്ഷണം കൂടിയാകാം.

ഇതില്‍ എന്തെങ്കിലും നിറംവ്യത്യാസമുണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ മടിക്കരുത്. സ്രവത്തോടൊപ്പം അടിവയറില്‍ വേദനയോ രക്തമോ കണ്ടാല്‍ ഡോക്ടറെ കണ്ട് വിവരം പറയണം. ഇത്തരം പ്രശ്‌നങ്ങള്‍ നിസാരമായി തള്ളിക്കളയരുത്.

പ്രസവമടുക്കുമ്പോള്‍ യോനീസ്രവത്തിന്റെ അളവു കൂടുന്നത്‌ സ്വാഭാവികമാണ്‌. ഇത്‌ പ്രസവമടുത്തതിന്റെ ലക്ഷണമായും എടുക്കാം

ഗര്‍ഭകാലത്ത്‌ സ്‌ത്രീയുടെ വജൈനല്‍ പ്രദേശത്തേയ്‌ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിയ്‌ക്കും. ഇതും യോനീസ്രവ ഉല്‍പാദനം വര്‍ദ്ധിയ്‌ക്കാനുള്ള കാരണമാകാറുണ്ട്‌.

കൊതുകിനെ അകറ്റാന്‍ പപ്പായ ഇല മെഴുകുതിരി



പകര്‍ച്ചപ്പനി പരത്തുന്ന കൊതുകുകളുടെ പടയോട്ടത്തില്‍ മനസ്സും ശരീരവും തളര്‍ന്ന മലയാളിക്കു പ്രത്യാശയുടെ "തിരിനാളം". രാജ്യാന്തര ശാസ്‌ത്ര - സാങ്കേതിക മേളയില്‍ മുംബൈയില്‍ നിന്നുള്ള വിദ്യാര്‍ഥിനികള്‍ തയാറാക്കിയ മെഴുകുതിരി കത്തിച്ചാല്‍ വെളിച്ചവുമാകും കൊതുകും പോകും. മുംബൈ മോഡേണ്‍ സ്കൂളിലെ ദിവ്യ വെങ്കിട്ടരാമന്‍, നേഹ കുല്‍ക്കര്‍ണി എന്നിവരാണു കൊതുകുകളെ തുരത്തുന്ന പരിസ്ഥിതി സൌഹാര്‍ദ 'പപ്പായ ഇല മെഴുകുതിരി ഉണ്ടാക്കി രാജ്യാന്തര ശാസ്‌ത്രലോകത്തിന്‍റെ കയ്യടി വാങ്ങിയത്‌.

ഉണക്കിയ പപ്പായ ഇല പൊടിച്ചു മെഴുകുമായി നിശ്ചിത അനുപാതത്തില്‍ ചേര്‍ത്ത്‌ ഉണ്ടാക്കുന്ന മെഴുകുതിരിയാണു കൊതുകിന്റെ ശത്രു. പപ്പായ ഇലയില്‍ അടങ്ങിയിരിക്കുന്ന പ്രത്യേക രാസവസ്‌തുവാണു കൊതുകിനെ തുരത്താന്‍ സഹായിക്കുന്നത്‌. കൊതുകുകളുടെ ലാര്‍വകള്‍ കൂടുകൂട്ടുന്ന മേഖലകളില്‍ പപ്പായ ഇല പിഴിഞ്ഞെടുത്ത ചാറു വെള്ളത്തില്‍ കലക്കി ഒഴിച്ചാല്‍ നീണ്ട കാലയളവിലേക്കു കൊതുകിനെ അകറ്റാമെന്നും ഇവര്‍ പറയുന്നു. ഈ മെഴുകുതിരി കത്തിച്ചുവയ്ക്കുന്ന മുറികളിലെ 86% കൊതുകുകളും ചത്തുവീഴും.ഈ മെഴുകുതിരികള്‍ വീട്ടില്‍ തന്നെ തയാറാക്കാം. ഇല അടര്‍ത്തിയെടുത്ത പപ്പായ തണ്ടില്‍ മെഴുക്‌ ഉരുക്കിയൊഴിച്ചാല്‍ തിരിയുണ്ടാക്കാം.

മേഖല - ദേശീയ തലങ്ങളില്‍ ശാസ്‌ത്ര സമൂഹത്തിന്റെ അംഗീകാരം ലഭിച്ചതിനു ശേഷമാണ്‌ ദിവ്യ - നേഹ കൂട്ടുകെട്ട്‌ മെഴുകുതിരി കഥയുമായി രാജ്യാന്തരമേള നടന്ന അറ്റ്‌ലാന്റയിലേക്കു പറന്നത്‌. ജീവശാസ്‌ത്ര വിഭാഗത്തിലാണു മേളയില്‍ പങ്കെടുത്തത്‌. അവിടെയും നൊബേല്‍ പുരസ്കാര ജേതാക്കള്‍ അടങ്ങുന്ന ജൂറി പപ്പായയില മെഴുകുതിരിക്കു മാര്‍ക്കിട്ടു. സയന്‍സ്‌ ന്യൂസിന്റെയും അഷ്ടവാദിനി വിദ്വാന്‍ അംബാതി സുബ്ബരായ ചെട്ടി ഫൌണ്ടേഷന്റെയും സ്കോളര്‍ഷിപ്പും ഇരുവര്‍ക്കും ലഭിച്ചു.വിപണിയില്‍ ലഭിക്കുന്ന കൊതുകുനിവാരിണികളില്‍ രാസപദാര്‍ഥങ്ങള്‍ അമിതമായി അടങ്ങുന്നതിനാല്‍ ശ്വാസതടസ്സം അടക്കമുള്ള പ്രശ്നങ്ങളുണ്ടാകുമെന്നു നേഹ പറഞ്ഞു. പ്രകൃതിയുടെ ഭാഗമായ പപ്പായ ഇലയില്‍ നിന്നു ഹാനികരമായ വസ്‌തുക്കള്‍ പുറപ്പെടുവിക്കപ്പെടുന്നില്ല

പപ്പായയെ കുറിച്ചു നടത്തിയ അന്വേഷണത്തില്‍ നിന്നാണ്‌ ഇലയുടെ ശക്‌തി കണ്ടെത്തിയത്‌. തുടര്‍ന്ന്‌ അധ്യാപകരുടെ സഹായത്തോടെ നടത്തിയ ഗവേഷണങ്ങള്‍ ഫലം കാണുകയായിരുന്നു - "കുട്ടി ശാസ്‌ത്രജ്ഞര്‍" പറഞ്ഞു

ചാമ്പ

കേരളത്തിലെ കാലാവസ്ഥയില് സമൃദ്ധമായി വളരുന്ന ഫലവൃക്ഷമാണ് ചാമ്പ. കേരളത്തില് ഒട്ടേറെ വീടുകളില് ചാമ്പയ്ക്ക ഉണ്ട്. അവധിക്കാലമാഘോഷിക്കുമ്പോഴും സ്കൂള് ജീവിതകാലത്തും ചാമ്പയ്ക്ക് കുട്ടികള്ക്ക് ഹരവും ആവേശവും കൌതുകവുമാണ്. മധുരവും പുളിയും ഇടകലര്ന്ന ചാമ്പയ്ക്ക വിറ്റാമിന് സിയുടെ കലവറയായാണ് പറയുന്നത്. കൂടാതെ ശരീര പ്രവര്ത്തനങ്ങള്ക്ക് ആവശ്യമായ വിറ്റാമിന് എ, നാരുകള്, കാല്സ്യം, തൈമിന്, നിയാസിന്, ഇരുമ്പ് എന്നിവയും ചാമ്പയ്ക്കയില് സുലഭമായി അടങ്ങിയിരിക്കുന്നു.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില് നിര്ണായകപങ്ക് വഹിക്കുന്ന കനിയാണ് ചാമ്പയ്ക്ക. ചാമ്പയ്ക്കയുടെ കുരു ഉള്പ്പടെ ഉണക്കിപ്പൊടിച്ചു പൊടിരൂപത്തില് ഭക്ഷണത്തിനും വെള്ളത്തിനുമൊപ്പം ഉപയോഗിക്കുന്നതാണ് പ്രമേഹരോഗികള്ക്കു നല്ലത്. വയറിളക്കം, ഛര്ദ്ദി തുടങ്ങിയവ പിടിപെട്ടവര്ക്ക് ക്ഷീണം മാറ്റാനും നിര്ജ്ജലീകരണം തടയുന്നതിനും ചാമ്പയ്ക്ക നല്ലതാണ്. ദഹനസംബന്ധമായ പ്രശ്നങ്ങള്ക്കും ചാമ്പയ്ക്ക ഒരു പ്രതിവിധിയാണ്.വേനല്ക്കാലത്ത് ചാമ്പയ്ക്ക ശീലമാക്കിയാല് ശരീരം സ്ഥിരമായി തണുപ്പിക്കുന്നതിന് സഹായകരമാണ്. സൂര്യാഘാതം പോലെ സൂര്യരശ്മികള് ശരീരത്ത് ഏല്ക്കുന്നതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്ക്കും ചാമ്പയ്ക്ക ഒരു ഉത്തമ ഔഷധമാണ്. ഫംഗസ്, ചിലതരം ബാക്ടീരിയല് അണുബാധയെ പ്രതിരോധിക്കുന്നതില് ഉത്തമമാണ് ചാമ്പയ്ക്ക. കുടലില് കാണപ്പെടുന്ന ചിലതരം വിരകളെ നശിപ്പിക്കുന്നതിനും ചാമ്പയ്ക്ക സഹായിക്കുന്നു. ആരോഗ്യകരമായ ദഹനം സാധ്യമാക്കുന്നതിനും ചാമ്പയ്ക്ക ഉത്തമമാണ്.സ്ഥിരമായി ചാമ്പയ്ക്ക കഴിക്കുന്നവര്ക്ക് പ്രോസ്റ്റേറ്റ്-സ്തനാര്ബുദ സാധ്യത കുറവായിരിക്കും. ക്യാന്സര് കോശങ്ങള് രൂപപ്പെടുന്നത് ചെറുക്കുന്ന ഘടകങ്ങള് ചാമ്പയ്ക്കയിലുണ്ട്. കൊളസ്ട്രോളിന്റെ രൂപപ്പെടല് ചാമ്പയ്ക്ക കഴിക്കുന്നവരില് ഒരു പരിധിവരെ ഇല്ലാതാകുകയും ചെയ്യുന്നു. ഇതുവഴി ഹൃദയാഘാതം, മസ്തിഷ്ക്കാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യതയും വളരെ കുറയുന്നു.ചാമ്പക്ക കഴിക്കുന്നതിലൂടെ കണ്ണിലെ സമ്മര്ദ്ദം കുറയുകയും, എപ്പോഴും നവോന്മേഷത്തോടെ ഇരിക്കുകയും ചെയ്യുന്നു. ഇത് കാഴ്ച ശക്തി മെച്ചപ്പെടുന്നതിനും സഹായകരമാണ്. പ്രായമേറുമ്പോള് ഉണ്ടാകുന്ന തിമിരം, ഹ്രസ്വദൃഷ്ടി തുടങ്ങിയവയ്ക്കും ചാമ്പയ്ക്ക ഒരു പ്രതിവിധിയാണ്

ഉറങ്ങാൻ കിടക്കും മുമ്പ് കാലിനടിയിൽ ഒരു കഷ്ണം സവാള വെച്ചാലുള്ള ഗുണങ്ങളെന്തൊക്കെയാണെന്നറിയുമോ?



ഉറക്കത്തിനായി കാത്തുകാത്തിരിക്കേണ്ട അവസ്ഥയാണ് പലർക്കും.പലരും മരുന്നുകളെ ആശ്രയിച്ചാണ്‌ ഉറങ്ങുന്നത്. ഉറക്കം വരാന്‍ വൈകുന്ന അവസ്ഥ, കുറച്ചുമാത്രം ഉറങ്ങാന്‍ പറ്റുന്ന അവസ്ഥ, ഉറങ്ങിയാലും ക്ഷീണംതോന്നുന്ന അവസ്ഥ എന്നിവ വ്യക്തിജീവിതത്തെ ബാധിക്കുന്നവയാണ്.

ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് ഒരു കഷണം സവാള കാലിനടിയിൽ വെച്ച ശേഷം സോക്സിട്ട് കിടക്കുന്നതിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഇങ്ങനെ ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങൾ നിരവധിയാണ്. എന്നാൽ പലർക്കും ഇതിനെ കുറിച്ച് അറിവില്ല.

ഉള്ളിയും വെളുത്തുള്ളിയും പൊതുവേ ചർമ്മത്തിലെ അണുക്കളെയും ബാക്ടീരിയകളെയും നശിപ്പിക്കാൻ സഹായിക്കാറുണ്ട്. ഉള്ളിയിൽ അടങ്ങിയിട്ടുള്ള ഫോസ്ഫോറിക് ആസിഡ് നമ്മുടെ ശരീരത്തിലെ രക്തക്കുഴലുകളിലേക്ക് കടന്ന് രക്തത്തെ ശുദ്ധീകരിക്കുകയും ദോഷകരമായ അണുക്കളെയും ബാക്ടീരിയകളെയും നശിപ്പിക്കുകയും ചെയ്യുന്നു. ഒരു സവാള നേർമ്മയുള്ള കഷ്ണങ്ങൾ ആയി മുറിച്ച് അതിൽ ഒരു കഷ്ണം സവാള ഉള്ളം കാലിൽ അമർത്തി വെച്ച ശേഷം സോക്സ്‌ ധരിച്ച് ഉറങ്ങുക. ഇങ്ങനെ ചെയ്യുന്നത് വഴി ശരീരത്തിലെ രോഗകാരണങ്ങളായ എല്ലാ വിഷാംശങ്ങളെയും സവാള വലിച്ചെടുക്കും.
മാത്രമല്ല ഉറങ്ങുമ്പോൾ പാദങ്ങൾക്ക് ചുറ്റുമുള്ള സവാളയുടെ ഗന്ധം ഇത് റൂമിലെ വായുവിനെ ശുദ്ധീകരിക്കുകയും ചെയ്യും.

ബാക്റ്റീരിയയ്ക്കെതിരെയും വൈറസ് ബാധകൾക്കെതിരെയും പ്രവർത്തിക്കാനുള്ള ശക്തമായ കഴിവ് സവാളയ്ക്കുണ്ട്. നമ്മുടെ ഉള്ളം കാലിൽ ശരീരത്തിലെ വിവിധ ഞരമ്പുകൾ വന്ന് അവസാനിക്കുന്നുണ്ട്. നമ്മൾ എപ്പോഴും ഷൂസും ചെരിപ്പും ധരിക്കുന്നതിനാൽ ഈ ഞരമ്പുകളെല്ലാം എല്ലായ്പ്പോഴും മയക്കത്തിലായിരിക്കും. അതിനാൽ ചെരിപ്പുകൾ ഇല്ലാതെ എല്ലാ ദിവസവും അൽപനേരം നടക്കണമെന്ന് പറയപ്പെടുന്നു.

ചൈനീസ് വൈദ്യശാസ്ത്രം ഉള്ളം കാലിന് നൽകിയിരിക്കുന്ന വിശേഷണം പരമോന്നത പദം അഥവാ ധ്രുവ രേഖ എന്നാണ്.

കുടവയര്‍ എങ്ങനെ ഇല്ലാതാക്കാം

ആലിലവയറുമായി ആടിയും പാടിയും ഡാന്‍സ് ചെയ്യുന്ന സിനിമാനടികളെയും പരന്ന വയറും സിക്‌സ് പാക്ക് മസിലുകളുമായി ശരീരം കാണിക്കുന്ന നടന്മാരേയും കണ്ടാല്‍ ഒരല്പമെങ്കിലും അസൂയ തോന്നാതിരിക്കില്ല. എന്തായാലും ഇവിടെ ആലിലവയറുള്ള സിനിമാനടികളെക്കുറിച്ചല്ല ചര്‍ച്ച. ചിട്ടയില്ലാത്ത ജീവിതചര്യ നമുക്ക് സമ്മാനിക്കുന്ന കുടവയര്‍ എങ്ങനെ ഇല്ലാതാക്കാം എന്നതിനെക്കുറിച്ചാണ്.
ശരീരഭംഗി നിലനിര്‍ത്തണമെന്ന വാശിയില്ലാത്തവരും അതില്‍ താത്പര്യക്കുറവുള്ളവരും നമുക്കിടയിലുണ്ട്. കുടവയര്‍ ഒരാളുടെ ശരീരഭംഗിയെ മാത്രം നിര്‍ണ്ണയിക്കുന്ന ഘടകമല്ല. ഇത് പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമ്പോഴാണ് പ്രശ്‌നം. വയര്‍ കുറക്കാന്‍ വിപണിയില്‍ പലതരം കോസ്‌മെറ്റിക്ക് ഉത്പന്നങ്ങളുമുണ്ട്. കൂടാതെ സര്‍ജറികളും ഉണ്ട്. എന്നാല്‍ അതിനെല്ലാം പണം ചെലവഴിച്ചാലും ഇത് എത്രത്തോളം ഫലം കാണുമെന്നകാര്യത്തില്‍ ഉറപ്പുപറയാനാകില്ല. സ്വന്തം വീട്ടില്‍ ചെയ്യാവുന്ന ആയുര്‍വ്വേദമാര്‍ഗ്ഗങ്ങള്‍ ഒന്ന് പരീക്ഷിച്ച് നോക്കിയിട്ടുപോരെ ഇത്തരം ഉത്പന്നങ്ങള്‍ക്ക് പിറകെ പോകുന്നത്?
നിയന്ത്രണമില്ലാത്ത ഭക്ഷണരീതികള്‍ വഴി വയറിന്റെ ഭാഗത്ത് കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് ചാടിത്തൂങ്ങിയതും ഒതുക്കമില്ലാത്തതുമായ വയറിന് കാരണം. ഇവിടെ പറയുന്ന ടിപ്‌സുകള്‍ ഈ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്.
ജീവിതചര്യയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് ഈ രീതി പിന്തുടരേണ്ടത്. ഒരു ദിവസത്തിന്റെ തുടക്കം മുതല്‍ എന്തെല്ലാം ചെയ്യാമെന്ന് നോക്കാം.

1. ജീവകം സി അടങ്ങിയിരിക്കുന്ന നാരങ്ങാനീര് കുടിച്ചാവാം തുടക്കം. ശരീരത്തിലെ കൊഴുപ്പ് കുറക്കാന്‍ സഹായിക്കുന്ന ഒരു മികച്ച പാനീയമാണിത്. ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിലേക്ക് അല്പം നാരാങ്ങാനീര് ഒഴിക്കുക. അല്പം ഉപ്പും ചേര്‍ക്കുക. എന്നും രാവിലെ ഇത് ശീലമാക്കുക. അത് വഴി നിങ്ങളിലെ ചയാപചയം (മെറ്റാബോളിസം) വര്‍ധിക്കാനും കൊഴുപ്പിനെ ഇല്ലാതാക്കാനും സാധിക്കും.

2. പച്ചരിയുടെ ഉപയോഗം പരമാവധി കുറക്കണം. അരിക്ക് പകരം ഗോതമ്പിനെ ആശ്രയിക്കാം. കൂടാതെ തവിടുള്ള അരി, വിവിധ തരം ധാന്യങ്ങള്‍, ഓട്‌സ്, ക്വിനോവ എന്നിവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

3. പഞ്ചസാര അഥവാ ഷുഗര്‍ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ ഉപയോഗിക്കരുത്. മധുരപലഹാരങ്ങള്‍, മധുരം കലര്‍ന്ന പാനീയങ്ങള്‍, എണ്ണ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ എന്നിവയെല്ലാം ഉപേക്ഷിക്കാന്‍ ഒരുങ്ങിയാല്‍ വയറിലെ കൊഴുപ്പ് കുറക്കാന്‍ നിങ്ങള്‍ക്കാകും. കാരണം ഇത്തരം ഭക്ഷണങ്ങള്‍ ശരീരത്തിലെ കൊഴുപ്പ് വര്‍ധിപ്പിച്ച് അടിവയറ്റിലും തുടകളിലും മറ്റും അമിതതോതില്‍ നിക്ഷേപിക്കാന്‍ ഇടയാക്കുന്നവയാണ്.

4. ശരീരത്തില്‍ ജലാംശം കുറയുന്നത് പലതരം ശാരീരിക അസ്വസ്ഥതകള്‍ക്ക് ഇടയാക്കാറുണ്ട്. കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും ഇതൊരു കാരണമാണ്. അതിനാല്‍ നിശ്ചിത ഇടവേളകളിലായി ധാരാളം വെള്ളം കുടിക്കുന്നത് ശീലമാക്കണം. ഇത് ശരീരത്തിലെ മെറ്റാബോളിസം വര്‍ധിപ്പിക്കാനും തന്മൂലം ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും സഹായിക്കും.

5. രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി എല്ലാദിവസവും രാവിലെ ചവച്ച് കഴിക്കുന്നത് ചാടിയവയറിനെതിരെ പ്രയോഗിക്കാവുന്ന ഒരു മാര്‍ഗ്ഗമാണ്. വെളുത്തുള്ളി ചവച്ച് കഴിച്ച ശേഷം ഒരു ഗ്ലാസ് നാരങ്ങാവെള്ളവും കുടിക്കാം. ഇത് ശരീരത്തിലെ അനാവശ്യകൊഴുപ്പ് ഇല്ലാതാക്കാനും രക്തചംക്രമണം സുഖപ്രദമാക്കാനും സഹായിക്കുന്നു.

6. ശരാശരി മലയാളിയുടെ മെനുവിലെ പ്രധാനഭക്ഷണമെന്ന സ്ഥാനം ഇന്ന് മാംസാഹാരത്തിനാണ്. എണ്ണയില്‍ വറുത്തെടുത്തതും അല്ലാത്തതുമായ ധാരാളം മാംസവിഭവങ്ങള്‍ ഇപ്പോഴുണ്ട്. കഴിക്കുമ്പോള്‍ അതിന്റെ രുചിയില്‍ ആരോഗ്യമെല്ലാം മറന്നുപോകുമെങ്കിലും മാംസാഹാരങ്ങള്‍ കൊഴുപ്പ് വര്‍ധിപ്പിക്കുന്ന ഏറ്റവും പ്രധാനഘടകമെന്നത് വസ്തുതയാണ്. അതിനാല്‍ കഴിവതും മാംസാഹാരശീലത്തെ മാറ്റുക.

7. മാംസഭക്ഷണത്തില്‍ നിന്ന് ക്രമേണ വിടുതല്‍ വാങ്ങി ആ സ്ഥാനം പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും നല്‍കിനോക്കൂ, നിങ്ങളിലെ മാറ്റം സ്വയം തിരിച്ചറിയാനാകും. ദിവസേന രാവിലെയും വൈകുന്നേരം ഒരു ചെറിയ പാത്രം പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുക. വിവിധതരം പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കൂട്ടിച്ചേര്‍ത്ത് കഴിക്കുന്നത് ഏറെ നല്ലത്. ശരീരത്തിന് ആവശ്യമായ ആന്റഓക്‌സിഡന്റുകള്‍, ധാതുക്കള്‍, ജീവകങ്ങള്‍ എന്നിവ ഇതിലൂടെ നേടാം.

8. മുളക് പൊടി ധാരാളമിട്ട്, എണ്ണയില്‍ കുളിച്ചവയാണ് സ്‌പൈസി ഭക്ഷണമെന്ന് കരുതിയെങ്കില്‍ തെറ്റി. കറുവപ്പട്ട, ഇഞ്ചി, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഭക്ഷണങ്ങളെയാണ് സ്‌പൈസി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ശരീരത്തിന് ഗുണകരമായ ഇവ ഇന്‍സുലിന്‍ പ്രതിരോധശേഷി ഉയര്‍ത്തി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാന്‍ സഹായകമാകുന്നു.

9. ഉച്ചഭക്ഷണത്തിലും രാത്രി ഭക്ഷണത്തിനുമിടയില്‍ നീണ്ട ഇടവേളയുണ്ട്. ഈ സമയത്ത് ഭക്ഷണം കഴിയ്ക്കാതിരിയ്ക്കുന്നത് ശരീരത്തില്‍ ഇന്‍സുലിന്‍ കൊഴുപ്പു ശേഖരിച്ചു വയ്ക്കാന്‍ ഇട വരുത്തും. വൈകിട്ട് കൊഴുപ്പില്ലാത്ത്, പ്രോട്ടീന്‍ അടങ്ങിയ സ്‌നാക്‌സ് കഴിയ്ക്കുക.

10. വറുത്തതും പൊരിച്ചതുമെല്ലാം ഒഴിവാക്കി ആരോഗ്യകരമായ പച്ചക്കറികളും പഴവര്‍ഗങ്ങളും സാലഡുമെല്ലാം കഴിയ്ക്കാം.

11. ദിവസവും ഏഴെട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കുക ഇത് വയറ്റില കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും.

12. ഉപ്പു കുറയ്ക്കുക ഉപ്പ് ശരീരത്തില്‍ വെള്ളം കെട്ടിനിര്‍ത്തും. വയറ്റിലെ കൊഴുപ്പു കൂടുകയും ചെയ്യും.

13. തവിടു കളയാത്ത ധാന്യങ്ങള്‍ ഗോതമ്പ്, കൊഴുപ്പു കളഞ്ഞ പാല്‍ എ്ന്നിങ്ങനെ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കഴിയ്ക്കുക.

14. ബെറികള്‍ കഴിയ്ക്കുക. ഇവ വയറ്റിലെ കൊഴുപ്പലിയിച്ചു കളയും.

15. സിട്രസ് അടങ്ങിയ പഴവര്‍ഗങ്ങള്‍ ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പു നീക്കം ചെയ്യും.

16. അബ്‌ഡോമിനല്‍ ക്രഞ്ചസ് ചെയ്യുന്നത് വയര്‍ കുറയ്ക്കാന്‍ നല്ലതാണ്. ഇത് തുടര്‍ച്ചയായി അര മണിക്കൂറെങ്കിലും ചെയ്യുക.

17. സോഡ കുടിയ്ക്കുന്ന ശീലമുണ്ടങ്കില്‍ ഇത് ഒഴിവാക്കുക. ഇത് വയറ്റിലെ കൊഴുപ്പടിഞ്ഞു കൂടുന്നതില്‍ പ്രധാന പങ്കു വഹിയ്ക്കുന്നു.

18. ഭക്ഷണം ഉപേക്ഷിച്ച് വയറു കുറയ്ക്കാമെന്ന ധാരണ തെറ്റ്. ഇത് കൂടുതല്‍ ആര്‍ത്തിയോടെ ഭക്ഷണം കഴിയ്ക്കാന്‍ ഇട വരുത്തും. ഭക്ഷണം ഉപേക്ഷിയ്ക്കരുത്.

19. നല്ല ഉറക്കം ആരോഗ്യത്തിനെന്ന പോലെ വയര്‍ കുറയുന്നതിനും സഹായകമാണ്. ഇല്ലെങ്കില്‍ ഊര്‍ജം കുറയും. അപചയപ്രക്രിയ പതുക്കെയാകും. ദിവസവും ഏഴെട്ടു മണിക്കൂറെങ്കിലും ഉറങ്ങുക.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ പ്രകൃതി ദത്ത വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. ഇവ പാര്‍ശ്വഫലമുണ്ടാക്കില്ലെന്നതു തന്നെ കാരണം. തടി കുറയ്ക്കാനുള്ള പ്രകൃതിദത്ത മാര്‍ഗങ്ങളില്‍ ചിലതരം ഭക്ഷണങ്ങളും ഭക്ഷണങ്ങളുടെ കോമ്പിനേഷനുമെല്ലാം ഉള്‍പ്പെടുന്നു. ഇത്തരത്തില്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന രണ്ടു ചേരുവകളാണ് തേന്‍, കറുവാപ്പട്ട എന്നിവ. പ്രത്യേകിച്ച് വയര്‍ കുറയ്ക്കാന്‍ ഇവ ഏറെ സഹായകമാണെന്നു തെളിഞ്ഞിട്ടുണ്ട്. തേനും കറുവാപ്പട്ടയും ഏതെല്ലാം വിധത്തിലാണ് നിങ്ങളുടെ തടി കുറയ്ക്കാന്‍ സഹായിക്കുകയെന്നറിയൂ,

1. തേന്‍ ഒരു പ്രകൃതിദത്ത മധുരമാണ്. പഞ്ചസാരയെപ്പോലെ മധുരം മാത്രം നല്‍കുന്ന ഒന്നല്ല, ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന ഒന്നാണിത്. തേന്‍ ശരീരത്തില്‍ അടിഞ്ഞു കൂടിയിരിയ്ക്കുന്ന കൊഴുപ്പിനെ ഇളക്കാന്‍ സഹായിക്കും. ഇതുവഴി ശരീരത്തിന് ഊര്‍ജം ലഭിയ്ക്കും. തടി കുറയും. നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ഇത് സഹായിക്കും.

2. കറുവാപ്പട്ടയും മധുരം നല്‍കുന്ന ഒന്നാണ്. ഇത് ദഹനത്തിന് സഹായിക്കും. ശരീരത്തിന്റെ അപചയപ്രക്രിയ വര്‍ദ്ധിപ്പിയ്ക്കും

3. കറുവാപ്പട്ട-തേന്‍ എന്നിവ കലര്‍ത്തിയ ചായ തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ചായ തിളപ്പിയ്ക്കുമ്പോള്‍ കറുവാപ്പട്ടയും ചേര്‍ത്തു തിളപ്പിയ്ക്കുക. ചായയില്‍ അല്‍പം തേന്‍ ചേര്‍ത്തു കഴിയ്ക്കാം.

4. കറുവാപ്പട്ട ചേര്‍ത്തു വെള്ളം തിളപ്പിയ്ക്കുക. ഇളംചൂടോടെ ഇതില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കാം. വേണമെങ്കില്‍ ചെറുനാരങ്ങയും ചേര്‍ക്കാം.

5. ബ്രെഡില്‍ തേന്‍, കറുവാപ്പട്ട എന്നിവ ചേര്‍ത്തു കഴിയ്ക്കാം. ജാമിനു പകരം ബ്രെഡില്‍ തേന്‍ പുരട്ടുക. കറുവാപ്പട്ട പൊടിച്ചത് ഇതിനു മുകളിലിട്ടു കഴിയ്ക്കാം.

6. തേന്‍ തനിയെ ഇളം ചൂടുളള വെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കുന്നതും ഇളം ചൂടുള്ള ചെറുനാരങ്ങാവെള്ളത്തില്‍ ചേര്‍ത്തു കുടിയ്ക്കുന്നതും ഗുണം നല്‍കും.

7. കിടക്കും മുന്‍പ് ഒരു സ്പൂണ്‍ തേന്‍ കഴിയ്ക്കുന്നത് ഉറങ്ങുമ്പോള്‍ അപചയപ്രക്രിയ ശക്തിപ്പെടുത്താനും തടി കുറയ്ക്കാനും സഹായിക്കും.

8. കറുവാപ്പട്ട ഭക്ഷണങ്ങളില്‍ മസാലയായി ചേര്‍ത്തു കഴിയ്ക്കാം. ഇതും തടി കുറയ്ക്കാന്‍ സഹായകമാണ്.

9. പല്ലുവേദനയ്ക്ക് കറുവാപ്പട്ട പൊടിച്ചത്, തേന്‍ എന്നിവയുടെ മിശ്രിതം നല്ലതാണ്. ഇത് വേദനയുള്ള പല്ലില്‍ പുരട്ടുക.

10. ഈ പേസ്റ്റ് വാതത്തിനും നല്ലതാണ്. വാതത്തിന്റെ അസ്വസ്ഥതയുള്ള ഭാഗത്ത് ഇതു പുരട്ടാം. ഇവ കലര്‍ത്തിയ ചായ കുടിയ്ക്കുന്നതും നല്ലതാണ്.

11. കറുവാപ്പട്ട, തേന്‍ മിശ്രിതത്തിന് ഹൃദയത്തിലെ ബ്ലോക്കുകള്‍ അറ്റാനുള്ള കഴിവുണ്ട്.

12. ചെറുചൂടുള്ള ഒലീവ് ഓയില്‍, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ കറുവാപ്പട്ട പൊടിച്ചത് എന്നിവ കലര്‍ത്തി തലയോടില്‍ തേച്ചു പിടിപ്പിയ്ക്കുക. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. മുടികൊഴിച്ചില്‍ തടയുന്നതിനുള്ള ഒരു വഴിയാണിത്.

13. ഇവ രണ്ടും ചെറുചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കുന്ന യൂറിനറി അണുബാധകള്‍ അകറ്റും.

14. ഇവ ചൂടുവെള്ളത്തില്‍ കലര്‍ത്തിയോ ഗ്രീന്‍ ടീയില്‍ കലര്‍ത്തിയോ കുടിയ്ക്കുന്നത് കൊളസ്‌ട്രോള്‍ അകറ്റാന്‍ ഏറെ നല്ലതാണ്.

15. ഒരു ടീസ്പൂണ്‍ തേനില്‍ അല്‍പം കറുവാപ്പട്ട പൊടിച്ചതു വിതറി ഭക്ഷണത്തിനു മുന്‍പു കഴിയ്ക്കുക. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാന്‍ ഇത് ഏറെ നല്ലതാണ്.

16. ഇവ രണ്ടും ചെറുചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കുന്നത് സൈനസ്, കോള്‍ഡ് എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണ്.

17. ദിവസവും തേന്‍, കറുവാപ്പട്ട എന്നിവ കലര്‍ത്തിയ ചായ കുടിയ്ക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും. അസുഖങ്ങള്‍ വരുന്നതു തടയും.

18. തേന്‍, കറുവാപ്പട്ട എന്നിവ കലര്‍ത്തിയ ഇളം ചൂടുവെള്ളം കവിള്‍ക്കൊള്ളുന്നത് വായ്‌നാറ്റം അകറ്റും.

19. തേന്‍, കറുവാപ്പട്ട എന്നിവ കലര്‍ത്തിയ പേസ്റ്റ് മുഖക്കുരുവിനു പുറമെ പുരട്ടുന്നത് മുഖക്കുരു മാറാന്‍ സഹായിക്കും.

നിങ്ങള്‍ക്ക് ഇടക്കിടെ കോപം വരാറുണ്ടോ?

നിങ്ങള്‍ക്ക് ഇടക്കിടെ കോപം വരാറുണ്ടോ? സാധാരണമായ കാര്യമാണെങ്കിലും എല്ലാ സമയത്തും ഇത്തരത്തില്‍ കോപം വരുന്നത് അനുയോജ്യമായ കാര്യമായിരിക്കില്ല. ഭയക്കുമ്പോളും, ഉപദ്രവിക്കപ്പെടുമ്പോളും, വലിയതോതില്‍ നിരാശപ്പെടുമ്പോളുമാണ് മനുഷ്യര്‍ക്ക് കോപം വരുക.
ഒരു സ്വഭാവിക വികാര പ്രകടനമാണെങ്കിലും നിയന്ത്രിച്ചില്ലെങ്കില്‍ ജോലിസ്ഥലത്തും, വ്യക്തിജീവിതത്തിലും ഏറെ പ്രശ്നങ്ങള്‍ക്ക് ഇതിടയാക്കും. അക്കാരണത്താല്‍ തന്നെ കോപം നിയന്ത്രിക്കേണ്ടത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. അതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങളെ ഇവിടെ പരിചയപ്പെടാം.
1. വാഴപ്പഴം പതിവായി കഴിക്കുക. വാഴപ്പഴത്തിലെ പൊട്ടാസ്യവും വിറ്റാമിന്‍ ബിയും റിലാക്സ് ചെയ്യാന്‍ സഹായിക്കും. കോപം നിയന്ത്രിക്കാനുള്ള ചെലവ് കുറഞ്ഞ ഒരു മാര്‍ഗ്ഗമാണിത്.
2. വാല്‍നട്ടിലെ ഒമേഗ 3 ഫാറ്റി ആസിഡ് മാനസികമായ ആശ്വാസവും സന്തോഷവും നല്കും.
3. കോപം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണമാണ് നൂഡില്‍സ്. അവ ധാരാളമായി കഴിക്കാം. എന്നാല്‍ മസാല നിറഞ്ഞ ഗ്രേവികള്‍ കൂട്ടത്തില്‍ കഴിക്കരുത്.
4. ആസ്വാദ്യകരമായ രുചിയുള്ള പീനട്ട് ബട്ടര്‍ കോപം നിയന്ത്രിക്കാന്‍ ഉത്തമമാണ്.
5. രുചികരമായ, ഗ്രില്‍ ചെയ്ത ചീസ് നിങ്ങളുടെ കോപം നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കും.
6. കാര്‍ബോഹൈഡ്രേറ്റുകള്‍, വിറ്റാമിന്‍ ബി എന്നിവയാല്‍ സമ്പുഷ്ടമാണ് ഉരുളക്കിഴങ്ങ്. ഇവ രണ്ടും രക്തസമ്മര്‍ദ്ധം നിയന്ത്രിക്കാനും മാനസികസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. കോപം നിയന്ത്രിക്കാന്‍ അനുയോജ്യമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് മാനസികാരോഗ്യത്തിനും സഹായകരമാണ്.

തക്കാളി



തക്കാളി ഭക്ഷിക്കാന്‍ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ഉത്തമമാണ്. ചര്‍മ്മത്തിലെ പ്രശ്നങ്ങളകറ്റാന്‍ സഹായിക്കുകയും, ശോഭ നല്കുകയും ചെയ്യുന്ന ലൈസോപീന്‍ എന്ന തക്കാളിയിലെ ഘടകമാണ് ഇതിന് സഹായിക്കുന്നത്. ഇതിന് പുറമേ ചര്‍മ്മത്തിന് തിളക്കം, ചുളിവുകളകറ്റല്‍ എന്നിവക്കും തക്കാളി ഫലപ്രദമാണ്. തലമുടിയില്‍ ഒരു പ്രകൃതിദത്ത കണ്ടീഷണറായും തക്കാളി ഉപയോഗിക്കാം. അത് വഴി തലമുടിക്ക് തിളക്കവും മൃദുത്വവും ലഭിക്കും. തക്കാളി സൗന്ദര്യ സംരക്ഷണത്തില്‍ ഏതൊക്കെ വിധത്തില്‍ സഹായിക്കുമെന്ന് നോക്കാം.

1.ചര്‍മ്മത്തിന് നിറം - ആരോഗ്യകരമായ തക്കാളി കഴിക്കുന്നതിന് പുറമേ ചര്‍മ്മത്തിന് പുറത്തും ഉപയോഗിക്കാം. തക്കാളി നീര് ചര്‍മ്മത്തില്‍ തേക്കുകയോ, കഷ്ണങ്ങളാക്കി ഉരയ്ക്കുകയോ ചെയ്താല്‍ ഏതാനും ദിവസത്തിനകം തിളക്കം ലഭിക്കുന്നതായി കാണാന്‍ സാധിക്കും. തക്കാളിയിലെ വിറ്റാമിന്‍ സിയാണ് ഇതിന് സഹായിക്കുന്നത്.

2. ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് പരിഹാരം - ചര്‍മ്മസംബന്ധമായ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്കുന്നതാണ് തക്കാളിവിത്തില്‍ നിന്നുള്ള എണ്ണ. ശരീരത്തിലെ ദോഷകരങ്ങളായ സ്വതന്ത്രമൂലകങ്ങളെ തുരത്തി പ്രായം കൂടുന്നതിന്‍റെ ലക്ഷണങ്ങളെ തടഞ്ഞ് നിര്‍ത്താന്‍ സഹായിക്കുന്ന ഘടകങ്ങള്‍ തക്കാളി എണ്ണയിലുണ്ട്. സോറിയാസിസ്, എക്സിമ എന്നിവയ്ക്ക് ഈ എണ്ണ ഫലപ്രദമാണ്. തകരാറ് സംഭവിച്ച ചര്‍മ്മത്തെ പൂര്‍വ്വസ്ഥിതിയിലാക്കാനും ഇത് സഹായിക്കും.

3. മുഖക്കുരു കുറയ്ക്കാം - വിറ്റാമിന്‍ സി,എ എന്നിവയാല്‍ സമ്പന്നമായ തക്കാളി മുഖക്കുരു പരിഹരിക്കാനുള്ള ഓയിന്‍റ്മെന്‍റുകളിലും, ക്രീമുകളിലും ഉപയോഗിക്കുന്നുണ്ട്. നിങ്ങള്‍ മുഖക്കുരുവിന്‍റെ പ്രശ്നം നേരിടുന്നുവെങ്കില്‍ തക്കാളി നീര് പുരട്ടുന്നത് ഫലപ്രദമാകും.

4. സുര്യപ്രകാശമേറ്റുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം - മൂന്ന് മാസത്തേക്ക് ദിവസം 4-5 ടേബിള്‍സ്പൂണ്‍ വിതം തക്കാളി നീര് ശരീരത്തില്‍ പുരട്ടുന്നത് സൂര്യ പ്രകാശമേറ്റുള്ള പ്രശ്നങ്ങള്‍ തടയാന്‍ സഹായിക്കുമെന്ന് നിരവധി സൗന്ദര്യ സംരക്ഷണ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. അത്തരം പ്രശ്നങ്ങള്‍ നിങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ പ്രയോഗിച്ച് നോക്കുക.

5. താരന് പ്രതിവിധി - നിരവധി ആളുകള്‍ ശൈത്യകാലത്ത് കൂടുതലായി നേരിടുന്ന ഒരു പ്രശ്നമാണ് താരന്‍. തക്കാളിയുടെ പള്‍പ്പ് തലയോട്ടിയില്‍ തേച്ച പിടിപ്പിക്കുന്നത് ഇതിന് മികച്ച പരിഹാരമാണ്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇത് ചെയ്യുന്നത് മികച്ച ഫലം നല്കും.

തക്കാളി ഉപയോഗിക്കേണ്ട വിധം

1. ചര്‍മ്മം മൃദുവാക്കാന്‍ തക്കാളി - ചര്‍മ്മത്തിന് മൃദുത്വം ലഭിക്കാന്‍ തക്കാളി ഉപയോഗിച്ച് മസാജ് ചെയ്യുക. രാത്രിയില്‍ ഇത് ചെയ്ത ശേഷം രാവിലെ കഴുകിക്കളയാം. ഫേഷ്യല്‍ ക്രീമുകളിലും സ്ക്രബ്ബുകളിലും തക്കാളി ചേര്‍ത്താല്‍ ചര്‍മ്മത്തിന് മൃദുത്വവും മിനുസവും ലഭിക്കും.

2. ചര്‍മ്മം വൃത്തിയാക്കാന്‍ തക്കാളി ജ്യൂസ് - മുഖചര്‍മ്മത്തിലെ സുഷിരങ്ങള്‍ വൃത്തിയാക്കാന്‍ ഒരു ടേബിള്‍ സ്പൂണ്‍ വെള്ളത്തില്‍ 3-4 തുള്ളി തക്കാളി ജ്യൂസ് ചേര്‍ത്ത് ഒരു കോട്ടണ്‍ ബോള്‍ ഉപയോഗിച്ച് മുഖത്ത് തേച്ചുപിടിപ്പിക്കുക. തുടര്‍ന്ന് മൃദുവായി മസാജ് ചെയ്ത് 10-15 മിനുറ്റ് വിശ്രമിക്കുക. ഇത് പതിവായി ചെയ്താല്‍ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ വൃത്തിയാകും.

3. കുരുക്കളും മുഖക്കുരുവും അകറ്റാം - കുരുക്കളും മുഖക്കുരുവും മാറ്റാന്‍ ഒരു തക്കാളി മുറിച്ച് മുഖത്ത് തേക്കുക. മുഖക്കുരുവുണ്ടെങ്കില്‍ ഒരു തക്കാളി വേവിച്ച് അത് പള്‍പ്പാക്കി ചര്‍മ്മത്തില്‍ തേച്ച് ഒരു മണിക്കൂര്‍ കാത്തിരിക്കുക. തുടര്‍ന്ന് മുഖം കഴുകി തുടയ്ക്കുക. സൂര്യപ്രകാശമേറ്റുള്ള നിറഭേദം മാറ്റാനും കുരുക്കളകറ്റാനും ഇത് ഫലപ്രദമാണ്.

4. ചര്‍മ്മം മിനുങ്ങാന്‍ തക്കാളിയും തേനും - തക്കാളി ജ്യൂസ് തേനുമായി ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് തേച്ച് 15 മിനുറ്റിന് ശേഷം പച്ചവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. തിളക്കവും മിനുസവുമുള്ള ചര്‍മ്മം ലഭിക്കുമെന്ന് ഉറപ്പ്.

വെള്ളം

രോഗങ്ങളില്ലാത്ത അവസ്ഥയെയാണ്‌ ആരോഗ്യം എന്നതു കൊണ്ടുദ്ദേശിക്കുന്നത്. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ. അതുകൊണ്ട് ആരോഗ്യത്തിനു പ്രാധാന്യം നല്‍കിയാല്‍ മാത്രമെ ശരീരം പുഷ്ടിയോടെ നിലനില്‍ക്കു. എന്നാല്‍ മാത്രമേ നമ്മുടെ കടമകകളും കൃത്യങ്ങളും നമുക്ക് പൂര്‍ത്തീകരിക്കാനും സാധിക്കു. ശരീരമാദ്യം ഖലു ധര്‍മ്മ സാധനം എന്ന് പൂര്‍വ്വികര്‍ പറഞ്ഞതിന്റെ കാരണവും ഇതുകൊണ്ടൊക്കെ തന്നെയാണ്.

ജലദോഷം മുതല്‍ മാരകരോഗങ്ങള്‍ വരെ മനുഷ്യ ശരീരത്തേ നിരന്തരം ആക്രമിക്കുന്നു. ചെറിയ പനി മുതല്‍ എബോളയെന്ന മാരക പനി വരെ. എന്നാല്‍ ഇവയേ ഒക്കെ ചെറുക്കാന്‍ നമുക്ക് എന്തുചെയ്യാനാകും. ഒന്നു ചിന്തിക്കു, വൃത്തി എന്നത് ആരോഗ്യത്തിലേക്കുള്ള ആദ്യ പടിയാണ് എന്ന് എല്ലവര്‍ക്കും അറിയാം.

അതിനാല്‍ മലയാളികളായ നാമെല്ലാവരും ദിനവും രണ്ടുനേരം കുളിക്കാറുണ്ട്. രോഗങ്ങള്‍ വരാതിരിക്കാന്‍ അണുനാശിനികളടങ്ങിയ ലോഷനുകളും സോപ്പും നാമുപയോഗിക്കാറുണ്ട്. എന്നാല്‍ ഇതെല്ലം ശരീരത്തെ ബാഹ്യമായി ശുദ്ധീകരിക്കുക മാത്രമാണ് ചെയ്യുന്നത്. അതുമാത്രം മതിയോ നമ്മെആരോഗ്യത്തൊടെ നിലനിര്‍ത്താന്‍?

ആന്തരികമായ ശുദ്ധീകരണവും ആരോഗ്യത്തിന് അനിവാര്യമാണേന്ന് എത്രപേര്‍ക്ക് അറിയാം? ശരീരത്തെ ആന്തരികമായി ശുദ്ധീകരിക്കുന്നതിന് എതൊക്കെ ഔഷധങ്ങളാണ് വേണ്ടത് എതൊക്കെ ഭക്ഷണമാണെ കഴിക്കേണ്ടത് എന്നാകും നിങ്ങള്‍ ചിന്തിക്കുക. എന്നാല്‍ യാ‍തൊരു ചിലവുമില്ലാതെ ശുദ്ധജലം കുടിച്ചു കൊണ്ട് നമുക്ക് അത് സാധിക്കാം.

വെള്ളം കൊണ്ടോ? എന്ന് ചോദിക്കരുത്. വെള്ളം കൊണ്ട് തന്നെ. ശരീരത്തിന്‍റ ആരോഗ്യ - സൌന്ദര്യ സംരക്ഷണത്തില്‍ വെള്ളം വലിയൊരു പങ്ക് വഹിക്കുന്നു. ശരീരത്തിലടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങള്‍ പുറന്തള്ളുവാനും രക്തോത്പാദനത്തിനും ശരീരോഷ്മാവ് നിലിനിര്‍ത്തുവാനും മറ്റ് ഉപാപചയപ്രവര്‍ത്തനങ്ങള്‍ നടക്കുവാനും എല്ലാം വെള്ളം വലിയൊരു പങ്ക് വഹിക്കുന്നു.

ഇപ്പോള്‍ മനസിലായില്ലെ വെള്ളത്തിന്റെ പ്രാധാന്യം. ഇനി വെള്ളമുപയോഗിച്ച് ശരീരത്തെ രോഗമുക്തമാക്കാന്‍ സഹായിക്കുന്ന ചികിത്സയായ വാട്ടര്‍ തെറാപ്പിയേക്കുറിച്ച് പറയാം. ശരീരത്തിന്റെ താപനില 37ഡിഗ്രി സെന്റീഗ്രേഡാണ് . ഈ താപനിലയില്‍ കുറഞ്ഞ താപനിലയുള്ള ജലത്തെ ശീതജലം എന്നുപറയുന്നു. ശീതജലം ശരീരത്തില്‍ സ്പര്‍ശിക്കുമ്പോള്‍ ആ ശരീരഭാഗത്തേക്ക് കൂടുതലായി രക്തം പ്രവഹിക്കുകയും താപനില കൃത്യമായി നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു.

ശരീരത്തിന്റെ ഈ സവിശേഷതയാണ് വാട്ടര്‍ ചികിത്സക്ക് അടിസ്ഥാനം. വാസ്തവത്തില്‍ അസുഖങ്ങള്‍ ഭേദമാക്കുന്നത് ഔഷധങ്ങളല്ല, ശരീരമാണ്. ഔഷധങ്ങള്‍ രോഗമുക്തിനേടാന്‍ ശരീരം നടത്തുന്ന ശ്രമങ്ങളെ സഹായിക്കുക മാത്രമാണ് ചെയ്യുന്നത്. ആരുടെയും സഹായം കൂടാതെ വീട്ടില്‍ തന്നെ ചെയ്യാവുന്ന ജലചികിത്സയ്ക്ക് അസുഖങ്ങള്‍ ഭേദമാക്കുവാനും തടയുവാനും സവിശേഷമായ കഴിവുണ്ട്.

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഇരിക്കുമ്പോള്‍ കുഞ്ഞ് പഠിക്കുന്ന ചില പ്രധാന കാര്യങ്ങൾ..!


-----------------------
ഒരു കുഞ്ഞ് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ജീവനെടുക്കുമ്പോൾ മുതൽ അമ്മയ്ക്കുണ്ടാകുന്ന അനുഭവങ്ങളിലൂടെ പല കാര്യങ്ങളും പഠിക്കുന്നുണ്ട്. അമ്മ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും പറയുന്നതും അനിഭാവിക്കുന്നതും എല്ലാമായകാര്യങ്ങളും കുഞ്ഞ് പകർത്തിയെടുക്കുന്നുണ്ട്. നമ്മെയെല്ലാം അതിശയിപ്പിക്കുന്ന അത്തരം ചില കാര്യങ്ങൾ എന്തോക്കെയാണെന്ന് അറിയേണ്ടേ..
ഗര്‍ഭിണിയായിരിക്കുമ്പോള്‍ അമ്മ കഴിക്കുന്ന ആഹാരത്തിന്റെ ഗുണം കുഞ്ഞിനും ലഭിക്കുന്നു. വളര്‍ച്ചയുടെ ഇരുപതാം ദിവസം കുഞ്ഞിന് രുചിയറിയാന്‍ കഴിയുമെന്നാണ് പറയുന്നത്. ഗർഭിണിയായിരിക്കുമ്പോൾ നിങ്ങൾ നല്ല ഭക്ഷണങ്ങള്‍ കഴിക്കുകയാണെങ്കില്‍ ജനിക്കുന്ന കുഞ്ഞിനും അത്തരം ഭക്ഷണങ്ങളോടായിരിക്കും പ്രിയം. അതുകൊണ്ട് ഫാസ്റ്റ് ഫുഡുകള്‍ കഴിയുന്നതും ഒഴിവാക്കുക.
കൈയ്യും വായും തമ്മിലുള്ള സഹകരണം ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞില്‍ രൂപപ്പെടുന്നുണ്ട്. മൂന്നാമത്തെ മാസം മുതല്‍ കുഞ്ഞ് വിരല്‍ കുടിക്കാന്‍ തുടങ്ങുന്നു. ഇത് അവര്‍ക്ക് ചലിക്കാനുള്ള കഴിവിനെയാണ് കാണിക്കുന്നത്. ജനിച്ചതിന് ശേഷം ഈ പ്രക്രിയ സ്വയം ചെയ്യാൻ കുഞ്ഞിന് പെട്ടെന്ന് സാധിക്കില്ലെങ്കിലും ഇതിനായുള്ള അടിസ്ഥാനം കുഞ്ഞിന് ഗർഭാവസ്ഥയിൽ നിന്ന് തന്നെ കിട്ടിയിരിക്കും. ജനിക്കുന്നതിനുമുന്‍പ് എങ്ങനെയെല്ലാം തന്റെ ശരീരത്തെ നിയന്ത്രിക്കണം എന്ന് പഠിച്ചിരിക്കും എന്നത്തിന്റെ തെളിവാണിത്.
ഗര്‍ഭാവസ്ഥയില്‍ കുഞ്ഞ് പാട്ടുകളും കഥകളും ഇഷ്ടപ്പെടുന്നു. ഇത് ജനിച്ചശേഷവും തിരിച്ചറിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഗര്‍ഭിണികള്‍ കുഞ്ഞിന്റെ സന്തോഷത്തിന് പാട്ടുകള്‍ കേള്‍ക്കുകയും കഥകള്‍ വായിക്കുകയും ചെയ്യുന്നത് നല്ലതാണ്. ഇത് അവരുടെ ബുദ്ധി വളര്‍ച്ചയ്ക്കും സഹായകമാകും.
ഒരു കുഞ്ഞിന് ഗർഭാവസ്ഥയിൽ കിടന്ന് പല വികാരങ്ങളും തിരിച്ചരിയാനുള്ള കഴിവുണ്ടാകും . കുഞ്ഞ് ഗർഭാവസ്ഥയിൽ ഇരിക്കുന്ന മുപ്പത്തിയാറാം ആഴച്ചമുതൽ അവരുടെതായ ചില ഫേഷ്യൽ എക്സ്പ്രെഷൻസ് പ്രകടമാക്കി തുടങ്ങും. ഉദാഹരണത്തിന് മൂക്ക് ചുളിക്കുക,ചിരി, വിഷമം, മൂക്കു ചുളുക്കുക, ദേഷ്യം പ്രകടിപ്പിക്കുക തുടങ്ങിയവ കുഞ്ഞ് ചെയ്യുന്നു.പുറത്ത് നിന്ന് കേൾക്കുന്ന വലിയ ശബ്ദങ്ങൾ,തീവ്രമായ പ്രകാശം എന്നിവയൊക്കെ തിരിച്ചറിയാൻ അവർക്ക് കഴിയുന്നു.കുഞ്ഞിൻറെ തലച്ചോറിന്റെ വളർച്ചയ്ക്ക് അനുസരിച്ചുള്ള കാര്യങ്ങൾ അവരുടേതായ രീതിയിൽ പ്രതികരിക്കാൻ അവർ ശ്രമിക്കും.സന്തോഷവും പേടിയും അസ്വസ്ഥതകളും പ്രകടിപ്പിക്കുമ്പോൾ ആണ് കുഞ്ഞ് വയറിൽ ചവിട്ടുന്നതും തോഴിക്കുന്നതും അമ്മ അറിയുന്നത്.ഈ അവസ്ഥയിൽ അമ്മ കാണിക്കുന്ന സന്തോഷവും, ചിരിയും, കൊഞ്ചലും കാണുമ്പോള്‍ കുഞ്ഞ് പ്രതികരിക്കും. നിങ്ങളുടെ സ്വഭാവമനുസരിച്ചായിരിക്കും കുഞ്ഞിന്റെ പ്രകടനം.
ഗർഭിണിയായിരിക്കുമ്പോൾ അമ്മ അനുഭവിക്കുന്ന മാനസിക വിഷമങ്ങൾ നേരിട്ട് കുഞ്ഞിനെയും ബാധിക്കുന്നു.ഗർഭാവസ്ഥയിലുള്ള കുഞ്ഞിൻറെ പ്രത്യേക ചലനങ്ങളിലൂടെ ഇത് അറിയുവാൻ സാധിക്കും. ഗർഭിണിയാ യിരിക്കുമ്പോൾ നിങ്ങളിൽ ഉത്കണ്ഠ ഉണ്ടാകുന്നത് ശിശു തന്റെ ഇടത്തേ കൈ ഉയര്‍ത്തി മുഖം മറയ്ക്കാന്‍ ശ്രമിക്കും. പിരിമുറക്കത്തില്‍ നിന്നും സ്വയം രക്ഷപ്പെടാനുള്ള ശ്രമമാണ് കുഞ്ഞ് നടത്തുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത് കുഞ്ഞിന് വളരെ ദോഷം ചെയ്യും.ജനിച്ചശേഷവും ഭാവിയിൽ കുട്ടിയ്ക്ക് ശ്രദ്ധകുറവോ വിഷാദരോഗമോ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്.അതുകൊണ്ട് ഗർഭാവസ്ഥയിൽ സന്തോഷത്തോടെ ഇരിക്കാൻ ശ്രമിക്കുക.
മൂന്ന് മാസം വളർച്ചയെത്തുന്നത് മുതൽ ഗർഭാവസ്ഥയിൽ തുടർച്ചയായി കേൾക്കുന്ന ഗാനം ജനിച്ച ശേഷവും കുഞ്ഞിൻറെ ഓർമ്മയിൽ നിലനിൽക്കും എന്നാണ് പറയുക.ഗാനം തുടർച്ചയായി കേൾക്കുന്ന കുഞ്ഞ് ജനിച്ച ശേഷവും അതേ ഗാനം കേൾക്കുമ്പോൾ തലച്ചോറിൽ വ്യതിയാനങ്ങൾ ഉണ്ടാകുന്നു. കുട്ടിയുടെ അവബോധം ഗര്‍ഭാവസ്ഥയില്‍ തന്നെ രൂപപ്പെടുന്നു. അതുകൊണ്ട് തന്നെ അച്ഛനമ്മമാർ ഗർഭാവസ്ഥയിലുള്ള കുഞ്ഞിനെ നല്ല ഗാനങ്ങൾ തിരഞ്ഞെടുത്ത് കേൾപ്പിക്കാൻ മറക്കരുത്.
ഗര്‍ഭാവസ്ഥയില്‍ കുഞ്ഞുങ്ങള്‍ നിശബ്ദമായി കരയും. ഗർഭത്തിന്റെ മുപ്പത്തിയഞ്ച് ആഴ്ച്ചകൾക്ക് ശേഷം കുഞ്ഞ് തൻറെ മുഖത്തെ മസിലുകൾ ചലിപ്പിക്കാൻ കഴിയും.അതാണ് ഭാവിയിൽ കരച്ചിൽ,ചിരി തുടങ്ങിയ വികാരങ്ങൾ പ്രകടിപ്പിക്കാൻ സഹായിക്കുന്നത്.വികാരങ്ങളുടെ ഒരു നിരയുമായാണ് ഒരു കുഞ്ഞ് ജനിച്ചു വീഴുന്നത്. ജനിച്ചു വീഴുമ്പോള്‍ തന്നെ അവയില്‍ ചിലത് കുഞ്ഞ് പ്രകടിപ്പിക്കുകയും ചെയ്യുന്നു.

"മുളപ്പിച്ച ചെറുപയര്‍ ആരോഗ്യത്തിനു അത്ത്യുത്തമം"


***************
പ്രഭാതത്തിലെ വ്യായാമത്തിനു ശേഷം മുളപ്പിച്ച ചെറുപയര്‍ കഴിക്കുന്നതില്‍ ഒരു രഹസ്യമുണ്ട്. ശരീരപോഷണത്തിനുള്ള വിറ്റാമിനുകളുടെ ഒരു കലവറ തന്നെയാണ് പ്രകൃതി അതില്‍ ഒരുക്കി വെച്ചിരിക്കുന്നത്. സ്റാര്‍ച്ച്, ആല്‍ബുമിനോയ് എന്നിവ യഥാക്രമം 54, 22 ശതമാനം വീതമാണ് ഇതില്‍ അടങ്ങിയിരിക്കുന്നു. ദേഹത്തിന്റെ ഓജസ്സിനും, കഫ-പിത്തങ്ങളെ ശമിപ്പിക്കുന്നതിനും രക്തവര്‍ദ്ധനവിനും ഈ ധാന്യം അത്യുത്തമമാണ്. നോത്രരോഗികള്‍ക്കും, മഞ്ഞപ്പിത്തം ബാധിച്ചവര്‍ക്കും നല്ലതെങ്കിലും വാതരോഗികള്‍ക്ക് ഹിതമല്ലെന്നാണ് കണ്ടെത്തല്‍. ഫാസിയോളസ് ഔറിസ് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ചെറുപയര്‍ ഇന്ത്യയിലെല്ലായിടത്തും കൃഷി ചെയ്യുന്നു. പച്ച, മഞ്ഞ നിറങ്ങളില്‍ കാണപ്പെടുന്ന രണ്ടുതരം ചെറുപയറുകളില്‍ മുന്തിയഇനമായി കണ്ടുവരുന്നത് ആഫ്രിക്കയിലാണ്. ദുഷിച്ച മുലപ്പാല്‍ ശുദ്ധിയാക്കാന്‍ 25 മില്ലി ചെറുപയര്‍ സൂപ്പ് ദിനവും മൂന്നുനേരം കഴിച്ചാല്‍ മതി. അതുപോലെ ഇതിന്റെ പൊടി താളിയായി ഉപയോഗിച്ച് കുളിക്കുന്നത് താരന്‍ മാറുന്നതിനും ശരീരകാന്തിക്കും ഗുണപ്രദമാണ്. ശിശുക്കള്‍ക്ക് ഉണ്ടാകുന്ന മൂത്രതടസ്സത്തിന് ചെറുപയര്‍, ചെമ്പരത്തിവേര് എന്നിവ ചേര്‍ത്ത ഔഷധം ഉപയോഗിച്ചു വരുന്നു. ചെറുപയറും, സമം ഉണക്കലരിയും കഞ്ഞിവെച്ച് പശുവില്‍ നെയ്യ് ചേര്‍ത്ത് കാലത്ത് വെറും വയറ്റില്‍ കഴിക്കുന്നത് നാഡീപിഴ സംബന്ധമായ രോഗങ്ങള്‍ക്ക് നല്ലൊരു ചികിത്സയാണ്. വിവിധ ജീവകങ്ങളുടെ സാന്നിധ്യമുള്ളതിനാല്‍ ശരീരപുഷ്ടിയും ബലവും പ്രദാനം ചെയ്യുമെങ്കിലും തടിച്ചവര്‍ ഉപയോഗം കുറയ്ക്കുന്നതാണ് നന്ന്. മുളപ്പിച്ച പയര്‍ കൊണ്ടുള്ള കഞ്ഞി, തേങ്ങയും അല്‍പം മധുരം ചേര്‍ത്ത് കഴിക്കുന്നത് ഹൃദ്രോഗികള്‍ക്ക് ഫലം ചെയ്യുമെന്ന് കണ്ടുവരുന്നു. പനി ശമിപ്പിച്ച് ശരീരതാപം ക്രമീകരിച്ച് പിത്ത-അമ്ള രോഗങ്ങളെ ഭേദമാക്കുന്നതിലും ഇതിന്റെ വിവിധ വിഭവങ്ങള്‍ ഗുണകരമാകുന്നു..

കാന്‍സറിന്റെ സൂചനകള്‍



1. ഉണങ്ങാത്ത വ്രണങ്ങള്‍ (പ്രത്യേകിച്ച് വായില്‍), വായില്‍ കാണപ്പെടുന്ന വെളുത്ത പാട.
2. ശരീരത്തില്‍ കാണപ്പെടുന്ന മുഴകളും തടിപ്പുകളും (പ്രത്യേകിച്ചും സ്ത്രീകളുടെ സ്തനങ്ങളില്‍).
3. അസാധാരണവും ആവര്‍ത്തിച്ചുള്ളതുമായ രക്തസ്രാവം; പ്രത്യേകിച്ച് ശാരീരിക ബന്ധത്തിനുശേഷവും, മാസക്കുളി നിലച്ച സ്ത്രീകളിലും.
4. തുടരെത്തുടരെയുള്ള ദഹനക്കേട്, വയറുകടി ഇല്ലാത്തപ്പോള്‍ ഉള്ള വേദന, ആഹാരം ഇറക്കാനുള്ള പ്രയാസം.
5. തുടര്‍ച്ചയായുള്ള ശബ്ദമടപ്പും, ചുമയും. (പ്രത്യേകിച്ചും പുകവലിക്കാര്‍).
6. മലമൂത്രവിസര്‍ജ്ജനത്തിലുണ്ടാകുന്ന അസാധാരണമായ മാറ്റങ്ങള്‍ (രക്തം, പഴുപ്പ് മുതലായവ, പലതവണ വിസര്‍ജ്ജനത്തിനുള്ള ത്വര; ചിലപ്പോള്‍ തടസ്സം തോന്നല്‍ തുടങ്ങിയവ).
7.മറുക്, കാക്കപ്പുള്ളി, അരിമ്പാറ ഇവയുടെ നിറത്തിലും ആകൃതിയിലും വലിപ്പത്തിലുമുണ്ടാകുന്ന വ്യതിയാനം.
ഇവയൊന്നും തന്നെ കാന്‍സറിന്റെ ലക്ഷണങ്ങള്‍ ആകണമെന്നില്ല. എന്നാല്‍ ഈ ലക്ഷണങ്ങളിലേതെങ്കിലും ചികിത്സയ്ക്കു ശേഷം പതിനഞ്ചു ദിവസത്തില്‍ കൂടുതലായി കാണപ്പെടുന്നുണ്ടെങ്കില്‍ ഒരു വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടണം.

കാന്‍സര്‍ തടയാന്‍ പത്തു മാര്‍ഗങ്ങള്‍
1.ആഹാരത്തില്‍ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയ്ക്കു മുന്‍തൂക്കം നല്‍കുക.
2.500 മുതല്‍ 800 ഗ്രാം വരെ വിവിധയിനം പച്ചക്കറികളും പഴങ്ങളും ദിനംപ്രതി കഴിക്കുക. (പച്ചക്കറികള്‍ നല്ലവണ്ണം കഴുകി ശുചിയാക്കിവേണം ഉപയോഗിക്കാന്‍).
3.മത്സ്യവും തൊലികളഞ്ഞ കോഴിയിറച്ചിയും ഉപയോഗിക്കാം. കരിഞ്ഞ ഭക്ഷണം പാടേ ഒഴിവാക്കുക.
4.കൊഴുപ്പുകൂടിയ ഭക്ഷണവും മധുരവും വര്‍ജ്ജിക്കുക. മിതമായ തോതില്‍ സസ്യഎണ്ണ ഉപയോഗിക്കാം. ഭക്ഷണത്തില്‍ മൈക്രോന്യൂട്രിയന്റ്‌സ് എന്ന പോഷകഘടകങ്ങളുടെ അളവ് കൂട്ടുക.
5.അമിത ഉപ്പ്കലര്‍ന്ന ഭക്ഷണം ഒഴിവാക്കുക. ഫംഗസ് ബാധ വരാത്ത രീതിയില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുക.
6.പതിവായി സ്വയം സ്തനപരിശോധന നടത്തുക; ആവശ്യമെങ്കില്‍ മാമോഗ്രാം പരിശോധനയ്ക്കു വിധേയമാകണം.
7.35 വയസ്സു കഴിഞ്ഞ സ്ത്രീകള്‍ പാപ്‌സ്മിയര്‍ ടെസ്റ്റിനു വിധേയരാകണം.
8.പുകവലി, മദ്യപാനം ഇവ പൂര്‍ണമായും ഒഴിവാക്കുക.
9.ശരീരഭാരം അമിതമായി കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്യരുത്.
10.പതിവായി വ്യായാമം ചെയ്യുക.

ഭക്ഷണരീതിയും കാന്‍സറും
ഇന്ത്യയില്‍ പത്തുമുതല്‍ പതിനഞ്ചു ശതമാനം വരെയുള്ള കാന്‍സറുകള്‍ക്കു കാരണം ഭക്ഷണരീതിയാണ്. പാശ്ചാത്യനാടുകളില്‍ ഇത് 33% വരെയാണ്. ശരീരത്തിന് വളരെക്കുറഞ്ഞ അളവില്‍ മാത്രം വേണ്ട മൈക്രോന്യൂട്രിയന്റ്‌സ് എന്ന പോഷകഘടകത്തിന്റെ കുറവ് കാന്‍സറിനു കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പൂരിത കൊഴുപ്പുകളും എരിവും മധുരവും ഉള്ള ഭക്ഷണവും അമിതമായ ഉപ്പിന്റെ ഉപയോഗവും കാന്‍സറിന് കാരണമായേക്കാം. സ്ത്രീകളില്‍ കാണപ്പെടുന്ന ഈസ്ട്രജന്റെ അളവു കൂട്ടാന്‍ പൂരിതകൊഴുപ്പടങ്ങിയ ഭക്ഷണത്തിനു കഴിയുന്നു. കൊഴുപ്പു കൂടിയ ഭക്ഷണം സ്തനങ്ങളില്‍ മുഴകളുണ്ടാകാനുള്ള സാധ്യത കൂട്ടുമ്പോള്‍ പേരയ്ക്ക, മുന്തിരിങ്ങ, തക്കാളി,
തണ്ണിമത്തന്‍ ഇവയുടെ ഉപയോഗം അര്‍ബുദ സാധ്യത ആറിലൊന്നായി കുറയ്ക്കുന്നു എന്നതാണ് നിഗമനം. ഭക്ഷണത്തിലെ നിരോക്‌സീകാരികള്‍ (antioxidants) അര്‍ബുദസാധ്യത കുറയ്ക്കുന്നു എന്നതാണ് അംഗീകരിക്കപ്പെട്ടിരിക്കുന്ന വസ്തുത.

ഭക്ഷ്യനാരുകളുടെ പ്രാധാന്യം
നമ്മുടെ ആഹാരത്തില്‍ ദഹിക്കപ്പെടാതെ പോകുന്ന ഘടകമാണ് ഭക്ഷ്യനാരുകള്‍.

വെരിക്കോസ് വെയിൻ മാറികിട്ടുവാൻ



കടുകെണ്ണ ചൂടാക്കി കാലുകളിലും വെരിക്കോസ് തടിപ്പിലും പുരട്ടി , കാലില നിന്നും മുകളിലോട്ടു ഉഴിയുക. ഇരിക്കുമ്പോഴും കിടക്കുമ്പോഴും കാലുകൾ ഉയരത്തി വെയ്ക്കുക .

വെള്ളത്തിൽ ഇട്ട പച്ചരി, മുരിങ്ങ തൊലി, കടുക് ,വെളുത്തുള്ളി എന്നിവ അരച്ച് തടിപ്പിനു മുകളിൽ കെട്ടി വെയ്ക്കുക . മുഴ വറ്റും .

അതിരാണി (കലംപോട്ടി ) എന്നാ ചെടിയുടെ പൂവ് അരച്ച് കെട്ടി വെയ്ക്കുന്നതും നല്ലതാണ് .

ഇരിക്കുമ്പോള്‍ കാലുകള്‍ ഉയര്‍ത്തി വച്ചിരിക്കാന്‍ ശ്രദ്ധിക്കുക

കുങ്കുമപ്പൂവ്


-----
ഏറ്റവും വില പിടിച്ച സുഗന്ധവ്യഞ്ജനം എന്നാണ് കുങ്കുമപ്പൂവ് അറിയപ്പെടുന്നത്. വിലയോടൊപ്പെ തന്നെ ഔഷധഗുണവും മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതലാണ് എന്നതാണ് കുങ്കുമപ്പൂവിന്റെ പ്രത്യേകത. ചര്‍മ്മത്തിന് നിറവും തിളക്കവും നല്‍കാന്‍ പൊതുവേ എല്ലാവരും ഉപയോഗിക്കുന്നതാണ് കുങ്കുമപ്പൂവ്. പ്രത്യേകിച്ച് ഗര്‍ഭിണികള്‍ ജനിയ്ക്കാന്‍ പോകുന്ന കുഞ്ഞിന് നിറം ലഭിയ്ക്കാന്‍ കുങ്കുമപ്പൂ കഴിയ്ക്കുന്നത് സാധാരണമാണ്. എന്നാല്‍ ഇപ്പോള്‍ കരളിലെ ക്യാന്‍സറിനും പ്രതിവിധിയാണ് കുങ്കുമപ്പൂ എന്നാണ് പഠനങ്ങളില്‍ പറയുന്നത്. ഇന്നത്തെ കാലഘട്ടത്തില്‍ ക്യാന്‍സര്‍ എന്നത് എപ്പോള്‍ ആര്‍ക്ക് എങ്ങനെ വരുമെന്ന് പ്രവചിക്കാന്‍ പറ്റില്ല. എന്നാല്‍ കരളിലെ ക്യാന്‍സറിന് പ്രതിവിധിയാണ് ഇന്ന് കുങ്കുമപ്പൂവെന്നാണ് പുതിയ പഠനം. കരളില്‍ ബാധിയ്ക്കാന്‍ സാധ്യതയുള്ള ക്യാന്‍സറിനെ കുങ്കുമപ്പൂവിലെ ബയോമോളിക്കൂള്‍ ഇല്ലാതാക്കുന്നു. അതു ഗുരുതരമായ ക്യാന്‍സര്‍ ബാധിച്ചവരെ പോലും കുങ്കുമപ്പൂവിന്റെ ഉപയോഗത്താല്‍ രക്ഷപ്പെടുത്താമെന്നാണ് ഇവരുടെ വാദം. എന്നാല്‍ ഇതിലെല്ലാം ഓര്‍ക്കേണ്ടത് ലോകത്തിലെ തന്നെ ഏറ്റവും വിലപിടിച്ച സുഗന്ധവ്യഞ്ജനമാണ് ഇത് എന്നതാണ്.

ക്യാന്‍സര്‍ മാത്രമല്ല മിക്ക രോഗങ്ങള്‍ക്കും ഉത്തമപരിഹാരമാണ് കുങ്കുമപ്പൂവ്. നിരവധി ആന്റി ഓക്‌സിഡന്റുകള്‍ കുങ്കുമപ്പൂവില്‍ അടങ്ങിയിട്ടുണ്ട്. രക്തചംക്രമണം ശക്തിപ്പെടുത്താനും ഹൃദയത്തെ സംരക്ഷിക്കാനും കുങ്കുമപ്പൂവ് സഹായിക്കും. അതുകൊണ്ടു തന്നെ ക്യാന്‍സര്‍ മാത്രമല്ല ആരോഗ്യമുള്ള ഹൃദയത്തിനും കുങ്കുമപ്പൂവ് ഉത്തമമാണ്. മാത്രമല്ല വിഷാദരോഗികള്‍ക്ക് ഏറ്റവും അനുയോജ്യമായ ഔഷധമാണ് ഇത്. മാത്രമല്ല ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും കുങ്കുമപ്പൂവ് ഉചിതമാണ്.

ആസ്ത്മ ഇല്ലാതാക്കാന്‍ കുങ്കുമപ്പൂവ് കഴിഞ്ഞേ മറ്റൗഷധങ്ങള്‍ക്ക് സ്ഥാനമുള്ളൂ. മാത്രമല്ല ലഹരി ഉപയോഗിക്കുന്നവര്‍ക്ക് അതില്‍ നിന്ന് മുക്തരാവുന്നതിന് കുങ്കുമപ്പൂവ് നല്ലതാണ്. മാത്രമല്ല എല്ലാ തരത്തിലുള്ള ട്യൂമര്‍ തടയുന്നതിനും കുങ്കുമപ്പൂവിന് കഴിയും. മാത്രമല്ല ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്കും കുങ്കുമപ്പൂവില്‍ പരിഹാരമുണ്ട്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഇത്തരത്തില്‍ കുങ്കുമപ്പൂവ് മുന്നിലാണ്.
ശ്രദ്ധിക്കൂ.....പൊതുജനങ്ങളുടെ അറിവിലേക്കായി ഷെയര്‍ ചെയുക .ആര്‍ക്കെങ്കിലും ഉപകാരപെടട്ടെ

അടിവയറ്റിലെ കൊഴുപ്പ്

വയറ്റിലെ കൊഴുപ്പ് ആരോഗ്യപ്രശ്‌നവും ഒപ്പം സൗന്ദര്യപ്രശ്‌നവുമാണ്. ഇഷ്ടമുള്ള പല വസ്ത്രങ്ങളും ധരിക്കുന്നതില്‍ നിന്ന് പലരേയും വിലക്കുന്ന ഒരു പ്രധാന പ്രശ്‌നം.

മറ്റു ശരീരഭാഗങ്ങളിലെ പോലെയല്ല, അടിവയറ്റിലെ കൊഴുപ്പ്. ഒരിക്കല്‍ വന്നാല്‍ ഇത് പോകാന്‍ സമയമെടുക്കുകയും ചെയ്യും.

അടിവയറ്റിലെ കൊഴുപ്പൊഴിവാക്കാനുള്ള ചില വഴികളെക്കുറിച്ച് അറിഞ്ഞിരിക്കൂ.

ദിവസവും ഏഴെട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കുക. ഇത് വയറ്റില കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. ശരീരത്തിലെ വിഷാംശം ഇതുവഴി പുറന്തള്ളിപ്പോകുന്നതോടെ അപചയപ്രക്രിയ ശരിയായി നടക്കുകയും ചെയ്യും.
ഉപ്പു കുറയ്ക്കുക. ഇതിനു പകരം മറ്റു മസാലകളോ ഔഷധസസ്യങ്ങളോ ഉപയോഗിക്കാം. ഉപ്പ് ശരീരത്തില്‍ വെള്ളം കെട്ടിനിര്‍ത്തും. വയറ്റിലെ കൊഴുപ്പു കൂടുകയും ചെയ്യും.
മധുരത്തിനു പകരം തേനുപയോഗിക്കുക. മധുരം അടിവയറ്റിലെ കൊഴുപ്പും തടിയും കൂട്ടുന്ന പ്രധാനമാണ്.
ഭക്ഷണത്തില്‍ കറുവാപ്പട്ട ഉള്‍പ്പെടുത്തുക. ഇത് പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്. അള്‍പം മധുരമുള്ളതു കൊണ്ട് മധുരേ വേണ്ട ഭക്ഷണവസ്തുക്കളില്‍ ഉപയോഗിക്കുകയും ചെയ്യാം.
ശരീരത്തിന് നല്ല ഫാറ്റ് ആവശ്യമാണ്. ഇത് വയറ്റില്‍ അടിഞ്ഞു കൂടന്ന ചീത്ത കൊഴുപ്പിനെ അകറ്റാന്‍ അത്യാവശ്യവും. നട്‌സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഇതിനു സഹായിക്കും.
ബട്ടര്‍ ഫ്രൂട്ട് അഥവാ അവോക്കാഡോ നല്ല കൊഴുപ്പിന്റെ ഉറവിടമാണ്. ഇത് വയറ്റില്‍ അടിഞ്ഞു കൂടുന്ന ചീത്ത കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. വിശപ്പറിയാതിരിക്കാനും ഇതു നല്ലതാണ്.
സ്‌ട്രെസുണ്ടാകുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ പുറപ്പെടുവിക്കും. ഇതു തടി വയ്പ്പിക്കും. ഓറഞ്ചിലെ വൈറ്റമിന്‍ സി ഇതു നിയന്ത്രിക്കാനും വയറ്റിലെ കൊഴുപ്പു കുറയ്ക്കാനും സഹായിക്കും.
വയറ്റിലെ കൊഴുപ്പു കൂ്ട്ടുന്നതില്‍ ഡിസെര്‍ട്ടുകള്‍ക്ക് പ്രധാന സ്ഥാനമുണ്ട്. ഇതിനു പറ്റിയ ഒരു പരിഹാരമാര്‍ഗമാണ് തൈര്.
ഗ്രീന്‍ ടീയിലെ ആന്റിഓക്‌സിഡന്റുകള്‍ വയര്‍ കുറയ്ക്കാന്‍ സഹായിക്കും. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തും. വയറ്റിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കും.
സാല്‍മണ്‍ പോലുള്ള മീനുകള്‍ കഴിയ്ക്കുന്നത് വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും.
ബെറികള്‍ വയറ്റിലെ കൊഴുപ്പു കുറയ്ക്കുന്ന പ്രധാന ഉറവിടമാണ്. ഇവ മധുരത്തിനു പകരം നിങ്ങള്‍ക്കു കഴിയ്ക്കാം.

രാവിലെ വെറുംവയറ്റില്‍ ചൂടുവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞ് ഇതില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നത് അടിവയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും.

പച്ചവെളുത്തുള്ളി തിന്നുന്നത് അടിവയറ്റിലെ കൊഴുപ്പു നീക്കാനുള്ള മറ്റൊരു വഴിയാണ്.

ഇഞ്ചി ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കും. ഇതുവഴി വയറ്റിലെ കൊഴുപ്പകലും.

വയര്‍ കുറയാന്‍ സഹായിക്കുന്ന ഭക്ഷണമാണ് കുക്കുമ്പര്‍. ഇത് വിശപ്പു മാറ്റും. നാരുകള്‍ അടങ്ങിയതു കൊണ്ട് സുഗമമായ ദഹനത്തിനും സഹായിക്കും.

കീഴാര്‍ നെല്ലി


---
മഞ്ഞപ്പിത്തത്തിനുള്ള ഒറ്റമൂലി എന്ന നിലയില്‍ പ്രചാരമുള്ള ഔഷധമാണ് കീഴാര്‍ നെല്ലി. ഹെപ്പറ്റൈറ്റിസ്-ബി, ഹെപ്പറ്റൈറ്റിസ്-സി എന്നിവയ്ക്ക് കാരണമാകുന്ന വൈറസുകള്‍ ക്കെതിരെയുള്ള ഉത്തമ ഔഷധി എന്ന നിലയിലാണ് കീഴാര്‍ നെല്ലി ശ്രേഷ്ഠമാവുന്നത്. ആയുര്‍ വേദം മുതല്‍ ആധുനിക വൈദ്യശാസ്ത്രം വരെ കീഴാര്‍ നെല്ലിയെ മഞ്ഞപ്പിത്തത്തിനെതിരായുള്ള ഔഷധമായി കണക്കാക്കുന്നു. സമൂലം ഇടിച്ച് പിഴിഞ്ഞ നീര് 10മില്ലി പശുവിന്‍ പാലില്‍ ചേര്‍ത്ത് രാവിലെയും വൈകുന്നേരവും തുടരെ 7 ദിവസം സേവിച്ചാല്‍ മഞ്ഞപ്പിത്തം മാറും.
കീഴാര്‍ നെല്ലി സമൂലമരച്ച് പാലിലോ, നാളികേരപാലിലോ ചേര്‍ത്തോ, ഇടിച്ചു പിഴിഞ്ഞ നീരോ ദിവസത്തില്‍ രണ്ടോ മൂന്നോ തവണ കഴിക്കുന്നത് കരള്‍ രോഗങ്ങള്‍ക്കും മഞ്ഞപ്പിത്തത്തിനും വളരെ ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്. കരളിന്റെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്താന്‍ ഇതിനുള്ള കഴിവ് ആധുനിക പരീക്ഷണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഉപ്പുറ്റിവിള്ളല്‍


====
1. വേപ്പിലയും പച്ചമഞ്ഞളും തൈരില്‍ അരച്ച്പുരട്ടുക.
2. കാട്ടുള്ളി അടുപ്പിലിട്ട് ചുട്ടെടുത്ത് ആവുന്നത്ര ചൂടോടെ ഉപ്പൂറ്റിയില്‍ അമര്‍ത്തി വെക്കുക.
3. താമരയില കരിച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് വിള്ളലുള്ള ഭാഗത്ത് പുരട്ടുക.
4. പശുവിന്‍ നെയ്യ്, ആവണക്കണ്ണ, മഞ്ഞള്‍പ്പൊടി എന്നിവ കുഴച്ച് ചൂടാക്കി ചെറു ചൂടോടെ കാലില്‍ പുരട്ടി മൂന്നുമണിക്കുര്‍ കഴിഞ്ഞ് കഴുകിക്കളയുക ഒരു മാസം തുടര്‍ച്ചയായി ഇങ്ങനെ ചെയ്യണം.
5. മൈലാഞ്ചി കാലില്‍ അരച്ചുതേക്കുന്നത് നല്ലതാണ്
6. മഴക്കാലത്താണെങ്കില്‍, കനകാംബരത്തിന്റെ ഇല അരച്ചു പുരട്ടുക
7. അമൃതിന്റെ ഇല അരച്ചു പുരട്ടുക.
8 മാവിന്റെ പശ പുരട്ടുക.
9. പന്നിനെയ്യും ഗോമുത്രവും ചേര്‍ത്തു പുരട്ടുക.
10. അമല്‍പ്പൊടി വേരും ഇല്ലനക്കരിയും പശുക്കുട്ടിയുടെ മൂത്രത്തില്‍ അരച്ചു പുരട്ടിയാല്‍ കാലിനടയിലെ തൊലി ചിതല്‍ പിടിച്ചത് പോലെ ദ്വാരങ്ങളുണ്ടായി കേടുവന്നത് ഭേദപ്പെടും.
11. തേങ്ങാവെള്ളത്തില്‍ ഒരു പിടി അരി മൂന്നുദിവസം കുതിര്‍ത്തതിനുശേഷം അരച്ചുകുഴമ്പ് പരുവമാക്കി പുരട്ടുക.

റവയോട് അത്ര മതിപ്പില്ലാ അല്ലേ ? വെറുതെയല്ല... ഈ അറിവില്ലായ്മ തന്നെ കാരണം !


പ ​ല​ഹാ​ര​ങ്ങ​ളു​ടെ കൂ​ട്ട​ത്തില്‍ റവയ്ക്ക് വലിയ സ്ഥാനമാണുള്ളത്. ഉപ്പുമാവായും ഇ​ഡ​ലി​യായും കേ​സ​രിയായും ദോ​ശയായുമെല്ലാം നമ്മുടെ തീന്മേശയിലെ നിറ സാന്നിധ്യമാണ് റവ. എ​ങ്കി​ലും ഒട്ടുമിക്ക ആ​ളു​കള്‍ക്കും റ​വ​യോ​ട് അ​ത്ര മ​തി​പ്പില്ലെന്നതാണ് വസ്തുത. ന​മ്മു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തില്‍ റ​വ​വഹിക്കുന്ന പ​ങ്കി​നെ​പ്പ​റ്റി വ​ലിയ അ​റി​വി​ല്ലാ​ത്ത​താണ് ഇതിനു കാരണം. പല ആ​രോ​ഗ്യ ഗു​ണ​ങ്ങ​ളുമുള്ള​ഒ​ന്നാ​ണ് റ​വ. ഇ​ത് പല അ​സു​ഖ​ങ്ങള്‍​ക്കും ഉത്തമ പ​രി​ഹാ​രവുമാണ്.
പ്ര​മേ​ഹ​രോ​ഗി​കള്‍​ക്ക് നിത്യേന ക​ഴി​ക്കാ​വു​ന്ന ഏ​റ്റ​വും ന​ല്ല ഭ​ക്ഷ​ണ​മാ​ണ് റ​വ. ഇ​തില്‍ ഗ്ലൈ​സ​മി​ക്ക് ഇന്‍ഡെക്സ് തീ​രെ കു​റ​വാ​ണ്. അ​തി​നാല്‍ ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സിന്റെ തോ​ത് നി​യ​ന്ത്രി​ക്കാന്‍ ഇതിന് സാധിക്കുന്നു. റവ കഴിച്ചാല്‍ വിശപ്പുകുറയുമെന്നതിനാല്‍ അ​മിത ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കാ​നും ത​ടി​കു​റയ്ക്കാനും ഇത് സഹായകമാണെന്നാണ് വീദഗ്ധര്‍ പറയുന്നത്
ശ​രീ​ര​ ത്തി​ന് ആ​വ​ശ്യ​മായ ഊര്‍ജം പ്ര​ധാ​നം ചെ​യ്യു​ന്ന കാര്‍​ബോ​ഹൈഡ്രേറ്റും പ്ര​തി​രോ​ധ​ശേ​ഷി നല്‍​കു​ന്ന സി​ങ്കും റ​വ​യില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതോടൊപ്പം ശ​രീ​ര​ത്തി​ന് ഏറെ ഉ​ത്ത​മ​മായ അയേണും ഇ​തില്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഫൈ​ബര്‍, വൈ​റ്റ​മിന്‍ ബി കോം​പ്ല​ക്സ് തു​ട​ങ്ങിയ പോ​ഷ​ക​ങ്ങള്‍ ഉ​ള്ള​തി​നാല്‍ ഹൃ​ദ​യം, കി​ഡ്നി എ​ന്നി​വ​യു​ടെ സു​ഗ​മ​മായ പ്ര​വര്‍​ത്ത​ന​ത്തി​നും റവ ഉ​ത്ത​മ​മാ​ണ്.
റവയില്‍ അടങ്ങിയിരിക്കുന്ന മ​ഗ്നീ​ഷ്യം മ​സി​ലു​കള്‍, എ​ല്ല്, നാ​ഡി എ​ന്നി​വ​യു​ടെയെല്ലാം സുഗമമായ പ്രവര്‍ത്തനത്തിന് സഹായിക്കും. അതുപോലെ സാച്വറേറ്റഡ് ഫാറ്റുകള്‍, ട്രാന്‍സ്ഫാറ്റി ആസിഡ് എന്നിവ തീരെയില്ലാത്ത ഒന്നാണ് റവ. അതുകൊണ്ടുതന്നെ കൊളസ്ട്രോള്‍ തടയാനും ഇത് ഉപകാരപ്രധമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നത്

ശരീരപുഷ്ടിക്ക് ഉലുവക്കഞ്ഞി

ശരീരപുഷ്ടിക്ക് ഉലുവക്കഞ്ഞി
.................................................
ഡോ. ടി. മുരളീധരന്‍

ആരോഗ്യം നിലനിര്‍ത്താന്‍ ഔഷധഗുണമുള്ള ഭക്ഷണം സഹായിക്കും. പണ്ട് മലയാളിയുടെ നിത്യഭക്ഷണത്തില്‍ ഔഷധശക്തിയുള്ള പലതരം ധാന്യങ്ങള്‍ സമൃദ്ധമായിരുന്നു. ഉലുവ അതിലൊന്നാണ്. വാതരോഗങ്ങള്‍ക്കും ഗര്‍ഭാശയരോഗങ്ങള്‍ക്കും പ്രതിവിധിയായിട്ടാണ് ഉലുവയുടെ ഉപയോഗം.

തയ്യാറാക്കുന്ന വിധം

വൈകുന്നേരം ഉലുവ വെള്ളത്തിലിട്ട് കുതിര്‍ക്കുക. പിറ്റേന്ന് രാവിലെ വെള്ളമൂറ്റി വേവിക്കുക. ഉലുവയുടെ എട്ടിലൊരു ഭാഗം ഉണക്കലരിയും ചേര്‍ത്താണ് വേവിക്കേണ്ടത്. നന്നായി വെന്തുകഴിഞ്ഞാല്‍ ആവശ്യത്തിന് ശര്‍ക്കര ചേര്‍ക്കാം. മധുരം വേണ്ടാത്തവര്‍ക്ക് ഉപ്പ് ചേര്‍ത്ത് കഴിക്കാം. നാളികേരപ്പാല്‍ ഒഴിച്ച് കഞ്ഞി വാങ്ങിവെക്കുക. സ്വാദിന് ഒരു സ്​പൂണ്‍ നെയ്യും ചേര്‍ക്കാം.
ഉലുവക്കഞ്ഞി രാവിലെ കഴിക്കുന്നതാണ് ഉത്തമം. പ്രഭാതഭക്ഷണത്തിന് പകരമായും ഉപയോഗിക്കാം. ഉലുവ ദഹനശേഷി കൂട്ടുന്നതാണെങ്കിലും അമിതമായി വാരിവലിച്ച് കഴിക്കേണ്ട. അത് ദഹനക്കേടുണ്ടാക്കും. സാധാരണ ഭക്ഷണത്തിനൊപ്പം ഒരു കപ്പ് കഞ്ഞി എന്ന അളവാണ് നല്ലത്. ശ്രദ്ധിക്കേണ്ട മറ്റൊന്ന്, രണ്ടോ മൂന്നോ നേരത്തേക്കായിട്ട് കഞ്ഞി ഒന്നിച്ച് ഉണ്ടാക്കരുത്. അപ്പപ്പോള്‍ പുതുമയോടെ ഉണ്ടാക്കി കഴിക്കുന്നതാണ് ഫലപ്രദം.

ഗുണങ്ങള്‍
ലഹതം, കഫം, ഛര്‍ദ്ദി, ജ്വരം, കൃമി, അരുചി, അര്‍ശസ്, ചുമ, ക്ഷയം എന്നിവയെ ഇല്ലാതാക്കാന്‍ ഉലുവയ്ക്ക് കഴിവുണ്ട്. ആയുര്‍വേദവിധിപ്രകാരം ഉലുവ ബലത്തെയും അഗ്നിയെയും വര്‍ധിപ്പിക്കും. ഹൃദയപ്രസാദമുണ്ടാക്കും. വറുത്തെടുത്ത ഉലുവയ്ക്ക് ഫലം കൂടുമെന്നും പറയുന്നു.
സപ്തധാതുക്കളേയും (രസം, രക്തം, മാംസം, മജ്ജ, ശുക്ലം തുടങ്ങിയവ) പോഷിപ്പിക്കുന്നതാണ് ഉലുവ. ഡിസംബര്‍-ജനവരി വരെ ഉലുവ ആഹാരത്തില്‍ നന്നായി ഉള്‍പ്പെടുത്താം. ഉഷ്ണകാലത്ത് ഉലുവയുടെ ഉപയോഗം കുറയ്ക്കണം.

മുലപ്പാല്‍ ഉണ്ടാവാന്‍
മലബാര്‍ ഭാഗത്ത് പ്രസവം കഴിഞ്ഞ സ്ത്രീകള്‍ക്ക് ഉലുവക്കഞ്ഞി നിര്‍ബന്ധമായിരുന്നു. രാവിലെത്തന്നെ ശര്‍ക്കര ചേര്‍ത്ത ഉലുവക്കഞ്ഞിയാണ് അമ്മമാരുടെ ഭക്ഷണം. മുലപ്പാല്‍ ഉണ്ടാവാന്‍ ഉലുവ കഴിക്കുന്നത് സഹായിക്കും. ഗര്‍ഭപാത്രത്തെ ചുരുക്കാനുള്ള ശേഷി ഉലുവയ്ക്കുണ്ട്.
30 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും സ്ത്രീപുരുഷ ഭേദമില്ലാതെ ഉലുവക്കഞ്ഞി കഴിക്കാം. കുട്ടികള്‍ക്കും നല്ലതാണ്, പക്ഷേ, അളവ് കുറച്ചു നല്‍കണം എന്നു മാത്രം.

ഇത്തരം നല്ല പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുക നിങ്ങള്‍ക്ക് ഉപകരപ്പെട്ടത്‌ പോലെ പലര്‍ക്കും ഉപകാരം ആകട്ടെ .

പ്രമേഹത്തെ ചെറുക്കാന്‍ മാവിലയും


കൊല്ലാതെ കൊല്ലുന്ന രോഗം എന്നു വേണമെങ്കില്‍ പ്രമേഹത്തെ പറയാം. ഇന്ന് സമൂഹത്തിലെ പകുതിയിലേറെ വരുന്നവര്‍ക്ക് ബാധിച്ചിരിക്കുന്ന ഈ രോഗത്തിന്റെ പ്രത്യേകത ഒരിക്കല്‍ വന്നാല്‍ പിന്നെ മാറില്ലെന്നതു തന്നെയാണ്. വൈദ്യശാസ്ത്രത്തില്‍ ഇന്‍സുലിന്‍ കുത്തിവയ്പടക്കമുള്ള പ്രതിവിധികള്‍ ഇതിനുണ്ട്. ചില വിട്ടു വൈദ്യങ്ങളുമുണ്ട്. ഉലുവ ഇതിന് പറ്റിയ നല്ലൊന്നാന്തരം മരുന്നാണ്. ദിവസവും 50 ഗ്രാം വീതം ഉലുവ കഴിയ്ക്കുന്നത് ഇതിന് പറ്റിയ നല്ലൊരു പ്രതിവിധിയാണ്. മാവിലകള്‍ പ്രമേഹം കുറയ്ക്കും. മാവില രാത്രി മുഴുവന്‍ വെള്ളത്തിലിട്ട് രാവിലെ പിഴിഞ്ഞെടുത്ത് വെറുംവയറ്റില്‍ കുടിക്കാം. മാവില ഉണക്കിപ്പൊടിച്ചു കഴിയ്ക്കുന്നതും ഗുണം ചെയ്യും.നെല്ലിക്കാജ്യൂസും പ്രമേഹത്തിന് പറ്റിയ മരുന്നാണ്. നെല്ലിക്ക ദിവസവും കഴിയ്ക്കുന്നതു നന്ന്.ഞാവല്‍പ്പഴം പ്രമേഹമുള്ളവര്‍ കഴിയ്ക്കുന്നതു നല്ലതാണ്. ഇത് ദിവസവും ഒന്നോ രണ്ടോ കഴിയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കും.പാവയ്ക്കാ നീര് പ്രമേഹം നിയന്ത്രിച്ചു നിര്‍ത്താന്‍ വളരെ നല്ലതാണ്. ദിവസവും രാവിലെ വെറുംവയറ്റിലാണ് ഇത് കഴിയ്‌ക്കേണ്ടത്. പാവയ്ക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.

ദിവസവും യോഗ ചെയ്യുന്നത് അമിതഭാരം കുറയ്ക്കും



അമിതവണ്ണവും പൊണ്ണത്തടിയുംമൂലം വിഷമിക്കുന്നവരുടെ എണ്ണം എന്ന്‍ നമ്മുടെ സമൂഹത്തില്‍ ഏറിവരുന്നു അതിനുപ്രധാന കാരണം വ്യായാമമില്ലായ്മയാണ്. ആഴ്ചയില്‍ ഒരുദിവസം ജിമ്മില്‍ പോകുന്നതുകൊണ്ടുമാത്രം ഇതിന് പരിഹാരമല്ല. ദിവസവും യോഗയും വീട്ടിലുള്ള പരിശീലനവും ആവശ്യമാണ്. ചില യോഗരീതികള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു. ഇത് ദിവസവും പരിശീലിക്കുകയാണെങ്കില്‍ നിങ്ങളെ അലട്ടികൊണ്ടിരിക്കുന്ന അമിതവണ്ണത്തിന് പരിഹാരമുണ്ടാകും
സൂര്യനമസ്കാരം

ദിവസവും സൂര്യനമസ്കാരം ചെയ്യുന്നത് ശരീരത്തിലെ വിഷാംശങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.ഇത് രാവിലെ ചെയ്യുന്നതാണ് ഉത്തമം. ആന്തരിക അവയവങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിനും ദഹനത്തിനും അതിരാവിലെയുള്ള സൂര്യനമസ്കാരം പ്രയോജനം ചെയ്യുന്നു.
ക്യാറ്റ് പോസ് (മാര്‍ജാരാസനം )

നട്ടെല്ലിന് അയവ് ലഭിക്കുന്നതിന് ക്യാറ്റ് പോസ് അഥവാ മാര്‍ജാരാസനം ഉത്തമാണ്. സന്ധികള്‍ക്കും തോളിനും ശക്തി ലഭിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ദഹനത്തിനും ഈ യോഗ പോസ് സഹായിക്കുന്നു
കോബ്ര പോസ്

വയറിലും മറ്റും അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഇല്ലാതാകുന്നതിന് ഈ യോഗ പോസ് സഹായിക്കുന്നു. ഇതുകൂടാതെ മസിലുകളെ ബലപ്പെടുത്തുന്നതിനും ദഹനം എളുപ്പത്തിലാക്കുന്നതിനും സഹായിക്കുന്നു. ദിവസവും 30 മിനുട്ട് ഈ യോഗ പോസ് ചെയ്യുകയാണെങ്കില്‍ അമിതഭാരം കുറയുന്നതിന് സഹായിക്കുന്നു. ചിത്രത്തില്‍ കാണുന്ന രീതിയില്‍ നിന്ന ശേഷം ദീര്‍ഘമായി ശ്വസിയ്ക്കുക.
ബോപോസ് (ധനുരാസന)

ഈ യോഗപോസ് ചെയ്യുന്നതുവഴി അമിതഭാരം കുറയുക മാത്രമല്ല ആന്തരികാവയവങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിനും അടിവയറ്റിലെ കൊഴുപ്പ് കുറയുന്നതിനും സഹായിക്കുന്നു. ഇത് വയറിന് കൊടുക്കുന്ന മസാജാണ്. ഇത് മലബന്ധം തടയുന്നതിനും ദഹനത്തിനും ഈ യോഗപോസ് സഹായിക്കുന്നു
വാരിയര്‍ പോസ്

ഈ യോഗാ പോസ് ചെയ്യുന്നതുവഴി അമിതഭാരം കുറയ്ക്കുന്നതോടൊപ്പം ഇത് ശരീരത്തില്‍ ഓജസ്സ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഈ യോഗാ പോസ് ആന്തരികാവയവങ്ങള്‍ ഉത്തേജിപ്പിക്കുകയും സഹായിക്കുന്നു. ഇതുകൂടാതെ ഞരമ്പ്, കണങ്കാല്‍, സന്ധികള്‍ എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന വേദനയ്ക്കും പരിഹാരമാണ്. സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു
ആംഗിള്‍ പോസ്

നട്ടെല്ലിനുണ്ടാകുന്ന വേദനകള്‍ക്കെല്ലാം പരിഹാരമാണ് ആംഗിള്‍ പോസ്. ഇതുകൂടാതെ കാലിനും ആന്തരികാവയവങ്ങള്‍ക്കും ഈ യോഗ പോസ് ചെയ്യുന്നത് ഉത്തമമാണ്.

ട്രയാംഗിള്‍ പോസ്

ശരീരത്തിന് ഊര്‍ജം നല്‍കാന്‍ കഴിയുന്ന മറ്റൊരു പോസാണ് ട്രയാംഗിള്‍ പോസ്. കൈ താഴ്ത്തി പാദത്തില്‍ തൊടുന്ന രീതിയാണിത്‌. ഇത് രണ്ട് ഇരുവശത്തേയ്ക്കും ഇതാവര്‍ത്തിയ്ക്കുക. ദിവസവും ചെയ്യുന്നതുവഴി അമിതവണ്ണം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ്.
ബ്രിഡ്ജ് പോസ്

ഈ യോഗ പോസ് ചെയ്യുന്നത് നട്ടെല്ലിന് അയവ് ലഭിക്കുന്നതിന് സഹായിക്കുന്നു. ഇതുകൂടാതെ കഴുത്തിലെയും നെഞ്ചിലെയും മസിലുകള്‍ക്ക് അയവ് ലഭിക്കുന്നതിന് സഹായിക്കുന്നു
ചെയര്‍ പോസ്

കസേരയില്‍ ഇരിക്കുന്നതുപോലുള്ള യോഗാ പോസാണിത്. ഇത് തുടര്‍ച്ചയായി പരിശീലിക്കുന്നതുവഴി ശ്വസനം എളുപ്പത്തിലാകുന്നതിന് സഹായിക്കുന്നു. ഇതുകൂടാതെ കാലുകളുടെ ആരോഗ്യത്തിനും ഉത്തമമാണ്.
ട്രീ പോസ്

ചിത്രത്തില്‍ കാണുന്ന രീതിയിലുള്ള ട്രീ പോസില്‍ നിന്ന്‍ ദീര്‍ഘമായി ശ്വാസോച്ഛാസം ചെയ്യണം. ഊര്‍ജം നല്‍കുന്നതോടൊപ്പം അമിതഭാരം കുറയുന്നതിനും സഹായിക്കുന്നു
ബട്ടര്‍ഫ്ലൈ പോസ്

ഈപോസ് ശരിയായ ശരീര വടിവ് ലഭിക്കുന്നതിന് സഹായിക്കുന്നു കാല്‍മുട്ട് , നാഭി എന്നിവിടങ്ങളിലെ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്. കുറച്ചു ദദൂരം നടക്കുമ്പോഴോ നില്‍ക്കുമ്പോഴോ കാലിനുണ്ടാകുന്ന വേദനകള്‍ക്ക് പരിഹാരമാണ് ഈ യോഗ പോസ് . കുടലില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് ബട്ടര്‍ഫ്ലൈ പോസ്

തുളസിയില



തുളസിയില പിഴിഞ്ഞനീര് ഓരോ സ്പൂൺ വീതം രാവിലെയും വൈകിട്ടും കഴിക്കുന്നത് ആസ്തമക്ക് നല്ലതാണ്.

ചുമ, കഫക്കെട്ട് എന്നിവക്ക് തുളസിയില നീര്, ചുവന്നുള്ളിനീര്, തേൻ എന്നിവ ഓരോ സ്പൂൺ സമം ചേർത്ത് രണ്ടു നേരം കുടിച്ചാൽ മതി.

തുളസിനീരിൽ കുരുമുളക് ചേർത്തു കഴിച്ചാൽ പനി മാറും.

നീരിറക്കത്തിന് തുളസിനീരും പുളിയിലയും ചെമ്പരത്തിയും ചേർത്ത് എണ്ണയുണ്ടാക്കി തലയിൽ തേച്ചാൽ മതി.

ചിക്കൻപോക്‌സിന് തുളസിയില നീര് 10മില്ലി അത്രയും തേനും ചേർത്ത് ദിവസവും മൂന്ന് നേരം കുടിക്കുക.

തുളസിയില ഇട്ട് തിളപ്പിച്ചാറിയ വെള്ളം രണ്ട് തുള്ളി വീതം കണ്ണിലൊഴിച്ചാൽ ചെങ്കണ്ണ്മാറും.

തലവേദനക്ക് തുളസിയില അരച്ചു തേച്ചാൽ മതി.

ശ്രദ്ധിക്കുക .. ! ഒരു ആപ്പിൾകുരുവിൽ .6 mg ഹൈഡ്രജൻ സയനൈഡ് ഉണ്ടാകാം.. !!

ശ്രദ്ധിക്കുക .. !
ഒരു ആപ്പിൾകുരുവിൽ .6 mg ഹൈഡ്രജൻ സയനൈഡ് ഉണ്ടാകാം.. !!
...
ഈ വിലപ്പെട്ട വിവരം നിങ്ങളും നിങ്ങളുടെ പ്രിയപ്പെട്ടവരും സുഹൃത്തുക്കളും അറിഞ്ഞിരിക്കണം . ..!!
ആപ്പിൾ കഴിക്കുമ്പോൾ അതിന്റെ കുരു തുപ്പിക്കളയാറുണ്ട് എങ്കിലും ചിലരെങ്കിലും ഇത് ചവച്ച് കഴിക്കാറുണ്ട്.. കുട്ടികളും ഇത് ചവച്ചു കഴിക്കാറുണ്ട്. ഒരു ആപ്പിളിൽ 10 കുരു എങ്കിലും ഉണ്ടാകാം. സാധാരണ ഒരു ആപ്പിൾകുരുവിൽ .6 mg ഹൈഡ്രജൻ സയനൈഡ് ഉണ്ടാകാം. എന്നാൽ ചുരുങ്ങിയത് 50 mg ഹൈഡ്രജൻ സയനൈഡ് എങ്കിലും ഉള്ളിൽ ചെന്നാൽ മാത്രമേ മരണകാരകമാകുകയുള്ളൂ. സാധാരണ നമ്മുടെ ഉള്ളിൽ ഇത്രയും അളവ് ഒരുമിച്ചു ചെല്ലുക പതിവല്ല. എന്നാൽ ആപ്പിൾ സീസണ് ആകുമ്പോൾ ആപ്പിൾ കൊണ്ട് ജ്യൂസ് ഉണ്ടാക്കുക പതിവാണ്. ഇവിടെ അഞ്ചിലധികം ആപ്പിൾ ഒരുമിച്ചു ജ്യൂസ് ആക്കാറുണ്ട്.. ഇതിനോടൊപ്പം കുരുവും അരഞ്ഞു ചേരാം.. ഈ കുരുക്കളിലെ വിഷാംശം തല കറക്കം ഉണ്ടാക്കാം, മയക്കം ഉണ്ടാക്കാം.. അതിനാൽ ആപ്പിൾ ജ്യുസ് ഉണ്ടാക്കുമ്പോൾ കുരു മാറ്റിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ.

Popular Posts

Recent Posts

Categories

Unordered List

Text Widget

Blog Archive

Total Pageviews

Search This Blog

Powered by Blogger.

Featured post

മഴക്കാലത്ത്‌ ആരോഗ്യസംരക്ഷണത്തിന്‌ നാട്ടറിവുകളില്‍ നിന്ന്‌ ഇതാ ഫലപ്രദമായ ഒറ്റമൂലികള്‍

ജലദോഷം 1. ചെറുനാരങ്ങാനീരില്‍ സമം തേന്‍ ചേര്‍ത്ത്‌ കഴിക്കുക. ഒരു വലിയ സ്‌പൂണ്‍ തേന്‍ ചെറുചൂടുള്ള ബാര്‍ലിവെള്ളത്തില്‍ ഒഴിച്ച്‌ കിടക്കാന്‍ നേരത...