Tuesday, 1 August 2017

കുടവയര്‍ എങ്ങനെ ഇല്ലാതാക്കാം

ആലിലവയറുമായി ആടിയും പാടിയും ഡാന്‍സ് ചെയ്യുന്ന സിനിമാനടികളെയും പരന്ന വയറും സിക്‌സ് പാക്ക് മസിലുകളുമായി ശരീരം കാണിക്കുന്ന നടന്മാരേയും കണ്ടാല്‍ ഒരല്പമെങ്കിലും അസൂയ തോന്നാതിരിക്കില്ല. എന്തായാലും ഇവിടെ ആലിലവയറുള്ള സിനിമാനടികളെക്കുറിച്ചല്ല ചര്‍ച്ച. ചിട്ടയില്ലാത്ത ജീവിതചര്യ നമുക്ക് സമ്മാനിക്കുന്ന കുടവയര്‍ എങ്ങനെ ഇല്ലാതാക്കാം എന്നതിനെക്കുറിച്ചാണ്.
ശരീരഭംഗി നിലനിര്‍ത്തണമെന്ന വാശിയില്ലാത്തവരും അതില്‍ താത്പര്യക്കുറവുള്ളവരും നമുക്കിടയിലുണ്ട്. കുടവയര്‍ ഒരാളുടെ ശരീരഭംഗിയെ മാത്രം നിര്‍ണ്ണയിക്കുന്ന ഘടകമല്ല. ഇത് പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമ്പോഴാണ് പ്രശ്‌നം. വയര്‍ കുറക്കാന്‍ വിപണിയില്‍ പലതരം കോസ്‌മെറ്റിക്ക് ഉത്പന്നങ്ങളുമുണ്ട്. കൂടാതെ സര്‍ജറികളും ഉണ്ട്. എന്നാല്‍ അതിനെല്ലാം പണം ചെലവഴിച്ചാലും ഇത് എത്രത്തോളം ഫലം കാണുമെന്നകാര്യത്തില്‍ ഉറപ്പുപറയാനാകില്ല. സ്വന്തം വീട്ടില്‍ ചെയ്യാവുന്ന ആയുര്‍വ്വേദമാര്‍ഗ്ഗങ്ങള്‍ ഒന്ന് പരീക്ഷിച്ച് നോക്കിയിട്ടുപോരെ ഇത്തരം ഉത്പന്നങ്ങള്‍ക്ക് പിറകെ പോകുന്നത്?
നിയന്ത്രണമില്ലാത്ത ഭക്ഷണരീതികള്‍ വഴി വയറിന്റെ ഭാഗത്ത് കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് ചാടിത്തൂങ്ങിയതും ഒതുക്കമില്ലാത്തതുമായ വയറിന് കാരണം. ഇവിടെ പറയുന്ന ടിപ്‌സുകള്‍ ഈ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്.
ജീവിതചര്യയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് ഈ രീതി പിന്തുടരേണ്ടത്. ഒരു ദിവസത്തിന്റെ തുടക്കം മുതല്‍ എന്തെല്ലാം ചെയ്യാമെന്ന് നോക്കാം.

1. ജീവകം സി അടങ്ങിയിരിക്കുന്ന നാരങ്ങാനീര് കുടിച്ചാവാം തുടക്കം. ശരീരത്തിലെ കൊഴുപ്പ് കുറക്കാന്‍ സഹായിക്കുന്ന ഒരു മികച്ച പാനീയമാണിത്. ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിലേക്ക് അല്പം നാരാങ്ങാനീര് ഒഴിക്കുക. അല്പം ഉപ്പും ചേര്‍ക്കുക. എന്നും രാവിലെ ഇത് ശീലമാക്കുക. അത് വഴി നിങ്ങളിലെ ചയാപചയം (മെറ്റാബോളിസം) വര്‍ധിക്കാനും കൊഴുപ്പിനെ ഇല്ലാതാക്കാനും സാധിക്കും.

2. പച്ചരിയുടെ ഉപയോഗം പരമാവധി കുറക്കണം. അരിക്ക് പകരം ഗോതമ്പിനെ ആശ്രയിക്കാം. കൂടാതെ തവിടുള്ള അരി, വിവിധ തരം ധാന്യങ്ങള്‍, ഓട്‌സ്, ക്വിനോവ എന്നിവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

3. പഞ്ചസാര അഥവാ ഷുഗര്‍ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ ഉപയോഗിക്കരുത്. മധുരപലഹാരങ്ങള്‍, മധുരം കലര്‍ന്ന പാനീയങ്ങള്‍, എണ്ണ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ എന്നിവയെല്ലാം ഉപേക്ഷിക്കാന്‍ ഒരുങ്ങിയാല്‍ വയറിലെ കൊഴുപ്പ് കുറക്കാന്‍ നിങ്ങള്‍ക്കാകും. കാരണം ഇത്തരം ഭക്ഷണങ്ങള്‍ ശരീരത്തിലെ കൊഴുപ്പ് വര്‍ധിപ്പിച്ച് അടിവയറ്റിലും തുടകളിലും മറ്റും അമിതതോതില്‍ നിക്ഷേപിക്കാന്‍ ഇടയാക്കുന്നവയാണ്.

4. ശരീരത്തില്‍ ജലാംശം കുറയുന്നത് പലതരം ശാരീരിക അസ്വസ്ഥതകള്‍ക്ക് ഇടയാക്കാറുണ്ട്. കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും ഇതൊരു കാരണമാണ്. അതിനാല്‍ നിശ്ചിത ഇടവേളകളിലായി ധാരാളം വെള്ളം കുടിക്കുന്നത് ശീലമാക്കണം. ഇത് ശരീരത്തിലെ മെറ്റാബോളിസം വര്‍ധിപ്പിക്കാനും തന്മൂലം ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും സഹായിക്കും.

5. രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി എല്ലാദിവസവും രാവിലെ ചവച്ച് കഴിക്കുന്നത് ചാടിയവയറിനെതിരെ പ്രയോഗിക്കാവുന്ന ഒരു മാര്‍ഗ്ഗമാണ്. വെളുത്തുള്ളി ചവച്ച് കഴിച്ച ശേഷം ഒരു ഗ്ലാസ് നാരങ്ങാവെള്ളവും കുടിക്കാം. ഇത് ശരീരത്തിലെ അനാവശ്യകൊഴുപ്പ് ഇല്ലാതാക്കാനും രക്തചംക്രമണം സുഖപ്രദമാക്കാനും സഹായിക്കുന്നു.

6. ശരാശരി മലയാളിയുടെ മെനുവിലെ പ്രധാനഭക്ഷണമെന്ന സ്ഥാനം ഇന്ന് മാംസാഹാരത്തിനാണ്. എണ്ണയില്‍ വറുത്തെടുത്തതും അല്ലാത്തതുമായ ധാരാളം മാംസവിഭവങ്ങള്‍ ഇപ്പോഴുണ്ട്. കഴിക്കുമ്പോള്‍ അതിന്റെ രുചിയില്‍ ആരോഗ്യമെല്ലാം മറന്നുപോകുമെങ്കിലും മാംസാഹാരങ്ങള്‍ കൊഴുപ്പ് വര്‍ധിപ്പിക്കുന്ന ഏറ്റവും പ്രധാനഘടകമെന്നത് വസ്തുതയാണ്. അതിനാല്‍ കഴിവതും മാംസാഹാരശീലത്തെ മാറ്റുക.

7. മാംസഭക്ഷണത്തില്‍ നിന്ന് ക്രമേണ വിടുതല്‍ വാങ്ങി ആ സ്ഥാനം പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും നല്‍കിനോക്കൂ, നിങ്ങളിലെ മാറ്റം സ്വയം തിരിച്ചറിയാനാകും. ദിവസേന രാവിലെയും വൈകുന്നേരം ഒരു ചെറിയ പാത്രം പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുക. വിവിധതരം പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കൂട്ടിച്ചേര്‍ത്ത് കഴിക്കുന്നത് ഏറെ നല്ലത്. ശരീരത്തിന് ആവശ്യമായ ആന്റഓക്‌സിഡന്റുകള്‍, ധാതുക്കള്‍, ജീവകങ്ങള്‍ എന്നിവ ഇതിലൂടെ നേടാം.

8. മുളക് പൊടി ധാരാളമിട്ട്, എണ്ണയില്‍ കുളിച്ചവയാണ് സ്‌പൈസി ഭക്ഷണമെന്ന് കരുതിയെങ്കില്‍ തെറ്റി. കറുവപ്പട്ട, ഇഞ്ചി, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഭക്ഷണങ്ങളെയാണ് സ്‌പൈസി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ശരീരത്തിന് ഗുണകരമായ ഇവ ഇന്‍സുലിന്‍ പ്രതിരോധശേഷി ഉയര്‍ത്തി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാന്‍ സഹായകമാകുന്നു.

9. ഉച്ചഭക്ഷണത്തിലും രാത്രി ഭക്ഷണത്തിനുമിടയില്‍ നീണ്ട ഇടവേളയുണ്ട്. ഈ സമയത്ത് ഭക്ഷണം കഴിയ്ക്കാതിരിയ്ക്കുന്നത് ശരീരത്തില്‍ ഇന്‍സുലിന്‍ കൊഴുപ്പു ശേഖരിച്ചു വയ്ക്കാന്‍ ഇട വരുത്തും. വൈകിട്ട് കൊഴുപ്പില്ലാത്ത്, പ്രോട്ടീന്‍ അടങ്ങിയ സ്‌നാക്‌സ് കഴിയ്ക്കുക.

10. വറുത്തതും പൊരിച്ചതുമെല്ലാം ഒഴിവാക്കി ആരോഗ്യകരമായ പച്ചക്കറികളും പഴവര്‍ഗങ്ങളും സാലഡുമെല്ലാം കഴിയ്ക്കാം.

11. ദിവസവും ഏഴെട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കുക ഇത് വയറ്റില കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും.

12. ഉപ്പു കുറയ്ക്കുക ഉപ്പ് ശരീരത്തില്‍ വെള്ളം കെട്ടിനിര്‍ത്തും. വയറ്റിലെ കൊഴുപ്പു കൂടുകയും ചെയ്യും.

13. തവിടു കളയാത്ത ധാന്യങ്ങള്‍ ഗോതമ്പ്, കൊഴുപ്പു കളഞ്ഞ പാല്‍ എ്ന്നിങ്ങനെ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കഴിയ്ക്കുക.

14. ബെറികള്‍ കഴിയ്ക്കുക. ഇവ വയറ്റിലെ കൊഴുപ്പലിയിച്ചു കളയും.

15. സിട്രസ് അടങ്ങിയ പഴവര്‍ഗങ്ങള്‍ ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പു നീക്കം ചെയ്യും.

16. അബ്‌ഡോമിനല്‍ ക്രഞ്ചസ് ചെയ്യുന്നത് വയര്‍ കുറയ്ക്കാന്‍ നല്ലതാണ്. ഇത് തുടര്‍ച്ചയായി അര മണിക്കൂറെങ്കിലും ചെയ്യുക.

17. സോഡ കുടിയ്ക്കുന്ന ശീലമുണ്ടങ്കില്‍ ഇത് ഒഴിവാക്കുക. ഇത് വയറ്റിലെ കൊഴുപ്പടിഞ്ഞു കൂടുന്നതില്‍ പ്രധാന പങ്കു വഹിയ്ക്കുന്നു.

18. ഭക്ഷണം ഉപേക്ഷിച്ച് വയറു കുറയ്ക്കാമെന്ന ധാരണ തെറ്റ്. ഇത് കൂടുതല്‍ ആര്‍ത്തിയോടെ ഭക്ഷണം കഴിയ്ക്കാന്‍ ഇട വരുത്തും. ഭക്ഷണം ഉപേക്ഷിയ്ക്കരുത്.

19. നല്ല ഉറക്കം ആരോഗ്യത്തിനെന്ന പോലെ വയര്‍ കുറയുന്നതിനും സഹായകമാണ്. ഇല്ലെങ്കില്‍ ഊര്‍ജം കുറയും. അപചയപ്രക്രിയ പതുക്കെയാകും. ദിവസവും ഏഴെട്ടു മണിക്കൂറെങ്കിലും ഉറങ്ങുക.

0 comments:

Post a Comment

Popular Posts

Recent Posts

Categories

Unordered List

Text Widget

Blog Archive

Total Pageviews

Search This Blog

Powered by Blogger.

Featured post

മഴക്കാലത്ത്‌ ആരോഗ്യസംരക്ഷണത്തിന്‌ നാട്ടറിവുകളില്‍ നിന്ന്‌ ഇതാ ഫലപ്രദമായ ഒറ്റമൂലികള്‍

ജലദോഷം 1. ചെറുനാരങ്ങാനീരില്‍ സമം തേന്‍ ചേര്‍ത്ത്‌ കഴിക്കുക. ഒരു വലിയ സ്‌പൂണ്‍ തേന്‍ ചെറുചൂടുള്ള ബാര്‍ലിവെള്ളത്തില്‍ ഒഴിച്ച്‌ കിടക്കാന്‍ നേരത...