-----
ഏറ്റവും വില പിടിച്ച സുഗന്ധവ്യഞ്ജനം എന്നാണ് കുങ്കുമപ്പൂവ് അറിയപ്പെടുന്നത്. വിലയോടൊപ്പെ തന്നെ ഔഷധഗുണവും മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതലാണ് എന്നതാണ് കുങ്കുമപ്പൂവിന്റെ പ്രത്യേകത. ചര്‍മ്മത്തിന് നിറവും തിളക്കവും നല്‍കാന്‍ പൊതുവേ എല്ലാവരും ഉപയോഗിക്കുന്നതാണ് കുങ്കുമപ്പൂവ്. പ്രത്യേകിച്ച് ഗര്‍ഭിണികള്‍ ജനിയ്ക്കാന്‍ പോകുന്ന കുഞ്ഞിന് നിറം ലഭിയ്ക്കാന്‍ കുങ്കുമപ്പൂ കഴിയ്ക്കുന്നത് സാധാരണമാണ്. എന്നാല്‍ ഇപ്പോള്‍ കരളിലെ ക്യാന്‍സറിനും പ്രതിവിധിയാണ് കുങ്കുമപ്പൂ എന്നാണ് പഠനങ്ങളില്‍ പറയുന്നത്. ഇന്നത്തെ കാലഘട്ടത്തില്‍ ക്യാന്‍സര്‍ എന്നത് എപ്പോള്‍ ആര്‍ക്ക് എങ്ങനെ വരുമെന്ന് പ്രവചിക്കാന്‍ പറ്റില്ല. എന്നാല്‍ കരളിലെ ക്യാന്‍സറിന് പ്രതിവിധിയാണ് ഇന്ന് കുങ്കുമപ്പൂവെന്നാണ് പുതിയ പഠനം. കരളില്‍ ബാധിയ്ക്കാന്‍ സാധ്യതയുള്ള ക്യാന്‍സറിനെ കുങ്കുമപ്പൂവിലെ ബയോമോളിക്കൂള്‍ ഇല്ലാതാക്കുന്നു. അതു ഗുരുതരമായ ക്യാന്‍സര്‍ ബാധിച്ചവരെ പോലും കുങ്കുമപ്പൂവിന്റെ ഉപയോഗത്താല്‍ രക്ഷപ്പെടുത്താമെന്നാണ് ഇവരുടെ വാദം. എന്നാല്‍ ഇതിലെല്ലാം ഓര്‍ക്കേണ്ടത് ലോകത്തിലെ തന്നെ ഏറ്റവും വിലപിടിച്ച സുഗന്ധവ്യഞ്ജനമാണ് ഇത് എന്നതാണ്.
ക്യാന്‍സര്‍ മാത്രമല്ല മിക്ക രോഗങ്ങള്‍ക്കും ഉത്തമപരിഹാരമാണ് കുങ്കുമപ്പൂവ്. നിരവധി ആന്റി ഓക്‌സിഡന്റുകള്‍ കുങ്കുമപ്പൂവില്‍ അടങ്ങിയിട്ടുണ്ട്. രക്തചംക്രമണം ശക്തിപ്പെടുത്താനും ഹൃദയത്തെ സംരക്ഷിക്കാനും കുങ്കുമപ്പൂവ് സഹായിക്കും. അതുകൊണ്ടു തന്നെ ക്യാന്‍സര്‍ മാത്രമല്ല ആരോഗ്യമുള്ള ഹൃദയത്തിനും കുങ്കുമപ്പൂവ് ഉത്തമമാണ്. മാത്രമല്ല വിഷാദരോഗികള്‍ക്ക് ഏറ്റവും അനുയോജ്യമായ ഔഷധമാണ് ഇത്. മാത്രമല്ല ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും കുങ്കുമപ്പൂവ് ഉചിതമാണ്.
ആസ്ത്മ ഇല്ലാതാക്കാന്‍ കുങ്കുമപ്പൂവ് കഴിഞ്ഞേ മറ്റൗഷധങ്ങള്‍ക്ക് സ്ഥാനമുള്ളൂ. മാത്രമല്ല ലഹരി ഉപയോഗിക്കുന്നവര്‍ക്ക് അതില്‍ നിന്ന് മുക്തരാവുന്നതിന് കുങ്കുമപ്പൂവ് നല്ലതാണ്. മാത്രമല്ല എല്ലാ തരത്തിലുള്ള ട്യൂമര്‍ തടയുന്നതിനും കുങ്കുമപ്പൂവിന് കഴിയും. മാത്രമല്ല ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്കും കുങ്കുമപ്പൂവില്‍ പരിഹാരമുണ്ട്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഇത്തരത്തില്‍ കുങ്കുമപ്പൂവ് മുന്നിലാണ്.
ശ്രദ്ധിക്കൂ.....പൊതുജനങ്ങളുടെ അറിവിലേക്കായി ഷെയര്‍ ചെയുക .ആര്‍ക്കെങ്കിലും ഉപകാരപെടട്ടെ
0 comments:
Post a Comment