തക്കാളി ഭക്ഷിക്കാന്‍ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ഉത്തമമാണ്. ചര്‍മ്മത്തിലെ പ്രശ്നങ്ങളകറ്റാന്‍ സഹായിക്കുകയും, ശോഭ നല്കുകയും ചെയ്യുന്ന ലൈസോപീന്‍ എന്ന തക്കാളിയിലെ ഘടകമാണ് ഇതിന് സഹായിക്കുന്നത്. ഇതിന് പുറമേ ചര്‍മ്മത്തിന് തിളക്കം, ചുളിവുകളകറ്റല്‍ എന്നിവക്കും തക്കാളി ഫലപ്രദമാണ്. തലമുടിയില്‍ ഒരു പ്രകൃതിദത്ത കണ്ടീഷണറായും തക്കാളി ഉപയോഗിക്കാം. അത് വഴി തലമുടിക്ക് തിളക്കവും മൃദുത്വവും ലഭിക്കും. തക്കാളി സൗന്ദര്യ സംരക്ഷണത്തില്‍ ഏതൊക്കെ വിധത്തില്‍ സഹായിക്കുമെന്ന് നോക്കാം.
1.ചര്‍മ്മത്തിന് നിറം - ആരോഗ്യകരമായ തക്കാളി കഴിക്കുന്നതിന് പുറമേ ചര്‍മ്മത്തിന് പുറത്തും ഉപയോഗിക്കാം. തക്കാളി നീര് ചര്‍മ്മത്തില്‍ തേക്കുകയോ, കഷ്ണങ്ങളാക്കി ഉരയ്ക്കുകയോ ചെയ്താല്‍ ഏതാനും ദിവസത്തിനകം തിളക്കം ലഭിക്കുന്നതായി കാണാന്‍ സാധിക്കും. തക്കാളിയിലെ വിറ്റാമിന്‍ സിയാണ് ഇതിന് സഹായിക്കുന്നത്.
2. ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് പരിഹാരം - ചര്‍മ്മസംബന്ധമായ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്കുന്നതാണ് തക്കാളിവിത്തില്‍ നിന്നുള്ള എണ്ണ. ശരീരത്തിലെ ദോഷകരങ്ങളായ സ്വതന്ത്രമൂലകങ്ങളെ തുരത്തി പ്രായം കൂടുന്നതിന്‍റെ ലക്ഷണങ്ങളെ തടഞ്ഞ് നിര്‍ത്താന്‍ സഹായിക്കുന്ന ഘടകങ്ങള്‍ തക്കാളി എണ്ണയിലുണ്ട്. സോറിയാസിസ്, എക്സിമ എന്നിവയ്ക്ക് ഈ എണ്ണ ഫലപ്രദമാണ്. തകരാറ് സംഭവിച്ച ചര്‍മ്മത്തെ പൂര്‍വ്വസ്ഥിതിയിലാക്കാനും ഇത് സഹായിക്കും.
3. മുഖക്കുരു കുറയ്ക്കാം - വിറ്റാമിന്‍ സി,എ എന്നിവയാല്‍ സമ്പന്നമായ തക്കാളി മുഖക്കുരു പരിഹരിക്കാനുള്ള ഓയിന്‍റ്മെന്‍റുകളിലും, ക്രീമുകളിലും ഉപയോഗിക്കുന്നുണ്ട്. നിങ്ങള്‍ മുഖക്കുരുവിന്‍റെ പ്രശ്നം നേരിടുന്നുവെങ്കില്‍ തക്കാളി നീര് പുരട്ടുന്നത് ഫലപ്രദമാകും.
4. സുര്യപ്രകാശമേറ്റുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം - മൂന്ന് മാസത്തേക്ക് ദിവസം 4-5 ടേബിള്‍സ്പൂണ്‍ വിതം തക്കാളി നീര് ശരീരത്തില്‍ പുരട്ടുന്നത് സൂര്യ പ്രകാശമേറ്റുള്ള പ്രശ്നങ്ങള്‍ തടയാന്‍ സഹായിക്കുമെന്ന് നിരവധി സൗന്ദര്യ സംരക്ഷണ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. അത്തരം പ്രശ്നങ്ങള്‍ നിങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ പ്രയോഗിച്ച് നോക്കുക.
5. താരന് പ്രതിവിധി - നിരവധി ആളുകള്‍ ശൈത്യകാലത്ത് കൂടുതലായി നേരിടുന്ന ഒരു പ്രശ്നമാണ് താരന്‍. തക്കാളിയുടെ പള്‍പ്പ് തലയോട്ടിയില്‍ തേച്ച പിടിപ്പിക്കുന്നത് ഇതിന് മികച്ച പരിഹാരമാണ്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇത് ചെയ്യുന്നത് മികച്ച ഫലം നല്കും.
തക്കാളി ഉപയോഗിക്കേണ്ട വിധം
1. ചര്‍മ്മം മൃദുവാക്കാന്‍ തക്കാളി - ചര്‍മ്മത്തിന് മൃദുത്വം ലഭിക്കാന്‍ തക്കാളി ഉപയോഗിച്ച് മസാജ് ചെയ്യുക. രാത്രിയില്‍ ഇത് ചെയ്ത ശേഷം രാവിലെ കഴുകിക്കളയാം. ഫേഷ്യല്‍ ക്രീമുകളിലും സ്ക്രബ്ബുകളിലും തക്കാളി ചേര്‍ത്താല്‍ ചര്‍മ്മത്തിന് മൃദുത്വവും മിനുസവും ലഭിക്കും.
2. ചര്‍മ്മം വൃത്തിയാക്കാന്‍ തക്കാളി ജ്യൂസ് - മുഖചര്‍മ്മത്തിലെ സുഷിരങ്ങള്‍ വൃത്തിയാക്കാന്‍ ഒരു ടേബിള്‍ സ്പൂണ്‍ വെള്ളത്തില്‍ 3-4 തുള്ളി തക്കാളി ജ്യൂസ് ചേര്‍ത്ത് ഒരു കോട്ടണ്‍ ബോള്‍ ഉപയോഗിച്ച് മുഖത്ത് തേച്ചുപിടിപ്പിക്കുക. തുടര്‍ന്ന് മൃദുവായി മസാജ് ചെയ്ത് 10-15 മിനുറ്റ് വിശ്രമിക്കുക. ഇത് പതിവായി ചെയ്താല്‍ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ വൃത്തിയാകും.
3. കുരുക്കളും മുഖക്കുരുവും അകറ്റാം - കുരുക്കളും മുഖക്കുരുവും മാറ്റാന്‍ ഒരു തക്കാളി മുറിച്ച് മുഖത്ത് തേക്കുക. മുഖക്കുരുവുണ്ടെങ്കില്‍ ഒരു തക്കാളി വേവിച്ച് അത് പള്‍പ്പാക്കി ചര്‍മ്മത്തില്‍ തേച്ച് ഒരു മണിക്കൂര്‍ കാത്തിരിക്കുക. തുടര്‍ന്ന് മുഖം കഴുകി തുടയ്ക്കുക. സൂര്യപ്രകാശമേറ്റുള്ള നിറഭേദം മാറ്റാനും കുരുക്കളകറ്റാനും ഇത് ഫലപ്രദമാണ്.
4. ചര്‍മ്മം മിനുങ്ങാന്‍ തക്കാളിയും തേനും - തക്കാളി ജ്യൂസ് തേനുമായി ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് തേച്ച് 15 മിനുറ്റിന് ശേഷം പച്ചവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. തിളക്കവും മിനുസവുമുള്ള ചര്‍മ്മം ലഭിക്കുമെന്ന് ഉറപ്പ്.
0 comments:
Post a Comment