ഗര്‍ഭിണിയായ സ്ത്രീയുടെ ശരീരത്തില്‍ പലവിധ ഹോണ്‍മോണ്‍ മാറ്റങ്ങളും നടക്കുന്നുണ്ട്. ഇത് ചിലപ്പോള്‍ സ്രവങ്ങളായി ശരീരത്തില്‍ നിന്ന് പുറന്തള്ളപ്പെടും.
ഗര്‍ഭിണിയുടെ യോനിയില്‍ നിന്ന് വെള്ള നിറത്തില്‍ കട്ടിയുള്ള ഒരു സ്രവം പുറന്തള്ളപ്പെടുന്നത് സാധാരണമാണ്. ഈസ്ട്രജന്റെ അളവ് ശരീരത്തില്‍ കൂടുന്നതാണ് ഇതിന് കാരണം.
സാധാരണ ഗതിയില്‍ ഇത് യോനീനാളത്തെ വൃത്തിയാക്കി വയ്ക്കുവാന്‍ ഉദ്ദേശിച്ചുള്ളതാണ്. ചിലപ്പോള്‍ അമിതമായ യോനീസ്രവം ഗര്‍ഭകാലത്ത് ഉല്‍പാദിപ്പിയ്‌ക്കപ്പെടാറുണ്ട്. ഇതിന് കാരണങ്ങള്‍ പലതാകാം. ഇതെക്കുറിച്ചു കൂടുതലറിയൂ,
ഗര്‍ഭിണിയായിരിക്കെ ആദ്യത്തെ ആറുമാസം ഈ സ്രവം ഉല്‍പാദിപ്പിക്കപ്പെടും. ചിലപ്പോള്‍ രക്തത്തിന്റെ അംശവും ഈ ഡിസ്ചാര്‍ജിനൊപ്പമുണ്ടാകും. സാധാരണഗതിയില്‍ ഇത് ഉത്കണ്ഠപ്പെടേണ്ട ഒരു പ്രശ്‌നമല്ല.
എന്നാല്‍ സ്രവത്തിന്റെ അളവ് കൂടുതലായാല്‍ ഡോക്ടറെ കാണുന്നതാണ് നല്ലത്. ചിലപ്പോള്‍ ഇതിന്റെ നിറം മാറി ഇളംമഞ്ഞ നിറത്തിലോ റോസ് നിറത്തിലോ കണ്ടെന്നിരിക്കാം. ഇതിനൊപ്പം അധികം ദുര്‍ഗന്ധവും യോനിയില്‍ ചൊറിച്ചിലുമുണ്ടെങ്കില്‍ ഇതു മിക്കവാറും അണുബാധ കാരണമാകും. ഇതിന് ചികിത്സ അത്യാവശ്യമാണ്.
ഗര്‍ഭത്തിന്റെ അവസാനത്തെ മൂന്നുമാസങ്ങളില്‍ ഇത്തരം ഡിസ്ചാര്‍ജ് കൂടുകയാണെങ്കിലും ഡോക്ടറെ കാണണം. ഇത് ഒരുപക്ഷേ മാസം തികയാതെയുളള പ്രസവത്തിന്റെ ലക്ഷണം കൂടിയാകാം.
ഇതില്‍ എന്തെങ്കിലും നിറംവ്യത്യാസമുണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ മടിക്കരുത്. സ്രവത്തോടൊപ്പം അടിവയറില്‍ വേദനയോ രക്തമോ കണ്ടാല്‍ ഡോക്ടറെ കണ്ട് വിവരം പറയണം. ഇത്തരം പ്രശ്‌നങ്ങള്‍ നിസാരമായി തള്ളിക്കളയരുത്.
പ്രസവമടുക്കുമ്പോള്‍ യോനീസ്രവത്തിന്റെ അളവു കൂടുന്നത് സ്വാഭാവികമാണ്. ഇത് പ്രസവമടുത്തതിന്റെ ലക്ഷണമായും എടുക്കാം
ഗര്‍ഭകാലത്ത് സ്‌ത്രീയുടെ വജൈനല്‍ പ്രദേശത്തേയ്‌ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിയ്‌ക്കും. ഇതും യോനീസ്രവ ഉല്‍പാദനം വര്‍ദ്ധിയ്‌ക്കാനുള്ള കാരണമാകാറുണ്ട്.
0 comments:
Post a Comment