---
മഞ്ഞപ്പിത്തത്തിനുള്ള ഒറ്റമൂലി എന്ന നിലയില്‍ പ്രചാരമുള്ള ഔഷധമാണ് കീഴാര്‍ നെല്ലി. ഹെപ്പറ്റൈറ്റിസ്-ബി, ഹെപ്പറ്റൈറ്റിസ്-സി എന്നിവയ്ക്ക് കാരണമാകുന്ന വൈറസുകള്‍ ക്കെതിരെയുള്ള ഉത്തമ ഔഷധി എന്ന നിലയിലാണ് കീഴാര്‍ നെല്ലി ശ്രേഷ്ഠമാവുന്നത്. ആയുര്‍ വേദം മുതല്‍ ആധുനിക വൈദ്യശാസ്ത്രം വരെ കീഴാര്‍ നെല്ലിയെ മഞ്ഞപ്പിത്തത്തിനെതിരായുള്ള ഔഷധമായി കണക്കാക്കുന്നു. സമൂലം ഇടിച്ച് പിഴിഞ്ഞ നീര് 10മില്ലി പശുവിന്‍ പാലില്‍ ചേര്‍ത്ത് രാവിലെയും വൈകുന്നേരവും തുടരെ 7 ദിവസം സേവിച്ചാല്‍ മഞ്ഞപ്പിത്തം മാറും.
കീഴാര്‍ നെല്ലി സമൂലമരച്ച് പാലിലോ, നാളികേരപാലിലോ ചേര്‍ത്തോ, ഇടിച്ചു പിഴിഞ്ഞ നീരോ ദിവസത്തില്‍ രണ്ടോ മൂന്നോ തവണ കഴിക്കുന്നത് കരള്‍ രോഗങ്ങള്‍ക്കും മഞ്ഞപ്പിത്തത്തിനും വളരെ ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്. കരളിന്റെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്താന്‍ ഇതിനുള്ള കഴിവ് ആധുനിക പരീക്ഷണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
0 comments:
Post a Comment