Thursday, 28 May 2015

നിത്യജീവിതത്തില്‍ പിടിപെടാറുള്ള രോഗങ്ങള്‍ തടയുവാന്‍ ഇതാ ചില ഒറ്റമൂലികള്‍

നിത്യജീവിതത്തില്‍ പലരോഗങ്ങളും നമ്മേ പിടിപെടാറുണ്ട്. അവ തടയുവാന്‍ ചില പൊടികൈകളുമുണ്ട്. ഇന്ന് നാം രോഗം തടയുവാനായി ഇംഗ്ലീഷ് മരുന്നുകള്‍ ധാരാളം കഴിക്കുന്നു. എന്നാല്‍ പ്രകൃതിദത്തമായ പലതിനെയും ഉപേക്ഷിച്ചാണ് ചെറിയരോഗങ്ങള്‍ക്ക് പോലും ഇംഗ്ലീഷ്മരുന്നുകളെ ആശ്രയിക്കുന്നത്. ഈ മരുന്നുകള്‍  ശരീരാവയവങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. പ്രകൃതി കനിഞ്ഞ നല്‍കിയ വിഭവങ്ങള്‍ക്ക് തന്നെ പല രോഗങ്ങളെയും അകറ്റി നിര്‍ത്താന്‍ കഴിയും. അത്തരം ചില പൊടിക്കൈകളാണ് ചുവടെ ചേര്‍ക്കുന്നത്.
1 പനി
ചുക്കും മല്ലിയുമിട്ടു തിളപ്പിച്ച വെള്ളം കുടിക്കുക.
തുളസി പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക.
2 ജലദോഷം
ചെറുനാരങ്ങാനീരില്‍ തേന്‍ചേര്‍ത്തു കഴിക്കുക.
അല്പം മഞ്ഞള്‍പൊടി വെള്ളത്തില്‍ കലര്‍ത്തി തിളപ്പിച്ച് ആവി കൊള്ളുക. ജലദോഷത്തെ തുടര്‍ന്നുള്ള തലയുടെ ഭാരം കുറയും.
3 തൊണ്ടവേദന
ഗ്രാമ്പു ,ഏലത്തരി, എന്നിവയില്‍ ഏതെങ്കിലും വായിലിട്ടു ചവച്ചുതുപ്പുക.
കല്‍ക്കണ്ടവും ചുക്കും ജീരകവും ഒന്നിച്ചു പൊടിച്ചു ഇടവിട്ടു കഴിക്കുക.
പപ്പായയുടെ കറ തൊണ്ടയില്‍ പുരട്ടുക.
തേയില ഇട്ടു തിളപ്പിച്ച വെള്ളം തൊണ്ടയില്‍ കൊള്ളുക.
4 ചുമ
തേനും നെയ്യും കുരുമുളക് പൊടിച്ചതും ചേര്‍ത്ത് കഴിച്ചാല്‍ ചുമയ്ക്ക് ആശ്വാസം ലഭിക്കും.
ആടലോടകം ശര്‍ക്കരയോ കുരുമുളകോ ചേര്‍ത്ത് കഷായം വെച്ചു കുടിക്കുക.
ഇഞ്ചിയും ചെറിയഉള്ളിയും ഇടിച്ചു നീരെടുത്ത് കഴിക്കുക.ശ്വാസം മുട്ടലിനും ഇതു നല്ലതാണ്.
ഉലുവാ കഷായം വെച്ചു കഴിക്കുക.
5 തലവേദന
കടുക് അരച്ചു നെറ്റിയില്‍ പുരട്ടുക.
ചുവന്നുള്ളിയും, കല്ലുപ്പും അരച്ചു നെറ്റിയില്‍ പുരട്ടുക.
നാരങ്ങാ മുറിച്ചു നെറ്റിയില്‍ ഉരസ്സുന്നത് നല്ലതാണ്.
6 കഫം
കഫമിളക്കുവാന്‍ ഓരോ ടീസ്പൂണ്‍ നാരങ്ങാനീരും തേനും ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുക.
അയമോദകം പഞ്ചസാര ചേര്‍ത്ത് പൊടിച്ചു കഴിക്കുക.
നാരങ്ങാവെള്ളം തേനില്‍ ചേര്‍ത്തു കഴിക്കുക.
7 സന്ധിവേദന
വെളിച്ചെണ്ണയും നാരങ്ങാനീരും തുല്യഅളവിലെടുത്തു ചൂടാക്കിവേദനയുള്ളിടത്തു പുരട്ടി തടവിയാല്‍ സന്ധിവേദന അകറ്റാം.
തൊട്ടാവാടി ഇടിച്ച് പിഴിഞ്ഞ നീര് തേന്‍ ചേര്‍ത്തു രാവിലേയും വൈകുന്നേരവും കഴിക്കുക.
8 രക്തസമ്മര്‍ദ്ധം
തണ്ണിമത്തന്‍ വിത്ത് ഉണക്കിപൊടിച്ചു നിത്യവും കഴിക്കുക.
മുരിങ്ങയില നിത്യവും കഴിക്കുക.
ജീരകം, വെളുത്തുള്ളി, ഉലുവാ,എന്നിവ വറുത്തു  അതിട്ട് വെള്ളം തിളപ്പിച്ച് നിത്യവും കുടിക്കുക.
മുരിങ്ങയിലയും വെളുത്തുള്ളിയും കൂടി ചതച്ചിട്ട്പാല്കാച്ചി ദിവസവുംഅത്താഴത്തിനു ശേഷം കുടിക്കുക.
9 അപസ്മാരം
വയമ്പ് പാടിച്ചതും തേനും ബ്രെഹ്മിനീരില്‍ ചേര്‍ത്ത് കഴിക്കുക.
10 മൂത്രതടസ്സം
ശതാവരിക്കിഴങ്ങിന്റെ നീര് കുടിക്കുക.
11 മൂതാശയത്തില്‍ കല്ല്
ഒരു ഗ്ലാസ്സ് വാഴപ്പിണ്ടി നീര് നിത്യവും കുടിക്കുക ( പാളയന്‍കോടന് വാഴയുടെതാണ് ഉത്തമം).
12 പ്രമേഹം
പച്ചനെല്ലിക്ക ഇടിച്ച് പിഴിഞ്ഞ നീരില്‍ മഞ്ഞള്‍പൊടിയും ചേര്‍ത്തു കഴിക്കുക.
തൊട്ടാവാടിനീരില്‍ പാല്‍ ചേര്‍ത്തു കഴിക്കുക.
ബ്രെഹ്മി ഉണക്കിപോടിച്ചുഓരോ സ്പൂണ്‍ പാലില്‍ ചേര്‍ത്തു കഴിക്കുക.
13 മഞ്ഞപ്പിത്തം
കീഴാര്‍നെല്ലിഅരച്ചു പാലിലോ ഇളനീരിലോ അതിരാവിലെ കഴിക്കുക.
പൂവാന്‍കുരുന്തിലയും ജീരകവും ചേര്‍ത്തു പാലില് കലര്‍ത്തി കഴിക്കുക.
തേനില്‍ മുള്ളങ്കി നീര് ചേര്‍ത്ത് കഴിക്കുക.
14 വയറുകടി
ഉലുവാ ഒരുഗ്രാം വറുത്തുപൊടിച്ചു ചൂടുവെള്ളത്തില്‍ കലക്കി ഒന്നോ, രണ്ടോ മണിക്കൂര്‍ ഇടവിട്ട് കുടിക്കുക . വയറുകടിക്ക് ആശ്വാസം ലഭിക്കും.
15 ഗ്യാസ്ട്രബിള്‍
വെളുത്തുള്ളി ചുട്ടുതിന്നുന്നത് നല്ലതാണ്.
ഇഞ്ചി ചതച്ചിട്ട് ചായ കുടിക്കുന്നത് നല്ലതാണ്.
വെളുത്തുള്ളി ചതച്ചിട്ട് കാച്ചിയ പാല്‍ രാത്രി കിടക്കുന്നതിനു മുന്‍പ് കുടിക്കുക.
കരിങ്ങാലി ക്കാതല്‍ ചതച്ചിട്ട് തിളപ്പിച്ചവെള്ളം ഭക്ഷണശേഷം പതിവായി കുടിക്കുക.
16 ഇക്കിള്
വായില്‍ വെള്ളം നിറച്ചു അല്പ്പസമയം മൂക്കടച്ചു പിടിക്കുക.
ചൂടുവെള്ളത്തില്‍ ഇന്തുപ്പ് ഇട്ട് കഴിക്കുക.
ചുക്ക് അരച്ച് തേനില്‍ കഴിക്കുക.
17 വിരശല്യം
പപ്പായ തൊലികളഞ്ഞു കറയോടെ അല്പം വെള്ളത്തില്‍തിളപ്പിച്ച് ആ വെള്ളം കുടിക്കുക.
പപ്പായക്കുരു തേനില്‍ചേര്‍ത്ത്കഴിച്ചാല്‍ വിര ശല്യം കുറയും.
18 നാക്കിലെപൂപ്പല്
ഉണക്കമുന്തിരി കുതിര്‍ത്തുപിഴിഞ്ഞ് നാക്കില്‍ പുരട്ടുക.
19 തലമുടി പിളരുന്നതിന്
മുടിയില്‍ നാരങ്ങാനീര് പുരട്ടുക.
20 മുടികൊഴിച്ചില്‍, താരന്‍, അകാലനര
ചെമ്പരത്തിപൂവും മൈലാഞ്ചിയും ചേര്‍ത്ത് എണ്ണ കാച്ചി തലയില്‍ പുരട്ടുക.
വെളിച്ചെണ്ണ നാരങ്ങാനീരുമായി സമം ചേര്‍ത്ത് പുരട്ടുന്നത് മുടി കൊഴിച്ചില്‍ തടയാന്‍  ഒരു പരിധി വരെ സഹായിക്കും.

Thursday, 21 May 2015

തലവേദന മാറാന്‍ തുളസിയില


തുളസിയില പിഴിഞ്ഞ നീര്‌ ഓരോ സ്‌പൂണ്‍ വീതം രാവിലെയും വൈകുന്നേരവും കഴിക്കുന്നത്‌ ആസ്‌തമയ്‌ക്ക്‌ നല്ലതാണ്‌.
ചുമ,കഫക്കെട്ട്‌ എന്നിവയ്‌ക്ക്‌ തുളസിയില നീര്‌, ചുവന്നുള്ളിനീര്‌, തേന്‍ എന്നിവ സമം ചേര്‍ത്ത്‌ കഴിച്ചാല്‍ മതി.
തുളസിയില ഇട്ട്‌ തിളപ്പിച്ചാറിയ വെള്ളം രണ്ട്‌ തുള്ളി വീതം കണ്ണിലൊഴിച്ചാല്‍ ചെങ്കണ്ണ്‌ മാറും.
തുളസിനീരില്‍ കുരുമുളക്‌ ചേര്‍ത്തു കഴിച്ചാല്‍ പനി മാറും
നീരിറക്കത്തിന്‌ തുളസിനീരും പുളിയിലയും ചെമ്പരത്തിയും ചേര്‍ത്ത്‌ എണ്ണയുണ്ടാക്കി തലയില്‍ തേച്ചാല്‍ മതി.
തലവേദനയ്‌ക്ക്‌ തുളസിയില അരച്ചു നെറ്റിയില്‍ പുരട്ടിയാല്‍ മതി.

താരന്റെ ശല്യത്തിന

താരന്റെ ശല്യത്തിന്
(1) ചെറുപയര് പൊടിച്ചത് തൈരുമായി ചേര്ത്ത് തലമുടിയില്‍ തേച്ചു കഴുകുക
(2) ഒലിവെണ്ണ ചൂടാക്കി തലയില്‍ പുരട്ടുക
(3) .തുളസിയില, വെറ്റില, ചെത്തിപ്പൂവ്, എന്നിവ ചതച്ചിട്ട് വെളിച്ചെണ്ണ മുറുക്കി തേച്ചു കുളിക്കുക
(4) .വേപ്പില ഇട്ടു തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ തല കഴുകുക...
(5) .തേങ്ങാപ്പാലില്‍ ചെറുനാരങ്ങ ചേര്ത്തു തലയില്‍ പുരട്ടുക
(6) .കടുകരച്ചു ക്രീം പരുവമാക്കി തലയില്‍ പുരട്ടി ഒരാഴ്ച പതിവായി കുളിക്കുക
(7) താരന്‍ നശിക്കാന്‍ തേങ്ങാപ്പാല്‍ തലയില്‍ തേച്ച് പിടിപ്പിച്ചശേഷം അര മണിക്കൂര്‍ കഴിഞ്ഞ് കുളിക്കുക.

അകാലനര ഒഴിവാക്കാന്‍ ചില നാട്ടുമരുന്നുകള്‍...!!


1. ശുദ്ധമായ നാടന്‍ കറിവേപ്പില ധാരാളം ചേര്ത്ത് ശുദ്ധമായ വെളിച്ചെണ്ണയില്‍ കാച്ചി പതിവായി തലയില്‍ തേക്കുക..

2. നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളം കൊണ്ടു പതിവായി തല കഴുകുക...

3. മൈലാഞ്ചിയിലയരച്ചു തണലില്‍ ഉണക്കിയെടുത്തശേഷം ശുദ്ധമായ വെളിച്ചെണ്ണയില്‍ ചാലിച്ചു പുരട്ടുക...

4. കറിവേപ്പില അരച്ച് ചേര്ത്ത മോര് തലയില്‍ അര മണിക്കൂര്‍ തേച്ചു പിടിപ്പിച്ചു അതിനു ശേഷം കഴുകി കളയുക.. (മൂന്നു ദിവസത്തില്‍ ഒരിക്കല്‍)

5. നീലയമരിയില നീര്,കീഴാര്‍നെല്ലി നീര് ഇവയില്‍ ഏതെങ്കിലും ഒന്ന് തലയില്‍ പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞതിനു ശേഷം കഴുകി കളയുക..

6. ത്രിഫല ചൂര്ണം പതിവായി കഴിക്കുക..

7. ബദാം എണ്ണയും ശുദ്ധമായ വെളിച്ചെണ്ണയും സമം ചേര്ത്ത് ഇളം ചൂടോടെ തലയില്‍ തിരുമ്മിപിടിപ്പിക്കുക..

8. ചെറുപയര്‍ പൊടിച്ചു പതിവായി തലയില്‍ തേക്കുക..

9. കറിവേപ്പിന്‍ തൊലി,നെല്ലിക്ക,മൈലാഞ്ചി,കയ്യോന്നി,കറ്റാര്‍ വാഴ എന്നിവ ചേര്ത്തുാ അരച്ച് തലമുടിയില്‍ പുരട്ടി ഒരു മണിക്കൂറിനു ശേഷം കുളിക്കുക.

10. ത്രിഫല,അമരിയില,ഇരുമ്പു പൊടി,കയ്യോന്നി എന്നിവ സമം എടുത്തു അരച്ച് ആട്ടിന്‍ മൂത്രത്തില്‍ കലക്കി തലയില്‍ തേച്ചാല്‍ തലമുടിക്ക് നല്ല കറുപ്പ് നിറം കിട്ടും..

11. 10 ഗ്രാം കടലപൊടി വെള്ളത്തില്‍ കുഴച്ചു കുളിക്കുന്നതിനു മുന്പ് തലയില്‍ തേയ്ക്കുക..അര മണിക്കൂര്‍ കഴിഞ്ഞു പിന്നീട് കുളിക്കുക..

12. ചെറുനാരങ്ങ നീര് തലയില്‍ തേച്ചു അര മണിക്കൂര്‍ കഴിഞ്ഞതിനു ശേഷം കുളിക്കുക...

13. വെള്ളില ഒരു പിടി പറിച്ചെടുത്തു അരച്ച് താളിയാക്കി
ഉപയോഗിച്ചാല്‍ മുടിക്ക് നല്ല കറുപ്പ് നിറവും ആരോഗ്യവും കിട്ടും...

14 ,ഒരു സവാള ഇടിച്ചു പിഴിഞ്ഞ നീരില്‍ വേവിച്ചെടുത്ത രണ്ടു നാടന്‍ കോഴിമുട്ട കുഴച്ചെടുക്കുക..ഇതില്‍ രണ്ടു ടീസ്പൂണ്‍ ചെറുതേനും ചേര്ത്തിളക്കി കാലത്ത് കഴിക്കുക..

15, ഒരു പിടി എള്ളില നന്നായി അരച്ച് വെള്ളത്തില്‍ കുഴച്ചു കുളിക്കുമ്പോള്‍ താളിയായി ഉപയോഗിച്ചാല്‍ മുടിക്ക് നല്ല കറുപ്പ് നിറം കിട്ടും...

അകാലനര ഒഴിവാക്കാന്‍ ചില നാട്ടുമരുന്നുകള്‍...!!


1. ശുദ്ധമായ നാടന്‍ കറിവേപ്പില ധാരാളം ചേര്ത്ത് ശുദ്ധമായ വെളിച്ചെണ്ണയില്‍ കാച്ചി പതിവായി തലയില്‍ തേക്കുക..

2. നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളം കൊണ്ടു പതിവായി തല കഴുകുക...

3. മൈലാഞ്ചിയിലയരച്ചു തണലില്‍ ഉണക്കിയെടുത്തശേഷം ശുദ്ധമായ വെളിച്ചെണ്ണയില്‍ ചാലിച്ചു പുരട്ടുക...

4. കറിവേപ്പില അരച്ച് ചേര്ത്ത മോര് തലയില്‍ അര മണിക്കൂര്‍ തേച്ചു പിടിപ്പിച്ചു അതിനു ശേഷം കഴുകി കളയുക.. (മൂന്നു ദിവസത്തില്‍ ഒരിക്കല്‍)

5. നീലയമരിയില നീര്,കീഴാര്‍നെല്ലി നീര് ഇവയില്‍ ഏതെങ്കിലും ഒന്ന് തലയില്‍ പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞതിനു ശേഷം കഴുകി കളയുക..

6. ത്രിഫല ചൂര്ണം പതിവായി കഴിക്കുക..

7. ബദാം എണ്ണയും ശുദ്ധമായ വെളിച്ചെണ്ണയും സമം ചേര്ത്ത് ഇളം ചൂടോടെ തലയില്‍ തിരുമ്മിപിടിപ്പിക്കുക..

8. ചെറുപയര്‍ പൊടിച്ചു പതിവായി തലയില്‍ തേക്കുക..

9. കറിവേപ്പിന്‍ തൊലി,നെല്ലിക്ക,മൈലാഞ്ചി,കയ്യോന്നി,കറ്റാര്‍ വാഴ എന്നിവ ചേര്ത്തുാ അരച്ച് തലമുടിയില്‍ പുരട്ടി ഒരു മണിക്കൂറിനു ശേഷം കുളിക്കുക.

10. ത്രിഫല,അമരിയില,ഇരുമ്പു പൊടി,കയ്യോന്നി എന്നിവ സമം എടുത്തു അരച്ച് ആട്ടിന്‍ മൂത്രത്തില്‍ കലക്കി തലയില്‍ തേച്ചാല്‍ തലമുടിക്ക് നല്ല കറുപ്പ് നിറം കിട്ടും..

11. 10 ഗ്രാം കടലപൊടി വെള്ളത്തില്‍ കുഴച്ചു കുളിക്കുന്നതിനു മുന്പ് തലയില്‍ തേയ്ക്കുക..അര മണിക്കൂര്‍ കഴിഞ്ഞു പിന്നീട് കുളിക്കുക..

12. ചെറുനാരങ്ങ നീര് തലയില്‍ തേച്ചു അര മണിക്കൂര്‍ കഴിഞ്ഞതിനു ശേഷം കുളിക്കുക...

13. വെള്ളില ഒരു പിടി പറിച്ചെടുത്തു അരച്ച് താളിയാക്കി
ഉപയോഗിച്ചാല്‍ മുടിക്ക് നല്ല കറുപ്പ് നിറവും ആരോഗ്യവും കിട്ടും...

14 ,ഒരു സവാള ഇടിച്ചു പിഴിഞ്ഞ നീരില്‍ വേവിച്ചെടുത്ത രണ്ടു നാടന്‍ കോഴിമുട്ട കുഴച്ചെടുക്കുക..ഇതില്‍ രണ്ടു ടീസ്പൂണ്‍ ചെറുതേനും ചേര്ത്തിളക്കി കാലത്ത് കഴിക്കുക..

15, ഒരു പിടി എള്ളില നന്നായി അരച്ച് വെള്ളത്തില്‍ കുഴച്ചു കുളിക്കുമ്പോള്‍ താളിയായി ഉപയോഗിച്ചാല്‍ മുടിക്ക് നല്ല കറുപ്പ് നിറം കിട്ടും...

പുഴുക്കടി

പലര്‍ക്കും ഉണ്ടാകുന്ന ഒരസുഖം പുഴുക്കടി .ശുദ്ധമല്ലാത്ത toiletകളിലെ ഉപയോഗം ,വൃത്തി ഹീനമായ താമസ സ്ഥലങ്ങള്‍ എന്ന് വേണ്ട പലരും ഈ അസുഖത്താല്‍ കഷട്പ്പെടുന്നു. എന്ത് മരുന്ന് തേച്ചാലും താല്‍കാലിക ശമനം . ഒരു പാരമ്പര്യ മരുന്ന

കുപ്പ മേനി ഇല :
ആര്യവേപ്പില
കറിവേപ്പില
കല്ലുപ്പ് -അര സ്പൂണ്‍
അരി കാടി അല്ലെങ്കില്‍ കഞ്ഞി വെള്ളം : ആവശ്യത്തിനു

ഇലകള്‍ സമം എടുത്തു അരച്ച് അരി കാടി അല്ലെങ്കില്‍ കഞ്ഞി വെള്ളത്തില്‍ കലക്കി രാവിലെയും വൈകുന്നേരവും ബാധിച്ച ഭാഗത്ത് പുരട്ടുക . ഒരാഴ്ച തുടര്‍ച്ചയായി പുരട്ടണം . അതിലുള്ള കൃമികള്‍ നശിച്ചു പൂര്‍ണ സുഖം ഉണ്ടാകും .

ഗര്‍ഭകാല ശുശ്രൂഷ മരുന്നുകള്‍ ...!!

A, ഒന്നാം മാസം കുറുന്തോട്ടി വേര് കൊണ്ടുള്ള പാല്‍ കഷായം..!!
B,രണ്ടാം മാസം തിരുതാളിയോ അല്ലെങ്കില്‍ പുഷ്കരമൂലമോ കൊണ്ടുള്ള പാല്‍ കഷായം..!!
C,മൂന്നാം മാസം ചെരുവഴുതന വേര് കൊണ്ടുള്ള പാല്‍ കഷായം..!!
D,നാലാം മാസത്തില്‍ ഓരിലവേര് കൊണ്ടുള്ള പാല്‍ കഷായം..!!
E,അഞ്ചാം മാസത്തില്‍ ചിറ്റമൃത് കൊണ്ടുള്ള പാല്‍ കഷായം..!!
F,ആറാം മാസത്തില്‍ പുത്തരിച്ചുണ്ട വേരിന്മേല്‍ തൊലി കൊണ്ടുള്ള പാല്‍ കഷായം..!!
G,ഏഴാം മാസത്തില്‍ യവം കൊണ്ടുള്ള പാല്‍ കഷായം..!!
H,എട്ടാം മാസത്തില്‍ പെരുംകുരുമ്പ വേര് കൊണ്ടുള്ള പാല്‍ കഷായം..!!
I,ഒന്‍പതാം മാസത്തില്‍ ശതാവരി കിഴങ്ങ്,കുറുന്തോട്ടി വേര് ,ജീരകം ,ചുക്ക് എന്നിവ കൊണ്ടുള്ള പാല്‍ കഷായം..!!

പാല്‍കഷായ നിര്‍മ്മാണ വിധി...

24 gms മരുന്ന് കഴുകി ചതച്ചു ഒരു തുണിയില്‍ കിഴിക്കെട്ടി ഉരി ശുദ്ധമായ പശുവിന്‍ പാലും ( 150 ml) രണ്ടു നാഴി വെള്ളവും (600 ml) ചേര്‍ത്ത് കിഴി അതിലിട്ട് കുറുക്കി പാലിന്റെ അളവാക്കുക..അതിനു ശേഷം കിഴി പിഴിഞ്ഞ് കളഞ്ഞു അല്പം പഞ്ചസാര ചേര്‍ത്ത് രാത്രി ഭക്ഷണ ശേഷം സേവിക്കുക..

പ്രസവത്തിനു ശേഷം കഴിക്കേണ്ട മരുന്നുകള്‍..!!

ആദ്യത്തെ ഒരാഴ്ച ...

ഇന്ദുകാന്തം കഷായം 15 ML+ 45 ML തിളപ്പിച്ചാറിയ വെള്ളവും 1 ടീസ്പൂണ്‍
പഞ്ചകോലം ചൂര്ണവും ചേര്ത്ത് കാലത്ത് വെറും വയറ്റിലും അപ്രകാരം എടുത്തു വൈകീട്ടും കഴിക്കുക..

അടുത്ത രണ്ടാഴ്ച...
ധാന്വന്തരം കഷായം 15 ML+ 45 ML തിളപ്പിച്ചാറിയ വെള്ളവും 1 ധാന്വന്തരം
ഗുളികയും ചേര്ത്ത് കാലത്ത് വെറും വയറ്റിലും അപ്രകാരം എടുത്തു വൈകീട്ടും കഴിക്കുക..

അടുത്ത രണ്ടാഴ്ച...
മര്മ്മ കഷായം 15 ML+ 45 ML തിളപ്പിച്ചാറിയ വെള്ളവും 1 ധാന്വന്തരം
ഗുളികയും ചേര്ത്ത് കാലത്ത് വെറും വയറ്റിലും അപ്രകാരം എടുത്തു വൈകീട്ടും കഴിക്കുക..

കൂടാതെ ആദ്യത്തെ ആഴ്ച മുതല്‍.....
ദശമൂലാരിഷ്ടവും ജീരകാരിഷ്ടവും സമം ചേര്ത്ത് 30 ML വീതം രണ്ടു നേരവും ഭക്ഷണ ശേഷം കഴിക്കുക..
ധാന്വന്തരം തൈലം ദേഹത്ത് തേച്ച് ഒരു മണിക്കൂര്‍ നേരം കഴിഞ്ഞതിനു ശേഷം പഴുക്ക പ്ലാവില ഇല, ആവണക്കില മുതലായവ ഇട്ടു തിളപ്പിച്ചാറിയ വെള്ളത്തില്‍ കുളിക്കുക..
സിസേറിയന്‍ ആണെങ്കില്‍ സ്റ്റിച് ഉണങ്ങിയത്തിനു ശേഷം മാത്രം തൈലം തേച്ച് കുളിക്കുക..
അഞ്ചു ആഴ്ചത്തെ കഷായ സേവക്കു ശേഷം
വിദാര്യാദി ലേഹ്യം 10 GMS കാലത്ത് ഭക്ഷണ ശേഷം കഴിക്കുക..
പഞ്ചജീരക ഗുഡം 10 GMS രാത്രി ഭക്ഷണ ശേഷം കഴിക്കുക

നടുവേദന

നടുവേദനയ്‌ക്ക്‌ ചില ഔഷധക്കൂട്ടുകളിതാ..
വെളിച്ചെണ്ണയും നാരങ്ങാനീരും തുല്യ അളവിലെടുത്ത്‌ ചൂടാക്കി വേദനയുള്ളിടത്തു തടവി പുരട്ടുക.
ആടലോടകത്തിലനീരില്‍ പച്ചെണ്ണ ചേര്‍ത്തു കഴിക്കുന്നത്‌ ശരീരവേദന ശമിപ്പിക്കും.
തൊട്ടാവാടി ഇടിച്ചു പിഴിഞ്ഞ നീരു തേന്‍ ചേര്‍ത്ത്‌ രാവിലെയും വൈകുന്നേരവും കഴിക്കുക.
തവിടു കിഴികെട്ടി നടുവിനു വയ്‌ക്കുന്നതും വേദന കുറയ്‌ക്കും.
കരിനൊച്ചിയില ഇടിച്ചു പിഴിഞ്ഞ നീര്‌ 25 മി ലീ അത്രയും ആവണക്കെണ്ണയും ചേര്‍ത്തു കാലത്തു കഴിച്ചാല്‍ നടുവേദനയ്‌ക്ക്‌ ഉടന്‍ ആശ്വാസം ലഭിക്കും.
നടുവേദന കുറയാന്‍ കവുങ്ങിന്റെ മൂക്കാത്ത ഇലയുടെ നീരില്‍ എണ്ണ ചേര്‍ത്തു പുരട്ടാം.
വേനപ്പച്ച സമൂലം പറിച്ചു തുണിയില്‍ നിരത്തണം. അതില്‍ കൈപ്പത്തി വലുപ്പമുള്ള കല്ല്‌ ചൂടാക്കിവച്ചു കിഴിയാക്കണം. വേദനയുള്ള ഭാഗത്തു കിഴി കുത്തുക. ഉഴിയുക. വേനപ്പച്ചയില്‍ നിന്നു പുറപ്പെടുന്ന എണ്ണപോലെയുള്ള ദ്രാവകം വേദനയകറ്റും.
ഇളംചൂടുള്ള പാലില്‍ മഞ്ഞള്‍പ്പൊടിയും ശര്‍ക്കരയും ചേര്‍ത്തു കഴിച്ചാല്‍ ശരീരവേദനയ്‌ക്കു കുറവുണ്ടാകും.

ദൂരകാഴ്ച

പലര്‍ക്കും ദൂര കാഴ്ച കുറവ് ആയിരിക്കും . അതിനു ഒരു ചെറിയ പാരമ്പര്യ മരുന്ന്. എല്ലാവര്‍ക്കും പ്രയോജനം ചെയ്യും എന്നു പറയുന്നില്ല .

മരുന്ന് :

ചുവന്നുള്ളി - 1 എണ്ണം
ജീരകം - ഒരു നുള്ള്
കോവല്‍ ഇല - രണ്ടോ മൂന്നു ഇല

ചെയ്യണ്ട വിധം :

മുകളില്‍ കൊടുത്തിരിക്കുന്ന ചേരുവകള്‍ കയ്യില്‍ വെച്ച് നല്ല വണ്ണം കശക്കി അതിന്റെ നീര് എടുക്കുക . മൂന്നു തുള്ളി നീര് വീതം ഓരോ കണ്ണിലും ഒഴിക്കാം .അല്‍പ സമയം കഴിഞ്ഞു കഴുകി കളയുക . രാവിലെ ചെയ്യുക . ഇത് മാസത്തില്‍ ഒരു പ്രാവശ്യം ചെയ്യുക . ദൂര കാഴ്ച കുറവുള്ളവര്‍ രാവിലെ സൂര്യ ദര്‍ശനം ദിവസവും ചെയ്യണം . പതുക്കെ പതുക്കെ ദൂര കാഴ്ച കൂടും .

അമിത വണ്ണം

കാരണങ്ങള്‍ : കഴിക്കുന്ന ഭക്ഷണവും ശീലവും . ഭക്ഷണത്തിന്റെ ഇടവേളകളില്‍ കഴിക്കുന്ന സ്നാക്സ് , ഉപ്പേരി ,കപ്പലണ്ടി , തുടങ്ങി ബേക്കറി സാധനങ്ങള്‍ . ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ മറ്റു വിഷയങ്ങളിലെ ശ്രദ്ധ . TV കണ്ടോണ്ടു ഭക്ഷണം കഴിക്കുക ,കമ്പ്യൂട്ടറില്‍ ജോലി ചെയ്തു കൊണ്ട് ഭക്ഷണം കഴിക്കുക ,ഫോണില്‍ സംസാരിക്കുക തുടങ്ങി പലതും . കാണുന്നത് എന്തോ അതിനനുസരിച്ച് മനസിലെ ചിന്ത എന്തോ അതിനനുസരിച്ച് രസങ്ങള്‍ ആമാശയത്തില്‍ ചുരക്കും വികാരം വരുമ്പോള്‍ ചുരക്കുന്ന രസം അല്ല വിശക്കുമ്പോള്‍ . ഭക്ഷണം കഴിക്കുമ്പോള്‍ ഭക്ഷണം വായില്‍ ഇടാന്‍ മാത്രം തുറക്കുക .പല്ലുകള്‍ക്ക് അതിന്റെ ജോലി കൊടുക്കുക . വയര്‍ മിക്സിയോ ആട്ടു കല്ലോ അല്ല എന്നറിയുക . വായില്‍ ദഹനത്തിന്റെ മുഖ്യ പങ്കു നടക്കുന്നു .ഉമി നീര്‍ കലര്‍ന്നു വെള്ളം പോലെ ഭക്ഷണം കുടിക്കുക എന്ന് ആചാര്യന്മാര്‍. വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കുക.

മരുന്നുകള്‍ :

ആര്യവേപ്പിന്‍ പൂ -20 പൂ
ചെറു നാരങ്ങ നീര് - അര മുറി ചെറു നാരങ്ങയുടെത്
തേന്‍ : നാരങ്ങാ നീരിനു സമം

ചെയ്യുന്ന വിധം :പൂവുകള്‍ അതിന്റെ തണ്ടില്‍ നിന്നും അടര്‍ത്തി എടുത്തു അതില്‍ ചെറു നാരങ്ങാ പിഴിഞ്ഞ് ഒഴിച്ച് തേന്‍ ചേര്‍ത്തു കലക്കി പൂവ് ചവച്ചു തിന്നുക നീര് കുടിക്കുക . മരുന്ന് കഴിച്ചതിനു ശേഷം ഉടനെ മറ്റൊന്നും കഴിക്കരുത് . ഇങ്ങനെ 48 ദിവസം ചെയ്യണം . ഇറച്ചി മീന്‍ മുട്ട പാല്‍ പാലുല്‍പ്പന്നങ്ങള്‍ ഒഴിവാക്കുക .ഭക്ഷണം നിയന്ത്രിക്കുക . നല്ലവണ്ണം വിയര്‍ക്കതക്ക സ്പീഡില്‍ നടക്കുക . വെള്ളം അമിതമായി കുടിക്കാതിരിക്കുക

മുഖസൗന്ദര്യം വര്‍ദ്ധിക്കാന്‍ ചില നാട്ടു മരുന്നുകള്‍...!!

1, മുഖത്തെ എണ്ണമയം ഇല്ലാതാക്കാന്‍, വാഴപഴം, തക്കാളി, തുടങ്ങിയ പഴങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ മാസ്ക് ഇടുനത് നല്ലതാണ് .ഇവ കുഴമ്പാക്കി മുഖത്ത് പുരട്ടി, 20 മിനുട്ട് കഴിഞ്ഞു തണുത്ത വെള്ളത്തില്‍ കഴുകി കളയുക .

2, മുഖത്തെ അമിതരോമങ്ങള്‍ കളയാന്‍, ചെറുപയര്പൊടി പാലില്‍ ചാലിച്ചു ,ചെറുനാരങ്ങ നീര് ചേര്ത്ത് മുഖത്ത് പുരട്ടുക .

3, ഒരു നല്ല നാടന്‍ ഫേസ് പായ്ക്ക് :-ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ കാരറ്റ് നീര്, അര ടീസ്പൂണ്‍ വെളുത്തുള്ളി നീര് ,ഒരു ഉരുളകിഴങ്ങ് വേവിച്ചു ഉടച്ചത് ,രണ്ടു നുള്ള് കസ്തൂരി മഞ്ഞള്‍ എന്നിവ പാലില്‍ മിശ്രിതമാക്കി , കുളിക്കുന്നതിനു അര മണികൂര്‍ മുമ്പ് മുഖത്ത് ഇടണം .

4, മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ ,കടുകും , ശംഖു പുഷ്പത്തിന്റെ ഇലയും ചേര്ത്ത് അരച്ച്, പാലില്‍ ചലിച്ചു കുഴമ്പാക്കി രാത്രി കിടക്കുന്നതിനു മുമ്പ് മുഖത്ത് പുരട്ടി, രാവിലെ കഴുകി കളയുക. ഒന്നിട വിട്ട ദിവസങ്ങളില്‍ ചെയ്‌താല്‍ മതി .

5, മുഖ സൌന്ദര്യത്തിനു ,ഉലുവ, ഒലിവ് ഓയിലില്‍ അരച്ച് ചേര്ത്ത്, മുഖത്ത് പുരട്ടി പത്തു മിനുട്ട് കഴിഞ്ഞു കഴുകി കളയുക .

6, എണ്ണ മയമുള്ള മുഖത്തിനു, ഒരു കപ്പ്‌ വെള്ളരിക്കാ നീരില്‍, പകുതി ചെറുനാരങ്ങ പിഴിഞ്ഞ് ഫ്രീസെറില്‍ വക്കണം ,ദിവസം രണ്ടു മൂന്നു തവണ എങ്കിലും മുഖത്ത് പുരട്ടണം .

7, മുഖക്കുരു മാറാന്‍, കരിങ്ങാലി, രാമച്ചം, ജീരകം ഇവ ചേര്ത്ത് തിളപിച്ച വെള്ളത്തില്‍, ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിച്ച് പഞ്ചസാര ചേര്ത്ത് , രാവിലെ കഴിക്കണം .രക്തശുദ്ധിയും ഉണ്ടാകും.

8, മുഖത്തെ ചുളിവുകള്‍ മാറാന്‍, ദിവസവും അല്പം ബദാം എണ്ണ കൊണ്ട് മുഖം അമര്ത്തി തിരുമ്മണം.

9, മുഖത്ത് ഷീണം തോനാതെ ഇരിക്കാന്‍ ,പതിവായി ആവി കൊണ്ട ശേഷം, മുഖത്ത് ക്ലെന്സിം ഗ് മില്ക്ക് കൊണ്ട് തുടക്കുക .

10, മുഖത്തെ എണ്ണ മായം ഇല്ലാതെ ആക്കാന്‍ ,മുല്ടാനി മിട്ടിയും, വേവിച്ച ഓട്സ് കലര്ത്തിത, മുഖത്ത് നന്നായി പുരട്ടുക, ആഴ്ചയില്‍ ഒരിക്കല്‍ ചെയ്‌താല്‍ മതി .

11, മുഖചര്മം മൃദുവാകാന്‍ ഇടയ്ക്കിടയ്ക്ക് തണുത്ത വെളളത്തില്‍ മുഖം കഴുകുക..

12, വെയില്‍ കൂടുതല്‍ കൊണ്ട് മുഖത്ത് ബ്രൌണ്‍ കുരുക്കള്‍ വരുന്നത് തടയാന്‍, രാത്രി ഉറങ്ങുന്നതിനു മുമ്പ് പാല്പാടയില്‍ ചെറുനാരങ്ങ നീര് ചേര്ത്ത് പുരട്ടുക.

13, മുഖത്തെ ഷീണം മാറാന്‍ രാമച്ചം ഇട്ടു വെള്ളം തിളപ്പിച്ചു, ആറിയ ശേഷം, ചെറുനാരങ്ങ നീര് ചേര്ത്ത് മുഖം കഴുകുക .

14, വെയില്‍ കൊണ്ട് മുഖം കരുവാളിക്കുന്നത് തടയാന്‍, അല്പം മുന്തിരി നീരും, നാരങ്ങ നീരും ചേര്ത്ത് മുഖത്ത് പുരട്ടി രാത്രി ഉറങ്ങുക, രാവിലെ കഴുകി കളയാം.

15, വെയിലില്‍ മുഖം കരുവാളിക്കുന്നതിനു, കറ്റാര്‍ വാഴയുടെ മാംസളഭാഗം പുരട്ടുക .

അമിത കൊഴുപ്പ്

പലര്‍ക്കും കൊഴുപ്പ് അടിഞ്ഞുകൂടി ശരീരം വണ്ണം വെച്ച് ഉള്ളത് .ഇതിനെ അലിയിച്ചു കളയാന്‍ നമ്മുടെ അടുക്കളയില്‍ തന്നെ ഉള്ള ഒരു മരുന്ന് .

മരുന്നുകള്‍ :

മുതിര : 10ഗ്രാം
കുടമ്പുളി : 10 ഗ്രാം
കുരുമുളക് : അല്പം
ഉപ്പു : ആവശ്യത്തിനു

ചെയ്യണ്ട വിധം :

മുതിരയും കുടമ്പുളിയും നല്ലവണ്ണം കഴുകി 200 മില്ലി വെള്ളത്തില്‍ തലേ ദിവസം വൈകിട്ട് കുതിര്‍ക്കുക . അടുത്ത ദിവസം രാവിലെ ആ വെള്ളത്തോടെ തന്നെ അടുപ്പില്‍ വെച്ച് നല്ലവണ്ണം തിളപ്പിച്ച്‌ അരിച്ചു എടുത്തു അതില്‍ കുരുമുളക് പൊടിച്ചതും ഉപ്പും ചേര്‍ത്തു ചെറു ചൂടോടെ രാവിലെ കുടിക്കുക . ശരീരത്തിലെ അനാവശ്യ കൊഴുപ്പുകള്‍ ക്രമേണ അലിഞ്ഞു പോകും .

സ്ത്രീകളുടെ ആരോഗ്യം

മാസ മുറ സമയത്ത് ഉണ്ടാകുന്ന രക്ത പോക്ക് കാരണം ഉണ്ടാകുന്ന ക്ഷീണവും രക്ത കുറവും ഹെമോഗ്ലോബിന്‍ കുറവും കൂടാതെ ഗര്‍ഭാശയ ഭിത്തികള്‍ ക്കുണ്ടാകുന്ന ബലകുറവ് ,ഇരുമ്പ് സത്തു,സിങ്ക് കുറവ് , ചെമ്പു തുടങ്ങിയ ധാതുക്കളുടെ കുറവ് അനീമിയ ഇവകള്‍ പരിഹരിക്കുന്നതിന് ഒരു നാട്ടു വൈദ്യം .

മരുന്നുകള്‍ :

മാതള പഴം - 1
ചെമ്പരത്തി പൂ - 2 എണ്ണം
പഞ്ചസാര .

ചെയ്യണ്ട വിധം :

മാതളപഴ അല്ലികള്‍ ഉതിര്‍ത്തു അതിനോട് ചെമ്പരത്തി പൂ ചേര്‍ത്തു അരച്ച് വെക്കുക . അരച്ച്കിട്ടുന്ന ദ്രവ്യത്തിന്റെ അളവിന് നാലിരട്ടി അളവ് പഞ്ചസാര ഒരു പാത്രത്തില്‍ കുറച്ചു വെള്ളം ഒഴിച്ച് അതില്‍ ഇട്ടു പാവ് ആയി കാച്ചി (പാവ് നൂല്‍ പരുവം ആകുമ്പോള്‍ )അതില്‍ അരച്ച് വെച്ചിരിക്കുന്ന മാതള ചെമ്പരത്തി മിക്സ് ഒഴിച്ച് സിറപ്പ് ആക്കി സൂക്ഷിക്കുക . ഇതില്‍ നിന്നും രണ്ടു സ്പൂണ്‍ വീതം രാവിലെയും വൈകുന്നേരവും വെള്ളം ചേര്‍ത്തു സ്ത്രീകള്‍ കുടിക്കുന്നത് അവരുടെ ഗര്‍ഭാശയ ,മാസ മൂറ പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം തരും .രക്ത കുറവും പരിഹരിക്കപ്പെടും .

Friday, 15 May 2015

മൈഗ്രെയിൻ അഥവ “സൂര്യാവർത്തം” (കൊടിഞ്ഞി)


ഓക്കാനത്തിന്റെ അകമ്പടിയോടെ ഇടയ്ക്കിടെ ആവർത്തിച്ചുവന്നലട്ടുന്ന അസഹ്യമായ തലവേദനയാണു മൈഗ്രേയിൻ. പൊതുവെ നെറ്റിയുടെ ഒരുവശത്താണു തലവേദന അനുഭവപ്പെടുക.മിന്നൽ വെളിച്ചം, വളഞ്ഞുപുളഞ്ഞ രേഖകൾ , തീപ്പൊരിപോലെ തിളങ്ങുന്ന പൊട്ടും പൊടിയും,കാഴ്ചമങ്ങൽ, എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ കണ്ടുവരുന്നു. ശക്തമായ തലവേദന ആരംഭിയ്ക്കുന്നതിനുമണിക്കൂറുകൾക്കുമുൻപായിത്തന്നെ പലരിലും കടുത്ത ക്ഷീണം കാണാറുണ്ടത്രെ.
കാരണങ്ങൾ- പലകാരണങ്ങൾക്കൊണ്ടും മൈഗ്രേൻ ഉണ്ടാകുമത്രെ.
എല്ലാകാര്യങ്ങളിലും പരിപൂർണ്ണത അഗ്രഹിയ്ക്കുന്ന, വ്യക്തിത്വമുള്ളവരിലും, യാതൊരു വഴക്കവുമില്ലാതെ തത്വങ്ങളിൽ കർക്കശ മനോഭാവത്തോടെ ഉറച്ചുനില്ക്കുന്നവരിലും,വിമർശനങ്ങളെ ഒട്ടും സഹിയ്ക്കാൻ കഴിയാത്ത വ്യക്തിത്വമുള്ളവരിലും, മൈഗ്രൈൻ സാദ്ധ്യതകൂടുതലായി കാണാറുണ്ടത്രെ.
തലയിലും കഴുത്തിലുമുള്ള രക്തകുഴലുകൾ വലിഞ്ഞുമുറുകി പെട്ടെന്നു വികസിച്ചു തുടിയ്ക്കുന്നതുമൂലം രക്തക്കുഴലുകൾ തകരാറിലാകുന്നതുകൊണ്ടാണു മൈഗ്രയിൻ ഉണ്ടാകുന്നതെന്നും , തലച്ചോറിലെ രാസവസ്തുക്കളായ സെറോടോണിൻ, നോറഡ്രിനാലിൻ എന്നിവയുടെ അധികരിച്ച അളവാണു മൈഗ്രയിനിനു കാരണമെന്നും പറയപ്പെടുന്നുണ്ട്.
.അധികശരീരതാപം,കരൾ, പാങ്ക്രിയാസ്,എന്നിവയുടെ പ്രവർത്തന വൈകല്യം, ലൈംഗികമായ ഭയം,മാനസ്സിക പിരിമുറുക്കം,മാനസ്സിക സമ്മർദ്ദം,, നിരാശ, ഉത്കണ്ഠ, അസഹിഷ്ണുത
സിഗരറ്റുപുക, മങ്ങിയ വെളിച്ചം,കാലാവസ്ഥവ്യതിയാനങ്ങൾ, ഉയരംകൂടിയസ്ഥലം, പെൺകുട്ടികളിലെ ആർത്തവാരംഭകാലം, മാസമുറ, ജനനനിയന്ത്രണഗുളികകൾ, ഗർഭകാലം,പ്രസവം, ഈസ്ട്രജൻ തെറാപി , ആർത്തവവിരാമം, അല്പനിദ്ര, അമിത നിദ്ര, നിദ്രാഭംഗം
ബിയർ, മദ്യം, കഫീൻ, പാൽ, തൈർ, ഐസ്ക്രീം,സാക്കറിൻ,ഉള്ളി, പയർവർഗ്ഗം, ബ്രെഡ്, ചിലതരം മരുന്നുകൾ, എന്നിവ മൈഗ്രേയിനിനു കാരണമോ, വർദ്ധകമോ ആണെന്നു പറയുന്നു.
താഴെ പറഞ്ഞിരിയ്ക്കുന്ന ആഹാരശീലങ്ങൾ, ഒറ്റമൂലികൾ മൈഗേയിനിനു സൌഖ്യം പകരുമെന്നു പറയപ്പെടുന്നു.
ഓറഞ്ച്, പൈനാപ്പിൾ, മുന്തിരി,ആപ്പിൾ,തുടങ്ങിയ ധാരാളം പഴങ്ങളും, പഴച്ചാറുകളും, ജൈവപച്ചക്കറികൾ, കാബേജ്, cucumber ജൂസുകൾ, മുളപ്പിച്ച വിത്തുകൾ,തയിരു എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതു നല്ലതാണു.

1.അതിരാവിലെ അഞ്ചുമിനിട്ടുനേരം നല്ല എള്ളെണ്ണ കവിൾക്കൊള്ളുക.
ചെറുചൂടുവെള്ളത്തിൽ വായകഴുകുക.
2. Abdominal breathing and Meditation-
കിടന്നുകൊണ്ട്, ശ്വസിയ്ക്കുമ്പോൾ ഉദരം ഉയർത്തുകയും നിശ്വസിയ്ക്കുമ്പോൾ ഉദരം താഴ്ത്തുകയും ചെയ്തുകൊണ്ട് നിരന്തരമായ പരിശ്രമത്തിലൂടെ ശ്വാസനിശ്വാസങ്ങളെ അബ്ഡോമിനൽ ബ്രീത്ത് ആക്കി മാറ്റുക.
(കിടന്നുകൊണ്ടല്ലാതെ, ഇരുന്നുകൊണ്ടും, യാത്രചെയ്യുമ്പോഴും ധ്യാനം പരിശീലിയ്ക്കാവുന്നതാണു)

ശരീരമാകെ അയച്ചുതളർത്തിയിടുക. ശരീരത്തിലേയ്ക്കു ശ്രദ്ധകൊണ്ടുവരികയും കാൽ വിരൽത്തുമ്പുമുതൽ നിറുകവരെ പടിപടിയായി ശരീരത്തെ മനസ്സുകൊണ്ടു അയച്ചുതളർത്തിയിടുകയും ചെയ്യുക.. അതിനുശേഷം ശരീരത്തെ വീണ്ടൂം മുഴുവനായി . ഭാവനചെയ്ത് ഇശ്വരനെ സ്മരിച്ച് , അപാരമായ ദൈവാനുഗ്രഹം നിറുകയിലൂടെ ഒഴുകിയിറങ്ങുന്നതായി സങ്കല്പ്പിക്കുക.
അസ്ഥികളിലൂടെ, മജ്ജയിലൂടെ ഗ്രന്ഥികളിലൂടെ , മസ്തിഷ്ക്കത്തിലൂടെ , നാഡിഞ്ഞരമ്പുകളിലൂടെ, സകല , ആന്തരീകാവയവങ്ങളിടെ ദൈവാനുഗ്രഹവും സുഖകരമായ സൌഖ്യവും പടരുന്നതായി സങ്കല്പ്പിയ്ക്കുക. താൻ സുരക്ഷിതനാണെന്നും, വാക്കുകൊണ്ടോ, നോക്കുകൊണ്ടോ, ചിന്തകൊണ്ടോ, പ്രവ്ര്യുത്തികൊണ്ടോ, സാമീപ്യംകൊണ്ടോ, യാതൊരുശക്തിയ്ക്കും തന്നെ അസ്വസ്ഥനാക്കാൻ കഴിയുകയില്ലെന്നും എപ്പോഴും താൻ, ഈശ്വരനാൽ സംരക്ഷിയ്ക്കപ്പെട്ടവനാണെന്നും ഭാവനചെയ്യുക. രോഗാവസ്ഥയുള്ള ശരീരഭാഗങ്ങളെ സങ്കല്പ്പിച്ച് അവിടേയ്ക്ക് വർദ്ധിച്ചതോതിൽ ൻ ദൈവക്ര്യപ ഒഴുകിയെത്തുന്നതായും ആ അവയവങ്ങൾ ആരോഗ്യത്തിലേയ്ക്ക് തിരിച്ചുവരുന്നതായും ഭാവനചെയ്യുക. ഓരൊദിവസം ചെല്ലുംതോറൂം, ആരോഖ്യവും, സൌഖ്യവും വർദ്ധിച്ചുവരുന്നതായും സത്യമായും തനിക്കത് അനുഭവിച്ചറിയാൻ കഴിയുന്നുണ്ടെന്നും ഏതൊരു പ്രതിസന്ധിയേയും ഈശ്വരാനുഗ്രഹത്താൽ ധൈര്യപൂർവ്വം തനിയ്ക്കുനേരിടാൻ കഴിയുമെന്നും മനസ്സാൽ ചിന്തിയ്ക്കുക.
ഈശ്വരനെ സ്മരിച്ചു ജപിച്ചു സുഖകരമായ ആ അനുഭൂതിയിൽ ആഴ്ന്നാഴ്ന്നുപോകുക. മതിയായ സമയം ധ്യാനിയ്ക്കുക. മനസ്സിൽ ഒന്നുമുതൽ അഞ്ചുവരെ എണ്ണിക്കഴിയുമ്പോൾ കൂടുതൽ ആത്മവിശ്വാസത്തോടെ, ആരോഗ്യത്തോടെ, തനിയ്ക്കു ഉണർന്നുവരാൻ കഴിയുമെന്നു മനസ്സിൽ പറയുക. ഉണർന്നുവന്നുകഴിഞ്ഞാലും ധ്യാനാവസ്ഥയിൽ ലഭിച്ച സൌഖ്യവും, സുരക്ഷിതബോധവും എപ്പോഴും നിലനില്ക്കുമെന്നും, മനനം ചെയ്യുക. എന്നിട്ട് മനസ്സിൽ ഒന്നു മുതൽ അഞ്ചുവരെ എണ്ണി ധ്യാനാവസ്ഥയിൽ നിന്നും ഉണർവ്വിലേയ്ക്ക് വരിക

3.അനുലോമവിലോമ പ്രാണയാമം- ( ആയാസപ്പെടാതെ, വലതു നാസിക അടച്ച് ഇടതു നാസികയിൽ സാവധാനം ദീർഘമായി ശ്വാസമെടുത്തു വലതുനാസികയിലൂടെ സാവധാനം ദീർഘമായി വിടുക, തുടർന്നു, ഇതുപോലെ വലതുനാസികയിൽ ശ്വാസമെടുത്തു ഇടതുനാസികയിലൂടെയും വിടുക. ശ്വാസം പിടിച്ചുനിർത്താൻ ശ്രമിക്കേണ്ട.),
ഒരുനേരം പത്തുതവണ ചെയ്യ്യ്യുക, ക്രമേണ എണ്ണം വർധിപ്പിച്ചുകൊണ്ടുവരിക. (ഇടതു വലതു മസ്തിഷ്ക്കത്തെ തുലനം ചെയ്യുന്നു. ശരീരരസതന്ത്രം, ഹോർമോൺ നിലവാരം എന്നിവ ക്രമീകരിയ്ക്കുന്നു, ശ്വാസകോശങ്ങളുടെ ശക്തിവർദ്ധിപ്പിയ്ക്കുന്നു, മനസ്സിനെ ശാന്തമാക്കുന്നു. ) ചെയ്യുക.
4.ഭ്രാമരിപ്രാണയാമം-പദ്മാസനത്തിലൊ, സിദ്ധാസനത്തിലൊ, ചമ്രം പടിഞ്ഞോ ഇരിക്കുക. നട്ടെല്ല്, ശിരസ്സ്, കഴുത്ത്, പുറം നിവർത്തി, കണ്ണുകളടച്ച് ,ഇരിക്കുക. രണ്ടുകയ്യിലേയും തള്ളവിരൽ കൊണ്ടു ചെവികളും, നടുവിരലുകൾകൊണ്ട് കണ്ണുകളും, ചൂണ്ടുവിരലുകൾകൊണ്ട് പുരികത്തിനു മുകളിലും, മോതിര വിരലുകൾ കൊണ്ട് മൂക്കുകളും ഭാഗികമായും അടക്കുക. വായ അടച്ച് പിടിക്കുക. നാസാ ദ്വാരങ്ങളിലൂടെ സാവധാനം ശ്വാസം ഉള്ളിലേക്കെടുത്ത് തേനീച്ചയുടേതുപോലുള്ള മൂളൽ ശബ്ദത്തോടെ സാവധാനം ശ്വാസം നിർത്താതെ പുറത്തേക്കുവിടുക. ഇതുതന്നെ പത്തുതവണ ചെയ്യ്യ്യുക, ക്രമേണ എണ്ണം വർധിപ്പിച്ചുകൊണ്ടുവരിക.
.5.തലവേദനയുപ്പോൾ ഏതു നാസികയാണു കൂടുതലായി അടഞ്ഞിരിയ്ക്കുന്നതെന്നു ശ്രദ്ധിയ്ക്കുക.കൂടുതൽ തുറന്നിരിയ്ക്കുന്ന നാസിക അടക്കുപിടിച്ച് മറ്റെ അടഞ്ഞിരിയ്ക്കുന്ന നാസികയിലൂടെത്തന്നെ കുറച്ചധികസമയം ശ്വസോച്ചാസംചെയ്യ്യ്യുക.
6. Do not shower your head first, while taking bath.
, ആദ്യം കാല്പ്പാദം, മുട്ടുകാൽ, അരക്കെട്ട്, വയർ, നെഞ്ച്, തോളുകൾ എന്നീക്രമത്തിൽ നനച്ച് അവസാനം മാത്രം തലയിൽ വെള്ളമൊഴിയ്ക്കുക.
7.രണ്ടുനേരം കാല്പാദങ്ങൾ ചൂടുവെള്ളത്തിൽ 10-20 minutes ഇറയ്ക്കിവയ്ക്കുക.( അവനവനു സഹിയ്ക്കാൻ കഴിയുന്ന ചൂടിൽ) കാല്പ്പാദങ്ങൾ ഉണങ്ങിയ തുണികൊണ്ട് തുടച്ച് എള്ളെണ്ണ പുരട്ടി തിരുമ്മുക.
8..60 ഗ്രാം ജീരകം പശുവിൻപാലിൽ പൊടിച്ചിട്ടു കാച്ചി ദിവസവും രാവിലെ കഴിയ്ക്കുക.
9.പുളിങ്കുരുവുന്റെ തോടും,മാതളത്തോടും,തുല്യ അളവിൽ പൊടിച്ച് 10 ഗ്രാം വീതം പാലിൽ സേവിയ്ക്കുക.
11.അമ്ര്യതിന്റെ സത്ത് പശുവിൻപാലിൽ കലർത്തി സേവിയ്ക്കുക.
12.ശുദ്ധമായ വെളിച്ചെണ്ണയിൽ മുക്കിയ ഒരു കഴണം മഞ്ഞൾ കത്തിച്ച് പുക ശ്വസിയ്ക്കുക.
13.ഒരു ചുവടു മുക്കുറ്റി വേരോടെ പ റിച്ച് കഴുകി അരച്ച് ചെന്നിയിൽ പുരട്ടുക
14.കാട്ടുകടുക് ഇടിച്ചു പിഴിഞ്ഞ സത്ത് തുല്യ അളവിൽ നല്ലെണ്ണചേർത്ത് തിളപ്പിച്ച് ചെന്നിയിലും, നെറ്റിയിലും നിറുകയിലും പുരട്ടുക
15.മഞ്ഞൾപ്പൊടി അവണക്കെണ്ണ ചേർത്തു കുഴച്ചു ശീലതെറുത്തു കത്തിച്ചു തിരിയാക്കി പുകകൊള്ളുക.
16. മുക്കുറ്റി,ഇല അരച്ച് വേദനയുള്ളതിന്റെ എതിർവശത്തെ കാലിൽ തള്ളവിരലിന്റെ നഖത്തിൽ പൊതിഞ്ഞുവയ്ക്കുക.( രാവിലെ 5 മണിയ്ക്ക്) ഒരു മണിക്കൂർ കഴിഞ്ഞ് മാറ്റുക.കീഴാർനെല്ലിയരച്ചും ഇതുപോലെ ചെയ്യാവുന്നതാണു.
17.പൂവ്വംകുരുന്നൽ പിഴിഞ്ഞ നീരു സൂര്യോദയത്തിനുമുൻപ് ശിരസ്സിൽ തേയ്ക്കുക. 4 ദിവസം ചെയ്യണം. ഈ ദിവസങ്ങളിൽ തലകുളിയ്ക്കുന്നത് ഒഴിവാക്കണം.
18.വേദനയുള്ള വശത്തിന്റെ എതിർവശത്തെ ചെവികളിൽ വെളുത്തുള്ളിയുടെ നീരു തിരുമ്മുക
19. ചിത്രത്തിൽ കാണിച്ചിട്ടുള്ള കൈപ്പത്തിയിലെ മർമ്മസ്ഥാനങ്ങളിൽ ദിവസം 2 നേരം മർദ്ദം കൊടുക്കുക. മുദ്രകൾ ഏതെങ്കിലും ഒന്നു 20 മിനിട്ട് ചെയ്യുക.

Popular Posts

Recent Posts

Categories

Unordered List

Text Widget

Blog Archive

Total Pageviews

Search This Blog

Powered by Blogger.

Featured post

മഴക്കാലത്ത്‌ ആരോഗ്യസംരക്ഷണത്തിന്‌ നാട്ടറിവുകളില്‍ നിന്ന്‌ ഇതാ ഫലപ്രദമായ ഒറ്റമൂലികള്‍

ജലദോഷം 1. ചെറുനാരങ്ങാനീരില്‍ സമം തേന്‍ ചേര്‍ത്ത്‌ കഴിക്കുക. ഒരു വലിയ സ്‌പൂണ്‍ തേന്‍ ചെറുചൂടുള്ള ബാര്‍ലിവെള്ളത്തില്‍ ഒഴിച്ച്‌ കിടക്കാന്‍ നേരത...