കാരണങ്ങള്‍ : കഴിക്കുന്ന ഭക്ഷണവും ശീലവും . ഭക്ഷണത്തിന്റെ ഇടവേളകളില്‍ കഴിക്കുന്ന സ്നാക്സ് , ഉപ്പേരി ,കപ്പലണ്ടി , തുടങ്ങി ബേക്കറി സാധനങ്ങള്‍ . ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ മറ്റു വിഷയങ്ങളിലെ ശ്രദ്ധ . TV കണ്ടോണ്ടു ഭക്ഷണം കഴിക്കുക ,കമ്പ്യൂട്ടറില്‍ ജോലി ചെയ്തു കൊണ്ട് ഭക്ഷണം കഴിക്കുക ,ഫോണില്‍ സംസാരിക്കുക തുടങ്ങി പലതും . കാണുന്നത് എന്തോ അതിനനുസരിച്ച് മനസിലെ ചിന്ത എന്തോ അതിനനുസരിച്ച് രസങ്ങള്‍ ആമാശയത്തില്‍ ചുരക്കും വികാരം വരുമ്പോള്‍ ചുരക്കുന്ന രസം അല്ല വിശക്കുമ്പോള്‍ . ഭക്ഷണം കഴിക്കുമ്പോള്‍ ഭക്ഷണം വായില്‍ ഇടാന്‍ മാത്രം തുറക്കുക .പല്ലുകള്‍ക്ക് അതിന്റെ ജോലി കൊടുക്കുക . വയര്‍ മിക്സിയോ ആട്ടു കല്ലോ അല്ല എന്നറിയുക . വായില്‍ ദഹനത്തിന്റെ മുഖ്യ പങ്കു നടക്കുന്നു .ഉമി നീര്‍ കലര്‍ന്നു വെള്ളം പോലെ ഭക്ഷണം കുടിക്കുക എന്ന് ആചാര്യന്മാര്‍. വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കുക.
മരുന്നുകള്‍ :
ആര്യവേപ്പിന്‍ പൂ -20 പൂ
ചെറു നാരങ്ങ നീര് - അര മുറി ചെറു നാരങ്ങയുടെത്
തേന്‍ : നാരങ്ങാ നീരിനു സമം
ചെയ്യുന്ന വിധം :പൂവുകള്‍ അതിന്റെ തണ്ടില്‍ നിന്നും അടര്‍ത്തി എടുത്തു അതില്‍ ചെറു നാരങ്ങാ പിഴിഞ്ഞ് ഒഴിച്ച് തേന്‍ ചേര്‍ത്തു കലക്കി പൂവ് ചവച്ചു തിന്നുക നീര് കുടിക്കുക . മരുന്ന് കഴിച്ചതിനു ശേഷം ഉടനെ മറ്റൊന്നും കഴിക്കരുത് . ഇങ്ങനെ 48 ദിവസം ചെയ്യണം . ഇറച്ചി മീന്‍ മുട്ട പാല്‍ പാലുല്‍പ്പന്നങ്ങള്‍ ഒഴിവാക്കുക .ഭക്ഷണം നിയന്ത്രിക്കുക . നല്ലവണ്ണം വിയര്‍ക്കതക്ക സ്പീഡില്‍ നടക്കുക . വെള്ളം അമിതമായി കുടിക്കാതിരിക്കുക
0 comments:
Post a Comment