പൊടി പടലം നിറഞ്ഞ ചുറ്റുപാടുകള്‍ ,അമിത വണ്ണം ആരോഗ്യമില്ലായ്മ വ്യായാമ കുറവ് . ശ്വാസ കോശത്തിന് ആവശ്യാനുസരണം വികസിക്കാനും ചുരുങ്ങാനും ഉള്ള കഴിവ് നഷ്ടപെടുക . പുക വലി ,പനി വന്നാല്‍ മരുന്നുകള്‍ കഴിച്ചു പനി അടക്കി കളയുക ഇവകളുടെ അനന്തര ഫലം ശ്വാസംമുട്ടല്‍ . അതിനു ഒരു ചെറിയ മരുന്ന് . എല്ലാവര്‍ക്കും ഫലം കിട്ടുമോ പറയാന്‍ പറ്റില്ല . ഈ മരുന്നിനോടൊപ്പം ശ്വസന വ്യായാമം ,സൂര്യപ്രകാശം കൊള്ളുക ഇവകള്‍ എളുപ്പം രോഗാവസ്ഥയില്‍ നിന്നു മോചനം തരും.
മരുന്ന് :
എരുക്കിന്‍ പൂ -3 എണ്ണം
നാടന്‍ പശുവിന്റെ നെയ്യ് - 50 ഗ്രാം
ചെയ്യണ്ട വിധം :
എരുക്കിന്റെ പൂ (വെള്ളയോ നീലയോ ) ചെറുതായി അരിഞ്ഞു എടുക്കുക .
ഒരു പാത്രത്തില്‍ നെയ്യ് ഒഴിച്ച് അതില്‍ അറിഞ്ഞു വെച്ചിരിക്കുന്ന പൂ ഇട്ടു വഴറ്റുക .നല്ല വണ്ണം വഴറ്റി എടുത്തു അതില്‍ നിന്നും ദിനന്തോറും ഒരു സ്പൂണ്‍ അളവ് മുതിര്‍ന്നവരും , കൊച്ചു കുട്ടികള്‍ കാല്‍ സ്പൂണ്‍ , യുവാക്കള്‍ അര സ്പൂണ്‍ എന്നീ അളവില്‍ കഴിക്കണം .യാതൊരു കാരണ വശാലും കഴിക്കുന്ന അളവ് കൂടരുത് . പൂവിന്റെ അളവ് കൂടിയാല്‍ നെയ്യും അതിനനുസരിച്ച് കൂടണം ഇല്ലെങ്കില്‍ മരുന്ന് വിഷം ആയി മാറും 3 പൂവിനു 50 ഗ്രാം നെയ്യ് എങ്കില്‍ 6പൂവിനു 100 ഗ്രാം ചേര്‍ക്കണം നെയ്യ് കൂടിയാലും കുഴപ്പം ഇല്ല പക്ഷെ പൂ കൂടരുത് . എത്ര നാള്‍ .അസുഖം മാറുന്നത് വരെ . വീട്ടില്‍ വെണ്ണ ഉരുക്കി എടുക്കുന്ന നെയ്യ് ഉത്തമം .ചിലര്‍ അതില്‍ മുരിങ്ങ ഇല കൂടെ ചേര്‍ക്കാറുണ്ട് ഉരുക്കുമ്പോള്‍ അതായാല്‍ അത്യുത്തമം
0 comments:
Post a Comment