Thursday, 14 May 2015

ആരോഗ്യം കാക്കാൻ കുമ്പളങ്ങ




സസ്യലതാദികളെല്ലാം മനുഷ്യന്
ഉപകാരത്തിനല്ലാതെ സ്രിഷ്ടിക്കപെട്ടിട്ടില്ലെന്നത് നൂറു ശതമാനം ശരിയാണെന്ന്
കുമ്പളങ്ങയെ പറ്റി പഠിച്ചാല്
മനസ്സിലാകും. സാമ്പാറിനുള്ള കഷ്ണം,
നാളികേരപ്പാലുകൊണ്ടുണ്ടാക്കുന്ന
കറിയിലെ കഷ്ണങ്ങള്, കുമ്പളങ്ങ
കൊണ്ടുണ്ടാക്കുന്ന മുറബ്ബ, മിഠായി,
തടികുറക്കാന് ഉപയോഗിക്കുന്നത്
ഇങ്ങനെയാണ് കുമ്പളങ്ങ അറിയപ്പെടുന്നത്.
എന്നാല് കുമ്പളങ്ങയ്ക്ക്
പുറമെ അതിന്റെ വള്ളിപോലും ഔഷധത്തിന് ഉപയോഗിച്ച് വരുന്നു. വള്ളികളില് വെച്ചുണ്ടാകുന്ന
ഫലങ്ങളില് ശ്രേഷ്ടമാണ് കുമ്പളങ്ങ.
അതാവട്ടെ വാത, പിത്ത
രോഗങ്ങളെ ജയിക്കുമെന്നു പറയുന്നു.

ആറ്ശതമാനം വെള്ളവും 0.4
ശതമാനം പ്രോട്ടീനും 0.1
ശതമാനം കൊഴുപ്പും കാര്ബോ ഹൈഡ്രേറ്റ്,
3.2 ശതമാനവും ധാതുലവണങ്ങളും 0.3
ശതമാനം വിറ്റാമിനുകള് അടങ്ങിയിരിക്കുന
്നു. ബുദ്ധിശക്തി വര്ധിപ്പിക്കുന
്നതിനും ശ്വാസകോശത്തെ ഉത്തേജിപ്പിക്കു
ന്നതിനുമുള്ള കഴിവ്
ഇതിന്റെ പ്രത്യേകതയാണ്.ശ്വാസകോശ
രോഗിയില് കുമ്പളങ്ങ കൊണ്ടുള്ള
പ്രയോഗം പ്രമാണമാണ്. കുമ്പളങ്ങാ നീരില്
നല്ലജീരകപ്പൊടി ചേര്ത്ത്
കഴിക്കുന്നതും കുമ്പളങ്ങാ നീരില്
കൂവളത്തിനില അരച്ചു
നിത്യവും ശീലിക്കുന്നതും ശ്വാസകോശങ്ങളെ ഒരു
പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും.
കുമ്പളങ്ങാ വിത്ത്
ഒന്നാംതരം കൃമി നാശകമാണ്.
കുമ്പളങ്ങാ വിത്ത്
കഴുകി വൃത്തിയാക്കി വെയിലത്തുവെച്ചു
ണക്കിപ്പൊടിയാക്കി ഒരു ടീസ്പൂണ് ഒരു
ഗ്ലാസ് വെള്ളത്തില് ചേര്ത്തു കഴിക്കുക. ഇത്
മൂന്ന് ദിവസം ആവര്ത്തിച്ചാല്
‍ കൃമി ദോഷം ശമിക്കുന്നതാണ്. മൂത്ര തടസ്സം,
അതിമൂത്രം എന്നീ രോഗങ്ങളെ തടയാനും കുമ്പളങ്ങക്കു
കഴിയും. ദേഹപുഷ്ടിയുണ്ടാക്കാനുള്ള
കഴിവും കുമ്പളങ്ങക്കുണ്ട്. ശൂല, ശോധന, ചുമ,
ക്ഷയം, രക്തപിത്തം, അമ്ലപിത്തം,
ക്ഷയകാസം, ഗുന്മം, വിഷജ്വരം, ഉന്മാദം,
ചിത്തഭ്രമം, ഞരമ്പു രോഗങ്ങള്, അപസ്മാരം,
പ്രമേഹം, രക്തം ചുമച്ചു തുപ്പല്,
രക്താതിസാരം, മൂത്രത്തിലൂടെയുള്ള
രക്തസ്രാവം, ശ്വാസകോശ രോഗങ്ങള്
എന്നിവയെ ഒരു
പരിധിവരെ നിയന്ത്രിക്കാനുള്ള
കഴിവും ഇതിനുണ്ട്.വിട്ടുമാറാത്ത ചുമക്ക് നൂറ്
മില്ലി കുമ്പള നീരില് അഞ്ച്
ഗ്രാം ആടലോടകത്തിനില പൊടിച്ച്
ചേര്ത്തു
രാവിലെയും വൈകുന്നേരവും കൊടുക്കാവുന്നതാ
ണ്. മാറാത്ത മൂത്ര സംബന്ധമായ
അസുഖങ്ങള്ക്ക് കുമ്പളങ്ങാ നീരില്
നാലിലൊരുഭാഗം ഞെരിഞ്ഞില്
കഷായം ചേര്ത്തു
കലര്ത്തി രാവിലെയും വൈകുന്നേരവും ശീലിക്കാവുന്നതാ
ണ്. പ്രമേഹം നിയന്ത്രിക്കുവാ
നായി ആഹാര
പഥ്യത്തോടൊപ്പം ദിവസവും കുമ്പളങ്ങാ നീരില്
അല്പം അഭ്രഭസ്മം കഴിക്കുന്നത് ഫലപ്രദമാണ്.
കുമ്പളങ്ങയില് നിന്നുണ്ടാക്കുന്ന ഔഷധമാണ്
കൂഷ്മാണ്ഡരസായനം. കാസം,
ക്ഷയം എന്നിവ
മാറ്റുന്നതിനും ബുദ്ധിശക്തി വര്ധിപ്പിച്ച്
ആരോഗ്യ വര്ധനവുണ്ടാകുന്നതിനും ഇത്
വളരെ നല്ലതാണ്

0 comments:

Post a Comment

Popular Posts

Recent Posts

Categories

Unordered List

Text Widget

Blog Archive

Total Pageviews

Search This Blog

Powered by Blogger.

Featured post

മഴക്കാലത്ത്‌ ആരോഗ്യസംരക്ഷണത്തിന്‌ നാട്ടറിവുകളില്‍ നിന്ന്‌ ഇതാ ഫലപ്രദമായ ഒറ്റമൂലികള്‍

ജലദോഷം 1. ചെറുനാരങ്ങാനീരില്‍ സമം തേന്‍ ചേര്‍ത്ത്‌ കഴിക്കുക. ഒരു വലിയ സ്‌പൂണ്‍ തേന്‍ ചെറുചൂടുള്ള ബാര്‍ലിവെള്ളത്തില്‍ ഒഴിച്ച്‌ കിടക്കാന്‍ നേരത...