മാസ മുറ സമയത്ത് ഉണ്ടാകുന്ന രക്ത പോക്ക് കാരണം ഉണ്ടാകുന്ന ക്ഷീണവും രക്ത കുറവും ഹെമോഗ്ലോബിന്‍ കുറവും കൂടാതെ ഗര്‍ഭാശയ ഭിത്തികള്‍ ക്കുണ്ടാകുന്ന ബലകുറവ് ,ഇരുമ്പ് സത്തു,സിങ്ക് കുറവ് , ചെമ്പു തുടങ്ങിയ ധാതുക്കളുടെ കുറവ് അനീമിയ ഇവകള്‍ പരിഹരിക്കുന്നതിന് ഒരു നാട്ടു വൈദ്യം .
മരുന്നുകള്‍ :
മാതള പഴം - 1
ചെമ്പരത്തി പൂ - 2 എണ്ണം
പഞ്ചസാര .
ചെയ്യണ്ട വിധം :
മാതളപഴ അല്ലികള്‍ ഉതിര്‍ത്തു അതിനോട് ചെമ്പരത്തി പൂ ചേര്‍ത്തു അരച്ച് വെക്കുക . അരച്ച്കിട്ടുന്ന ദ്രവ്യത്തിന്റെ അളവിന് നാലിരട്ടി അളവ് പഞ്ചസാര ഒരു പാത്രത്തില്‍ കുറച്ചു വെള്ളം ഒഴിച്ച് അതില്‍ ഇട്ടു പാവ് ആയി കാച്ചി (പാവ് നൂല്‍ പരുവം ആകുമ്പോള്‍ )അതില്‍ അരച്ച് വെച്ചിരിക്കുന്ന മാതള ചെമ്പരത്തി മിക്സ് ഒഴിച്ച് സിറപ്പ് ആക്കി സൂക്ഷിക്കുക . ഇതില്‍ നിന്നും രണ്ടു സ്പൂണ്‍ വീതം രാവിലെയും വൈകുന്നേരവും വെള്ളം ചേര്‍ത്തു സ്ത്രീകള്‍ കുടിക്കുന്നത് അവരുടെ ഗര്‍ഭാശയ ,മാസ മൂറ പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം തരും .രക്ത കുറവും പരിഹരിക്കപ്പെടും .
0 comments:
Post a Comment