Thursday, 14 May 2015

ശിശുരോഗ സംഹാരിയായ പനിക്കൂര്‍ക്ക...!!!



ശിശുരോഗ സംഹാരിയാണ് പനിക്കൂർക്ക. ചെറിയ കുട്ടികൾക്ക് പനിവന്നാൽ പനിക്കൂർക്കയുടെ നീര് കൊടുത്താൽ മതി.

ചെറിയ കുട്ടികളിലെ കുറുകലിനും പനിക്കും പനികൂർക്കയിലനീര് മുലപ്പാലിൽ ചേർത്ത് കൊടുക്കാം.

പനിക്കൂർക്കയില വാട്ടിയ നീര് ഉച്ചിയിൽ തേച്ചുകുളിച്ചാൽ പനിയും ജലദോഷവും മാറും.

കുട്ടികൾക്ക് പനി വന്നാൽ പനി കൂർക്കയുടെ ഇലയും തണ്ടും തീയിൽ വാട്ടി കൈവള്ളയിൽ തിരുമ്മി നീര് നെറുകയിൽ ഒഴിക്കണം.വെള്ളം ചേർക്കരുത്.
പനിക്കൂര്‍ക്കയുടെ ഇലയുടെ നീരിൽ തേൻ ചേർത്ത് കഴിച്ചാൽ പനി ശമിക്കുകയും ചെയ്യും.

ചുമ മാറാൻ പനികൂർക്കയില അല്പം ചൂടാക്കി നീര് എടുത്തു തേൻ ചേർത്ത് ദിവസം മൂന്നു നേരം വീതം മൂന്ന് ദിവസം നൽകുക.

ചെറുചൂടുവെള്ളത്തിൽ പനിക്കൂർക്കയില ഞെരടി കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നത് ജലദോഷം വരാതിരിക്കുന്നതിനും പ്രതിരോധത്തിനും ഉത്തമമാണ്.

വിട്ടുമാറാത്ത ജലദോഷത്തിനു പനികൂർക്ക(ഇല) വാട്ടി പിഴിഞ്ഞെടുത്ത നീരിൽ രാസ്നാദി ചൂർണ്ണം ചാലിച്ചു നെറുകയിൽ ഇടുക.

പനിക്കൂർക്കയില വാട്ടിപ്പിഴിഞ്ഞ് കുടിക്കുന്നത് കൃമിശല്യം കുറയ്ക്കുകയും ചെയ്യും.

ജലദോഷം, കഫക്കെട്ട്, പുണ്ണ് എന്നിവക്ക് ഇതിന്റെ നീര് നല്ലതാണ്.
വലിയവർക്ക് പനിക്കൂർക്കയുടെ പത്ത് ഇല, നാല് ചുവന്നുള്ളി, ഒരു പിടി തുളസിയില എന്നിവ ചതച്ച് തിളപ്പിച്ച വെള്ളത്തിലിട്ട് ആവി പിടിപ്പിക്കുക.

0 comments:

Post a Comment

Popular Posts

Recent Posts

Categories

Unordered List

Text Widget

Blog Archive

Total Pageviews

Search This Blog

Powered by Blogger.

Featured post

മഴക്കാലത്ത്‌ ആരോഗ്യസംരക്ഷണത്തിന്‌ നാട്ടറിവുകളില്‍ നിന്ന്‌ ഇതാ ഫലപ്രദമായ ഒറ്റമൂലികള്‍

ജലദോഷം 1. ചെറുനാരങ്ങാനീരില്‍ സമം തേന്‍ ചേര്‍ത്ത്‌ കഴിക്കുക. ഒരു വലിയ സ്‌പൂണ്‍ തേന്‍ ചെറുചൂടുള്ള ബാര്‍ലിവെള്ളത്തില്‍ ഒഴിച്ച്‌ കിടക്കാന്‍ നേരത...