A, ഒന്നാം മാസം കുറുന്തോട്ടി വേര് കൊണ്ടുള്ള പാല്‍ കഷായം..!!
B,രണ്ടാം മാസം തിരുതാളിയോ അല്ലെങ്കില്‍ പുഷ്കരമൂലമോ കൊണ്ടുള്ള പാല്‍ കഷായം..!!
C,മൂന്നാം മാസം ചെരുവഴുതന വേര് കൊണ്ടുള്ള പാല്‍ കഷായം..!!
D,നാലാം മാസത്തില്‍ ഓരിലവേര് കൊണ്ടുള്ള പാല്‍ കഷായം..!!
E,അഞ്ചാം മാസത്തില്‍ ചിറ്റമൃത് കൊണ്ടുള്ള പാല്‍ കഷായം..!!
F,ആറാം മാസത്തില്‍ പുത്തരിച്ചുണ്ട വേരിന്മേല്‍ തൊലി കൊണ്ടുള്ള പാല്‍ കഷായം..!!
G,ഏഴാം മാസത്തില്‍ യവം കൊണ്ടുള്ള പാല്‍ കഷായം..!!
H,എട്ടാം മാസത്തില്‍ പെരുംകുരുമ്പ വേര് കൊണ്ടുള്ള പാല്‍ കഷായം..!!
I,ഒന്‍പതാം മാസത്തില്‍ ശതാവരി കിഴങ്ങ്,കുറുന്തോട്ടി വേര് ,ജീരകം ,ചുക്ക് എന്നിവ കൊണ്ടുള്ള പാല്‍ കഷായം..!!
പാല്‍കഷായ നിര്‍മ്മാണ വിധി...
24 gms മരുന്ന് കഴുകി ചതച്ചു ഒരു തുണിയില്‍ കിഴിക്കെട്ടി ഉരി ശുദ്ധമായ പശുവിന്‍ പാലും ( 150 ml) രണ്ടു നാഴി വെള്ളവും (600 ml) ചേര്‍ത്ത് കിഴി അതിലിട്ട് കുറുക്കി പാലിന്റെ അളവാക്കുക..അതിനു ശേഷം കിഴി പിഴിഞ്ഞ് കളഞ്ഞു അല്പം പഞ്ചസാര ചേര്‍ത്ത് രാത്രി ഭക്ഷണ ശേഷം സേവിക്കുക..
പ്രസവത്തിനു ശേഷം കഴിക്കേണ്ട മരുന്നുകള്‍..!!
ആദ്യത്തെ ഒരാഴ്ച ...
ഇന്ദുകാന്തം കഷായം 15 ML+ 45 ML തിളപ്പിച്ചാറിയ വെള്ളവും 1 ടീസ്പൂണ്‍
പഞ്ചകോലം ചൂര്ണവും ചേര്ത്ത് കാലത്ത് വെറും വയറ്റിലും അപ്രകാരം എടുത്തു വൈകീട്ടും കഴിക്കുക..
അടുത്ത രണ്ടാഴ്ച...
ധാന്വന്തരം കഷായം 15 ML+ 45 ML തിളപ്പിച്ചാറിയ വെള്ളവും 1 ധാന്വന്തരം
ഗുളികയും ചേര്ത്ത് കാലത്ത് വെറും വയറ്റിലും അപ്രകാരം എടുത്തു വൈകീട്ടും കഴിക്കുക..
അടുത്ത രണ്ടാഴ്ച...
മര്മ്മ കഷായം 15 ML+ 45 ML തിളപ്പിച്ചാറിയ വെള്ളവും 1 ധാന്വന്തരം
ഗുളികയും ചേര്ത്ത് കാലത്ത് വെറും വയറ്റിലും അപ്രകാരം എടുത്തു വൈകീട്ടും കഴിക്കുക..
കൂടാതെ ആദ്യത്തെ ആഴ്ച മുതല്‍.....
ദശമൂലാരിഷ്ടവും ജീരകാരിഷ്ടവും സമം ചേര്ത്ത് 30 ML വീതം രണ്ടു നേരവും ഭക്ഷണ ശേഷം കഴിക്കുക..
ധാന്വന്തരം തൈലം ദേഹത്ത് തേച്ച് ഒരു മണിക്കൂര്‍ നേരം കഴിഞ്ഞതിനു ശേഷം പഴുക്ക പ്ലാവില ഇല, ആവണക്കില മുതലായവ ഇട്ടു തിളപ്പിച്ചാറിയ വെള്ളത്തില്‍ കുളിക്കുക..
സിസേറിയന്‍ ആണെങ്കില്‍ സ്റ്റിച് ഉണങ്ങിയത്തിനു ശേഷം മാത്രം തൈലം തേച്ച് കുളിക്കുക..
അഞ്ചു ആഴ്ചത്തെ കഷായ സേവക്കു ശേഷം
വിദാര്യാദി ലേഹ്യം 10 GMS കാലത്ത് ഭക്ഷണ ശേഷം കഴിക്കുക..
പഞ്ചജീരക ഗുഡം 10 GMS രാത്രി ഭക്ഷണ ശേഷം കഴിക്കുക
0 comments:
Post a Comment