രക്ത ശുദ്ധിക്ക് : ആഴ്ചയില്‍ രണ്ടു ദിവസം വാഴ കൂമ്പു തോരന്‍ വെച്ചോ മറ്റു രീതിയിലോ കഴിച്ചാല്‍ രക്തത്തില്‍ ഉള്ള അനാവശ്യ കൊഴുപ്പുകള്‍ നീങ്ങി രക്ത ശുദ്ധി ഉണ്ടാകും.
രക്ത കുഴലില്‍ അടിഞ്ഞിട്ടുള്ള കൊഴുപ്പിനെ നീക്കി രക്ത ചംക്രമണം സുഗമമാകും,രക്തത്തിലെ ഓക്സിജന്‍ അളവ് കൂടും .ഇതില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പു സത്ത് രക്ത സമ്മര്‍ദ്ധം കുറയും .അനീമിയ നീങ്ങും .
.
പ്രമേഹ രോഗികള്‍ക്ക് രക്തത്തില്‍ ഉള്ള അധിക പഞ്ചസാര നീക്കി കളയാന്‍ ഇതില്‍ അടങ്ങിയിരിക്കുന്ന കശര്‍പ്പ് രസം പ്രയോജനപ്പെടുന്നു .അതു വഴി ഷുഗര്‍ അളവ് കുറയാന്‍ സഹായിക്കുന്നു .
ഇന്നത്തെ കാലത്തെ ഭക്ഷണ ക്രമം കൊണ്ടും ദൈനം ദിനം ഉണ്ടാകുന്ന ടെന്‍ഷനാലും വയറിന്റെ ദഹനശക്തി കുറഞ്ഞു അപാന വായൂ കോപം ഉണ്ടായി വയറ്റില്‍ പുണ്ണ്കള്‍ ഉണ്ടാകുന്നതു ആഴ്ചയില്‍ രണ്ടു ദിവസം വാഴകൂമ്പ് പാചകം ചെയ്തു കഴിക്കുന്നത് ദഹന ശക്തി കൂട്ടും കുടല്‍ പുണ്ണ് മാറും
എല്ലാ മൂലവ്യാധികള്‍ കൊണ്ടും ഉണ്ടാകുന്ന പ്രയാസങ്ങള്‍ നീങ്ങാന്‍ ഇത് വളരെ പ്രയോജനം ചെയ്യും.
മലബന്ധം നീക്കി ,ശീത ഭേദി നിയന്ത്രിക്കും ,വായ് പുണ്ണ്‍ നീക്കി വായ് നാറ്റത്തെ നീക്കും .
സ്ത്രീകള്‍ക്ക് ഉണ്ടാകുന്നു ഗര്‍ഭ പാത്ര പ്രശ്നങ്ങള്‍ .അമിതാര്‍ത്തവം ,അല്പ്പാര്‍ത്തവം ,വെള്ളപോക്ക് ഇവകള്‍ക്ക് വാഴ കൂമ്പു കഴിക്കുന്നത് പ്രയോജനപ്പെടും.
0 comments:
Post a Comment